Football Sports

കണ്ണീരില്‍ കുതിര്‍ന്ന് എബ്രഹാം… ലിവര്‍പൂളിന് യുവേഫ സൂപ്പര്‍ കപ്പ്

യുവേഫ സൂപ്പര്‍ കപ്പ് ലിവര്‍പ്പൂളിന്. ചെല്‍സിയെ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ 5-4 ന് പരാജയപ്പെടുത്തിയാണ് ലിവര്‍പൂളിന്റെ കിരീട നേട്ടം. നിശ്ചിത സമയത്തും അധിക സമയത്തും 2-2 ന് സമനില പാലിച്ചതോടെയാണ് കളി പെനാല്‍റ്റി ഷൂട്ടൌട്ടിലേക്ക് നീങ്ങിയത്. വനിതാ റഫറി നിയന്ത്രിക്കുന്ന ആദ്യ യുവേഫ ഫൈനൽ മത്സരമായിരുന്നു ഇത്. 36-ാം മിനിറ്റിൽ ഫ്രഞ്ച് താരം ജിറൂഡിലൂടെ ചെൽസിയാണ് ആദ്യം ലീഡെടുത്തത്. ബോക്സിന് പുറത്തുനിന്ന് നീട്ടികിട്ടിയ പാസ് ഇടംകാലു കൊണ്ട് വലയിലേക്ക് ഉരുട്ടി ജിറൂഡ് ലിവര്‍പൂളിന്റെ നെഞ്ച് തുളച്ചു. നാലു മിനിറ്റിന്റെ […]

Football Sports

ബയേണ്‍ ആരാധകരോട് മാപ്പ് പറഞ്ഞ് ബോട്ടാങ്

ബയേണ്‍ മ്യൂണിക്കിന്റെ ആരാധകരോട് മാപ്പ് പറഞ്ഞ് ബയേണ്‍ മ്യൂണിക്കിന്റെ പ്രതിരോധനിരയിലെ പ്രമുഖനായ ബോട്ടെങ്. ജര്‍മ്മനിയോടൊപ്പം ലോകകപ്പ് ഉയര്‍ത്തിയ ബോട്ടങ്ങ് കഴിഞ്ഞ സീസണില്‍ മാനേജ്മെന്റുമായി ഉടക്കിയിരുന്നു. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പിഎസ്ജിയിലേക്കുള്ള ട്രാന്‍സ്ഫറിനായി ബോട്ടങ്ങ് ശ്രമിച്ചിരുന്നു. താരത്തിന്റെ കളിക്കളത്തിലേയും പുറത്തേയും പെരുമാറ്റം ആരാധകരില്‍ നിന്നും കോച്ചില്‍ നിന്നും ഒട്ടേറെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബോട്ടങ് ആരാധകരോട് മാപ്പ് പറഞ്ഞത്. പ്രീ സീസണില്‍ മികച്ച പ്രകടനവുമായി ബയേണ്‍ സ്ക്വാഡില്‍ തിരികെയെത്താനുള്ള ശ്രമം താരം നടത്തിയിരുന്നു. ഫ്രാന്‍സിന്റെ ലോകകപ്പ് ഹീറോ […]

Football Sports

നെയ്മറിനെ അധിക്ഷേപിച്ച്‌ പിഎസ്ജി ആരാധകര്‍

ബ്രസിലിയന്‍ സൂപ്പര്‍ താരം നെയ്മറിനെ അധിക്ഷേപിച്ച്‌ പിഎസ്ജിയുടെ ആദ്യ മത്സരത്തില്‍ ബാനറുകള്‍ ഉയര്‍ന്നു. നെയ്മര്‍ പുറത്ത് പോകണം എന്നെഴുതിയ ബാനറുകളുമായിട്ടായിരുന്നു പിഎസ്ജി ആരാധകര്‍ ഇന്ന് സ്റ്റേഡിയത്തിലെത്തിയത്. ഫ്രഞ്ച് ലീഗില്‍ നിലവിലെ ചാമ്ബ്യന്മാരായ പി എസ് ജി എതിരില്ലാത്ത മൂന്നു ഗോളുകള്‍ നിമെസിനെ ഇന്ന് പരാജയപ്പെടുത്തിയിരുന്നു. നെയ്മര്‍ ഒഴികെയുള്ള പിഎസ്ജി സൂപ്പര്‍ താരങ്ങള്‍ ഇന്ന് കളത്തില്‍ ഇറങ്ങിയിരുന്നു. ഫുട്ബോള്‍ ലോകത്തെപ്പോലെ തന്നെ പിഎസ്ജി ആരാധകരും നെയ്മറിന്റെ ട്രാന്‍സ്ഫര്‍ റൂമറുകളെ തുടര്‍ന്ന് വശംകെട്ടിരിക്കുകയാണെന്നത് ഇന്ന് ഗാലറിയില്‍ തെളിഞ്ഞു. ഈ സീസണില്‍ […]

Football Sports

വിരമിക്കലിനൊരുങ്ങി ലാ ലി​ഗ ഇതിഹാസം

ഈ സീസണ്‍ അവസാനിക്കുന്നതോടെ പ്രൊഫഷനല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്ന് സ്പാനിഷ് താരം അറിറ്റ്സ് അഡൂറിസ്. ലാ ലി​ഗ ക്ലബ് അത്ലെറ്റിക്ക് ബില്‍ബാവോയുടെ താരമായ ഈ മുന്നേറ്റനിരക്കാരന്‍ രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറിനാണ് വിരാമമിടുന്നത്. 2000-ല്‍ അത്ലെറ്റിക്ക് ബില്‍ബാവോയുടെ ബി ടീമിനായി സ്പാനിഷ് രണ്ടാം ഡിവിഷനിലാണ് അഡൂറിസ് കരിയര്‍ തുടങ്ങിയത്. പിന്നീട് സീനിയര്‍ ടീമിനൊപ്പം ലാ ലി​ഗയിലെത്തി. പിന്നീട് വല്ലഡോയിഡിനൊപ്പം വീണ്ടും രണ്ടാം ഡിവഷനിലേക്കെത്തി. എന്നാല്‍ 2005 മുതല്‍ ബില്‍ബാവോയില്‍ തിരിച്ചെത്തിയതുമുതല്‍ പിന്നീട് ലാ ലി​ഗയില്‍ മാത്രമെ അഡൂറിസ് […]

Football Sports

തകര്‍പ്പന്‍ ജയത്തോടെ ലിവര്‍പൂള്‍ തുടങ്ങി

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ 2019-20 സീസണ് ജയത്തോടെ തുടക്കമിട്ട് ലിവര്‍പൂള്‍. രണ്ടാം ഡിവിഷനില്‍ നിന്നും എത്തിയ നോര്‍വിച്ച്‌ സിറ്റിയെ 4-1ന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ തങ്ങളുടെ ആദ്യജയം സ്വന്തമാക്കിയത്. ഏഴാം മിനിറ്റില്‍ നോര്‍വിച്ച്‌ താരം ഹെന്‍ലിയുടെ സെല്‍ഫ് ഗോളിലൂടെയാണ് ലിവര്‍പൂളിന് ലീഡ് ലഭിച്ചത്. തുടര്‍ന്ന് സൂപ്പര്‍ താരം മുഹമ്മദ് സലായിലൂടെ 19ാം മിനിറ്റില്‍ ലിവര്‍പൂള്‍ ലീഡ് രണ്ടാക്കി. 28ാം മിനിറ്റില്‍ വാന്‍ ഡിജിക്കിലൂടെ ലിവര്‍പൂള്‍ മൂന്നാം ഗോളും നേടി. 42ാം മിനിറ്റില്‍ ഒറിഗിയിലൂടെ ലിവര്‍പൂള്‍ ഗോള്‍ വേട്ടയ്ക്ക് വിരാമമിട്ടു. […]

Football Sports

മലപ്പുറം സ്വദേശി അർജുൻ ജയരാജ്‌ കേരള ബ്ലാസ്റ്റേഴ്സിൽ

മലപ്പുറം സ്വദേശിയായ അർജുൻ ജയരാജ്‌ കേരള ബ്ലാസ്റ്റേഴ്സിൽ. എം.എസ്.പി ഫുട്ബോൾ അക്കാദമിയില്‍ നിന്ന് കാല്‍പ്പന്ത് കളി തുടങ്ങിയ അര്‍ജുന്‍, 2012 ല്‍ സുബ്രതോ കപ്പിലെ മികച്ച താരമായി വളര്‍ന്നത് കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു. തുടര്‍ന്ന് ഓള്‍ ഇന്ത്യ ചാമ്പ്യന്‍ഷിപ്പിലെ ജേതാക്കളായ കാലിക്കറ്റ് സര്‍വകലാശാല ടീമിന്റെ കുന്തമുന ആയി. കാലിക്കറ്റ് യൂണിവേഴ്‍സിറ്റിയും ഗോകുലം എഫ്.സിയുമായി നടന്ന സൗഹൃദ മത്സരത്തിലെ മിന്നും പ്രകടനം അര്‍ജുനെ ഗോകുലം കേരള എഫ്.സിയില്‍ എത്തിച്ചു. കേരള പ്രീമിയര്‍ ലീഗില്‍ അര്‍ജുന്റെ മാന്ത്രികതാളം ഗോകുലം മാത്രമല്ല, […]

Football Sports

ചുവപ്പ് കാര്‍ഡ്: മെസിക്ക് മൂന്ന് മാസത്തെ വിലക്ക്

കോപ്പ അമേരിക്ക ഫുട്ബോളിന്റെ ലൂസേഴ്സ് ഫൈനലില്‍ ചുവപ്പ് കാര്‍ഡ് കണ്ട അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്ക് വിലക്ക്. തെക്കേ അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷനാണ് മൂന്ന് മാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. കോപ്പ അമേരിക്ക മത്സര ശേഷം ടൂര്‍ണമെന്റിന്റെ സംഘാടകര്‍ക്കും റഫറിമാര്‍ക്കും എതിരെ മെസി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ബ്രസീലിനെ ചാമ്പ്യന്മാരാക്കാന്‍ റഫറിമാര്‍ ഒത്തുകളിക്കുകയാണെന്നും, അഴിമതി നിറഞ്ഞ മത്സരത്തിന്റെ മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മെഡല്‍ വേണ്ടെന്നും മെസി പറഞ്ഞിരുന്നു.

Football Sports

ഓസിലിനെ ആക്രമിക്കാന്‍ മോഷ്ടാക്കള്‍, ചെറുത്തു തോല്‍പിച്ച് സഹതാരം കൊളാസിനാച്ച്; വീഡിയോ

ആഴ്സണല്‍ സൂപ്പര്‍ താരം മെസ്യൂത് ഓസിലിനും സഹതാരം സീഡ് കൊളാസിനാച്ചിനുമെതിരെ അക്രമ ശ്രമം. ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ താരങ്ങള്‍ സഞ്ചരിച്ചിരുന്ന കാര്‍ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. കൊളോസിനാച്ച് കാറിന് പുറത്തിറങ്ങി പ്രതിരോധിച്ചതോടെ അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഈ രംഗത്തിന്‍റെ വീഡിയോ പുറത്തായിട്ടുണ്ട്. റെസ്റ്റോറന്‍റിന് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിനടുത്തേക്ക് ബൈക്കില്‍ ഹൈല്‍മറ്റ് ധരിച്ച രണ്ട് പേര്‍ വരികയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്. കാറിനകത്തിരിക്കുന്ന ഓസിലിനെ ആക്രമിക്കാനായി അക്രമി ശ്രമിക്കുമ്പോള്‍ കൊളാസിനാച്ച് പുറത്തിറങ്ങി പ്രതിരോധിക്കുകയായിരുന്നു. ഇരു […]

Football Sports

ഗ്രീസ്മാന്റെ അരങ്ങേറ്റത്തില്‍ ചെല്‍സിയോട് തോറ്റ് ബാഴ്‌സലോണ

പ്രീസീസണ്‍ മത്സരത്തില്‍ ബാഴ്‌സലോണയെ തോല്‍പിച്ച് ചെല്‍സി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ വിജയം. ചെല്‍സിക്കായി ടാമി അബ്രഹാം, റോസ് ബാര്‍ക്‌ലി എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഇവാന്‍ റാകിറ്റിചിന്റെ വകയായിരുന്നു ബാഴ്‌സയുടെ ഗോള്‍. അടുത്തിടെ ടീമിലെത്തിയ ഗ്രീസ്മാന്‍ ബാഴ്‌സയില്‍ അരങ്ങേറി. അതേസമയം ചെല്‍സിയുടെ പരിശീലകനായി ചുമതലയേറ്റ ലമ്പാര്‍ഡിന്റെ ആദ്യ വലിയ റിസള്‍ട്ട് കൂടിയായി ഇത്.

Football Sports

ബിഗ് ബ്രദറിന് ശേഷം ഇടവേള; ഇനി മോഹന്‍ലാല്‍ സംവിധായകനാകാനുള്ള ഒരുക്കങ്ങളിലായിരിക്കും…

സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിന് ശേഷം ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ജോലികളിലേക്ക് മോഹന്‍ലാല്‍ കടക്കും. ഒക്ടോബറിന് ശേഷം ബറോസ് എന്ന് പേരിട്ടിരിക്കുന്ന ത്രി ഡി ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ സംവിധായകനാവുന്നത്. ഇന്ത്യയിലെ ആദ്യത്തെ ത്രി ഡി ചിത്രത്തിന്‍റെ ശില്‍പി ജിജോ പുന്നൂസിന്‍റേതാണ് രചന. ജിജോ ബറോസില്‍ ടെക്നിക്കല്‍ ഡയറക്ടറായും മോഹന്‍ലാലിനൊപ്പമുണ്ട്. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരെ തന്‍റെ അമേരിക്കന്‍ സന്തര്‍ശനത്തിനിടെ കണ്ട് സംസാരിച്ചിരുന്നെന്ന് മോഹന്‍ലാല്‍ നേരത്തെ അറിയിച്ചിരുന്നു. ഭൂരിഭാഗം സാങ്കേതിക വിദ്യകളുടെ പിറകിലും വിദേശികളായിരിക്കുമെന്നും അദ്ദേഹം സൂചന […]