Cricket Sports

ഇടറിവീണ് കൊൽക്കത്ത; ചെന്നൈക്ക് നാലാം കിരീടം

ഐപിഎൽ 14ആം സീസൺ കിരീടം ചെന്നൈ സൂപ്പർ കിംഗ്സിന്. ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിനു കീഴടക്കിയാണ് ചെന്നൈ നാലാം കിരീടം സ്വന്തമാക്കിയത്. ചെന്നൈ മുന്നോട്ടുവച്ച 193 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ സാധിച്ചുള്ളൂ. കൊൽക്കത്തക്കായി ഓപ്പണർമാർ രണ്ടു പേരും ഫിഫ്റ്റി നേടിയെങ്കിലും ലഭിച്ച തുടക്കം മുതലെടുക്കാൻ മറ്റുള്ളവർക്കായില്ല. 51 റൺസെടുത്ത ശുഭ്മൻ ഗിൽ കൊൽക്കത്തയുടെ ടോപ്പ് സ്കോററായി. വെങ്കടേഷ് അയ്യർ 50 […]

Cricket Sports

ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ സമ്മതമറിയിച്ച് രാഹുൽ ദ്രാവിഡ്

ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനാകാൻ സമ്മതമറിയിച്ച് ഇതിഹാസ താരം രാഹുൽ ദ്രാവിഡ്. ട്വന്റി-20 ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡ് ചുമതല ഏറ്റെടുക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചു. രവി ശാസ്‌ത്രി ഉൾപ്പെടുന്ന ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫ് ടി20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്നതോടെയാണിത്. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ രാഹുൽ ദ്രാവിഡ് ടീം ഇന്ത്യയുടെ പരിശീലകനായേക്കും എന്ന റിപ്പോർട്ട് നേരത്തെ വന്നിരുന്നു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല വഹിക്കുകയാണ് രാഹുൽ ദ്രാവിഡ് ഇപ്പോൾ. ടി20 ലോകകപ്പിന് ശേഷം രണ്ട് ടെസ്റ്റും മൂന്ന് […]

Football Sports

ബ്ലാസ്റ്റേഴ്സ്-ഗോവ പ്രീസീസൺ മത്സരം ഉപേക്ഷിച്ചു

കേരള ബ്ലാസ്റ്റേഴ്സും എഫ്സി ഗോവയും തമ്മിലുള്ള പ്രീസീസൺ മത്സരം ഉപേക്ഷിച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്. ബ്ലാസ്റ്റേഴ്സ് ഫൈനൽ ഇലവനെ വരെ പ്രഖ്യാപിച്ചതിനു ശേഷമാണ് നീക്കം. വൈകിട്ട് അഞ്ചരക്കായിരുന്നു മത്സരം തീരുമാനിച്ചിരുന്നത്. എന്നാൽ, പ്രദേശത്ത് കനത്ത മഴ പെയ്തതോടെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ മത്സരം മറ്റൊരു ദിവസം നടത്തുമോ എന്നതിൽ വ്യക്തതയില്ല. ഐഎസ്എൽ സീസണു മുൻപ് ഇനി മൂന്ന് പ്രീസീസൺ മത്സരം കൂടി ബ്ലാസ്റ്റേഴ്സ് കളിക്കും. നവംബർ അഞ്ചിന് ചെന്നൈയിൻ എഫ്സിയും നവംബർ 9, […]

Cricket Sports

ചെന്നൈ ജേഴ്സിയിൽ ഡേവിഡ് വാർണർ; മിനിറ്റുകൾക്കുള്ളിൽ ചിത്രം പിൻവലിച്ച് താരം

ഐപിഎൽ കിരീട പോരാട്ടത്തിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ താൻ ഏത് ടീമിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി സൺറൈസേഴ്സ് മുൻ നായകൻ ഡേവിഡ് വാർണർ. തന്റെ മകളെ ചുമലിലേറ്റി ചെന്നൈ ജേഴ്‌സി ധരിച്ച് നിൽക്കുന്ന ചിത്രം താരം ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. എന്നാൽ പങ്കുവെച്ച് മിനിറ്റുകൾക്കുള്ളിൽ വാർണർ പോസ്റ്റ് പിൻവലിച്ചു. ഒരു ആരാധകൻ ഉണ്ടാക്കിയതാണ് ചിത്രമെന്നും, അഭ്യർത്ഥന മാനിച്ചാണ് പോസ്റ്റ് ഇട്ടതെന്നും താരം അവകാശപ്പെട്ടു. നേരത്തെ സണ്‍റൈസേഴ്‌സ് വിടുന്നതിന്റെ സൂചന ഡേവിഡ് വാര്‍ണര്‍ നൽകിയിരുന്നു. രാജസ്ഥാന്‍ റോയല്‍സിന് എതിരായ ഹൈദരാബാദിന്റെ […]

Football Sports

ലോകകപ്പ് യോഗ്യതാ മത്സരം; അർജന്റീനയ്ക്കും ബ്രസീലിനും ജയം

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനും അർജന്റീനയ്ക്കും ജയം. അർജന്റീന എതിരില്ലാത്ത ഒരു ഗോളിന് പെറുവിനെയും ബ്രസീൽ ഒന്നിനെതിരെ നാലുഗോളുകൾക്ക് യുറുഗ്വായെയുമാണ് തോൽപ്പിച്ചത്. പോയിന്റ് പട്ടികയിൽ പതിനൊന്ന് മത്സരങ്ങളിൽ നിന്ന് 31 പോയിന്റുമായി ബ്രസീൽ ഒന്നാം സ്ഥാനത്തും, അത്രയും തന്നെ മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി അർജന്റീന രണ്ടാം സ്ഥാനത്തുമാണ്. പെറുവിനെതിരെ നടന്ന മത്സത്തിൽ ലൗത്താരോ മാർട്ടിനസാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്. ബ്രസീലിനായി റഫീന്യ രണ്ടും നെയ്മറും ബർബോസ ഓരോ ഗോളുകളും നേടി. സുവാരസാണ് യുറുഗ്വായുടെ ആശ്വാസ ഗോൾ […]

Cricket Sports

ഐപിഎല്ലിൽ ഇന്ന് കലാശപ്പോര്; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പർ കിംഗ്സ് ഫൈനൽ

ഐപിഎല്ലിൽ ഇന്ന് കലാശപ്പോര്. വൈകിട്ട് ഏഴരയ്ക്ക് നടക്കുന്ന ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ദുബൈയിലാണ് മത്സരം. ഫൈനലിൽ മൂന്ന് തവണ വിജയകിരീടം ചൂടിയിട്ടുള്ള ചെന്നൈ നാലാമതിനായുള്ള ഒരുക്കത്തിലാണ്. മെഗാലേലത്തിനു മുൻപുള്ള ജേതാക്കളെ കണ്ടെത്താൻ മണിക്കൂറുകൾ മാത്രം ബാക്കി. ആദ്യ പകുതിയിൽ നടന്ന മത്സരത്തിൽ ഏഴാം സ്ഥാനത്തായിരുന്ന കൊൽക്കത്ത യുഎഇയിൽ നടത്തിയത് ഗംഭീര തിരിച്ചുവരവാണ്. മധ്യനിരയുടെ കൂട്ടത്തകർച്ച ഒഴിവാക്കിയാൽ കൊൽക്കത്തയ്ക്ക് മൂന്നാം കിരീടം ചൂടാം. പറയത്തക്ക പോരായ്മകളില്ലാത്ത ചെന്നൈയ്ക്ക് തന്നെയാണ് മത്സരത്തിൽ മുൻതൂക്കം. […]

Cricket Sports

ബിസിസിഐയ്ക്ക് താത്പര്യം ഇന്ത്യൻ പരിശീലകനെ; ദ്രാവിഡ് ഇടക്കാല പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്

രവി ശാത്രി സ്ഥാനമൊഴിയുമ്പോൾ പകരം ബിസിസിഐക്ക് താത്പര്യം ഇന്ത്യൻ പരിശീലകനെയെന്ന് റിപ്പോർട്ട്. ഇന്ത്യൻ പരിശീലകനാണെങ്കിൽ ആഭ്യന്തര താരങ്ങളുമായുള്ള ആശയവിനിമയം അടക്കമുള്ള കാര്യങ്ങൾ സുഗമമായി നടക്കുമെന്നാണ് ബിസിസിഐയുടെ നിലപാട്. ഒരു മുഴുവൻ സമയ ജോലിയാണ് ഇന്ത്യൻ ടീമിൻ്റെ പരിശീലക സ്ഥാനം. ഐപിഎൽ പോലെ മാസങ്ങൾ മാത്രം നീളുന്ന ഒന്നല്ല. അതും ഇന്ത്യൻ പരിശീലകനെ പരിഗണിക്കാൻ ബിസിസിഐയെ പ്രേരിപ്പിക്കുന്നുണ്ട്. (india bcci rahul dravid) പഞ്ചാബ് കിംഗ്സ് പരിശീലകൻ അനിൽ കുംബ്ലെ, സൺറൈസേഴ്സ് പരിശീലക സംഘത്തിലുള്ള വിവിഎസ് ലക്ഷ്മൺ, ദേശീയ […]

Cricket Sports

ഐപിഎൽ 2021; കൊൽക്കത്തയെ വിറപ്പിച്ച് ഡൽഹി കീഴടങ്ങി; കൊൽക്കത്ത- ചെന്നൈ ഫൈനൽ വെള്ളിയാഴ്ച്ച

ബാംഗ്ലൂരിന്​ പിന്നാലെ ഡൽഹിയെയും തോൽപിച്ച്‌​ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്​ ഫൈനലിൽ. ആവേശകരമായ രണ്ടാം ക്വാളിഫയറിൽ, ചെന്നൈ സൂപ്പർ കിങ്​സിനോട്​ തോറ്റ്​ വീണ്ടും ഭാഗ്യ പരീക്ഷണത്തിന്​ ഇറങ്ങിയ ​ഡൽഹിയെ മൂന്ന് വിക്കറ്റിന്​ തോൽപിച്ചാണ്​ ഫൈനലിൽ എത്തിയത്. ഫൈനൽ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്​ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്​സിനെ നേരിടും. സ്​കോർ: ഡൽഹി ക്യാപിറ്റൽസ്​ 135/5, കൊൽക്കത്ത ഓപണർമാരായ ശുഭ്​മാൻ ഗില്ലും(46) വെങ്കിടേഷ്​ അയ്യരും (55)മാണ്​ കൊൽക്കത്തയെ അനായാസ ജയത്തിലേക്ക്​ നയിച്ചത്​. ഇരുവരും ആദ്യ വിക്കറ്റിൽ തന്നെ 96 […]

Football Sports

രാജ്യാന്തര ഗോൾ നേട്ടത്തിൽ പെലെയെ മറികടന്ന് ഇന്ത്യയുടെ സുനിൽ ഛേത്രി; സാഫ് കപ്പിൽ ഇന്ത്യ ഫൈനലിലേക്ക്

രാജ്യാന്തര ഗോൾ നേട്ടത്തിൽ പെലെയെ മറികടന്ന് ഇന്ത്യയുടെ സുനിൽ ഛേത്രി. രാജ്യാന്തര ഫുട്ബോളിൽ സുനിൽ ഛേത്രി ഇതുവരെ 79 ഗോൾ നേടി. സാഫ് കപ്പിൽ മാലിദ്വീപിന് എതിരായ മത്സരത്തിലാണ് സുനിൽ ഛേത്രിയുടെ നേട്ടം. സാഫ് കപ്പിലെ ഇന്ന് നടന്ന നിർണായക മത്സരത്തിൽ ആതിഥേയരായ മാലിദ്വീപിനെ തകർത്ത് ഇന്ത്യ ഫൈനലിലേക്ക്. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഇരട്ട ഗോളുകളുടെ ബലത്തിൽ 3-1നായിരുന്നു ഇന്ത്യയുടെ വിജയം. ഈ വിജയത്തോടെ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ ഫൈനലിലേക്ക് മുന്നേറി.ശനിയാഴ്ച്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ […]

Cricket Sports

പുതിയ ഐപിഎൽ ടീം: ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി ബിസിസിഐ

പുതിയ ഐപിഎൽ ടീമുകൾക്കുള്ള ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി നീട്ടി ബിസിസിഐ. 10 ദിവസത്തേക്ക് കൂടിയാണ് ബിസിസിഐ നീട്ടിയത്. നേരത്തെ ഒക്ടോബർ 10 ആയിരുന്നു ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി. ഇത് ഒക്ടോബർ 20ലേക്കാണ് നീട്ടിയത്. 2000 കോടി രൂപയാണ് ടീമുകളുടെ അടിസ്ഥാന വില. നേരത്തെ 1700 കോടി രൂപ ആയിരുന്നു പുതിയ ടീമുകളുടെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് 300 കോടി രൂപ വീതം വർധിപ്പിച്ച് 2000 കോടി ആക്കുകയായിരുന്നു. (ipl tender extended […]