Cricket Sports

സൂപ്പര്‍ ഓവറില്‍ ഓപ്പണറാക്കാന്‍ തീരുമാനിച്ചത് സഞ്ജുവിനെ; കോഹ്‌ലിയുടെ വെളിപ്പെടുത്തല്‍

ന്യൂസിലാന്‍ഡിനെതിരായ നാലാം ടി20യില്‍ ബാറ്റിങില്‍ തിളങ്ങാനായില്ലെങ്കിലും മലയാളി താരം സഞ്ജു വി സാംസണിന്റെ പ്രകടനത്തില്‍ നായകന്‍ വിരാട്‌കോഹ്‌ലി നിരാശനല്ല. താരത്തിന്റെ ബാറ്റിങ് ശൈലിയെ പുകഴ്ത്തിയ കോഹ് ലി, സഞ്ജു ഒരു നിര്‍ഭയനായ ബാറ്റ്‌സ്മാനാണെന്നും ഈ രീതിയില്‍ ആക്രമിച്ച് കളിക്കുന്നത് തുടരണമെന്നും വ്യക്തമാക്കി. സൂപ്പര്‍ഓവറിലും സഞ്ജുവിനെയായിരുന്നു ഓപ്പണറാക്കാന്‍ തീരുമാനിച്ചതെന്ന് കോഹ്‌ലി പറഞ്ഞു. സമ്മര്‍ദ്ദ ഘട്ടത്തില്‍ പരിചയ സമ്പത്തുള്ള ഒരു കളിക്കാരനെ ക്രീസില്‍ വേണമെന്ന് കെ.എല്‍ രാഹുല്‍ പറഞ്ഞതിനെ തുടര്‍ന്നാണ് താന്‍ രാഹുലിനൊപ്പം സൂപ്പര്‍ ഓവറില്‍ ഇറങ്ങിയതെന്നും കോഹ്‌ലി വെളിപ്പെടുത്തി. […]

Cricket Sports

വീണ്ടും സൂപ്പര്‍ ഓവറില്‍ ഇന്ത്യന്‍ ജയം

തോല്‍ക്കുമെന്ന് തോന്നിപ്പിച്ച ശേഷം വീണ്ടും ഇന്ത്യയുടെ തിരിച്ചുവരവ്. തുടര്‍ച്ചയായി സമനിലയായ രണ്ടാം ടി20 മത്സരത്തിനൊടുവിലാണ് സൂപ്പര്‍ ഓവറില്‍ ഇന്ത്യയുടെ ജയം. ആദ്യം ബാറ്റു ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 166 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 7ന് 165ല്‍ അവസാനിച്ചതോടെയാണ് സൂപ്പര്‍ ഓവറിലേക്ക് കളി നീണ്ടത്. സൂപ്പര്‍ ഓവറില്‍ ന്യൂസിലന്റ് 13 റണ്‍ നേടിയപ്പോള്‍ അഞ്ച് പന്തില്‍ ഇന്ത്യ 16 റണ്‍ അടിച്ച് വിജയിച്ചു. ഇന്ത്യയുടെ 165 റണ്‍ പിന്തുടര്‍ന്ന ന്യൂസിലന്റ് തുടക്കം മുതല്‍ വിജയപ്രതീക്ഷയിലായിരുന്നു. അര്‍ധ സെഞ്ചുറികള്‍ […]

Cricket Sports

സഞ്ജു ടീമില്‍, പരിക്കേറ്റ കെയ്ന്‍ വില്യംസണ്‍ പുറത്ത്

നാലാം ടി20യില്‍ ഇന്ത്യക്ക് ബാറ്റിംങ്. ടോസ് നേടിയ കിവീസ് ക്യാപ്റ്റന്‍ ടിം സൗത്തി ഇന്ത്യയെ ബാറ്റിംങിനയക്കുകയായിരുന്നു. ആദ്യ മൂന്ന് ടി20കളും ജയിച്ച് ഇന്ത്യ പരമ്പര നേടിയതോടെ മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ളവര്‍ക്ക് കളിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ നാലാം ടി20ക്ക് ഇറങ്ങുന്നത്. രോഹിത്ത് ശര്‍മ്മ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ സഞ്ജു സാംസണ്‍, വാഷിംങ്ടണ്‍ സുന്ദര്‍, നവ്ദീപ് സെയ്നി എന്നിവര്‍ക്ക് അവസരം ലഭിച്ചു. ബാറ്റ്‌സ്മാനായാണ് സഞ്ജു സാംസണ്‍ ടീമിലെത്തുക. […]

Cricket Sports

നാലാം ടി20; അവസരം കാത്ത് സഞ്ജു

ന്യൂസിലന്റില്‍ ആദ്യ ടി20 പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഇന്ന് നാലാം മത്സരത്തിനിറങ്ങുന്നു. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര നേടിയതിനാല്‍ സഞ്ജുവും പന്തും അടക്കമുള്ള താരങ്ങള്‍ക്ക് അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. ഇന്ന് ഉച്ചക്ക് 12.30ന് വെല്ലിങ്ടണിലെ വെസ്റ്റ്പാക് സ്‌റ്റേഡിയത്തിലാണ് കളി. മലയാളി താരം സഞ്ജു സാംസണ്‍, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്, സെയ്‌നി, വാഷിംങ്ടണ്‍ സുന്ദര്‍, തുടങ്ങി നിരവധി കളിക്കാര്‍ ഇന്ത്യന്‍ ടീമിലെത്താന്‍ അവസരം കാത്തിരിക്കുന്നുണ്ട്. രോഹിത് ശര്‍മ്മ, ഷമി തുടങ്ങിയവര്‍ക്ക് വിശ്രമം അനുവദിച്ചേക്കും. പരമ്പര […]

Cricket Sports

സൂപ്പര്‍ ഓവറില്‍ തുടരെ സിക്‌സറടിച്ച് രോഹിത് ശര്‍മ്മ ഇന്ത്യയെ ജയിപ്പിച്ചു

സൂപ്പര്‍ ഓവറിലേക്ക് നീണ്ട പോരാട്ടത്തിനൊടുവില്‍ ഇന്ത്യ ന്യൂസിലന്റിനെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത് 179 റണ്‍സെടുത്ത ഇന്ത്യക്ക് കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണായിരുന്നു(48 പന്തില്‍ 95) മറുപടി നല്‍കിയത്. എന്നാല്‍ ഷമിയുടെ അവസാന ഓവര്‍ ട്വിസ്റ്റിനൊടുവില്‍ കളി സമനിലയിലായതോടെ സൂപ്പര്‍ ഓവറിലാണ് വിജയികളെ തീരുമാനിച്ചത്. സൂപ്പര്‍ ഓവറില്‍ അവസാന രണ്ട് പന്തുകളില്‍ രണ്ട് സിക്‌സര്‍ പായിച്ചാണ് രോഹിത് ശര്‍മ്മ ഇന്ത്യയെ വിജയിപ്പിച്ചത്. സ്‌കോര്‍ ഇന്ത്യ 179/5 ന്യൂസിലന്റ് 179/6 സൂപ്പര്‍ ഓവര്‍ (ന്യൂസിലന്റ് 17 ഇന്ത്യ 20) […]

Cricket Sports

ന്യൂസിലന്റില്‍ ചരിത്രനേട്ടത്തിനരികെ ഇന്ത്യ

ന്യൂസീലന്റില്‍ ആദ്യ ട്വന്റി 20 പരമ്പരജയമെന്ന ചരിത്ര നേട്ടം സ്വന്തമാക്കാന്‍ ഇന്ന് ഇന്ത്യ ഇറങ്ങും. അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യ ആധികാരികമായി ജയിച്ചിരുന്നു. സെഡന്‍ പാര്‍കില്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 12.30 മുതലാണ് മത്സരം. ന്യൂസിലന്റില്‍ ഇന്ത്യ നേരത്തെ രണ്ട് വട്ടം ടി20 പരമ്പരക്കെത്തിയിരുന്നെങ്കിലും തോറ്റു മടങ്ങുകയായിരുന്നു. ആദ്യ മൂന്ന് മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ച് പരമ്പര സ്വന്തമാക്കിയാല്‍ പുറത്തുള്ള ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കുകൂടി ബാക്കിയുള്ള […]

Cricket Sports

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടി20; കോഹ് ലിയെ കാത്തൊരു റെക്കോര്‍ഡ്

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയെ കാത്തൊരു റെക്കോര്‍ഡ്. ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന മൂന്നാമത്തെ ടി20യില്‍ 25 റണ്‍സ് കൂടി നേടിയാല്‍ ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തുന്ന ഇന്ത്യന്‍ നായകനാവാനാവും. നിലവില്‍ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം റണ്‍സെടുത്ത ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് കോഹ് ലി. ധോണി (1,112 റണ്‍സ്), ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണ്‍ (1,148), ദക്ഷിണാഫ്രിക്കയുടെ ഫഫ് ഡുപ്ലെസി (1,273) എന്നിവരാണ് ലിസ്റ്റില്‍ ആദ്യത്തെ മൂന്നു സ്ഥാനങ്ങളിലുള്ളത്. ധോണിയുടെ നേട്ടത്തെ മറികടക്കുന്നതിനൊപ്പം മറ്റൊരു റെക്കോര്‍ഡ് കൂടി […]

Sports

ഇന്ത്യന്‍ വനിതാ ഹോക്കിയുടെ മുന്‍ ക്യാപ്റ്റന്‍ സുനിത ചന്ദ്ര അന്തരിച്ചു

ഇന്ത്യന്‍ വനിതാ ഹോക്കിയുടെ മുന്‍ ക്യാപ്റ്റന്‍ സുനിത ചന്ദ്ര(76) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലിരിക്കെയാണ് സുനിത ചന്ദ്ര മരണത്തിന് കീഴടക്കിയത്. മകന്‍ ഗൗരവാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് സുനിതയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. രാജ്യത്തിന്റെ അഭിമാനമായിരുന്നു സുനിത ചന്ദ്രയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യന്‍ ഹോക്കി ടീമില്‍ 1956 മുതല്‍ 1966വരെ കളിച്ചിട്ടുണ്ട്. മധ്യപ്രദേശ് സ്വദേശിനിയായ സുനിതയെ അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചിരുന്നു.

Cricket Sports

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇന്ത്യന്‍ ടീമിനെ പുതിയ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കുമെന്ന് ഗാംഗുലി

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്ബരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക പുതിയ സെലക്ഷന്‍ കമ്മിറ്റിയാവുമെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയില്‍ വെച്ച്‌ മൂന്ന് ഏകദിന മത്സരങ്ങലാണ് ഇന്ത്യ കളിക്കുക. നിലവില്‍ കാലാവധി കഴിഞ്ഞ് പുറത്തുപോവുന്ന എം.എസ്.കെ പ്രസാദിനും ഗഗന്‍ ഖോഠക്കും പകരക്കാരെ കണ്ടെത്താനുള്ള ശ്രമം ബി.സി.സി.ഐ നേരത്തെ തുടങ്ങിയിരുന്നു. നിലവില്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍, അജിത് അഗാര്‍ക്കര്‍, രാജേഷ് ചൗഹാന്‍, വെങ്കടേഷ് പ്രസാദ് എന്നിവരാണ് പുതിയ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് വരാന്‍ സാധ്യതയുള്ള മുന്‍ താരങ്ങള്‍. നേരത്തെ ന്യൂസിലാന്‍ഡ് ടെസ്റ്റ് […]

Cricket Sports

‘ധോണിയുടെ ഈ സീറ്റില്‍ ആരും ഇരിക്കാറില്ല, വല്ലാതെ മിസ് ചെയ്യുന്നു’

ആറ് മാസത്തിലേറെയായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് മഹേന്ദ്ര സിംങ് ധോണി. അദ്ദേഹത്തിന്റെ തിരിച്ചുവരവ് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. ധോണി ഐ.പി.എല്ലില്‍ കളിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. ഐ.പി.എല്ലിലെ ധോണിയുടെ പ്രകടനത്തിനനുസരിച്ചിരിക്കും ടി20 ലോകകപ്പില്‍ അദ്ദേഹം കളിക്കുമോ എന്നതെന്ന് ഇന്ത്യന്‍പരിശീലകന്‍ രവിശാസ്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. ആരാധകര്‍ മാത്രമല്ല സഹതാരങ്ങളും ധോണിയുടെ മടങ്ങി വരവിനായി കാത്തിരിക്കുകയാണെന്നാണ് ചാഹലിന്റെ വീഡിയോ കാണിക്കുന്നത്. ചാഹല്‍ ടിവിയുടെ ഒരു എപിസോഡില്‍ ഇന്ത്യന്‍ ടീമിന്റെ ബസ് യാത്രചിത്രീകരിക്കുന്നതിനിടെയാണ് അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായ ധോണിയുടെ […]