Sports

കൊച്ചിയില്‍ ഗോള്‍ മഴ; ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് സമനിലക്കുരുക്ക്

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില കുരുക്ക്. ചെന്നൈയിന്‍ അഫ് എഫ്‌സിക്ക് എതിരെ മൂന്ന് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. 3-1 ന് പിന്നില്‍ നിന്ന ശേഷം ആയിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്. ബ്ലാസ്റ്റേഴ്‌സിനായി ഡൈമന്റക്കോസ് ഇരട്ട ഗോള്‍ നേടി. ചെന്നൈയിനായി ജോര്‍ദന്‍ മുറെ രണ്ട് ഗോള്‍ നേടി. 8 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റ് ഉള്ള ബ്ലാസ്റ്റേഴ്‌സ് നിലവില്‍ ഒന്നാം സ്ഥാനത്താണ്. 6 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റ് ഉള്ള എഫ്‌സി ഗോവയാണ് രണ്ടാം സ്ഥാനത്ത്. ഇരുടീമുകളും […]

Sports

പരിശീലകനാകാനില്ലെന്ന് നെഹ്‌റ; ദ്രാവിഡിന് മുന്നിൽ പുതിയ കരാറുമായി ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത മുഖ്യ പരിശീലകൻ ആരായിരിക്കും? രാഹുൽ ദ്രാവിഡ് തുടരുമോ? അതോ ബിസിസിഐക്ക് വിവിഎസ് ലക്ഷ്മണനെ തന്നെ ആശ്രയിക്കേണ്ടി വരുമോ? ഇവയ്‌ക്കൊന്നും ഇപ്പോൾ കൃത്യമായ ഉത്തരമില്ല എന്നതാണ് വാസ്തവം. എന്നാൽ ടി20 ലോകകപ്പ് അടുത്തിരിക്കെ ഇത്തരം നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അതിനുള്ള കടുത്ത പരിശ്രമത്തിലാണ് ടീം മാനേജ്‌മെന്റ്. 2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് തോറ്റതോടെയാണ് ഇന്ത്യൻ ക്രിക്കറ്റിനെ അലട്ടുന്ന ചോദ്യങ്ങൾ ഉയർന്നു തുടങ്ങിയത്. ഹെഡ് കോച്ച് ദ്രാവിഡിനും അദ്ദേഹത്തിന്റെ മുഴുവൻ സപ്പോർട്ട് […]

Sports

ഐ.എസ്.എല്ലിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും

ഐ.എസ്.എല്ലിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും. വിജയക്കുതിപ്പ് തുടരാൻ ലക്ഷ്യമിടുന്ന കേരളത്തിന്റെ എതിരാളികൾ ചെന്നൈയിൻ എഫ്‌സിയാണ്. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരം. ഏഴ് മത്സരങ്ങളിൽ അഞ്ചു ജയം, ഒരു തോൽവിയും ഒരു സമനിലയും. ആകെ 16 പോയിന്റുമായി പട്ടികയിൽ രണ്ടാമത്. ഐഎസ്എൽ പത്താം സീസണിൽ കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് ബ്ലാസ്റ്റേഴ്സ് പന്ത് തട്ടുന്നത്. മുന്നേറ്റത്തിലും മധ്യനിരയിലും പ്രതിരോധത്തിലും ഒരുപോലെ ശക്തർ. ഓരോ മത്സരം കഴിയുമ്പോഴും തെറ്റുകൾ തിരുത്തി അടുത്ത മത്സരത്തിനിറങ്ങുന്ന മഞ്ഞപ്പട […]

Sports

2025ലെ ചാമ്പ്യൻസ് ട്രോഫി വേദി പാകിസ്താനു നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്

2025 ചാമ്പ്യൻസ് ട്രോഫി വേദി പാകിസ്താനു നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. ചാമ്പ്യൻസ് ട്രോഫി വേദി ദുബായിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ.ഹൈബ്രിഡ് മോഡൽ പരീക്ഷിക്കാനുള്ള സാധ്യതയും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം നടന്ന ഏഷ്യാ കപ്പ് വേദിയും പാകിസ്താനായിരുന്നു. എന്നാൽ, ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിൽ വച്ചാണ് നടത്തിയത്. എട്ട് ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻസ് ട്രോഫി പാകിസ്താനിൽ വച്ച് നടക്കുകയാണെങ്കിൽ ഇന്ത്യ പങ്കെടുക്കില്ലെന്നുറപ്പാണ്. ഈ സാഹചര്യത്തിലാണ് ഏഷ്യാ കപ്പ് ഹൈബ്രിഡ് രീതിയിലേക്ക് മാറ്റിയത്. ചാമ്പ്യൻസ് ട്രോഫിയും ഇതുപോലെ മാറ്റിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. […]

Sports

‘ഫൈനലിന് മുമ്പ് ഇന്ത്യയെ ലോകകപ്പ് ജേതാക്കളാക്കി, തെറ്റ് അംഗീകരിക്കണം’; ആരാധകരെ വിമർശിച്ച് വസീം അക്രം

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ വിമർശിച്ച് പാകിസ്ഥാൻ ഇതിഹാസ താരം വസീം അക്രം. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഫൈനലിന് മുമ്പ് തന്നെ ആരാധകരും സോഷ്യൽ മീഡിയയും ടെലിവിഷൻ ചാനലുകളും ഇന്ത്യയെ ലോകകപ്പ് ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു. ഇത് ആളുകളിൽ പ്രതീക്ഷ വർദ്ധിപ്പിച്ചെന്നും ആരാധകർ തങ്ങളുടെ തെറ്റ് അംഗീകരിക്കണമെന്നും വസീം അക്രം പറഞ്ഞു. ‘ടൂർണമെന്റിലുടനീളം ഇന്ത്യ നന്നായി കളിച്ചു. ഫൈനലിലെ തോൽവി മറികടക്കാൻ ഒരു രാജ്യമെന്ന നിലയിൽ ബുദ്ധിമുട്ടാണെന്ന് എനിക്ക് മനസ്സിലാകും. തുടർച്ചയായി 10 മത്സരങ്ങൾ വിജയിച്ച ടീം സ്ഥിരതയാർന്ന പ്രകടനമാണ് നടത്തിയത്. പക്ഷേ […]

Cricket Sports

പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്ന് കളത്തിൽ; ഓസ്ട്രേലിയക്ക് ഇന്ന് ജയിച്ചേപറ്റൂ

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടി-20 ഇന്ന്. ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ മുന്നിലാണ്. ഇന്നത്തെ മത്സരത്തിൽ കൂടി വിജയിക്കാനായാൽ ഇന്ത്യ പരമ്പര സ്വന്തമാക്കും. യുവാക്കളടങ്ങിയ ഒരു ടീം നിലവിലെ ടി-20 ലോക ജേതാക്കളായ ആധികാരികമായി തകർത്തുകളയുന്നതാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കണ്ടത്. ആദ്യ കളി ഓസ്ട്രേലിയ മുന്നോട്ടുവച്ച 209 റൺസ് വിജയലക്ഷ്യം 8 വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്ന […]

Cricket Sports

വിജയ് ഹസാരെ ട്രോഫി: നിരാശപ്പെടുത്തി സഞ്ജു; ഒഡീഷയ്ക്കെതിരെ കേരളത്തിനു ബാറ്റിംഗ് തകർച്ച

വിജയ് ഹസാരെ ട്രോഫിയിൽ ഒഡീഷയ്ക്കെതിരെ കേരളത്തിനു ബാറ്റിംഗ് തകർച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം അഞ്ച് വിക്കറ്റ് നഷ്ടമായി പതറുകയാണ്. നിലവിലെ ചാമ്പ്യന്മാരായ സൗരാഷ്ട്രയെ ആദ്യ കളിയിൽ തകർത്ത കേരളം രണ്ടാമത്തെ മത്സരത്തിൽ മുംബൈയോട് പരാജയപ്പെട്ടിരുന്നു. ബാക്ക്ഫൂട്ടിലാണ് കേരളം ഇന്നിംഗ്സ് ആരംഭിച്ചത്. മുഹമ്മദ് അസ്ഹറുദ്ദീൻ (12), രോഹൻ കുന്നുമ്മൽ (17) എന്നിവർ വേഗം മടങ്ങിയപ്പോൾ നന്നായി തുടങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസണും (15) ക്രീസിൽ തുടരാനായില്ല. സച്ചിൻ ബേബി (2), ശ്രേയാസ് ഗോപാൽ (13) എന്നിവർ […]

Cricket Sports

സൂര്യയെ എങ്ങനെ തടയാനാകുമെന്ന് രവി ശാസ്ത്രി; ഏകദിന ലോകകപ്പാണെന്ന് പറഞ്ഞാൽ‌ മതിയെന്ന് മാത്യു ഹെയ്ഡൻ

ഏകദിന ലോകകപ്പ് ഫൈനലിലുൾപ്പെടെ നിരാശ സമ്മാനിച്ച സൂര്യകുമാർ യാദവ് ഓസ്‌ട്രേലിയക്കെതിരായ ടി20യിൽ മികച്ച ഫോമിലാണ്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ 80 റൺസെടുത്തിരുന്നു. ഇപ്പോഴിതാ താരത്തെ പരിഹസിച്ച മാത്യു ഹെയ്ഡന്റെ പരാമർശമാണ് വൈറലായിരിക്കുന്നത്. മൈതാനത്ത് സൂര്യകുമാർ ബാറ്റിംഗ് ചെയ്യുമ്പോഴായിരുന്നു കമന്ററി ബോക്‌സിലുണ്ടായിരുന്ന ഹെയ്ഡന്റെ പരിഹാസം. മുൻ ഇന്ത്യൻ താരം രവി ശാസ്ത്രിയ്ക്ക് ചോദിച്ച ചോദ്യത്തിനായിരുന്നു ഹെയ്ഡന്റെ പരിഹാസം നിറഞ്ഞ മറുപടി എത്തിയത്. ‘സൂര്യയെ ട്വന്റി20യിൽ നിങ്ങൾക്ക് എങ്ങനെ തടയനാകും’ എന്നായിരുന്നു ശാസ്്ത്രിയുടെ ചോദ്യം. ‘ഇത് ഏകദിന ലോകകപ്പാണെന്ന് സൂര്യയോട് […]

Cricket Sports

‘രോഹിതിനേക്കാൾ മികച്ച ഓപ്പണർ ലോകത്ത് ഇപ്പോൾ വേറെയില്ല, കളി അവസാനിപ്പിക്കരുത്’; അക്തർ

ഏകദിന ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരായ തോൽവിയുടെ ആഘാതത്തിൽ നിന്ന് കരകയറാൻ ഇന്ത്യൻ ടീമിനും ആരാധകർക്കും ഇപ്പോഴും കഴിഞ്ഞിട്ടില്ല. തോൽവിയോടെ സമൂലമായ മാറ്റത്തിന് തയ്യാറെടുക്കുകയാണ് ടീം. മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിയാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. അടുത്ത ഏകദിന ലോകകപ്പ് നടക്കുമ്പോഴേക്കും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് 40 വയസ്സും വിരാട് കോലിക്ക് 39 വയസ്സും തികയും. 2027 വരെ ഇരുവരും ടീമിലുണ്ടാകുമോ എന്നത് വലിയൊരു ചോദ്യചിഹ്നമാണ്. നാല് വർഷം കഴിഞ്ഞ് എന്ത് സംഭവിക്കുമെന്ന് ചിന്തിക്കുന്നതിന് മുമ്പ്, ബോർഡിനും […]

Cricket Sports

‘രോഹിത്തിന് ടി20 ലോകകപ്പ് കളിക്കാം പക്ഷേ…’: മുത്തയ്യ മുരളീധരൻ

ഇന്ത്യൻ നായകൻ രോഹിത് ശർമയെ പിന്തുണച്ച് ശ്രീലങ്കൻ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരൻ. ഏകദിന ലോകകപ്പിലെ രോഹിത്തിന്റെ സ്‌ട്രൈക്ക് റേറ്റ് ടി20ക്ക് പര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഹിറ്റ്മാന്റെ പരിമിത ഓവർ കരിയർ അവസാനിച്ചുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് മുത്തയ്യ മുരളീധരന്റെ പ്രതികരണം. ‘അദ്ദേഹത്തിന്റെ ഏകദിന ലോകകപ്പ് പ്രകടനം നിങ്ങൾ നോക്കൂ. അവൻ നൽകിയ തുടക്കം, രോഹിത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ടൂർണമെന്റിലുടനീളം രോഹിത് മികവ് തുടർന്നു. രോഹിത്തിന് ഇപ്പോൾ 36 വയസ് മാത്രമാണ്. കരിയര്‍ അവസാനിപ്പിക്കേണ്ട പ്രായമായിട്ടില്ല. വിരാട് കോലിയെപ്പോലെ ഫിറ്റ്‌നസ് […]