മാഡ്രിഡ്: നെയ്മറിന്റെ ട്രാൻസ്ഫർ സംബന്ധിച്ച് ബാഴ്‌സലോണയും പി.എസ്.ജിയും തമ്മിലുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ സൂപ്പർ താരത്തിനു വേണ്ടി റയൽ മാഡ്രിഡ് നീക്കങ്ങൾ ശക്തമാക്കുന്നതായി റിപ്പോർട്ട്. 90 ദശലക്ഷം യൂറോയും, കോച്ച് സൈനദിൻ സിദാനുമായി അകൽച്ചയിലുള്ള ഗരത് ബെയ്‌ലിനെയും നൽകി നെയ്മറിനെ സാന്റിയാഗോ ബെർണാബുവിൽ എത്തിക്കാനാണ് റയൽ നീക്കം നടത്തുന്നതെന്ന് ദി സൺ, ഇന്റിപെന്റന്റ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുസംബന്ധിച്ച് പി.എസ്.ജിയും റയലും തമ്മിൽ ആദ്യവട്ട ചർച്ചകൾ നടന്നു കഴിഞ്ഞെന്നും ട്രാൻസ്ഫറിൽ ഉൾപ്പെട്ട തുകയുടെ കാര്യത്തിലാണ് ചെറിയ അവ്യക്തത […]
Football
ഇതെന്ത് ഗോൾ? അൽജീരിയക്ക് കപ്പ് സമ്മാനിച്ചത് രണ്ടാം മിനുട്ടിലെ വിചിത്ര ഗോൾ
കെയ്‌റോ: ആഫ്രിക്കൻ നാഷൻസ് കപ്പിൽ സെനഗലിനെ തോൽപ്പിച്ച് അൽജീരിയ ചാമ്പ്യന്മാരായപ്പോൾ ചർച്ചയായത് മത്സരത്തിന്റെ ഗതി നിർണയിച്ച ‘വിചിത്ര’ ഗോൾ. രണ്ടാം മിനുട്ടിൽ ബഗ്ദാദ് ബൂനദ്ജ തൊടുത്ത ബോക്‌സിനു പുറത്തുനിന്ന് തൊടുത്ത ഷോട്ട് സെനഗൽ ഡിഫന്റർ സാലിഫ് സാനെയുടെ കാൽ തട്ടി ഉയർന്ന് വലയിലേക്ക് തൂങ്ങിയിറങ്ങുകയായിരുന്നു. പന്ത് പുറത്തേക്കു പോകുമെന്നു വിശ്വസിച്ച് ഗോൾകീപ്പർ ആൽഫ്രഡ് ഗോമിസ് നോക്കിനിൽക്കെയായിരുന്നു ക്രോസ്ബാറിനെ തൊട്ടുരുമ്മിയെന്നവണ്ണം പന്ത് ഗോൾലൈൻ കടന്നത്.
ഗോകുലം കോച്ചായി സാന്റിയാഗോ വരേല തിരിച്ചെത്തി
കോഴിക്കോട്: ഗോകുലം കേരള ഹെഡ് കോച്ചായി ഫെർണാണ്ടോ സാന്റിയാഗോ വരേല തിരിച്ചെത്തുന്നു. ഒരു വർഷം മുമ്പ് ഗോകുലത്തിനൊപ്പം ചെറിയ കാലയളവ് ചെലവിട്ട സ്പാനിഷ് കോച്ച് ഐലീഗ് തുടങ്ങുന്നതിനു മുമ്പേ വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഒഴിവാക്കാൻ കഴിയാത്ത കാരണങ്ങളാലാണ് നാട്ടിലേക്ക് തിരിച്ചതെന്നും തിരിച്ചെത്താൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാഴ്‌സലോണ സ്വദേശിയായ വരേല കാറ്റലൻ ക്ലബ്ബായ എഫ്.സി ഗാവയെ പരിശീലിപ്പിച്ചിട്ടുണ്ട്. ഫുട്‌ബോൾ പരിശീലനത്തെപ്പറ്റി സ്പാനിഷ് ഭാഷയിൽ ‘ഫുട്‌ബോൾ ഇന്റലിജന്റെ’ എന്നൊരു പുസ്തകവും അദ്ദേഹത്തിന്റേതായുണ്ട്. ഐലീഗിൽ മുൻനിരയിലെത്തുകയാണ് […]
കുരുക്കഴിയാതെ നെയ്മറിന്റെ ട്രാൻസ്ഫർ; ഇനി ചർച്ച ക്ലബ്ബ് പ്രസിഡണ്ടുമാർ തമ്മിൽ
പാരിസ്: ബ്രസീലിയൻ സൂപ്പർ താരം നെയ്മർ അടുത്ത സീസണിൽ ഏത് ക്ലബ്ബിൽ കളിക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തതയായില്ല. ബാഴ്‌സലോണയിലേക്ക് കൂടുമാറാനുള്ള ആഗ്രഹവുമായി പി.എസ്.ജിയിൽ നിന്നു വിട്ടുനിന്ന താരം ഇന്നലെ പാരിസിൽ മടങ്ങിയെത്തി പരിശീലനം നടത്തി. താൻ ക്ലബ്ബ് വിടുകയാണെന്ന് പി.എസ്.ജി സ്‌പോർട്ടിംഗ് ഡയറക്ടർ ലിയനർഡോയെ നെയ്മർ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, തങ്ങളുടെ മുൻ 11-ാം നമ്പർ താരത്തെ തിരികെ കൊണ്ടുവരാൻ ബാഴ്‌സ തീരുമാനിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ പറയുന്നു. എന്നാൽ, ഇതിനായി ബാഴ്‌സ ഇതുവരെ ഔദ്യോഗികമായി പി.എസ്.ജിയെ സമീപിച്ചിട്ടില്ല. […]
കൂട്ടുകാരന്റെ ക്ഷണം വെറുതെയായി; ആ 19-കാരൻ ബാഴ്‌സയിലേക്കില്ല, നേട്ടം യുവന്റസിന്
ആംസ്റ്റർഡാം: കഴിഞ്ഞ സീസണിൽ അയാക്‌സ് ആംസ്റ്റർഡാമിന്റെ അത്ഭുതക്കുതിപ്പ് നയിച്ച മത്ത്യാസ് ഡി ലിഗ്റ്റ് ബാഴ്‌സലോണയിലേക്കില്ലെന്നുറപ്പായി. യൂറോപ്പിലെ വൻകിട ക്ലബ്ബുകൾ നോട്ടമിട്ടിരുന്ന 19-കാരനുമായി ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് കരാറിലെത്തിയതായി ഡി ലിഗ്റ്റിന്റെ ഏജന്റ് മിനോ റയോള സ്ഥിരീകരിച്ചു. നേരത്തെ, അയാക്‌സിൽ നിന്ന് ബാഴ്‌സലോണയിലേക്ക് കൂടുമാറിയ മിഡ്ഫീൽഡർ ഫ്രെങ്കി ഡിയോങ്, അയാക്‌സിൽ തന്റെ സഹതാരമായിരുന്ന ഡി ലിഗ്റ്റിനെ നൗകാംപിലേക്ക് ക്ഷണിച്ചിരുന്നു. ഡി ലിഗ്റ്റ് കൂടി കൂടെയുണ്ടായാൽ സന്തോഷമാകുമെന്നും അക്കാര്യത്തിൽ താരവും അദ്ദേഹത്തിന്റെ കുടുംബവുമാണ് തീരുമാനമെടുക്കേണ്ടതെന്നും ഡിയോങ് പറഞ്ഞു. ഡി ലിഗ്റ്റിനെ […]
ഒന്‍പതാം തവണയും കോപ്പയില്‍ മുത്തമിട്ട് മഞ്ഞപ്പട
കോപ്പാ അമേരിക്ക ഫുട്ബോള്‍ കിരീടം ബ്രസീലിന്. കലാശപ്പോരാട്ടത്തില്‍ പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചു. ഒന്‍പതാം തവണയാണ് ബ്രസീല്‍ കോപ്പ അമേരിക്കാ ചാമ്പ്യന്മാരാകുന്നത്. മാരക്കാനയില്‍ കാനറികളുടെ ദിനമായിരുന്നു. തുടക്കം മുതല്‍ കളി നിയന്ത്രണത്തിലാക്കിയ ബ്രസീല്‍ 15 ആം മിനിറ്റില്‍ എവര്‍ട്ടണിലൂടെ മുന്നിലെത്തി. 25 ആം മിനിറ്റിന് ശേഷം പെറു ഉണര്‍ന്നു കളിച്ചു. 44 ആം മിനിറ്റില്‍ തിയാഗോ സില്‍വയുടെ ഹാന്‍ഡ് ബോളിനെ തുടര്‍ന്ന് പെറുവിന് അനുകൂലമായി പെനാല്‍റ്റി. പൌലോ ഗൊറേറോയുടെ കാലുകള്‍ക്ക് പിഴച്ചില്ല. എന്നാല്‍ ആദ്യ പകുതി […]
ചിലിയെ തകര്‍ത്ത് പെറു ഫൈനലില്‍
കരുത്തരും നിലവിലെ ചാമ്പ്യന്മാരുമായ ചിലിയെ അട്ടിമറിച്ച് പെറു കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ഫൈനലില്‍ കടന്നു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു പെറുവിന്റെ തകര്‍പ്പന്‍ വിജയം. 1975ന് ശേഷം ആദ്യമായാണ് പെറു കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ഫൈനലിലെത്തുന്നത്. ജയത്തോടെ ബ്രസീല്‍-പെറു തമ്മിലായി ഫൈനല്‍ പോരാട്ടം. പെറുവിനായി എഡിസണ്‍ ഫ്‌ളോറസ്, യോഷിമര്‍ യോട്ടന്‍, പോളോ ഗ്വെറേറോ എന്നിവര്‍ ഗോള്‍ നേടി. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും പിറന്നതെങ്കില്‍ കളി തീരാന്‍ മിനുറ്റുകള്‍ ബാക്കി നില്‍ക്കെയായിരുന്നു പെറുവിന്റെ മൂന്നാം ഗോള്‍. അതിനിടെ ഒരു […]
സ്വപ്ന സെമിയില്‍ ബ്രസീലിന് ജയം
സ്വപ്ന സെമിയിൽ അർജന്റീനയെ തളച്ച് ബ്രസീല്‍ ഫൈനലിലേക്ക്. എതിരില്ലാത്ത രണ്ട് ഗോളിനാണ് കാനറികളുടെ വിജയം. ആദ്യ പകുതിയുടെ രണ്ടാം മിനിറ്റിൽ തന്നെ അർജന്റീനിയൻ പ്രതിരോധത്തിലെ വിള്ളലുകൾ മനസ്സിലാക്കി ബ്രസീലിൽ നിന്നും ഒരു ഗോൾ ശ്രമം വന്നെങ്കിലും അർമാനി അത് കൈപ്പിടിയിലൊതുക്കി. എന്നാൽ അതേ പ്രതിരോധ വിള്ളലുകൾ കൈമുതലാക്കി ബ്രസീൽ നായകൻ ഡാനിയാൽവിസിന്റെ മുന്നേറ്റത്തിൽ ഗബ്രിയേൽ ജീസസിന്റെ മനോഹരമായ ഫിനിഷ്. പത്തൊമ്പതാം മിനിറ്റിൽ മത്സരത്തിലെ ആദ്യ ഗോൾ. സ്കോർ 1-0. അതിനുശേഷം പല തവണ അർജന്റീന മുന്നേറ്റങ്ങൾ നടത്താൻ […]
നെയ്മര്‍ ബാഴ്സയിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ട്
ബ്രസീലിയന്‍ താരം നെയ്മര്‍ പി.എസ്.ജിയില്‍ നിന്നും ബാഴ്സലോണയിലേക്ക് തിരിച്ചുവരുന്നതായി റിപ്പോര്‍ട്ട്. കറ്റാലന്‍ ന്യൂസ്പേപ്പര്‍ സ്പോര്‍ട്ട് എന്ന മാധ്യമമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബാഴ്സയും താരവും തമ്മില്‍ വാക്കാല്‍ ഉറപ്പ് കൈമാറിയെന്നും അഞ്ച് വര്‍ഷത്തേക്കുള്ള എഗ്രിമെന്‍റാണ് ചെയ്യാന്‍ പോകുന്നതെന്നുമാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ക്യാമ്പ് നൌയിലേക്ക് തിരിച്ചുവരാന്‍ താരം വളരെയധികം താല്‍പര്യം കാണിച്ചുവെന്നും സംശയം കൂടാതെ തിരിച്ചുവരവിന് സമ്മതിച്ചു എന്നുമാണ് സ്പോട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. തനിക്കായി എത്ര പണം വേണമെങ്കിലും ബാഴ്സ മുടക്കുമെന്ന് ഉറപ്പുള്ളതിനാല്‍ വിലപേശലിന് അദ്ദേഹം […]
ഇനി ഫുട്ബോള്‍ കോപ്പയില്‍ കൊടുങ്കാറ്റടിക്കും; ക്വാര്‍ട്ടര്‍ ലൈനപ്പായി
കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ലൈനപ്പായി. ആദ്യ ക്വാര്‍ട്ടറില്‍ ആതിഥേയരായ ബ്രസീല്‍ പരാഗ്വെയെ നേരിടും. അര്‍ജന്റീനക്ക് വെനസ്വെലയും യുറുഗ്വായ്ക്ക് പെറുവുമാണ് എതിരാളികള്‍. നിലവിലെ ചാമ്പ്യന്‍മാരായ ചിലിയും കൊളംബിയയും തമ്മിലുള്ളതാണ് ക്വാര്‍ട്ടറിലെ കടുപ്പമേറിയ പോരാട്ടം. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞു. ഇനി നോക്കൌട്ടിന്റെ അതിസമ്മര്‍ദ്ദം. അപ്രതീക്ഷിതമായി ഒന്നുമില്ല. കരുത്തരെല്ലാം അവസാന എട്ടിലുണ്ട്. ആതിഥേയരായ ബ്രസീല്‍. മെസിയുടെ അര്‍ജന്റീന. നിലവിലെ ചാമ്പ്യന്‍മാരായ ചിലി. കരുത്ത് കാട്ടി കൊളംബിയ. ആരെയും വീഴ്ത്താന്‍ യുറുഗ്വായ്. അത്ഭുതമൊളിപ്പിച്ച് പെറു. അട്ടിമറിയില്‍ കണ്ണ് നട്ട് വെനസ്വെലയും പരാഗ്വെയും. ജൂണ്‍ […]