ഇംഗ്ലണ്ടിനെതിരായ വനിത ട്വന്റി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യക്ക് അഞ്ചു വിക്കറ്റിന്റെ ആശ്വാസ ജയം. ഇംഗ്ലണ്ട് ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയിരുന്നു. ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ 126 റൺസിന് പുറത്തായി. ഇന്ത്യ 19 ഓവറിൽ 130 റൺസടിച്ച് വിജയ തീരത്തെത്തി. 48 റൺസെടുത്ത സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ഹെതർ നൈറ്റ് (52) അർധശതകം നേടി. ശ്രേയങ്ക പാട്ടിലും ഷെയ്ഖ ഇഷാഖും ഇന്ത്യക്കുവേണ്ടി […]
Sports
വിജയ് ഹസാരെ ട്രോഫി; മഹാരാഷ്ട്രയെ തകർത്ത് കേരളം ക്വർട്ടറിൽ
ജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ മഹാരാഷ്ട്രയെ എറിഞ്ഞിട്ട് കേരളം ക്വാർട്ടറിൽ. 153 റൺസിന്റെ കൂറ്റൻ ജയവുമായാണ് കേരളം ക്വർട്ടറിലേക്ക് കടന്നത്. 384 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മഹാരാഷ്‌ട്രയെ 37.4 ഓവറിൽ 230 റൺസിൽ ഓൾഔട്ടാക്കി. ബാറ്റിങ്ങിൽ കൃഷ്ണ പ്രസാദിന്റെയും രോഹൻ കുന്നുന്മേലിന്റെയും തകർപ്പൻ സെഞ്ചുറികൾ കേരള ഇന്നിംഗ്സിന് മികവേറിയപ്പോൾ ബൗളിങിൽ ശ്രേയാസ് ഗോപാൽ, വൈശാഖ് ചന്ദ്രൻ എന്നിവരുടെ സ്പിൻ വലയം തുണയായി. ശ്രേയസ് ഗോപാൽ നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ വൈശാഖ് ചന്ദ്രൻ മൂന്നു വിക്കറ്റുകൾ വീഴത്തി മഹാരാഷ്ട്രയെ […]
കൃഷ്ണപ്രസാദിനും രോഹൻ കുന്നുമ്മലിനും സെഞ്ചുറി; നിർണായക കളിയിൽ മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിന് റെക്കോർഡ് സ്കോർ
വിജയ് ഹസാരെ ട്രോഫി പ്രീ ക്വാർട്ടറിൽ മഹാരാഷ്ട്രക്കെതിരെ കേരളത്തിന് റെക്കോർഡ് സ്കോർ. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 383 റൺസ് നേടി. ഇന്ത്യക്കായി രണ്ട് ഓപ്പണർമാരും സെഞ്ചുറി നേടി. 136 പന്തിൽ 144 റൺസ് നേടിയ കൃഷ്ണപ്രസാദ് ആണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. രോഹൻ കുന്നുമ്മൽ 95 പന്തിൽ 120 റൺസ് നേടി പുറത്തായി. വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിൻ്റെ ഏറ്റവും ഉയർന്ന സ്കോർ ആണിത്. ടോസ് നഷ്ടമായി […]
ഇന്ത്യ – ഇംഗ്ലണ്ട് വനിതാ ടി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്; ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യം
ഇന്ത്യ – ഇംഗ്ലണ്ട് വനിതാ ടി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ആദ്യ കളി പരാജയപ്പെട്ടതിനാൽ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ന് കൂടി തോറ്റാൽ ഇന്ത്യക്ക് പരമ്പര നഷ്ടമാവും. രണ്ട് റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ പതറിയ ഇംഗ്ലണ്ട് പിന്നീട് 6 വിക്കറ്റ് നഷ്ടത്തിൽ 197 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയെന്നത് തന്നെയാവും ഇന്ത്യയെ സമ്മർദ്ദത്തിലാക്കുന്നത്. രേണുക സിംഗ് ഒഴികെ ബാക്കിയൊരു ബൗളറിനും തിളങ്ങാനായില്ല. രേണുക ഒഴികെ ബാക്കി എല്ലാവരും […]
വനിതാ പ്രീമിയർ ലീഗ് ലേലം ഇന്ന്; നാല് കേരള താരങ്ങൾ ഉൾപ്പെടെ 165 താരങ്ങൾ ലേലപ്പട്ടികയിൽ
വനിതാ പ്രീമിയർ ലീഗ് രണ്ടാം സീസണു മുന്നോടിയായുള്ള മിനി ലേലം ഇന്ന്. ആകെ 165 താരങ്ങളാണ് ലേലപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള നാല് താരങ്ങളും പട്ടികയിലുണ്ട്. അഞ്ച് ടീമുകളിലായി 9 വിദേശതാരങ്ങളടക്കം 30 പേർക്കാണ് അവസരം ലഭിക്കുക. ഗുജറാത്ത് ജയൻ്റ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകളിലാണ് കൂടുതൽ സ്ലോട്ടുകളുള്ളത്. മുൻ ക്യാപ്റ്റൻ സജന എസ്, അണ്ടർ 19 ലോകകപ്പിൽ കളിച്ച ഓൾ റൗണ്ടർ നാജില സിഎംസി, സ്പിന്നർ കീർത്തി ജെയിംസ്, ബാറ്റർ ദൃശ്യ ഐവി എന്നിവരാണ് […]
വിജയ് ഹസാരെ ട്രോഫി: പ്രീ ക്വാർട്ടറിൽ കേരളത്തിന് ഇന്ന് കടുപ്പം, എതിരാളികൾ മഹാരാഷ്ട്ര
വിജയ് ഹസാരെ ട്രോഫി നോക്കൗട്ട് മത്സരങ്ങൾക്ക് ഇന്നു തുടക്കം. പ്രീക്വാർട്ടർ മത്സരത്തിൽ കേരളം ശക്തരായ എതിരാളികൾക്കെതിരെയാണ് ഇറങ്ങുക. ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത മഹാരാഷ്ട്രയാണ് കേരളത്തിൻ്റെ എതിരാളികൾ. രാജ്കോട്ടിൽ രാവിലെ 9 മണിക്ക് മത്സരം ആരംഭിക്കും. ഇന്ന് മഹാരാഷ്ട്രയെ തോല്പിക്കാനായാൽ കേരളം ക്വാർട്ടറിലെത്തും.ഗ്രൂപ്പ് എയിൽ ഒന്നാമതെത്തിയിട്ടും ഹെഡ് ടു ഹെഡ് നിയമക്കുരുക്കിൽ പ്രീ ക്വാർട്ടർ കളിക്കേണ്ടിവന്ന കേരളം ആകെ ഏഴ് മത്സരങ്ങളിൽ അഞ്ചെണ്ണം വിജയിച്ചാണ് നോക്കൗട്ടിലേക്ക് ടിക്കറ്റെടുത്തത്. അവസാന മത്സരത്തിൽ റെയിൽവേയ്സിനെതിരെ പരാജയപ്പെട്ടത് കേരളത്തിനു […]
‘വാതുവെപ്പുകാരനെന്ന് ഗംഭീർ പലവട്ടം വിളിച്ചു’; തർക്ക കാരണം വെളിപ്പെടുത്തി ശ്രീശാന്ത്
ലെജൻഡ്‌സ് ലീഗ് മത്സരത്തിനിടെ മുൻ ഇന്ത്യൻ താരങ്ങളായ എസ്.ശ്രീശാന്തും ഗൗതം ഗംഭീറും തമ്മിൽ വാക്പോര്. എന്നാൽ വിഷയത്തിൽ പ്രതികരണവുമായി ശ്രീശാന്ത് രംഗത്തെത്തി. തന്നെ വാതുവെപ്പുകാരനെന്ന് ഗംഭീർ പലവട്ടം വിളിച്ചുവെന്ന് ശ്രീശാന്ത് വെളിപ്പെടുത്തി. ഇൻസ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ശ്രീശാന്തിന്റെ വെളിപ്പെടുത്തൽ.ഇന്ത്യൻ കാപിറ്റൽസും ഗുജറാത്ത് ജയന്റ്‌സും തമ്മിലെ മത്സരത്തിനിടെയാണ് രൂക്ഷമായ വാക്‌പോര് നടന്നത്. ഗുജറാത്ത് താരമായ ശ്രീശാന്തിന്റെ രണ്ടാം ഓവറിൽ ഗംഭീർ തുടർച്ചയായ സിക്‌സറും ബൗണ്ടറിയും നേടിയിരുന്നു. ഇതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. ആദ്യം ഗംഭീറാണ് തർക്കം തുടങ്ങിയതെന്നാണ് ശ്രീശാന്ത് വ്യക്തമാക്കുന്നത്.”നിങ്ങളെന്താണ് പറയുന്നതെന്ന് […]
ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ വനിതകളുടെ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; മിന്നുവിനു സാധ്യത
ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ വനിതകളുടെ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് നടക്കുക. ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. മലയാളി താരം മിന്നു മണിയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. പതിവ് താരങ്ങൾക്കൊപ്പം വിമൻസ് പ്രീമിയർ ലീഗിലും ആഭ്യന്തര ടി-20കളിലും മികച്ചുനിന്ന ഒരുപിടി യുവതാരങ്ങളും ഇക്കുറി ടീമിനൊപ്പമുണ്ട്. സായ്ക ഇഷാഖ്, ശ്രേയങ്ക പാട്ടീൽ, ടിറ്റസ് സാധു, കനിക അഹുജ തുടങ്ങിയവർ ടീമിൽ ഇടം പിടിച്ചു. ഇതിൽ […]
വിജയ് ഹസാരെ: ഗ്രൂപ്പിൽ ഒന്നാമത് കേരളം; പക്ഷേ, ക്വാർട്ടർ കളിക്കുക രണ്ടാമതുള്ള മുംബൈ; കാരണമറിയാം
വിജയ് ഹസാരെ ട്രോഫിയിൽ കേരളം എ ഗ്രൂപ്പിലായിരുന്നു. ഗ്രൂപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ചും വിജയിച്ച കേരളം നെറ്റ് റൺ റേറ്റിൻ്റെ കൂടി അടിസ്ഥാനത്തിൽ ഒന്നാമതാണ്. 5 ജയം തന്നെയുണ്ടെങ്കിലും നെറ്റ് റൺ റേറ്റ് മോശമായതിനാൽ മുംബൈ രണ്ടാമതായിരുന്നു. ആകെ അഞ്ച് ടീമുകളിൽ ആദ്യ സ്ഥാനത്തെത്തുന്നവർ നേരിട്ട് ക്വാർട്ടറിലും രണ്ടാമതെത്തുന്നവർ പ്രീ ക്വാർട്ടറിലുമാണ് കളിക്കുക. എന്നാൽ, ബിസിസിഐ നോക്കൗട്ട് മത്സരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ കേരളം പ്രീ ക്വാർട്ടറിലും മുംബൈ നേരിട്ട് ക്വാർട്ടറിലും. വിജയ് ഹസാരെ ട്രോഫിയിൽ ഗ്രൂപ്പിലെ […]
റെയിൽവേസിനെതിരെ തകർത്തടിച്ച് സഞ്ജു(128); കേരളം തോറ്റെങ്കിലും താരത്തെ വാഴ്ത്തി ക്രിക്കറ്റ് ലോകം
ജയ് ഹസാരെ ട്രോഫിയിൽ റെയിൽവേസിനോട് കേരളം പൊരുതിത്തോറ്റെങ്കിലും നായകൻ സഞ്ജുവിന് പ്രശംസ പ്രവാഹം. സഞ്ജു സാംസൺ സെഞ്ചറിയുമായി മുന്നിൽനിന്നു നയിച്ച മത്സരത്തിൽ 18 റൺസിനാണു റെയിൽവേസിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റെയിൽവേസ് 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 255 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം എട്ടു വിക്കറ്റ് നഷ്ടത്തിൽ 237 റൺസെടുത്ത് തോൽവി വഴങ്ങുകയായിരുന്നു. 139 പന്തുകൾ നേരിട്ട സഞ്ജു 128 റൺസെടുത്താണു മത്സരത്തിൽ പുറത്തായത്. ആറ് സിക്സുകളും എട്ട് ഫോറുകളും ബൗണ്ടറി […]