Football Sports

പോർച്ചുഗലിനു സമനില; ജയത്തോടെ ബ്രസീലിന് ലോകകപ്പ് യോഗ്യത

ലോകകപ്പ് യോഗ്യത മത്സരത്തിൽ പോർച്ചുഗലിനു ഗോൾരഹിത സമനില. യൂറോപ്പ് മേഖലയിലെ ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ അയർലൻഡാണ് കരുത്തരായ പോർച്ചുഗലിനെ പിടിച്ചുകെട്ടിയത്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ഗോൾ മുഖം ഭേദിക്കാൻ കഴിഞ്ഞില്ല. 81ആം മിനിട്ടിൽ പെപ്പെ രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് പോർച്ചുഗൽ അവസാന 9 മിനിട്ട് കളിച്ചത്. സമനില വഴങ്ങേണ്ടിവന്നെങ്കിലും ഗ്രൂപ്പിൽ പോർച്ചുഗലാണ് ഒന്നാമത്. സെർബിയക്കും പോർച്ചുഗലിനും 17 പോയിൻ്റുകൾ വീതമുണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ പോർച്ചുഗൽ ഒന്നാമത് നിൽക്കുകയാണ്. ഗ്രൂപ്പിൽ […]

Cricket Sports

ഓസ്ട്രേലിയ തകർത്തത് 16 മത്സരങ്ങൾ നീണ്ട പാകിസ്താന്റെ വിജയക്കുതിപ്പ്

ടി-20 ലോകകപ്പ് സെമിഫൈനൽ ജയത്തോടെ ഓസ്ട്രേലിയ തകർത്തത് 16 മത്സരങ്ങൾ നീണ്ട പാകിസ്താന്റെ വിജയക്കുതിപ്പ്. 2016 മുതൽ ആരംഭിച്ച പാകിസ്താൻ്റെ യുഎഇയിലെ പടയോട്ടമാണ് ഓസീസ് നിഷ്പ്രഭമാക്കിയത്. 2015 നവംബർ 30നാണ് പാക് പട അവസാനമായി യുഎഇയിൽ പരാജയപ്പെടുന്നത്. (australia pakistan winning streak) പാകിസ്താനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ഓസ്ട്രേലിയ ഫൈനലിലെത്തിയത്. പാകിസ്താൻ മുന്നോട്ട് വെച്ച 177 റൺസ് വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ ഓസ്‌ട്രേലിയ മറികടന്നു. അവസാന ഓവറുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത മാത്യു വെയ്ഡും […]

Cricket Sports

ആരാവും ന്യൂസീലൻഡിന്റെ എതിരാളികൾ?; ഓസ്ട്രേലിയ-പാകിസ്താൻ രണ്ടാം സെമി ഇന്ന്

ടി-20 ലോകകപ്പിലെ രണ്ടാം സെമിഫൈനൽ ഇന്ന്. ഇന്ന് രാത്രി ഇന്ത്യൻ സമയം 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിൽ വിജയിക്കുന്ന ടീം കലാശപ്പോരിൽ ന്യൂസീലൻഡിനെ നേരിടും. ആദ്യ സെമിയിൽ ഇംഗ്ലണ്ടിനെ കീഴടക്കിയാണ് ന്യൂസീലൻഡ് ഫൈനൽ പ്രവേശനം നേടിയത്. (pakistan australia world cup) തകർപ്പൻ ഫോമിലാണ് പാകിസ്താൻ. ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ കളിയും ജയിച്ചെന്ന് മാത്രമല്ല, ഓരോ മത്സരത്തിലും ഓരോരുത്തരാണ് കളിയിലെ താരങ്ങളായത്. ടീമിലെ എല്ലാവരും പലതരത്തിൽ നിർണായക സംഭാവനകൾ നൽകുന്നു. മുഹമ്മദ് റിസ്‌വാനും ബാബർ […]

Sports

ഇന്ത്യൻ വംശജ വിനി രാമനുമായി വിവാഹം; ഓസീസ് താരം മാക്സ്‌വെൽ പാകിസ്താനിലേക്കില്ല

ഓസീസ് താരം ഗ്ലെൻ മാക്സ്‍വെൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ പാകിസ്താൻ പര്യടനത്തിന് ഉണ്ടാകില്ല. ഇന്ത്യൻ വംശജ വിനി രാമനുമായുള്ള വിവാഹത്തിന് തയാറെടുക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് റിപ്പോർട്ട്. ഓസ്ട്രേലിയയിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന വിനി രാമനും മാക്സ്‍വെലുമായുള്ള വിവാഹ നിശ്ചയം 2020 മാർച്ചിൽ കഴിഞ്ഞതാണ്. അതിനുശേഷം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പലതവണ മാറ്റിവച്ച വിവാഹമാണ്. ഇത്തവണ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ, ഓസ്ട്രേലിയൻ ടീമിന്റെ പാകിസ്താൻ പര്യടനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മാക്സ്‍വെൽ രംഗത്തെത്തിയിരുന്നു. ഓസ്ട്രേലിയയുടെ പാകിസ്താൻ പര്യടനം പ്രഖ്യാപിച്ചിരിക്കുന്ന മാർച്ച് […]

Cricket Sports

പാകിസ്താനിൽ രണ്ട് അധിക ടി-20കൾ കൂടി കളിക്കുമെന്ന് ഇംഗ്ലണ്ട്

അടുത്ത വർഷം നടക്കാനിരിക്കുന്ന പാകിസ്താൻ പര്യടനത്തിൽ ആകെ 7 ടി-20കൾ കളിക്കുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. നേരത്തെ അഞ്ച് ടി-20 മത്സരങ്ങളാണ് തീരുമാനിച്ചിരുന്നത്. ഇതിനോടൊപ്പം 2 മത്സരങ്ങൾ കൂടി കൂട്ടിച്ചേർത്താണ് പുതിയ ഷെഡ്യൂൾ. അടുത്ത വർഷം സെപ്തംബർ-ഒക്ടോബർ മാസങ്ങളിലായാവും പര്യടനം. (England play T20 Pakistan) 2005നു ശേഷം ഇത് ആദ്യമായാണ് ഇംഗ്ലണ്ട് പാകിസ്താൻ പര്യടനം നടത്തുന്നത്. ഇക്കൊല്ലത്തെ ടി-20 ലോകകപ്പിനു മുൻപ് ഇംഗ്ലണ്ട് പാകിസ്താൻ പര്യടനം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി അവർ പിന്മാറി. […]

Cricket India Sports

രോഹിത് ശർമ്മ തന്നെ അടുത്ത ടി-20 ക്യാപ്റ്റനാവുമെന്ന സൂചന നൽകി വിരാട് കോലി

തനിക്ക് ശേഷം ഇന്ത്യയുടെ ടി-20 ക്യാപ്റ്റനാവുക രോഹിത് ശർമ്മ തന്നെയെന്ന സൂചനയുമായി വിരാട് കോലി. ഇന്ന് നമീബിയക്കെതിരെ നടക്കുന്ന ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിലെ ടോസിനിടെയാണ് കോലി നിർണായക വെളിപ്പെടുത്തൽ നടത്തിയത്. കോലിക്ക് ശേഷം രോഹിത് തന്നെയാവും ക്യാപ്റ്റനെന്ന് ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും ഇതിൽ ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിരുന്നില്ല. എന്നാൽ, ഇപ്പോൾ കോലിയുടെ വെളിപ്പെടുത്തലോടെ ഇത് ഉറപ്പിക്കാമെന്നാണ് സൂചന. (Kohli Rohit T20 Captain) “ഇന്ത്യയെ നയിച്ചത് എനിക്ക് കിട്ടിയ അംഗീകാരമായിരുന്നു. ലഭിച്ച അവസരത്തിൽ കഴിവിൻ്റെ പരമാവധി […]

Cricket Sports

ടി20 ലോകകപ്പ്; ആദ്യ സെമി നാളെ; ഇംഗ്ലണ്ട് ന്യൂസീലൻഡിനെ നേരിടും

ടി20 ലോകകപ്പിലെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് നാളെ തുടക്കം. ആദ്യ സെമിയിൽ ഇംഗ്ലണ്ട് ന്യൂസീലൻഡിനെ നേരിടും. രാത്രി 7.30ന് അബുദാബിയിൽ ആണ് മത്സരം. പ്രാഥമിക ഘട്ടം കഴിഞ്ഞു. ഇനി ഒപ്പത്തിനൊപ്പമുള്ള പോരാട്ട നാളുകൾ. ഏറ്റവും മികച്ച നാല് സംഘങ്ങൾ ഫൈനൽ ബെർത്തിനായി പോരടിക്കുന്ന നിർണായക മത്സര ദിനങ്ങൾ. ന്യൂസീലൻഡും ഇംഗ്ലണ്ടും ആദ്യ സെമിയിൽ മത്സരിക്കുമ്പോൾ വീറും വാശിയും ഏറും. പരസ്പ്പരം ഏറ്റുമുട്ടിയ ചരിത്രം പരിശോധിച്ചാൽ ഇംഗ്ലണ്ടിന് മുൻതൂക്കമുണ്ട്. ഇരുടീമും ഇതുവരെ ട്വന്റി20 ൽ പോരടിച്ചത് 21 തവണ. […]

Cricket Sports

സയ്യിദ് മുഷ്താഖ് അലി ട്രോഫി; അസമിനെതിരെ കേരളത്തിനു ജയം

സയ്യിദ് മുഷ്താഖ് അലി ടി-20 ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയം. അസമിനെ 8 വിക്കറ്റിനാണ് കേരളം കീഴടക്കിയത്. അസം മുന്നോട്ടുവച്ച 122 റൺസ് വിജയലക്ഷ്യം 18 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കേരളം മറികടന്നു. 56 റൺസെടുത്ത് പുറത്താവാതെ നിന്ന രോഹൻ കുന്നുമ്മലാണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. മുഹമ്മദ് അസ്‌ഹറുദ്ദീൻ (24), സച്ചിൻ ബേബി (21 നോട്ടൗട്ട്) എന്നിവരും കേരള ഇന്നിംഗ്സിൽ നിർണായക സംഭാവനകൾ നൽകി. ക്യാപ്റ്റൻ സഞ്ജു സാംസൺ 14 റൺസെടുത്ത് പുറത്തായി. (mushtaq […]

Cricket Sports

സ്‌കോട്‌ലൻഡിനെ 72 റൺസിന് തോൽപ്പിച്ച് പാകിസ്താൻ; സെമിഫൈനൽ ലൈനപ്പായി

ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ സ്‌കോട്‌ലൻഡിനെ 72 റൺസിന് തോൽപ്പിച്ച് പാകിസ്താൻ. പാകിസ്താൻ മുന്നോട്ടുവെച്ച 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സ്‌കോട്‌ലൻഡിന് 20 ഓവറിൽ ആറ് വിക്കറ്റിന് 117 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ രണ്ടാം ഗ്രൂപ്പിൽ 10 പോയിൻറുമായി പാകിസ്താൻ മുന്നിലെത്തി. എട്ട് പോയിൻറുള്ള ന്യൂസിലൻഡാണ് രണ്ടാമത്. (T20 World Cup Semifinal) സ്‌കോട്‌ലൻഡിനെ പാകിസ്താൻ തോൽപിച്ചതോടെ സെമിഫൈനൽ ലൈനപ്പായി.ആദ്യ സെമിയിൽ നവംബർ 10-ാം തിയതി ഇംഗ്ലണ്ടിനെ ന്യൂസിലൻഡും രണ്ടാം സെമിയിൽ 11-ാം തിയതി പാകിസ്താനെ […]

Cricket Sports

“സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്”; മത്സര ശേഷം ഇന്ത്യൻ ഡ്രസ്സിംഗ് റൂം സന്ദർശിച്ച് സ്‌കോട്ട്‌ലൻഡ് താരങ്ങൾ

ടി20 ലോകകപ്പിലെ വിജയത്തിന് ശേഷം ഇന്ത്യൻ ഡ്രസ്സിംഗ് റൂം സന്ദർശിച്ച് സ്‌കോട്ട്‌ലൻഡ് താരങ്ങൾ. ഡ്രസ്സിംഗ് റൂം സന്ദർശിക്കാനുള്ള സ്‌കോട്ട്‌ലൻഡ് താരങ്ങളുടെ ആഗ്രഹം ടീം ഇന്ത്യ നിറവേറ്റുകയായിരുന്നു. മെന്റർ എം എസ് ധോണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്കോട്ട്‌ലൻഡ് കളിക്കാരെ ഡ്രസ്സിംഗ് റൂമിലേക്ക് സ്വാഗതം ചെയ്തത്. ടീം ഇന്ത്യയിൽ നിന്ന് തന്ത്രങ്ങൾ പഠിക്കാനും, നിലവിലെ ടീമിനെ മെച്ചപ്പെടുത്തുന്നതിനും സന്ദർശനം സഹായിച്ചു എന്ന് സ്കോട്ട്ലൻഡ് ക്യാപ്റ്റൻ കെയ്ൽ കോറ്റ്സർ പറഞ്ഞു. ഇതിനായി സമയം കണ്ടെത്തിയ കോലിയോടും സംഘത്തോടും വലിയ ബഹുമാനമാണെന്നും അദ്ദേഹം […]