Football Sports

മെസി ബാഴ്‌സലോണ വിടുമോ? കണ്ണും നട്ട് മാഞ്ചസ്റ്റര്‍ സിറ്റി

ബാഴ്‌സലോണ സ്‌പോര്‍ട്ടിംങ് ഡയറക്ടര്‍ എറിക് അബിദാലിനെതിരെ മെസി പരസ്യമായി പ്രതികരിച്ചതോടെയാണ് ബാഴ്‌സലോണയിലെ പ്രശ്‌നങ്ങള്‍ പുറത്തറിഞ്ഞത്. മുന്‍ ബാഴ്‌സലോണ പരിശീലകന്‍ ഏണസ്റ്റോ വാല്‍വെര്‍ദയെ പുറത്താക്കാനുള്ള തീരുമാനത്തിന് പ്രേരിപ്പിച്ചത് കളിക്കാരായിരുന്നുവെന്നാണ് അബിദാല്‍ പറഞ്ഞത്. ഇതിനെതിരെ മെസി സോഷ്യല്‍മീഡിയയിലൂടെ പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു. 32കാരനായ മെസിയും ബാഴ്‌സലോണയും തമ്മിലുള്ള കരാറില്‍ സീസണിന്റെ അവസാനത്തില്‍ മെസിക്ക് താല്‍പര്യമുണ്ടെങ്കില്‍ ക്ലബ് വിടാന്‍ സാധിക്കുമെന്ന വകുപ്പുണ്ട്. ഇതും കൂടി ചേര്‍ത്താണ് മാഞ്ചസ്റ്റര്‍ സിറ്റി അടക്കമുള്ള ക്ലബുകള്‍ മെസിക്കായി ശ്രമം ആരംഭിച്ചിരിക്കുന്നത്. ഉടനെസാധ്യമായില്ലെങ്കില്‍ പോലും ബാഴ്‌സയുമായുള്ള കരാര്‍ […]

Football Sports

മെസിയെ വാനോളം പുകഴ്ത്തി നെയ്മര്‍, എംബപെ ഫുട്‌ബോള്‍ പ്രതിഭാസം

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിയെ പുകഴ്ത്തി ബ്രസീല്‍ താരം നെയ്മര്‍. താന്‍ കണ്ടതില്‍ വെച്ച് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഏറ്റവും മികച്ച കളിക്കാരന്‍ മെസിയാണ് എന്നായിരുന്നു ഫിഫക്ക് നല്‍കിയ അഭിമുഖത്തില്‍ നെയ്മറിന്റെ പരാമര്‍ശം. സഹതാരം എംബപെ ഒരു പ്രതിഭാസമാണെന്നും നെയ്മര്‍ പറഞ്ഞു. മെസിയോടൊപ്പം കളിക്കാനായത് സമാനതകളില്ലാത്ത അനുഭവമായിരുന്നു. മെസിയും താനും അടുത്ത സുഹൃത്തുക്കളാണെന്നും നെയ്മര്‍ പറഞ്ഞു. ബാഴ്‌സലോണയില്‍ നാല് വര്‍ഷക്കാലമാണ് മെസിയും നെയ്മറും ഒരുമിച്ച് കളിച്ചിരുന്നത്. ഇക്കാലത്ത് ചാമ്പ്യന്‍സ് ലീഗിലും ലാ ലിഗയിലും ക്ലബ് ലോകകപ്പിലുമായി എട്ട് […]

Cricket Sports

വീണ്ടും ഫീല്‍ഡിംങില്‍ ചീറ്റപുലിയായി കോഹ്‌ലി

ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ വിജയലക്ഷ്യം പിന്തുടരുന്നതിനിടെയായിരുന്നു നിക്കോള്‍സിനെ കോഹ്‌ലി പറന്നുപോയി റണ്ണൗട്ടാക്കിയത്. 82 പന്തില്‍ 78 റണ്‍സെടുത്ത നിക്കോള്‍സ് 11 ബൗണ്ടറിയുമായി സെഞ്ചുറിയിലേക്ക് നീങ്ങവേയായിരുന്നു അപ്രതീക്ഷിതമായി റണ്ണൗട്ടായത്. അതിന് കാരണമായത് കോഹ്‌ലിയുടെ ഫീല്‍ഡിംങ് വേഗം അളക്കുന്നതില്‍ വന്ന പാളിച്ചയും. ആദ്യ രണ്ട് വിക്കറ്റുകള്‍ വീണ് 2ന് 109 എന്ന നിലയിലേക്ക് പരുങ്ങിയ കിവീസിനെ നിക്കോള്‍സും റോസ് ടെയ്‌ലറും ചേര്‍ന്ന് രക്ഷിക്കവെയായിരുന്നു കോഹ്‌ലി ഒരിക്കല്‍ കൂടി ഫീല്‍ഡില്‍ ചീറ്റപ്പുലിയായത്. 29ആം ഓവറില്‍ അതിവേഗ സിംഗിളിന് നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡിലായിരുന്ന നിക്കോള്‍സാണ് […]

Cricket Sports

ആദ്യ ഏകദിനം; കിവീസിനെതിരെ ഇന്ത്യക്ക് ബാറ്റിംങ്

ന്യൂസിലന്റിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംങ്. ടോസ് നേടിയ കിവീസ് സന്ദര്‍ശകരെ ബാറ്റിംങിനയക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരമാണ് ഹാമില്‍ട്ടണിലേത്. ഏകദിനത്തില്‍ അരങ്ങേറുന്ന പൃഥ്വി ഷായും മായങ്ക് അഗര്‍വാളുമാണ് ഇന്ത്യക്കുവേണ്ടി ഓപണര്‍മാരായി ഇറങ്ങിയത്. പരിക്കിനെ തുടര്‍ന്ന് മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയവര്‍ ഇന്ത്യന്‍ ടീമില്‍ ഇല്ല. കെ എല്‍ രാഹുല്‍ തന്നെയായിരിക്കും വിക്കറ്റ് കീപ്പര്‍. ന്യൂസിലന്റ് നിരയില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും പരിക്കിനെ തുടര്‍ന്ന് […]

Cricket Sports

ആഞ്ഞടിച്ച് ഇന്ത്യൻ ബൗളർമാർ; പാകിസ്താൻ പതറുന്നു

പോച്ചെഫ്‌സ്ട്രൂം: 19 വയസ്സിൽ താഴെയുള്ളവരെ ഏകദിന ലോകകപ്പ് സെമിയിൽ ടോസ് നഷ്ടമായി ആദ്യം പന്തെറിയുന്ന ഇന്ത്യക്ക് മികച്ച തുടക്കം. 35 റൺസിനിടെ രണ്ട് വിക്കറ്റുകളാണ് ഇന്ത്യ വീഴ്ത്തിയത്. സുശാന്ത് മിശ്ര എറിഞ്ഞ രണ്ടാം ഓവറിലെ അവസാനപന്തിൽ ദിവ്യാൻഷ് സക്‌സേനക്ക് ക്യാച്ച് നൽകി പാക് ഓപണർ മുഹമ്മദ് ഹുറൈറയാണ് (4) മടങ്ങിയത്. സ്പിന്നർ രവി ബിഷ്‌ണോയ് എറിഞ്ഞ ഒമ്പതാം ഓവറിൽ വൺഡൗൺ ബാറ്റ്‌സ്മാൻ ഫഹദ് മുനീറിനും (0) പിഴച്ചു. 16 പന്തിൽ ഒരു റൺപോലും എടുക്കാൻ കഴിയാതിരുന്ന ഫഹദ് […]

Cricket Sports

സഞ്ജുവിന്‍റെ ആ കിടിലന്‍ ഫീല്‍ഡിങ് ആനന്ദ് മഹീന്ദ്രയുടെ സ്‌ക്രീന്‍സേവര്‍; നന്ദി അറിയിച്ച് താരം

ന്യൂസിലാന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ ബാറ്റുകൊണ്ട് തിളങ്ങാനായില്ലെങ്കിലും തകര്‍പ്പനൊരു ഫീല്‍ഡിങ്ങിനാല്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ശാര്‍ദുല്‍ ഠാക്കൂര്‍ എറിഞ്ഞ എട്ടാം ഓവറിലെ അവസാന പന്തിലാണ് ഏവരെയും അമ്പരപ്പിച്ച സഞ്ജുവിന്‍റെ കിടിലന്‍ ഫീല്‍ഡിങ്. റോസ് ടെയ്‌ലറുടെ സിക്‌സ് എന്നുറപ്പിച്ച ഷോട്ടില്‍ ബൗണ്ടറിയില്‍ പാറിപ്പറന്ന സഞ്ജു പന്ത് കൈക്കലാക്കുകയായിരുന്നു. മാത്രമല്ല, ബൗണ്ടറിക്ക് പുറത്തേക്ക് പറന്ന് പന്ത് ഉള്ളിലേക്ക് തട്ടിയിടാനായി. വെറും രണ്ട് റണ്‍സ് മാത്രമാണ് കിവികള്‍ക്ക് ഇതോടെ നേടാനായത്. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച സഞ്ജുവിന്റെ ചിത്രം […]

Cricket Sports

ആ റെക്കോര്‍ഡും ജസ്പ്രീത് ബുംറ പേരിലാക്കി

നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ഡെത്ത് ബൗളര്‍ എന്ന വിശേഷണത്തിന് ഇന്ത്യയുടെ ബുംറയല്ലാതെ മറ്റൊരാളില്ല. ന്യൂസിലാന്‍ഡിനെതിരെ സമാപിച്ച ടി20 പരമ്പരയില്‍ ഈ ഖ്യാതിക്ക് മങ്ങലേറ്റോ എന്ന് പേടിച്ചെങ്കിലും അവസാന മത്സരത്തിലെ തകര്‍പ്പന്‍ സ്‌പെല്ലോടെ തിരിച്ചുവരവ് നടത്തി താരം. ഈ പരമ്പരയില്‍ തന്നെ ഒരു റെക്കോര്‍ഡും സ്വന്തമാക്കിയാണ് ബുംറ ഇനി ഏകദിനത്തിനൊരുങ്ങുന്നത്. അതായത് ടി20യില്‍ ഏറ്റവും കൂടുതല്‍ മെയ്ഡന്‍ ഓവറുകള്‍ എറിയുന്ന ബൗളറെന്ന റെക്കോര്‍ഡാണ് ബുംറ സ്വന്തം പേരിലാക്കിയത്. തന്റെ ടി20 കരിയറില്‍ ആകെ ഏഴ് മെയ്ഡന്‍ ഓവറുകളാണ് […]

Cricket Sports

കിവീസ് വീണ്ടും പടിക്കല്‍ കലമുടച്ചു; ടി20 പരമ്പര ഇന്ത്യ തൂത്തുവാരി

ഏഴ് റണ്‍സ് വിജയത്തോടെ അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പര ഇന്ത്യ 5-0ത്തിന് തൂത്തുവാരി. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് എടുത്തത്. മറുപടിക്കിറങ്ങിയ ന്യൂസിലന്റിന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. രോഹിത് ശര്‍മ്മ അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ ബുംറ മൂന്നു വിക്കറ്റ് വീഴ്ത്തി. ജയിക്കുമെന്ന് തോന്നിപ്പിച്ച് തോല്‍ക്കുന്ന പതിവ് കിവീസ് ആവര്‍ത്തിച്ചതോടെ ഇന്ത്യ തോല്‍വിയറിയാതെ ടി20 പരമ്പര സ്വന്തം പേരിലാക്കി. രണ്ടാമത് ബാറ്റ് […]

Cricket Sports

മൂന്നാം അവസരവും നഷ്ടപ്പെടുത്തി സഞ്ജു

ന്യൂസിലന്റിനെതിരായ അഞ്ചാം ടി20യിലും നിരാശപ്പെടുത്തുന്ന പ്രകടനം തുടര്‍ന്ന് സഞ്ജു സാംസണ്‍. ഇന്ത്യക്കുവേണ്ടി കളിക്കാന്‍ ലഭിച്ച മൂന്ന് അവസരങ്ങളിലും നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയ സഞ്ജുവിന് ഇനി അവസരം ലഭിക്കുമെന്ന് പോലും ഉറപ്പില്ല. അഞ്ച് പന്തുകള്‍ നേരിട്ട് വെറും രണ്ട് റണ്‍ മാത്രമേ സഞ്ജുവിന് നേടാനായുള്ളൂ. രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യക്കുവേണ്ടി ഓപണറായാണ് സഞ്ജു സാംസണ്‍ ഇറങ്ങിയത്. ടി20യില്‍ ആദ്യം ബാറ്റു ചെയ്യുന്ന ടീമുകള്‍ ശരാശരി 199 റണ്‍ നേടിയിട്ടുള്ള ബേ ഓവലിലെ ബാറ്റിംങ് പിച്ചില്‍ സഞ്ജുവില്‍ നിന്നും മികച്ച […]

Football Sports

ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിന്‍ മത്സരം ഇന്ന്

ഐ.എസ്.എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്.സിയെ നേരിടും. വൈകീട്ട് 7.30ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. ചെന്നൈയുമായുള്ള എവേ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് 3-1ന് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച കളി പുറത്തെടുത്തെങ്കിലും തോല്‍ക്കാനായിരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ വിധി. ഇനിയുള്ള നാല് മത്സരങ്ങളില്‍ തുടര്‍ച്ചയായി ജയിച്ചാലും പ്ലേ ഓഫിന് സാധ്യത വളരെ നേരിയതാണ്. നിലവില്‍ 14 പോയിന്റുമായി ലീഗില്‍ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഇനിയുള്ള മത്സരങ്ങള്‍ ജയിക്കുകയും ഭാഗ്യം തുണക്കുകയും ചെയ്താല്‍ പ്ലേ ഓഫില്‍ ഇടം […]