Sports

Commonwealth Games 2022 ശ്രീശങ്കറും അനീസും ഫൈനലിൽ

കോമൺവെൽത്ത് ഗെയിംസ് ലോംഗ് ജമ്പിൽ മലയാളി താരങ്ങളായ എം ശ്രീശങ്കറും മുഹമ്മദ് അനീസ് യഹിയയും ഫൈനലിൽ. ആദ്യ ചാട്ടത്തിൽ തന്നെ 8.05 മീറ്റർ ദൂരം കണ്ടെത്തിയാണ് ശ്രീശങ്കർ ഫൈനൽ ടിക്കറ്റെടുത്തത്. ഗ്രൂപ്പിൽ 8 മീറ്റർ മറികടക്കുന്ന ഒരേയൊരു താരമായിരുന്നു ശ്രീശങ്കർ. ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ് 23 വയസുകാരനായ മലയാളി താരം. മുഹമ്മദ് അനീസ് ആവട്ടെ, 7.68 മീറ്റർ മികച്ച ദൂരമായി ഫൈനൽ ബെർത്തുറപ്പിച്ചു. രണ്ടാം ശ്രമത്തിലാണ് അനീസ് ഈ ദൂരം കണ്ടെത്തിയത്. ആദ്യത്തെയും മൂന്നാമത്തെയും ശ്രമങ്ങളിൽ […]

Cricket

വെസ്റ്റ് ഇൻഡീസ്-ഇന്ത്യ മൂന്നാം ടി-20 ഇന്ന്; സഞ്ജുവിനു സാധ്യത

വെസ്റ്റ് ഇൻഡീസും ഇന്ത്യയും തമ്മിലുള്ള മൂന്നാം ടി-20 ഇന്ന്. സെൻ്റ് കിറ്റ്സിലെ വാർണർ പാർക്കിൽ ഇന്ത്യൻ സമയം രാത്രി 9.30നാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ കളി വീതം വിജയിച്ച് പരമ്പര സമനിലയിലാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ കളി ജയിച്ച് പരമ്പരയിൽ ലീഡെടുക്കുകയാവും ഇരു ടീമുകളുടെയും ലക്ഷ്യം. പരമ്പരയിൽ ഇതുവരെ അവസരം ലഭിക്കാത്ത മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. ഓപ്പണിംഗിൽ സൂര്യകുമാർ യാദവിനെത്തന്നെ പരീക്ഷിച്ചാൽ ശ്രേയാസ് അയ്യർക്ക് പകരം […]

Cricket

വെസ്റ്റ് ഇൻഡീസ്-ഇന്ത്യ രണ്ടാം ടി-20 ഇന്ന്; സഞ്ജുവിന്റെ സാധ്യതകൾ ഇങ്ങനെ

വെസ്റ്റ് ഇൻഡീസും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടി-20 ഇന്ന്. സെൻ്റ് കിറ്റ്സിലെ വാർണർ പാർക്കിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്ക് മത്സരം ആരംഭിക്കും. ആദ്യ കളി വിജയിച്ച ഇന്ത്യ പരമ്പരയിൽ 1-0നു മുന്നിട്ടുനിൽക്കുകയാണ്. ഇന്നത്തെ കളി വിജയിച്ച് പരമ്പരയിലേക്ക് തിരികെവരാനാണ് വെസ്റ്റ് ഇൻഡീസിൻ്റെ ശ്രമം. ടി-20യ്ക്ക് ചേരാത്ത ശ്രേയാർ അയ്യർക്ക് ടീമിൽ വീണ്ടും വീണ്ടും അവസരം നൽകുന്നതിനെതിരായ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് രണ്ടാം മത്സരം നടക്കുന്നത്. ശ്രേയാസിനു പകരം സഞ്ജുവിനെ പരിഗണിക്കണമെന്ന് ക്രിക്കറ്റ് നിരീക്ഷകർ അടക്കം വിവിധ […]

Cricket

‘കോൾ ഹിം സർ’; സച്ചിനെ പേരെടുത്ത് വിളിച്ച ഓസ്‌ട്രേലിയന്‍ യുവ താരത്തിനെതിരെ ആരാധകർ

ആധുനിക ക്രിക്കറ്റിലെ മികച്ച കളിക്കാരിലൊന്നായ സ്റ്റീവ് സ്മിത്തിന്റെ പകരക്കാരൻ എന്ന നിലയിലാണ് ഓസ്‌ട്രേലിയയുടെ യുവ ബാറ്റ്‌സ്മാൻ മാർനസ് ലാബുഷാഗ്നെ അറിയപ്പെടുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ആരാധകരുടെ രോഷം ഏറ്റുവാങ്ങുകയാണ് താരം. ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കറെ ‘സർ’ എന്ന് അഭിസംബോധന ചെയ്യാതെ പേരെടുത്ത് വിളിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മുതലാണ് സംഭവങ്ങളുടെ തുടക്കം. കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റിന്റെ തിരിച്ചുവരവിനെക്കുറിച്ച് സച്ചിൻ ടെണ്ടുൽക്കർ ട്വീറ്റ് ചെയ്യുകയും ഇന്ത്യൻ വനിതാ ക്രിക്കറ്റ് എല്ലാ ആശംസകളും നേരുകയും ചെയ്തിരുന്നു. […]

Cricket

വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ 119 റണ്‍സ് ജയം; പരമ്പര തൂത്തുവാരി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 119 റൺസിന്റെ ജയം. ഇതോടെ വിന്‍ഡീസിനെതിരായ പരമ്പര ഇന്ത്യ തൂത്തുവാരി (3-0). മഴ കാരണം ഓവറുകള്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് 36 ഓവറില്‍ നേടിയത്. ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിന്‍ഡീസിന്റെ വിജയലക്ഷ്യം 35 ഓവറില്‍ 257 ആയി പുനഃനിശ്ചയിക്കുകയായിരുന്നു. 26 ഓവര്‍ മാത്രം ബാറ്റ് ചെയ്ത വിന്‍ഡീസ് 137 റണ്‍സിന് എല്ലാവരും പുറത്തായി. മഴ ബാധിച്ച അവസാന ഏകദിനത്തിൽ, ഗില്ലിന്റെ […]

Football

ജിങ്കൻ വീണ്ടും യൂറോപ്പിലേക്ക്?; മൂന്ന് രാജ്യങ്ങളിൽ നിന്ന് ഓഫർ

എടികെ മോഹൻ ബഗാൻ താരം സന്ദേശ് ജിങ്കൻ വീണ്ടും യൂറോപ്പിലേക്ക് പോകുന്നു എന്ന് റിപ്പോർട്ട്. മൂന്ന് യൂറോപ്യൻ രാജ്യങ്ങളിലെ ക്ലബുകളിൽ നിന്ന് ജിങ്കന് ഓഫറുകളെണ്ടെന്നാണ് റിപ്പോർട്ടുകൾ. ഡെന്മാർക്ക്, സ്വീഡൻ, നോർവെ എന്നീ രാജ്യങ്ങളിലെ ക്ലബുകളിൽ നിന്നുള്ള ഓഫറുകളാണ് ജിങ്കൻ പരി​ഗണിക്കുന്നത്. ഇതോടൊപ്പം മൂന്ന് ഇന്ത്യൻ ക്ലബുകളും ഈ താരത്തിനായി രം​ഗത്തുണ്ട്. 2021 ഓഗസ്റ്റിൽ ക്രൊയേഷ്യൻ ഒന്നാം നിര ക്ലബായ എച്ച്എൻകെ സിബെനിക്കുമായി കരാറൊപ്പിട്ട ജിങ്കൻ ക്ലബിനായി അരങ്ങേറിയില്ല. പരുക്കും ഫിറ്റ്നസ് പ്രശ്നങ്ങളും കാരണം വലഞ്ഞ താരം പിന്നീട് […]

Football

പ്രീസീസൺ; ഡെംബലെയുടെ ഡബിളിന് മോയ്സെ കീനിന്റെ മറുപടി; ബാഴ്സ-യുവന്റസ് മത്സരം സമനിലയിൽ

പ്രീസീസൺ പോരിൽ ബാഴ്സലോണ-യുവൻ്റസ് മത്സരം സമനിലയിൽ. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി. ബാഴ്സക്കായി ഉസ്മാൻ ഡെംബലെ ഇരട്ട ഗോളുകൾ നേടിയപ്പോൾ യുവൻ്റസിനു വേണ്ടി മോയ്സെ കീനും രണ്ട് ഗോളുകൾ സ്വന്തമാക്കി. കളിയിൽ ആകെ മികച്ചുനിന്നിട്ടും വിജയിക്കാൻ കഴിയാതിരുന്നത് ബാഴ്സയ്ക്ക് തിരിച്ചടിയാണ്. 34 ആം മിനിട്ടിൽ ബാഴ്സയാണ് സ്കോറിംഗ് ആരംഭിച്ചത്. സെർജീഞ്ഞോ ഡെസ്റ്റിൻ്റെ അസിസ്റ്റിൽ നിന്ന് ഡെംബലെ വല ചലിപ്പിച്ചു. 5 മിനിട്ടിനുള്ളിൽ യുവൻ്റസ് തിരിച്ചടിച്ചു. ക്വാഡാർഡോയുടെ പാസിൽ നിന്നാണ് കീൻ തൻ്റെ ആദ്യ ഗോൾ […]

Football

സന്തോഷ് ട്രോഫി ഹീറോ ജെസിൻ ഈസ്റ്റ് ബംഗാളിൽ

ഇക്കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ ടോപ്പ് ഗോൾ സ്കോററായ കേരള താരം ജെസിൻ ഈസ്റ്റ് ബംഗാളിലേക്ക്. കേരള പ്രീമിയർ ലീഗ് ടീം കേരള യുണൈറ്റഡിൻ്റെ താരമായ ജെസിനെ രണ്ട് വർഷത്തെ കരാറിലാണ് ഈസ്റ്റ് ബെംഗാൾ സ്വന്തമാക്കിയത്. കേരളത്തെ സന്തോഷ് ട്രോഫി കിരീടത്തിലേക്ക് നയിച്ച പരിശീലകൻ ബിനോ ജോർജിനെ റിസർവ് ടീം പരിശീലകനാക്കിയതിനു പിന്നാലെയാണ് ജെസിനെയും ഈസ്റ്റ് ബംഗാൾ ടീമിലെത്തിക്കുന്നത്. സന്തോഷ് ട്രോഫി ടൂർണമെൻ്റിൽ കർണാടകയ്ക്കെതിരായ സെമിഫൈനലിലാണ് ജെസിൻ്റെ മികവ് ഫുട്ബോൾ ലോകം കണ്ടത്. മത്സരത്തിൽ പകരക്കാരനായി കളത്തിലെത്തിയ 22കാരൻ […]

Cricket

ടി-20 സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം; റെക്കോർഡ് പ്രകടനവുമായി ഫ്രഞ്ച് ബാറ്റർ

ടി-20 സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡുമായി ഫ്രഞ്ച് ബാറ്റർ ഗുസ്താവ് മക്കിയോൺ. 2024 ടി-20 ലോകകപ്പിനുള്ള യൂറോപ്പ് സബ് റീജിയണൽ ക്വാളിഫയർ ടൂർണമെൻ്റിൽ സ്വിറ്റ്സർലൻഡിനെതിരെയായിരുന്നു ഗുസ്താവിൻ്റെ റെക്കോർഡ് പ്രകടനം. 18 വയസും 280 ദിവസവും പ്രായമുള്ള ഗുസ്താവ് അഫ്ഗാനിസ്ഥാൻ ബാറ്റർ ഹസ്‌റതുള്ള സസായുടെ റെക്കോർഡാണ് തകർത്തത്. 61 പന്തുകളിൽ നിന്ന് 109 റൺസ് ആണ് ഗുസ്താവ് നേടിയത്. 2019ൽ അയർലൻഡിനെതിരെ 62 പന്തുകളിൽ നിന്ന് പുറത്താവാതെ 162 റൺസെടുക്കുമ്പോൾ 20 വയസും 337 […]

Football

കേരള ബ്ലാസ്റ്റേഴ്സിന് ഇനി വനിതാ ടീമും; ഔദ്യോഗിക പ്രഖ്യാപനമായി

ഐഎസ്എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിന് ഇനി വനിതാ ടീമും. ഇക്കാര്യം ബ്ലാസ്റ്റേഴ്സ് തന്നെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി വനിതകൾക്ക് ആദരവർപ്പിച്ചുകൊണ്ടാണ് പ്രഖ്യാപനം നടത്തിയത്. നേരത്തെ മറ്റൊരു ഐഎസ്എൽ ക്ലബായ ഒഡീഷ എഫ്സിയും വനിതാ ടീം പ്രഖ്യാപിച്ചിരുന്നു.  വനിതാ ടീം പ്രഖ്യാപനത്തിൻ്റെ ആദ്യ പടിയായി ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മാസം ടീം ഡയറക്ടറെ പ്രഖ്യാപിച്ചിരുന്നു. ഒഡീഷ എഫ്സിയുടെ സീനിയർ ടീം മാനേജർ റജാഹ് റിസ്‌വാൻ വനിതാ, അക്കാദമി ടീമുകളുടെ ഡയറക്ടറായി […]