കായിക മേഖലയിലുള്‍പ്പെടെ ഖത്തര്‍ കൈവരിച്ച മഹത്തായ നേട്ടങ്ങളുടെ നേര്‍സാക്ഷ്യമാണ് ലോകകപ്പ് ലോഗോയ്ക്ക് ലഭിച്ച വന്‍ സ്വീകാര്യതയെന്ന് ഖത്തര്‍ കായിക വകുപ്പ് മന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍ അലി. ആശയസമ്പുഷ്ടമായ രീതിയില്‍ ലോഗോ രൂപകല്‍പ്പന ചെയ്ത ഖത്തറിനെ എ.എഫ്.സി പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ അനുമോദിച്ചു. അറേബ്യന്‍ സംസ്കാരവും പൈതൃകവും കായിക സംസ്കാരവുമായി സമന്വയിപ്പിച്ച് ഖത്തറുണ്ടാക്കിയ 2022 ലോകകപ്പ് ഫുട്ബോള്‍ ലോഗോയ്ക്ക് ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹമാണ്. ഖത്തറിന്‍റെ ഐഡന്‍റിറ്റിയെ ലോക സംസ്കാരവുമായി കൂട്ടിയോജിപ്പിക്കാന്‍ ലോഗോയിലൂടെ കഴിഞ്ഞത് […]
Football
കലമുടച്ചു; ഒമാനെതിരെ ഇന്ത്യക്ക് തോല്‍വി
ഖത്തർ ലോകകപ്പിനായുള്ള യോഗ്യത മത്സരത്തിൽ അവസാന നിമിഷം ജയം കെെവിട്ട് ഇന്ത്യ. ഇ ഗ്രൂപ്പ് മത്സരത്തിൽ ഒമാനെതിരെ അട്ടിമറി ജയം പ്രതീക്ഷിച്ചിരുന്ന സന്ദര്‍ഭത്തിലാണ് ഇന്ത്യന്‍ ടീം കലമുടച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ തോൽവി. ഇന്ത്യക്കായി നായകൻ സുനിൽ ഛേത്രിയാണ് ആദ്യമായി വലകുലുക്കിയത്. കളിയുടെ 24ാം മിനിറ്റിലായിരുന്നു നിരന്നു നിന്ന ഒമാൻ പ്രതിരോധ നിരയെ തുളച്ച് കൊണ്ടുള്ള ഛേത്രിയുടെ ഉഗ്രൻ ഷോട്ട് വലയിലേക്ക് കുതിച്ചത്. ബ്രാൻഡൻ ഫെർണാണ്ടസിൽ നിന്നും കിട്ടിയ പന്ത്, ക്യാപ്റ്റൻ പോസ്റ്റിലേക്ക് തൊടുക്കുകയായിരുന്നു. മത്സരത്തിലുടനീളം […]
ഖത്തര്‍ ലോകകപ്പിന്‍റെ ഔദ്യോഗിക പേരും ചിഹ്നവും ദുരുപയോഗം ചെയ്താല്‍ നടപടി
2022 ലോകകപ്പ് ഫുട്‌ബോളിന്‍റെ പേരും ചിഹ്നവുമുള്‍പ്പെടെയുള്ള ഫിഫയുടെ ബൗദ്ധിക സ്വത്തുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി ലോകകപ്പിന്‍റെ പ്രാദേശിക സംഘാടക ചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ കാണുകയാണെങ്കില്‍ പൊതുജനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്നും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു. 2002ലെ പകര്‍പ്പവകാശ സംരക്ഷണനിയമത്തിലെ ഏഴാം നമ്പര്‍ പ്രകാരവും സമാനമായ ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ ചട്ടങ്ങള്‍ പ്രകാരവും ഖത്തര്‍ ലോകകപ്പിന്‍റെ ബൗദ്ധിക സ്വത്തുക്കളുടെ പൂര്‍ണമായ അധികാരം ഫിഫയില്‍ നിക്ഷിപ്തമാണ്. ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം, ടൂര്‍ണമെന്റ് ട്രോഫി, […]
ഡെംബലെ പറഞ്ഞു: ‘സോറി, എനിക്ക് താല്‍പര്യമില്ല’; നെയ്മറിന്റെ ബാഴ്‌സ മോഹം പൊലിഞ്ഞതിങ്ങനെ
പി.എസ്.ജി സൂപ്പര്‍ താരം നെയ്മറിന്‍റെ ബാഴ്സലോണയിലേക്കുള്ള ട്രാന്‍സ്ഫര്‍ സ്വപ്നങ്ങള്‍ക്ക് അറുതിയായിരിക്കുകയാണെന്ന് അക്ഷരാര്‍ത്ഥത്തില്‍ പറയാം. ഔസ്മാനെ ഡെംബലെ പി.എസ്.ജിയിലേക്ക് പോകാന്‍ വിസമ്മതം അറിയിച്ചതോടെയാണ് നെയ്മറിന്‍റെ ട്രാന്‍സ്ഫറിന്‍റെ കാര്യത്തില്‍ തീരുമാനമായത്. നെയ്മറിന്‍റെ ബാഴ്സയിലേക്കുള്ള ‘റീഎന്‍ട്രി’ ട്രാന്‍സ്ഫര്‍ കാലത്ത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍, ബാഴ്സക്ക് പി.എസ്.ജിയുടെ ഓഫറുകളെ സംതൃപ്തിപ്പെടുത്താനായില്ല. ഇവാന്‍ റാകിടിച്ച്, ജീന്‍ ക്ലെയര്‍ ടൊഡിബോ, ഔസ്മാനെ ഡെംബലെ എന്നിവരെയും ഒരു ഭീമന്‍ തുകയും നെയ്മറിന്‍റെ ബാഴ്സയിലേക്കുള്ള ട്രാന്‍സ്ഫര്‍ സ്വാപ്പിനായി പി.എസ്.ജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ന്യൂ കാംപ് വിടാന്‍ ഡെംബലെ […]
ലുകാകുവിനു നേരെ ‘കുരങ്ങുവിളി’; താരത്തെ പിന്തുണക്കാതെ ഇന്റർ ആരാധകർ
ഇക്കഴിഞ്ഞ ട്രാൻസ്ഫർ കാലയളവിലാണ് ബെൽജിയൻ സ്‌ട്രൈക്കർ റൊമേലു ലുകാകു മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ട് സീരി എ ക്ലബ്ബ് ഇന്റർ മിലാനിലെത്തിയത്. ഇന്ററിനു വേണ്ടി ആദ്യ രണ്ട് മത്സരങ്ങളിലും താരം ലക്ഷ്യം കാണുകയും ചെയ്തു. എന്നാൽ, പുതിയ തട്ടകമായ ഇറ്റലി ലുകാകുവിന് അത്രനല്ല അനുഭവമല്ല സമ്മാനിക്കുന്നത്. ഞായറാഴ്ച കാല്യറിയുടെ തട്ടകത്തിൽ ഇന്റർ കളിച്ചപ്പോൾ കറുത്ത വർഗക്കാരനായ ലുകാകുവിനു നേരെ ഗാലറിയിൽ നിന്ന് വംശീയ അധിക്ഷേപമുണ്ടായി. ഈ സംഭവത്തെപ്പറ്റി പരാതിപ്പെട്ട താരത്തിന് ഇന്റർ ആരാധകരുടെ പോലും പിന്തുണയില്ല എന്നതാണ് വിചിത്രമായ […]
സി.കെ വിനീത് ജംഷഡ്പൂര്‍ എഫ്.സിയില്‍
മുന്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരം സി.കെ വിനീത് ജംഷഡ്പൂർ എഫ്.സിയിലേക്ക്. ചെന്നെയിൽ എഫ്.സിയിൽ നിന്നുള്ള താരത്തിന്റെ വരവ് ജംഷഡ്പൂർ എഫ്.സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് അറിയിച്ചത്. ജംഷഡ്പൂർ എഫ്.സിയിൽ കളിക്കാൻ കഴിയുന്നത് വലിയ അവസരമായാണ് കാണുന്നതെന്ന് വിനീത് പറഞ്ഞു. കഴിഞ്ഞ സീസണിനിടെയാണ് സി.കെ വിനീത് കേരളാ ബ്ലാസ്റ്റേഴ്സിൽ നിന്നും ചെന്നെെയിനിൽ എത്തിയത്. ഒരു വർഷത്തെ കരാറിലാണ് വിനീത് ജംഷഡ്പൂരിലെത്തിയിരിക്കുന്നത്. നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ഗോൾ സ്കോററാണ് വിനീത്.ജംഷഡ്പൂർ എഫ്.സിയിൽ കളിക്കാൻ കഴിയുന്നത് വലിയ അവസരമായി […]
അരങ്ങേറ്റത്തിൽ മെസ്സിയെ പിറകിലാക്കി അൻസു ഫാത്തി
ലാലിഗയിൽ ബാഴ്‌സലോണ റയൽ ബെറ്റിസിനെ രണ്ടിനെതിരെ അഞ്ചു ഗോളിന് തകർത്ത മത്സരത്തിൽ ചരിത്രം കുറിച്ച അരങ്ങേറ്റവുമായി 16-കാരൻ അൻസു ഫാത്തി. 78-ാം മിനുട്ടിൽ കാർലസ് പെരസിനു പകരക്കാരനായി കളത്തിലെത്തിയ ഫാത്തി ഈ നൂറ്റാണ്ടിൽ ബാഴ്‌സ സീനിയർ ടീമിൽ അരങ്ങേറുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് സ്വന്തമാക്കി. ലയണൽ മെസ്സി, ഉസ്മാൻ ഡെംബലെ, ലൂയിസ് സുവരാസ് എന്നീ പ്രമുഖ കളിക്കാർ പരിക്കു കാരണം ലഭ്യമല്ലാത്തതിനെ തുടർന്നാണ് ‘ജുവനിൽ എ’ ടീമിലെ താരത്തെ പരീക്ഷിക്കാൻ ബാഴ്‌സ കോച്ച് ഏണസ്‌റ്റോ […]
ഡ്യൂറന്‍റ് കപ്പ്; കിരീടം ചൂടാന്‍ ഗോകുലം ഇറങ്ങുന്നു
ഡ്യൂറന്‍റ് കപ്പ് കിരീടം തേടി ഗോകുലം കേരള എഫ്സി ഇന്ന് ഇറങ്ങും.. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മോഹന്‍ ബഗാനാണ് എതിരാളികള്‍. 129 വര്‍ഷം പഴക്കുള്ള ടൂര്‍ണമെന്‍റില്‍ കിരീടം നേടുന്ന രണ്ടാമത്തെ മാത്രം കേരള ടീമാകാനുള്ള തയ്യാറെടുപ്പിലാണ് ഗോകുലം. വൈകിട്ട് അഞ്ച് മണിക്കാണ് മത്സരം തുടങ്ങുക. പ്രതാപകാലത്ത് എഫ്സി കൊച്ചിന്‍ കേരളത്തിലെത്തിച്ചതാണ് കിരീടം. 22 വര്‍ഷത്തെ കാത്തിരിപ്പിന് അറുതി വരുത്തുമോ ഗോകുലം എന്നാണ് ഉറ്റുനോക്കുന്നത്. 97ല്‍ മോഹന്‍ ബഗാനെ തോല്‍പ്പിച്ചാണ് എഫ്സി കൊച്ചില്‍ കിരീടം […]
ഡ്യൂറന്റ് കപ്പ്; ഗോകുലം എഫ്.സി ഫെെനലില്‍
ഡ്യൂറാന്റ് കപ്പ് ഫുട്ബോളിലില്‍ ചരിത്രം കുറിച്ച് ഗോകുലം എഫ്.സി. ശക്തമായ മത്സരത്തിനൊടുവില്‍, ഡ്യൂറാന്റ് കപ്പില്‍ ടീം ഫൈനലില്‍ പ്രവേശിച്ചു. പെനാല്‍ട്ടി ഷൂട്ടൌട്ടില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചത്. പത്തൊമ്പതാം മിനുട്ടില്‍ സമദ് മാലികിന്റെ ഗോളില്‍ ഈസ്റ്റ്ബംഗാളാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ കളിയുടെ ഇഞ്ച്വുറി ടൈമില്‍ ലഭിച്ച പെനാള്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫാണ് ഗോകുലത്തെ ഒപ്പമെത്തിച്ചത്. ഇതോടെ മത്സരം അധിക സമയത്തേക്ക് നീങ്ങി. ഗോള്‍ കണ്ടെത്താന്‍ ഇരു ടീമുകളും ആഞ്ഞു പരിശ്രമിച്ചെങ്കിലും ലക്ഷ്യം നേടാനായില്ല.
പി.എസ്.ജിക്ക് ഇത്ര അഹങ്കാരമോ? നിരസിച്ച റയലിന്റെ ഓഫർ കണ്ടാൽ ഞെട്ടും
യൂറോപ്യൻ ട്രാൻസ്ഫർ ജാലകം അടയുമ്പോൾ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ഏത് ക്ലബ്ബിലായിരിക്കും എന്നതാണ് ഫുട്‌ബോൾ ലോകത്തെ വലിയ ചോദ്യം. 2017-ൽ 222 ദശലക്ഷം യൂറോ എന്ന റെക്കോർഡ് തുകയ്ക്ക് ബാഴ്‌സലോണ വിട്ട് പി.എസ്.ജിയിലെത്തിയ താരത്തിന് രണ്ട് സീസൺ കൊണ്ടുതന്നെ ഫ്രഞ്ച് ക്ലബ്ബ് മടുത്തു. ബാഴ്‌സയിലേക്ക് മടങ്ങാനുള്ള താൽപര്യം വ്യക്തമാക്കിയ താരത്തെ പക്ഷേ, അങ്ങനെയങ്ങ് വിട്ടുകൊടുക്കാനില്ലെന്ന നിലപാടിലാണ് പി.എസ്.ജി. മുടക്കിയ തുക തിരികെ ലഭിക്കാതെ നെയ്മറിനെ പോകാൻ അനുവദിക്കില്ലെന്നാണ് നാസർ അൽ ഖലൈഫിയുടെ ഉടമസ്ഥതയിലുള്ള ക്ലബ്ബ് പറയുന്നത്. […]