ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറെ ഗാലറിയിൽ സാക്ഷിയാക്കിയാണ് വിരാട് കോലി ഏകദിന ക്രിക്കറ്റിലെ 50-ാം സെഞ്ച്വറി പൂർത്തിയാക്കിയത്. വാംഖഡെയിൽ ന്യൂസിലൻഡിനെതിരെയുള്ള സെമിപോരാട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കറിന്റെ 49 സെഞ്ച്വറികൾ എന്ന റെക്കോർഡാണ് കോഹ്ലി മറികടന്നത്. കോഹ്ലി മൈതാനത്ത് ചരിത്രം കുറിക്കുമ്പോൾ സാക്ഷ്യം വഹിക്കാൻ ഭാര്യ അനുഷ്ക ശർമ സ്റ്റേഡിയത്തിലുണ്ടായിരുന്നു. റെക്കോർഡ് നേട്ടത്തിന് ശേഷം കോഹ്ലി ഒരു ഫ്ലൈയിങ് കിസ് ആണ് നൽകിയത്. അത് മറ്റാർക്കുമല്ല തന്റെ പ്രിയതമയായ അനുഷ്ക ശർമയ്ക്കായിരുന്നു. കോഹ്ലിയുടെ റോക്കോർഡിന് പിന്നാലെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഹൃദയസ്‍പർശിയായ […]
Sports
സ്പിൻ അനുകൂല പിച്ചിലേക്ക് ബിസിസിഐ കളി മാറ്റിയെന്ന് വിമർശിച്ചു; ആകെ വീണ 14ൽ 13 വിക്കറ്റും പേസിന്
ന്യൂസീലൻഡിനെതിരായ സെമിഫൈനൽ മത്സരത്തിനൊരുങ്ങുമ്പോൾ ഉയർന്ന ഒരു വിമർശനമായിരുന്നു ബിസിസിഐ രായ്ക്കുരാമാനം പിച്ച് മാറ്റിയെന്നത്. ബ്രിട്ടീഷ് മാധ്യമമായ ഡെയിലി മെയിൽ പുറത്തുവിട്ട റിപ്പോർട്ടിൽ ഫ്രഷ് പിച്ചായ ഏഴിൽ കളിക്കേണ്ട കളി യൂസ്ഡ് പിച്ചായ ആറിലേക്ക് മാറ്റിയെന്നതായിരുന്നു വിമർശനം. ഇതിനു ചുവടുപിടിച്ച് അതിശക്ത വിമർശനങ്ങളാണ് ഉയർന്നത്. പക്ഷേ, സെമി ഫൈനൽ അവസാനിക്കുമ്പോൾ ഇരു ടീമുകളിലുമായി വീണ 14 വിക്കറ്റിൽ 13 എണ്ണവും നേടിയത് പേസർമാർ. ഫ്രഷ് പിച്ചിൽ കളിക്കുമ്പോൾ പ്രത്യേകിച്ച് ആർക്കും അങ്ങനെ ആനുകൂല്യം ലഭിക്കില്ല. ഇനിഷ്യൽ ഓവറുകളിൽ പേസർമാർ […]
രണ്ടാം സെമിയിൽ ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യും; ഇരു ടീമുകളിലും മാറ്റങ്ങൾ
ക്രിക്കറ്റ് ലോകകപ്പിൻ്റെ രണ്ടാം സെമിയിൽ ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യും. ടോസ് നേടിയ പ്രോട്ടീസ് നായകൻ ടെംബ ബാവുമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിലെ ജേതാക്കൾ 19 ന് ഫൈനലിൽ ഇന്ത്യയെ നേരിടും. കൊൽക്കത്തയിലെ സ്പിൻ അനുകൂല പിച്ച് കണക്കിലെടുത്ത് ലുങ്കി എങ്കിഡിയ്ക്ക് പകരം തബ്രൈസ് ഷംസിയെ ദക്ഷിണാഫ്രിക്ക ടീമിൽ ഉൾപ്പെടുത്തി. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ പുറത്തിരുന്ന ഗ്ലെൻ മാക്സ്‌വലും മിച്ചൽ സ്റ്റാർക്കും ടീമിൽ തിരികെയെത്തി. മാർക്കസ് സ്റ്റോയിനിസും ഷോൺ ആബട്ടും പുറത്തിരിക്കും. ടീമുകൾ: South Africa: Quinton de […]
രണ്ടാം സെമിയിൽ സൂപ്പർ പോരാട്ടം; ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും നേർക്കുനേർ; ഇന്ത്യയുടെ എതിരാളിയെ ഇന്നറിയാം
ഐസിസി ഏകദിന ലോകകപ്പിൽ ഇന്ന് രണ്ടാം സെമിപ്പോരിൽ സൂപ്പർ പോരാട്ടാം. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയും മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയും നേർക്കുനേർ എത്തുന്നു. കോൽക്കത്തയിൽ ഈഡൻ ഗാർഡനിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുക. ടൂർണമെന്റിൽ ഇന്ത്യയോടും നെതർലൻഡ്സിനോടും മാത്രം പരാജയമേറ്റ് വാങ്ങി ഒൻപതിൽ ഏഴും ജയിച്ചാണ് ദക്ഷിണാഫ്രിക്ക സെമിയിലെത്തിയിരിക്കുന്നത്. എന്നാൽ ടൂർണമെന്റിലെ തുടക്കത്തിൽ താളം തെറ്റിയ ഓസീസ് പിന്നീട് കൂടുതൽ അപകടകാരിയായാണ് സെമി ടിക്കറ്റ് ഉറപ്പിച്ചത്. ലോകകപ്പ് നോക്കൗട്ട് പോരാട്ടങ്ങളിൽ മികച്ച റെക്കോഡുള്ള ഓസീസും നിർഭാഗ്യം നിരന്തരം […]
ഇത് ‘ഷമി ഫൈനൽ’; എന്നും മുഹമ്മദ് ഷമി ഇന്ത്യയുടെ പ്രതീക്ഷ
ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തി മുഹമ്മദ് ഷമി. ആറ് മത്സരങ്ങള്‍ മാത്രം കളിച്ച ഷമി 24 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ ഏഴ് വിക്കറ്റ് നേടിയതോടെ മുഹമ്മദ് ഷമി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്തി. ഷമിയാണ് കളിയിലെ താരം. ഷമി ഫൈനല്‍ എന്ന് ഇന്നത്തെ മത്സരത്തെ ആരാധകര്‍ വിലയിരുത്തിക്കഴിഞ്ഞു. ഇന്നിങ്‌സ് അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് വീഴ്ത്തുന്ന ബൗളര്‍ കൂടിയായി ഷമി. 17 ഇന്നിംഗ്‌സുകളില്‍ നിന്നാണ് ഷമി 52 വിക്കറ്റെടുത്തത്. ഇതോടെ […]
പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് പുതിയ നായകന്മാര്‍; ടി20 ഏകദിന ടീമിനെ ഷഹീന്‍ അഫ്രിദി നയിക്കും
പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ്. പേസര്‍ ഷഹീര്‍ അഫ്രീദി ടി 20 ടീമിനെ നയിക്കും. ഷാന്‍ മസൂദാണ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍. അതേസമയം ഏകദിന ടീമിന്റെ നായകനെ പ്രഖ്യാപിച്ചിട്ടില്ല.അല്‍പസമയം മുന്‍പാണ് പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം എല്ലാ ഫോര്‍മാറ്റിലെയും ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചത്. ലോകകപ്പ് 2023 ലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ബാബര്‍ സ്ഥാനം രാജി വെച്ചത് . ലോകകപ്പില്‍ പാകിസ്താന്‍ സെമി ഫൈനല്‍ കാണാതെ പുറത്തായിരുന്നു. […]
ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് ബാബർ അസം; നയിക്കാനായത് അഭിമാനമെന്ന് താരം
പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം എല്ലാ ഫോർമാറ്റിലെയും ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു. ലോകകപ്പ് 2023 ലെ മോശം പ്രകടനത്തെ തുടർന്നാണ് ബാബർ സ്ഥാനം രാജി വെച്ചത് . ലോകകപ്പിൽ പാകിസ്താൻ സെമി ഫൈനല്‍ കാണാതെ പുറത്തായിരുന്നു. 2019 ലാണ് പാകിസ്താൻ ക്രിക്കറ്റ് ടീം നായകനായി ബാബർ തിരഞ്ഞെടുക്കപ്പെട്ടത്. തന്റെ എക്സ് അകൗണ്ടിൽ താരം രാജി വെച്ചതിനെ കുറിച്ച് പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഉയർച്ച താഴ്ചകളുണ്ടായിരുന്നു എന്നും , ടീമിന്റെ ക്യാപ്റ്റൻ ആയതിൽ അഭിമാനമാണെന്നും […]
കോഹ്ലിയുടെ റെക്കോർഡ് സെഞ്ച്വറി(117), ശ്രേയസിന്റെ മാസ്(105); ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ
ഐസിസി ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. നാലു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 50 ഓവറിൽ 397 റൺസ് നേടി. വിരാട് കോഹ്ലിയുടേയും ശ്രേയസ് അയ്യരുടെയും സെഞ്ചറികളുടെ മികവിലാണ് ഇന്ത്യയുടെ കൂറ്റൻ സ്കോർ. ഇന്ത്യയുെട ബാറ്റിങ് കരുത്തിനു മുന്നിൽ കിവീസ് ബോളിങ് നിരയ്ക്ക് താളം തെറ്റി. ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചറി പൂർത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടത്തോടെയാണ് കോഹ്ലി ഇന്ന് ക്രീസ് വിട്ടത്. 113 പന്തിൽ 117 റൺസ് നേടിയ കോഹ്ലി ടിം സൗത്തിയുടെ പന്തിൽ […]
സർവം കിങ് മയം; ചരിത്രം കുറിച്ച് കോഹ്ലി; 50-ാം സെഞ്ചുറി നേടി താരം
ഐസിസി ഏകദിന ലോകകപ്പിൽ അമ്പതാം സെഞ്ചുറി തികച്ച് കിങ് കോഹ്ലി. സച്ചിൻ ടെണ്ടുൽക്കറിനെ മറികടന്ന് ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന താരമായി വിരാട് കോഹ്ലി. 106 പന്തുകളിലാണ് താരം അമ്പതാം സെഞ്ചുറി നേടിയത്. ഒമ്പത് ഫോറുകളും ഒരു സിക്സറും അടങ്ങുന്ന ഇന്നിങ്സോടെയാണ് കോഹ്ലി അമ്പതാം സെഞ്ചുറിയിലെത്തിയത്. ഒരു ലോകകപ്പ് നോക്കൗട്ടിൽ കോലി നേടുന്ന ആദ്യ സെഞ്ചുറി കൂടിയാണിത്. ക്രിക്കറ്റ് ദൈവത്തിന് പകരം ഇനി ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമായി കിങ് കോഹ്ലി. കോഹ്ലി അമ്പതാം സെഞ്ചുറി […]
കിങ് ഷോ: ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി കോഹ്ലി
ഐസിസി ഏകദിന ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെതിരെ വമ്പൻ പ്രകടനവുമായി വിരാട് കോഹ്ലി. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി കോഹ്ലി മാറി. ന്യൂസിലൻഡിനെതിരേ 80 റൺസ് നേടിയതോടെയാണ് താരം സച്ചിനെ മറികടന്ന് റെക്കോർഡ് സ്വന്തം പേരിലായത്. 2003 ലോകകപ്പിൽ സച്ചിൻ നേടിയ 673 റൺസാണ് കോലി മറികടന്നത്. കൂടാതെ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയതോടെ ഒരു ലോകകപ്പിൽ കൂടുതൽ തവണ 50-ന് മുകളിൽ സ്‌കോർ ചെയ്ത താരമെന്ന റെക്കോഡ് കോഹ്ലിയുടെ പേരിലായി. എട്ടാം തവണയാണ് […]