Cricket Sports

ജഡേജയും വാലറ്റവും പൊരുതിയെങ്കിലും ഇന്ത്യ തോറ്റു

ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്റ് 8ന് 273 റണ്‍സ് നേടി. പിന്തുടര്‍ന്ന ഇന്ത്യ 251ന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും കിവീസ് 2-0ത്തിന് സ്വന്തമാക്കി… ന്യൂസിലന്റിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി. ഓക്‌ലന്റ് ഏകദിനത്തില്‍ 22 റണ്‍സിനാണ് ഇന്ത്യയെ ന്യൂസിലന്റ് തോല്‍പിച്ചത്. ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്റ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സ് നേടി. പിന്തുടര്‍ന്ന ഇന്ത്യ 251ന് ഓള്‍ ഔട്ടാവുകയായിരുന്നു. സ്‌കോര്‍ ന്യൂസിലന്റ് 8/273 ഇന്ത്യ 251(48.3) ഇന്ത്യക്കുവേണ്ടി ബാറ്റിംങില്‍ […]

Cricket Sports

വനിതാ ക്രിക്കറ്ററുടെ വെല്ലുവിളി സ്വീകരിച്ചു, സച്ചിന്‍ വീണ്ടും ബാറ്റിംങിനിറങ്ങും

ആസ്‌ട്രേലിയയില്‍ പടര്‍ന്ന കാട്ടുതീയില്‍ ദുരിതം നേരിടുന്നവരെ സഹായിക്കാനായി പണം കണ്ടെത്താനാണ് ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ ഒത്തു ചേര്‍ന്ന് കളിക്കാനിറങ്ങുന്നത്. ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷ് ക്ലാഷ് എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശന മത്സരത്തില്‍ പോണ്ടിംങ് ഇലവനും ഗില്‍ക്രിസ്റ്റ് ഇലവനുമാണ് നേരിടുന്നത്. ഇതില്‍ പോണ്ടിംങ് ഇലവന്റെ പരിശീലകനായാണ് സച്ചിന്‍ എത്തുകയെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ സച്ചിന്‍ താല്‍കാലികമായി ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ അവസാനിപ്പിച്ച് ബാറ്റ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നു. തോളെല്ലിലെ പരിക്ക് കാരണം ബാറ്റിംങ് അരുതെന്ന് ഡോക്ടര്‍ കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും എല്ലിസിന്റെ […]

Cricket Sports

ഇന്ത്യയെ തകര്‍ത്ത കിവീസ് രഹസ്യായുധം

ബൗളിംങില്‍ മാത്രമല്ല ബാറ്റിംങിലും പിടിയുണ്ടെന്ന് തെളിയിച്ചാണ് അരങ്ങേറ്റ മത്സരം കെയ്ല്‍ ജാമിസണ്‍ സ്വപ്‌നതുല്യമാക്കിയത്. ഇന്ത്യക്കെതിരെ ജാമിസണ്‍ അരങ്ങേറാന്‍ പോകുന്നുവെന്ന വാര്‍ത്ത തന്നെ കിവീസിന്റെ രഹസ്യായുധം വരുന്നുവെന്ന നിലയിലാണ് പ്രചരിച്ചത്. അത് സത്യം വെക്കുന്ന പ്രകടനമാണ് ജാമിസണ്‍ നടത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ ന്യൂസിലന്റ് 8ന് 197 എന്ന നിലയില്‍ പരുങ്ങുമ്പോഴായിരുന്നു ജാമിസണ്‍ ബാറ്റിംങിനിറങ്ങിയത്. ഫോമിലുള്ള ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലര്‍ക്ക് പറ്റിയ പങ്കാളിയായി 50 ഓവര്‍ തീരും വരെ വിക്കറ്റ് കാത്തുകൊണ്ട് ജാമിസണ്‍ കളിച്ചു. മാത്രമല്ല 24 പന്തില്‍ […]

Cricket Sports

ഇംഗ്ലണ്ടിനെതിരായ ട്വി20 ടീം ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചു, സ്റ്റെയിന്‍ തിരികെയെത്തി

ഇംഗ്ലണ്ടിനെതിരായ ട്വി20 മത്സരത്തിനുള്ള ദക്ഷിണാഫ്രിക്ക സ്ക്വാഡ് പ്രഖ്യാപിച്ചു . ഫെബ്രുവരി 12 മുതല്‍ അരംഭിക്കുന്ന ട്വി20 പരമ്ബരയില്‍ 3 ട്വി20 മത്സരങ്ങളാണ് ദക്ഷിണാഫ്രിക്ക കളിക്കുക. വെറ്ററന്‍ ബൗളര്‍ സ്റ്റെയിന്‍ ടീമില്‍ തിരികെ എത്തിയിട്ടുണ്ട്. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷമാണ്സ്റ്റെയിന്‍ ദക്ഷിണാഫ്രിക്ക ദേശീയ ടീമിലേക്ക് എത്തുന്നത്. ട്വി20യില്‍ ക്യുന്റണ്‍ ഡി കോക്ക് ആയിരിക്കും ദക്ഷിണാഫ്രിക്കയെ നയിക്കുക. ഫാഫ് ഡു പ്ലെസിസിന് ഈ പരമ്ബരയിലും വിശ്രമം നല്‍കാനാണ് ദക്ഷിണാഫ്രിക്ക തീരുമാനിച്ചിരിക്കുന്നത്.

Cricket Sports

ഓക്‌ലന്റ് ഏകദിനത്തില്‍ ന്യൂസിലന്റിന് ബാറ്റിംങ്

ടോസ് നേടിയ കോഹ്‌ലി ആതിഥേയരെ ബാറ്റിംങിന് അയക്കുകയായിരുന്നു… ന്യൂസിലന്റിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ബൗളിംങ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഫീല്‍ഡിംങ് തെരഞ്ഞെുക്കുകയായിരുന്നു. ഏകദിന പരമ്പരയില്‍ ഇന്ത്യ 0-1ന് പിന്നിലാണ്. ചെറിയ മൈതാനമായതിനാല്‍ ആദ്യം ബൗള്‍ ചെയ്ത് എതിരാളികളെ സന്നര്‍ദത്തിലാക്കുകയാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലി പറഞ്ഞു. ആദ്യ ഏകദിനത്തില്‍ ന്യൂസിലന്റ് ഇന്ത്യ ഉയര്‍ത്തിയ 348 റണ്‍സിന്റെ വിജയലക്ഷ്യം മറികടന്നിരുന്നു. ഓക്ലാന്റിലും വന്‍സ്‌കോറുകള്‍ പിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഏകദിനത്തിലെ ടീമില്‍ നിന്നും രണ്ട് വീതം […]

Football Sports

റൊണാള്‍ഡോക്ക് പ്രായം കൂടുതലാണ്, താല്‍പര്യമില്ലെന്ന് ബയേണ്‍ മ്യൂണിച്ച്

യുവന്റസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബയേണ്‍ മ്യൂണിച്ചിലെത്തുമെന്ന ഊഹാപോഹങ്ങളെ ഒറ്റയടിക്ക് തള്ളി ബയേണ്‍്. ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് പ്രായം കൂടുതലാണെന്നും അത്തരം കളിക്കാരെ ടീമിലെടുക്കാന്‍ പദ്ധതിയില്ലെന്നുമാണ് ബയേണ്‍ മ്യൂണിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ബയേണ്‍ മ്യൂണിച്ച് പ്രസിഡന്റ് ഹെര്‍ബെര്‍ട്ട് ഹെയ്‌നറാണ് ക്രിസ്റ്റ്യാനോ ബയേണിലെത്താനുള്ള സാധ്യതകള്‍ പോലും ഇല്ലാതാക്കിയിരിക്കുന്നത്. അഞ്ച് തവണ ബാലണ്‍ ദിയോര്‍ നേടിയിട്ടുള്ള സമീപകാല ഫുട്‌ബോളിലെ മഹാരഥന്മാരിലൊരാളായിട്ടാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ വിശേഷിപ്പിക്കപ്പെടുന്നത്. പക്ഷേ 35കാരനായ റൊണാള്‍ഡോയുടെ സുവര്‍ണ്ണ കാലം കഴിഞ്ഞെന്ന് ചിലരെങ്കിലും കരുതുന്നു. കുറഞ്ഞ പക്ഷം ജര്‍മ്മന്‍ ക്ലബ് ബയേണ്‍ […]

Cricket Sports

റൊണാള്‍ഡോയേയും മെസിയേയും വെട്ടിക്കും കോഹ്‌ലിയുടെ ഓട്ടം

രു മത്സരത്തില്‍ പിന്നിടുന്ന ശരാശരി ദൂരത്തിന്റെ കണക്കെടുത്താല്‍ കോഹ്‌ലി റൊണാള്‍ഡോയേയും മെസിയേയും ഇരട്ടിയിലേറെ ദൂരം പിന്നിലാക്കുന്നുവെന്നാണ് എം.എസ്.കെ പ്രസാദിന്റെ വെളിപ്പെടുത്തല്‍… കായികതാരങ്ങളുടെ വിജയവും ശാരീരികക്ഷമതയും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. ശാരീരികക്ഷമതക്ക് പ്രാധാന്യം നല്‍കിയതോടെയാണ് വിരാട് കോഹ്‌ലി ശരാശരി കളിക്കാരനില്‍ നിന്നും ടീം ഇന്ത്യയുടെ പകരം വെക്കാനില്ലാത്ത നായകനിലേക്ക് വളര്‍ന്നത്. വിരാടിനെക്കുറിച്ച് ആര്‍ക്കും എളുപ്പത്തില്‍ വിശ്വസിക്കാനാവാത്ത ഒരുകാര്യമാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍ എം.എസ്.കെ പ്രസാദ് വെളിപ്പെടുത്തിയിരിക്കുന്നത്. ഫുട്‌ബോള്‍ താരങ്ങളായ മെസിയും റൊണാള്‍ഡോയും ഓടുന്നതിന്റെ ഇരട്ടി ഒരു […]

Cricket Sports

ശെന്തക്ക് പിറന്നാള്‍ ആശംസയുമായി ടര്‍ബനേറ്റര്‍

കളിമികവിനോപ്പം വിവാദങ്ങളാലും സമ്പന്നമായിരുന്നു മലയാളി താരം ശ്രീശാന്തിന്റെ ക്രിക്കറ്റ് ജീവിതം. അത്തരം വിവാദങ്ങളിലെ സുപ്രധാനമായ ഒന്നായിരുന്നു ഹര്‍ഭജന്‍ സിംങ് ശ്രീശാന്തിന്റെ കരണത്തടിച്ചത്. കരണത്തടിക്കും ഒത്തുകളി ആരോപണങ്ങള്‍ക്കും ശേഷവും ശ്രീശാന്തുമായി ബന്ധം തുടരുന്നുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഹര്‍ഭജന്‍ സിംങ്. ശ്രീശാന്തിന്റെ 37ആം പിറന്നാള്‍ ദിനത്തിലാണ് ഹര്‍ഭജന്‍ സിംങ് ആശംസയുമായി എത്തിയിരിക്കുന്നത്. തന്റെ ട്വിറ്ററിലൂടെ ‘ശെന്ത’ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന ടര്‍ബനേറ്റര്‍ നല്ലൊരു വര്‍ഷവും ആശംസിച്ചിട്ടുണ്ട്.] 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2008 ഏപ്രിലിലായിരുന്നു വിവാദമായ കരണത്തടി നടന്നത്. ഐ.പി.എല്ലിനിടെ മുംബൈ ഇന്ത്യന്‍സ് […]

Football Sports

മെസി പോയാല്‍ ബാഴ്‌സക്ക് എന്ത് സംഭവിക്കും? പെപ് ഗ്വാര്‍ഡിയോള പറയുന്നു

ബാഴ്‌സലോണ യൂത്ത്ടീമില്‍ കളിച്ച് വളര്‍ന്ന് ബാഴ്‌സലോണക്കു വേണ്ടി 263 മത്സരങ്ങള്‍ കളിച്ച് പിന്നീട് ബാഴ്‌സലോണ ബി ടീമിനേയും സീനിയര്‍ ടീമിനേയും പരിശീലിപ്പിച്ചിട്ടുണ്ട് പെപ് ഗ്വാര്‍ഡിയോള. ബാഴ്‌സലോണയെ അടുത്തറിയാവുന്ന പെപ് തന്നെ നിലവിലെ പ്രതിസന്ധിയില്‍ മെസി ക്ലബ് വിട്ടാല്‍ എന്തു സംഭവിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുന്നു. മെസി പോയാല്‍ ബാഴ്‌സലോണ ആകെ പതറിപോകുമെന്ന് 2008 മുതല്‍ 2012 വരെ ബാഴ്‌സലോണ പരിശീലകനായിരുന്ന പെപ് ഗ്വാര്‍ഡിയോള മുന്നറിയിപ്പ് നല്‍കുന്നു. 2018ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടതിന് സമാനമായിരിക്കും ഇതെന്നും അദ്ദേഹം […]

Football Sports

എഫ്.എ കപ്പില്‍ സണ്ണിന്റെ ‘ഡൈവിംങ്’ പെനല്‍റ്റി ടോട്ടന്നത്തെ രക്ഷിച്ചു

എഫ്.എ കപ്പ് നാലാം റൗണ്ടില്‍ 1-2ന് പിന്നില്‍ നിന്ന ശേഷം ടോട്ടന്നം ജയിച്ചു കയറി. 87ആം മിനുറ്റില്‍ സണ്‍ ഹ്യൂങ് മിന്‍ നേടിയ പെനല്‍റ്റി ഗോളിന്റെ ബലത്തിലാണ് ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍ 3-2ന് സൗത്താംപ്ടണെ തോല്‍പിച്ചത്. മാര്‍ച്ച് ആറിന് നടക്കുന്ന അഞ്ചാം റൗണ്ട് മത്സരത്തില്‍ നോര്‍വിച്ച് സിറ്റിയാണ് ടോട്ടന്നത്തിന്റെ എതിരാളികള്‍. 12ആം മിനുറ്റില്‍ ജാക് സ്‌റ്റെഫാന്‍സിന്റെ സെല്‍ഫ് ഗോളിലൂടെ ടോട്ടന്നമാണ് മുന്നിലെത്തിയത്. എന്നാല്‍ 34ആം മിനുറ്റില്‍ ഷാനെ ലോങും 72ആം മിനുറ്റില്‍ ഡാനി ഇങ്‌സും നേടിയ ഗോളുകളിലൂടെ സൗത്താംപ്ടണ്‍ […]