Football Sports

ഇംഗ്ലീഷ് പട ഇങ്ങനെയാണ്…

ഇംഗ്ലീഷ് പട ഇക്കുറിയും പതിവ് തെറ്റിച്ചില്ല. നിര്‍ണായക മത്സരങ്ങളില്‍ തോല്‍ക്കുകയെന്ന പതിവ് ഇക്കുറിയും ഇംഗ്ലണ്ട് ആവര്‍ത്തിച്ചു. യുവേഫ നേഷന്‍സ് ലീഗ് സെമി ഫൈനലില്‍ നെതര്‍ലന്‍ഡ്സ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ തകര്‍ത്തു വിട്ടു. ആദ്യ പകുതിയില്‍ മുന്നിട്ട് നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ കീഴടങ്ങല്‍. 32ാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി പിഴവുകളില്ലാതെ റാഷ്ഫോര്‍ഡ് വലയിലെത്തിച്ചതോടെ ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി. 73ാം മിനുട്ടിലാണ് നെതര്‍ലന്‍ഡ്സ് ഇതിന് മറുപടി നല്‍കിയത്. മത്തിജസ് ഡി ലിജിറ്റിലൂടെ നെതര്‍ലാന്‍ഡ്സ് സമനില പിടിച്ചു. പിന്നീട് […]

Football Sports

നെയ്മറിന് പരിക്ക്; കോപ്പ അമേരിക്ക നഷ്ടമായേക്കും

കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കാനറികള്‍ക്ക് തിരിച്ചടിയായി സൂപ്പര്‍താരം നെയ്മറിന് പരിക്ക്. ഖത്തറിനെതിരായ സൌഹൃദമത്സരത്തില്‍ കണങ്കാലിനേറ്റ ഗുരുതര പരിക്കാണ് നെയ്മറിനും ബ്രസീലിനും വില്ലനായിരിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് നെയ്മറിന് കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ കളത്തിലിറങ്ങാന്‍ കഴിയില്ലെന്നാണ് സൂചന. ഖത്തറിനെതിരായ മത്സരത്തില്‍ പരിക്കേറ്റ നെയ്മര്‍ 17 ാം മിനിറ്റില്‍ തന്നെ കളംവിട്ടിരുന്നു. കളിക്കിടെ നെയ്മറിനെ പ്രതിരോധിക്കാന്‍ എതിര്‍താരം നടത്തിയ ശ്രമമാണ് ബ്രസീല്‍ താരത്തെ പുറത്തെത്തിച്ചത്. ഖത്തറിനെതിരെ മറുപടിയില്ലാത്ത ഒരു ഗോളിന് ബ്രസീല്‍ മുന്നിട്ടുനില്‍ക്കുമ്പോഴായിരുന്നു നെയ്മറിന് പരിക്കേറ്റത്. […]

Football Sports

നെയ്മര്‍ക്കെതിരെ ബലാത്സംഗാരോപണം

ബ്രസീലിയന്‍ ഫുട്ബോള്‍ സൂപ്പര്‍താരം നെയ്മര്‍ക്കെതിരെ ബലാത്സംഗാരോപണം ഉന്നയിച്ച യുവതിയുടെ കേസ് ഉപേക്ഷിക്കുകയാണെന്നും ഇനി യുവതിക്ക് വേണ്ടി കോടതിയിലേക്കില്ലെന്നും അഭിഭാഷകര്‍. യുവതിക്ക് വേണ്ടി കേസ് ഏറ്റെടുത്ത അഭിഭാഷക സംഘമാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുവതിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകര്‍ കേസില്‍ നിന്ന് പിന്‍മാറിയത്. നെയ്മറുമായി ഉഭയക്ഷിസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് തനിക്കുണ്ടായിരുന്നതെന്നാണ് യുവതി ആദ്യം തങ്ങളോട് പറഞ്ഞതെന്ന് അഭിഭാഷകര്‍ പറഞ്ഞു. ഇതിന് ശേഷം നെയ്മര്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നെന്ന് യുവതി പറഞ്ഞു. എന്നാല്‍ ബ്രസീല്‍ പൊലീസിന് യുവതി നല്‍കിയ പരാതിയില്‍ നെയ്മര്‍, […]

Football Sports

യൂറോപ്പാ ലീഗ് ഫുട്ബോള്‍ കലാശപ്പോര് ഇന്ന്

യൂറോപ്പാ ലീഗ് ഫുട്ബോള്‍ കലാശപ്പോര് ഇന്ന്. ഇംഗ്ലീഷ് കരുത്തരായ ചെല്‍സിയും ആഴ്സണലും ഏറ്റുമുട്ടും. രണ്ടാം കിരീടമാണ് ചെല്‍സി ലക്ഷ്യം വെക്കുന്നത്. പ്രീമിയര്‍ ലീഗില്‍ ചെല്‍സി മൂന്നാം സ്ഥാനക്കാരായും ആഴ്സണല്‍ അഞ്ചാം സ്ഥാനക്കാരുമായാണ് ഫിനിഷ് ചെയ്തത്. ഈ സീസണ്‍ രണ്ട് ടീമിനും നിരാശ നല്‍കുന്നതായിരുന്നു. അതുകൊണ്ടു തന്നെ അസര്‍ബൈജാനിലെ ബാകു സ്റ്റേഡിയത്തില്‍ കിരീടം നേടുക തന്നെ വേണം രണ്ടുകൂട്ടര്‍ക്കും. ചെല്‍സി 2013 ല്‍ യൂറോപ്പാ ലീഗ് നേടിയിട്ടുണ്ട്. എന്നാല്‍ ആഴ്സണലിന് ഇതുവരെ ആ ഭാഗ്യമുണ്ടായിട്ടില്ല. പ്രീമിയര്‍ ലീഗില്‍ മൂന്നാം […]

Football Sports

‘ഫുട്ബോള്‍ ശ്വസിക്കുന്നവരുടെ നാടാണ് കേരളം’

ഫുട്ബോള്‍ ശ്വസിക്കുന്നവരുടെ നാടാണ് കേരളമെന്ന് പുതിയ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ എല്‍കോ ഷെറ്റോരി. കേരളത്തിലെത്താന് സാധിച്ചത് വലിയ അനുഗ്രഹമാണെന്നും ഷെറ്റോരി കൂട്ടിച്ചേര്‍ത്തു. ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു ഷെറ്റോരി. ഫുട്ബോള്‍ ആരാധകര്‍ക്ക് വേണ്ടിയുള്ള കളിയാണ്. അതുകൊണ്ടു അങ്ങനെ ഫുട്ബോളിനെ ആരാധിക്കുന്ന ഒരു നാട്ടിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും ഷെറ്റോരി പറഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ യുവതാരം സഹല്‍ അബ്ദുസമദിനൊപ്പം പരിശീലനത്തിനിറങ്ങാന്‍ കാത്തിരിക്കുകയാണ്. ഏതു ക്ലബ്ബുമായി പ്രവര്‍ത്തിക്കുമ്പോഴും യുവതാരങ്ങളെ ശ്രദ്ധിക്കാറുണ്ട്. അവര്‍ ടീമിലെ നിര്‍ണായക സാന്നിധ്യമാണ്. അതുപോലെ ബ്ലാസ്റ്റേഴ്സില്‍ ഞാന്‍ ഉറ്റുനോക്കുന്ന […]

Football Sports

ഖത്തർ ലോകകപ്പിൽ 32 ടീമുകൾ മാത്രം

2022ൽ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് 48 ടീമിനെ ഉള്‍ക്കൊള്ളിക്കാനുള്ള നടപടിയില്‍ നിന്ന് ഫിഫ പിന്‍മാറി. വരുന്ന ലോകകപ്പില്‍ 32 ടീമുകള്‍ തന്നെയാണ് പങ്കെടുക്കുകയെന്ന് ഫിഫ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഖത്തറിന് പുറമെ മറ്റ് ഗള്‍ഫ് രാജ്യങ്ങളെ കൂടെ സഹ ആതിഥേയത്വത്തിന് ഉള്‍പ്പെടുത്താനുള്ള നടപടി പ്രായോഗികമല്ലെന്ന് വ്യക്തമായതിനാലാണ് ഫിഫ തീരുമാനം മാറ്റിയത്. ലോകകപ്പിനായുള്ള ഒരുക്കങ്ങള്‍ വളരെ മുന്നില്‍ എത്തിയതിനാല്‍ ഇനി മാറ്റങ്ങള്‍ വരുത്തുന്നത് ഉചിതമാകില്ലെന്നതിനാലാണ് നിലവിലെ തീരുമാനത്തില്‍ മാറ്റം വരുത്താതിരുന്നത്. ഖത്തറിലെ ലോകകപ്പിന് വേണ്ട ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. […]

Football Sports

ഒലിവര്‍ ജിറൂദ് ഇനിയും നീലക്കുപ്പായത്തിലുണ്ടാവും

ചെൽസിയുടെ മുൻനിര താരം ഒലിവര്‍ ജിറൂദ് തന്റെ നീലക്കുപ്പായത്തില്‍ തന്നെ ഇനിയും പന്ത് തട്ടും. ഒരു വർഷത്തിനാണ് താരം ചെൽസിയുമായി കരാർ നീട്ടിയിരിക്കുന്നത്. ഇതിനകം നീലപ്പടക്കായി 62 മത്സരങ്ങളിൽ നിന്നും താരം 17 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. അതിൽ 10ഗോളുകൾ കണ്ടെത്തിയത് ഈ സീസണിലായിരുന്നു. നീലക്കുപ്പായത്തിൽ തുടർന്നും കളിക്കാനാവുന്നതിൽ താൻ അതീവ സന്തുഷ്ടനാണെന്നും ഏറ്റവും ചുരുങ്ങിയത് ഒരു വർഷമെങ്കിലും തനിക്ക് ഈ കുടുംബത്തിൽ തുടരണമെന്നും താരം ചെൽസിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പറഞ്ഞു. റയൽ മാഡ്രിഡ് താരം ടോണി ക്രൂസ് […]

Football Sports

കോപ്പ അമേരിക്ക; ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു

സ്വന്തം നാട്ടില്‍ അടുത്ത മാസം നടക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോളിനുള്ള ടീമിനെ ബ്രസീല്‍ പ്രഖ്യാപിച്ചു. 23 അംഗ ടീമിനെയാണ് പരിശീലകന്‍ ടിറ്റെ പ്രഖ്യാപിച്ചത്. മാഴ്‌സലോ, വിനീഷ്യസ് ജൂനിയര്‍, ഡേവിഡ് ലൂയിസ്, വില്യന്‍ തുടങ്ങി എട്ടോളം പ്രമുഖരും അനുഭവ സമ്പന്നരുമായ താരങ്ങള്‍ ടീമില്‍ ഇടം പിടിച്ചില്ല. ഗോള്‍ കീപ്പര്‍മാര്‍: അലിസന്‍, കാസിയോ, എഡേഴ്‌സന്‍ പ്രതിരോധം: ഡാനിയേല്‍ ആല്‍വസ്, തിയാഗോ സില്‍വ, മിറാന്‍ഡ, മാര്‍ക്കീഞ്ഞോസ്, അലക്‌സ് സാന്‍ഡ്രോ, എഡര്‍ മിലിറ്റോ, ഫാഗ്നര്‍, ഫിലിപ് ലൂയിസ് മധ്യനിര: അലന്‍, അര്‍തുര്‍, കാസിമിറോ, ഫെര്‍ണാണ്ടീഞ്ഞോ, പാക്വേറ്റ, കുട്ടീഞ്ഞോ […]

Football Sports

കിങ്സ് കപ്പ്; സഹലും ജോബി ജസ്റ്റിനും ഇന്ത്യന്‍ ക്യാമ്പില്‍

തായ്‌ലണ്ടില്‍ നടക്കുന്ന കിങ്സ് കപ്പ് ഫുട്ബോളിനുള്ള 37 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, മലയാളി താരങ്ങളായ സഹല്‍ അബ്ദുസമദും ജോബി ജസ്റ്റിനും ക്യാമ്പില്‍ ഇടംപിടിച്ചു. പരിക്ക് മൂലം ആഷിഖ് കുരുണിയനെ ഒഴിവാക്കി. സന്ദേശ് ജിങ്കാന്‍, സുനില്‍ ഛേത്രി തുടങ്ങി പ്രമുഖരെല്ലാം ക്യാമ്പിലുണ്ട്. എന്നാല്‍ ജെജെ ലാല്‍പെഖുലയ്ക്ക് ടീമിൽ ഇടംലഭിച്ചില്ല. പുതിയ കോച്ച് ഇഗോള്‍‌ സ്റ്റിമാചിന്റെ കീഴില്‍ ഇന്ത്യയുടെ ആദ്യ ടൂര്‍ണമെന്റാണ് കിങ്സ് കപ്പ്.

Football Sports

അസഭ്യം,അധിക്ഷേപം,ആക്രമണം,വധഭീഷണി

ഹഡേഴ്സ്ഫീല്‍ഡ് യൂണിവേഴ്സിറ്റി സൈക്കോളജി വിഭാഗം അദ്ധ്യാപകന്‍ ഡാറാ മൊജ്തഹേദിയുടെ ലേഖനത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍…. ഫുട്ബോള്‍ എന്ന കളിയെ മനോഹരമാക്കുന്നതില്‍ റഫറിമാര്‍ക്ക് അനിഷേധ്യമായ പങ്കുണ്ട്. പക്ഷെ കളി നിയന്ത്രിക്കുന്നതിനിടയില്‍ റഫറിമാര്‍ അധിക്ഷേപിക്കപ്പെടുന്നത് ആ മനോഹാരിത നഷ്ടപ്പെടുത്തുന്നു. ഈയടുത്ത് ബാഴ്സലോണക്കെതിരെ കളിക്കുമ്പോള്‍ അത്‍ലറ്റിക്കോ മാഡ്രിഡിന്‍റെ സ്പാനിഷ് താരം ഡീഗോ കോസ്റ്റയുടെ റഫറിയോടുള്ള പെരുമാറ്റം അതിനൊരു ഉദാഹരണമാണ്. ഇതിനെ തുടര്‍ന്ന് കോസ്റ്റയെ എട്ട്കളിയില്‍ നിന്ന് സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ വിലക്കിയിരുന്നു. റഫറിമാരെ അധിക്ഷേപിക്കുന്നതില്‍ ഫുട്ബോളിന് വേദികള്‍ ഒരു തടസമല്ല. പ്രാദേശികമായി നടക്കുന്ന […]