Cricket Sports

തകര്‍ന്നടിഞ്ഞ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

ഐ.പി.എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ തകര്‍ന്നടിഞ്ഞ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ 97 റണ്‍സിനാണ് ബാംഗ്ലൂര്‍ പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ 17 ഓവറില്‍ 109 റണ്‍സിന് ഓള്‍ഔട്ടായി. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബാംഗ്ലൂരിന്റെ പേരുകേട്ട ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു. നാലു റണ്‍സ് എടുക്കുന്നതിനിടെ ദേവദത്ത് പടിക്കല്‍ (1), ജോഷ് ഫിലിപ്പ് (0), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (1) […]

Football Sports

വിടവാങ്ങൽ പ്രസംഗത്തിനിടെ വിതുമ്പി ലൂയിസ് സുവാരസ്

ബാഴ്സലോനയുടെ ഉറുഗ്വേ ഫോർവേഡ് ലൂയിസ് സുവാരസ് ക്ലബ് വിട്ടു. 6 വർഷം നീണ്ട സംഭവബഹുലമായ കരിയറിനൊടുവിലാണ് ആരാധകരുടെ ലൂയിസിറ്റോ ബാഴ്സയിൽ നിന്ന് വിടചൊല്ലുന്നത്. കഴിഞ്ഞ ദിവസം അവസാനമായി പരിശീലനത്തിനെത്തിയപ്പോഴും ഇന്ന് നടന്ന വിടവാങ്ങൽ പ്രസംഗത്തിലും താരം വിതുമ്പുന്നത് കാണാമായിരുന്നു. പ്രസംഗത്തിനിടെ താൻ എന്നും ബാഴ്സലോണയോട് കടപ്പെട്ടിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “ഇവിടെ എന്റെ യാത്രയയപ്പ് ചടങ്ങ് നടക്കുകയാണെന്ന സത്യം എനിക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല. എന്റെ സുഹൃത്തുക്കൾക്കെതിരെ കളിക്കുന്ന കാര്യം എനിക്ക് സങ്കല്പിക്കാൻ പോലും കഴിയുന്നില്ല. ബാഴ്‌സയെ നേരിടുന്നതിനെ പറ്റി […]

Cricket Sports

കൊല്‍ക്കത്തയെ 49 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടേയും സൂര്യകുമാര്‍ യാദവിന്റേയും അത്യുഗന്‍ മികവിലാണ് മികച്ച സ്‌കോര്‍ നേടാനായത് ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് തകര്‍പ്പന്‍ ജയം. 49 റൺസിനാണ് കൊല്‍ക്കത്തയെ മുംബൈ പരാജയപ്പെടുത്തിയത്. മുംബൈ ഉയർത്തിയ 196 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന കൊൽക്കത്തക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാനേ ആയുള്ളൂ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടേയും സൂര്യകുമാര്‍ യാദവിന്റേയും അത്യുഗന്‍ മികവിലാണ് മികച്ച […]

Cricket Sports

ടോട്ടല്‍ സഞ്ജു ഷോ ! ചെന്നെെയെ വീഴ്ത്തി രാജസ്ഥാന്‍

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റിന് 216 എന്ന കൂറ്റൻ സ്കോറാണ് മഞ്ഞപ്പടക്ക് മുന്നിലേക്ക് വെച്ചത് ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സിന് മുന്നിൽ മുട്ടുമടക്കി ചെന്നൈ സൂപ്പര്‍ കിങ്സ്. ആവേശമുറ്റി നിന്ന മത്സരത്തിൽ 16 റൺസിനായിരന്നു റോയൽസിന്റെ ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 217 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ചെന്നെെക്ക് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുക്കാനെ ആയുള്ളു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റിന് 216 എന്ന […]

Cricket Sports

പരുക്ക്: മിച്ചൽ മാർഷിന് ഐപിഎൽ നഷ്ടമായേക്കും; കെയിൻ വില്ല്യംസണും പരിക്ക്; സൺറൈസേഴ്സ് ക്യാമ്പിൽ ആശങ്ക

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിൽ പരുക്കേറ്റ് പുറത്തായ ഓസീസ് ഓൾറൗണ്ടർ മിച്ചൽ മാർഷിന് ഐപിഎൽ സീസൺ നഷ്ടമായേക്കുമെന്ന് സൂചന. കാലിനു പരുക്കേറ്റതിനെ തുടർന്ന് നാല് പന്തുകൾ മാത്രം എറിഞ്ഞ താരം മുടന്തിക്കൊണ്ട് ഫീൽഡ് വിട്ടിരുന്നു. പിന്നീട് 9ആം വിക്കറ്റിൽ വീണ്ടും ക്രീസിലെത്തിയെങ്കിലും അപ്പോഴും മുടന്തുന്നുണ്ടായിരുന്നു. നേരിട്ട ആദ്യ പന്ത് തന്നെ വിരാട് കോലിക്ക് പിടികൊടുത്ത് താരം മടങ്ങുകയും ചെയ്തു. അതേസമയം, ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസണും പരുക്കേറ്റതിനാലാണ് മത്സരത്തിൽ കളിക്കാതിരുന്നത്. ട്രെയിനിങ്ങിനിടെയാണ് താരത്തിനു പരുക്കേറ്റത്. വില്ല്യംസണിൻ്റെ […]

Cricket Sports

അരങ്ങേറ്റത്തില്‍ തന്നെ 50; തുടക്കം ഗംഭീരമാക്കി ദേവ്ദത്ത് പടിക്കല്‍

ഐപിഎല്ലില്‍ തന്‍റെ ആദ്യ മത്സരത്തില്‍ത്തന്നെ അര്‍ദ്ദ സെഞ്ച്വറി തികച്ച് മലയാളി താരം ദേവ്ദത്ത് പടിക്കല്‍. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനായി കളത്തിലിറങ്ങിയ ദേവ്ദത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് തന്‍റെ അരങ്ങേറ്റ മത്സരം ഗംഭീരമാക്കിയത്. ആരോണ്‍ ഫിഞ്ചിനൊപ്പം ഓപ്പണിങ്ങില്‍ തകര്‍ത്താടി ടീമിന് മികച്ച തുടക്കം കൊടുക്കാനും ദേവ്ദത്തിനായി. ഒടുവില്‍ വിജയ് ശങ്കറിന്‍റെ പന്തില്‍ പുറത്താകുമ്പോഴും ഈ യുവതാരം ഇന്ത്യന്‍ ക്രിക്കറ്റിന് പ്രതീക്ഷകള്‍ നല്‍കുന്നു. 42 പന്തുകളില്‍ നിന്ന് 56 റണ്‍സാണ് ഈ 20 വയസുകാരന്‍ നേടിയത്. അതില്‍ എട്ട് ബൌണ്ടറികളും അടങ്ങുന്നു. […]

Cricket Sports

ചെന്നൈക്കായി നൂറാം വിജയവും നേടി ധോണി; ഈ നേട്ടത്തിലെത്തുന്ന ആദ്യ നായകന്‍

ഐ.പി.എല്ലില്‍ ഒരു ടീമിനെ 100 വിജയത്തിലേക്ക് നയിക്കുന്ന ആദ്യ നായകനായി മഹേന്ദ്ര സിങ് ധോണി. ഐ.പി.എല്‍ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ഈ നേട്ടത്തിലെത്തിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ നായകനെന്ന നിലയില്‍ ധോണിയുടെ അക്കൗണ്ടില്‍ 105 വിജയങ്ങളുണ്ട്. ഇതില്‍ അഞ്ചു വിജയങ്ങള്‍ 2016-ല്‍ റെയ്‌സിങ് പുണെ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനായിരിക്കുമ്പോഴാണ്. ഐപിഎല്‍ ചരിത്രത്തില്‍ ചെന്നൈയുടെ നൂറാം വിജയം കൂടിയാണ് മുംബൈക്കെതിരെ അബൂദബിയില്‍ നേടിയത്. കളിച്ച പത്ത് സീസണിലും പ്ലേ ഓഫിലെത്തിയ ഏക […]

Football Sports

ചെല്‍സിയെയും തകര്‍ത്ത് ചാമ്പ്യന്മാര്‍ മുന്നോട്ട്…

മാനേയും സലാഹും ഫെര്‍മിനോയും റോബേര്‍ട്സണുമെല്ലാം കളം നിറഞ്ഞ് കളിച്ചതോടെ ചെല്‍സി പൊരുതി പോലും നോക്കാനാവാതെ കീഴടങ്ങി പ്രീമിയര്‍ ലിഗിലെ സൂപ്പര്‍ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാര്‍ എതിരില്ലാത്ത രണ്ട് ഗോളിന് ചെല്‍സിയെ തകര്‍ത്തു. കളി മുഴുവന്‍ കൈ പിടിയിലൊതുക്കിയ ലിവര്‍പൂള്‍ ആധികാരിക വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിന്‍റെ 45ാം മിനിറ്റില്‍ ചെല്‍സിയുടെ പ്രതിരോധതാരം ക്രിസ്റ്റ്യന്‍സെനിന് റെഡ് കാര്‍ഡ് ലഭിച്ചതാണ് കളിയുടെ ഗതിമാറ്റിയത്. ബാക്കിയുള്ള 45 മിനിറ്റ് ലിവര്‍പൂള്‍ കളത്തില്‍ നിറഞ്ഞാടുകയായിരുന്നു. മാനേയും സലാഹും ഫെര്‍മിനോയും റോബേര്‍ട്സണുമെല്ലാം കളം നിറഞ്ഞ് കളിച്ചതോടെ […]

Football Sports

ബാഴ്സ പ്രസിഡന്റ് ജോസപ് ബാർതോമ്യുവിനെതിരെ അവിശ്വാസ പ്രമേയം

സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണ ബോർഡ് പ്രസിഡൻ്റ് ജോസപ് മരിയ ബാർതോമ്യുവിനെതിരെ അവിശ്വാസ പ്രമേയത്തിന് കളമൊരുങ്ങുന്നു. ബാർതോമ്യുവിനെതിരെ അവിശ്വാസ പ്രമേയത്തിനാവശ്യമായ ഒപ്പുകൾ സ്വീകരിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്. അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ടാൽ ബാർതോമ്യുവിന് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കേണ്ടി വന്നു. അടുത്ത മാർച്ച് വരെയാണ് ബാർതോമ്യുവിൻ്റെ കാലാവധി. ക്ലബ് മെമ്പർമാരുടെ ഒരു കൂട്ടായ്മയാണ് പ്രസിഡൻ്റിനെതിരെ ഒപ്പ് ശേഖരിച്ചത്. 16520 ഒപ്പുകളാണ് അവിശ്വാസ പ്രമേയത്തിനു വേണ്ടിയിരുന്നത്. ആകെ 20687 ഒപ്പുകളാണ് ശേഖരിച്ചത്. ഇനി 10 ദിവസത്തിനുള്ളിൽ ഒരു കമ്മറ്റി രൂപീകരിച്ച് അവിശ്വാസ […]

Cricket Sports

കോലി പലപ്പോഴും മോശം താരങ്ങളെ പിന്തുണച്ചു; ഒറ്റക്ക് തീരുമാനം എടുത്തു: ആരോപണവുമായി മുൻ പരിശീലകൻ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ മോശം പ്രകടനങ്ങൾക്ക് കാരണം നായകൻ വിരാട് കോലിയുടെ തെറ്റായ തീരുമാനങ്ങളെന്ന് മുൻ പരിശീലകൻ റേ ജെന്നിങ്‌സ്. മോശം താരങ്ങളെയാണ് കോലി പലപ്പോഴും പിന്തുണച്ചിരുന്നതെന്നും ഒറ്റക്കാണ് തീരുമാനങ്ങൾ എടുത്തിരുന്നതെന്നും ജെന്നിങ്സ് കുറ്റപ്പെടുത്തി. ക്രിക്കറ്റ്ഡോട്ട്കോമിനു നൽകിയ അഭിമുഖത്തിലാണ് ജെന്നിങ്സിൻ്റെ ആരോപണം. “തിരിഞ്ഞു നോക്കുമ്പോൾ ഐപിഎൽ ടീമില്‍ 20-25 താരങ്ങളെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇവരുടെ കാര്യത്തിൽ പരിശീലകനാണ് തീരുമാനം എടുക്കേണ്ടത്. എന്നാല്‍, കോലി ചിലപ്പോഴൊക്കെ ഒറ്റക്ക് തീരുമാനങ്ങളെടുത്തു. പലപ്പോഴും മോശം താരങ്ങളെ പിന്തുണച്ചു. പക്ഷേ, അതിൽ അദ്ദേഹത്തെ കുറ്റപ്പെടുത്താനാവില്ല. […]