മഞ്ഞപ്പടയുടെ ആവേശം കൂട്ടാന്‍ ഫാന്‍ ജേഴ്സിയും റെപ്ലിക ജേഴ്സിയും ആരാദകര്‍ക്കായി വിപണിയിലെത്തിച്ച് റയോര്‍ സ്പോര്‍സ്. കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഈ സീസണിലെ കിറ്റ് സ്പോണ്‍സര്‍മാരാണ് റയോര്‍ സ്പോര്‍ട്സ്. 250 രൂപ മുതല്‍ തുടങ്ങുന്ന ഫാന്‍ ജേഴ്സിയും 400 രൂപ മുതല്‍ തുടങ്ങുന്ന റെപ്ലിക ജേഴ്സിയുമാണ് വില്‍പനക്കെത്തിയിട്ടുള്ളത്. റയോര്‍ സ്പോര്‍ട്സിന്‍റെ വെബ്സൈറ്റ് വഴിയാണ് വില്‍പന. ആരാധകര്‍ക്കായി ജേഴ്സിക്കു പിന്നിൽ അവരുടെ പേരുകൾ പ്രിന്‍റ് ചെയ്ത് വാങ്ങാനുള്ള സൌകര്യവുമുണ്ട്. എറണാകുളം ലുലു മാളില്‍ വെച്ചു നടന്ന ചടങ്ങില്‍ കഴിഞ്ഞാഴ്ചയാണ് ജേഴ്സി ഔദ്യോഗികമായി […]
Football
മാഡ്രിഡ് ഡെര്‍ബി സമനിലയില്‍; പോയിന്റ് പട്ടികയില്‍ റയല്‍ ഒന്നാമത്
സ്പാനിഷ് ലീഗിലെ വാശിയേറിയ മാഡ്രിഡ് ഡെര്‍ബി സമനിലയില്‍. ഗോളൊന്നും അടിക്കാതെ റയല്‍ മാഡ്രിഡും അത്‍ലറ്റികോ മാഡ്രിഡും പോയിന്റ് പങ്കിട്ടു. ഇതോടെ റയല്‍ പോയിന്റ് പട്ടികയില്‍ ഗ്രാനഡയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി. വാൻഡ മെട്രോപൊളിറ്റനോ സ്റ്റേഡിയത്തിൽ കരുത്തന്‍മാരുടെ കൊമ്പുകോര്‍ക്കല്‍ ആവേശത്തിന്റെ കൊടുമുടി താണ്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഫുട്ബോൾ ആരാധകർക്ക് ഗോള്‍ പിറക്കാത്തതിന്റെ നിരാശ മാത്രം ബാക്കിയായി. ഇത് ഏഴാം തവണയാണ് മാഡ്രിഡ് ഡെര്‍ബിയില്‍ ജയം കാണാതെ അത്‍ലറ്റിക്കോ മാഡ്രിഡ് കളം വിടുന്നത്. ചെല്‍സിയില്‍ നിന്ന് റയലില്‍ എത്തിയ ഈഡന്‍ ഹസാര്‍ഡ് […]
കേരള ബ്ലാസ്റ്റേഴ്സിന്‍റെ ‘ഹോം സ്റ്റേഡിയം ആന്തം’ തയ്യാറാക്കാന്‍ ആരാധകര്‍ക്ക് അവസരം
ഇന്ത്യന്‍ ഫുട്ബോളിന്‍റെ ഹോം ഗ്രൌണ്ട് ഏതെന്ന് ചോദിച്ചാല്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയമെന്നായിരിക്കും ഫുട്ബോള്‍ ആരാധകര്‍ പറയുക. എന്നാല്‍ ഏറ്റവും അധികം ഫാന്‍ബേസുള്ള സ്റ്റേഡിയം ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉണ്ടാകുകയുള്ളു. കേരള ബ്ലാസ്റ്റേഴ്സിന്‍റെ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം. ഹോം ഗ്രൌണ്ടില്‍ ഏറ്റവും അധികം ആരാധകരുടെ പിന്തുണയോടെ കളിക്കുന്ന ടീമാണ് ബ്ലാസ്റ്റേഴ്സ്. ഇത്രയധികം ആരാധകവൃന്ദം ഉള്ള മറ്റു ടീമുകള്‍ ഐ.എസ്.എല്ലില്‍ ഉണ്ടോ എന്നത് തന്നെ സംശയമാണ്. ആരാധകരുടെ ആവേശം ഒന്നു കൂടി കൂട്ടാനുള്ള തിരക്കിലാണ് സംഘാടകര്‍. ഇതിന്‍റെ […]
മെസിയുടെ ഫിഫ പുരസ്കാരം വിവാദത്തില്‍; വോട്ടെടുപ്പ് അട്ടിമറിച്ചെന്ന് ആരോപണം
മെസിക്ക് നല്‍കിയ ഫിഫയുടെ ‘ദ ബെസ്റ്റ് ഫുട്‍ബോളര്‍’ പുരസ്‌കാരം വിവാദത്തില്‍. ലയണല്‍ മെസ്സിക്ക് പുരസ്‌കാരം നല്‍കാന്‍ ഫിഫ വോട്ടെടുപ്പ് അട്ടിമറിച്ചെന്നാണ് ആരോപണം. ഈജിപ്ഷ്യന്‍ ഫുട്ബോള്‍ അസോസിയേഷനും സുഡാന്‍ കോച്ച്, നിക്കാരഗ്വ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ യുവാന്‍ ബരേരയുമാണ് ഫിഫയുടെ ബാലറ്റ് വോട്ടെടുപ്പിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്. 46 വോട്ടുകള്‍ നേടിയാണ് മെസ്സി ഇത്തവണ ഫിഫയുടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. വിര്‍ജിന്‍ വാന്‍ ഡൈക്കിന് 38 വോട്ടുകളും റൊണാള്‍ഡോയ്ക്ക് 36 വോട്ടുകളുമാണ് ലഭിച്ചത്. ഈജിപ്ഷ്യന്‍ താരം മുഹമ്മദ് […]
ലോക ഫുട്ബോളര്‍ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മെസി പറഞ്ഞത്…
ആറാം തവണയാണ് ലോക ഫുട്ബോളര്‍ പുരസ്കാരം ലയണല്‍ മെസി സ്വന്തമാക്കുന്നത്. ഒരു വ്യക്തിഗത പുരസ്കാരം തനിക്ക് ലഭിച്ചിട്ട് കുറേ കാലമായെന്നും ആയതിനാല്‍ ഈ പുരസ്കാരം ഏറെ സന്തോഷം നല്‍കുന്നതാണെന്നും ലയണല്‍ മെസി പറഞ്ഞു. യുവന്‍റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ലിവര്‍പൂള്‍ താരം വാന്‍ഡൈക്കിനെയും മറികടന്നാണ് മെസി പുരസ്കാരത്തിന് അര്‍ഹനായത്. 2015ല്‍ തന്‍റെ അഞ്ചാം ബാലന്‍ ഡിയോര്‍ പുരസ്കാരം സ്വന്തമാക്കിയ ശേഷം മെസിക്ക് ലഭിക്കുന്ന വലിയ വ്യക്തിഗത അംഗീകാരമാണ് ഇത്. ലാലീഗയില്‍ താന്‍ ക്ലബിലേക്ക് വന്നതിന് ശേഷമുള്ള പത്താമത്തെ […]
ആറാം തവണയും മിശിഹാ; ഫിഫ ലോക ഫുട്ബോളര്‍ പുരസ്കാരം മെസിക്ക്
ഫിഫ ലോകഫുട്ബോളര്‍ പുരസ്കാരം ലയണല്‍ മെസ്സിക്ക്. ഇത് ആറാം തവണയാണ് മെസ്സി മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. അമേരിക്കയുടെ മേഗന്‍ റാപിനോയാണ് മികച്ച വനിത താരം, മികച്ച പരിശീലകനുള്ള പുരസ്കാരം ലിവര്‍പൂളിന്റെ യുര്‍ഗന്‍ ക്ലോപ് സ്വന്തമാക്കി. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഒരിക്കല്‍ക്കൂടി ഫിഫ ദ ബെസ്റ്റ് പ്ലെയറായി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിര്‍ജില്‍ വാന്‍ഡൈക്ക് എന്നിവരെ മറികടന്നാണ് മെസ്സിയുടെ പുരസ്കാര നേട്ടം. മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം ഹംഗേറിയന്‍ ക്ലബായ ഡെബ്രേസെനിയുടെ ഡാനിയേല്‍ സോറി സ്വന്തമാക്കി. ലിവര്‍പൂളിന്റെ അലിസണ്‍ […]
നെയ്മര്‍ 100 ശതമാനം ഞങ്ങള്‍ക്കൊപ്പമുണ്ടെന്ന് പി.എസ്.ജി പരിശീലകന്‍
ബ്രസീലിയന്‍ താരം നെയ്മര്‍, പി.എസ്.ജിയോട് നൂറു ശതമാനം പ്രതിജ്ഞാബദ്ധനാണെന്ന് പരിശീലകന്‍ തോമസ് ടൂഷല്‍. ലിയോണിനെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയ ശേഷമായിരുന്നു പി.എസ്.ജി പരിശീലകന്റെ പ്രതികരണം. 87-ാം മിനിറ്റിൽ ബോക്‌സിനുള്ളിൽ ഡി മരിയയിൽ നിന്ന് ലഭിച്ച പാസ് നാല് പ്രതിരോധക്കാരെ കബളിപ്പിച്ച് നെയ്മർ, ലിയോണിന്റെ വലയില്‍ നിക്ഷേപിച്ചത് പി.എസ്.ജിയുടെ വിജയത്തെ നിര്‍ണയിക്കുന്നതായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് സ്ട്രാസ്ബർഗിനെതിരായി പി.എസ്.ജിക്ക് വേണ്ടി നെയ്മർ നിർണായക ഗോൾ നേടിയിരുന്നു. മാച്ച് ഫിറ്റ്നസിന്റെ അഭാവം ഉണ്ടായിരുന്നിട്ടും നെയ്മറിന്റെ സമീപകാല ഗോൾ സ്‌കോറിങ് ഫോമിനെ […]
വീണ്ടും താഴേക്ക്; ഫിഫ റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി
ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ, കരുത്തരും ഏഷ്യൻ കപ്പ് ജേതാക്കളുമായ ഖത്തറിനെതിരെ സ്വപ്നതുല്യമായ സമനില നേടിയെങ്കിലും അത് റാങ്കിങില്‍ ഇന്ത്യക്ക് ഗുണമായില്ല. ഫിഫ പുറത്തിറക്കിയ പുതിയ റാങ്കിങ് പട്ടികയില്‍ ഇന്ത്യക്ക് നേരിയ തിരിച്ചടി. ഇന്ന് പുറത്തിറക്കിയ പുതിയ പട്ടികയില്‍ 104 ാം സ്ഥാനത്താണ് ഇന്ത്യന്‍ ടീം ഇടം പിടിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണില്‍ 101 ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ജൂലൈയില്‍ രണ്ട് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് 103 ലേക്ക് ഇറങ്ങി. ഇപ്പോഴിതാ ഒരു സ്ഥാനം കൂടി നഷ്ടപ്പെട്ട് 104 ലേക്ക് […]
നെയ്മറിന്‍റെ വിലക്ക് വെട്ടിച്ചുരുക്കി
മാച്ച് ഒഫീഷ്യല്‍സിനോട് അപമര്യാദയായി പെരുമാറി എന്ന കുറ്റത്തിന് പി.എസ്.ജി സൂപ്പര്‍ താരം നെയ്മറിന് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ട്സ് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇളവ്. മൂന്ന് യു.ഇ.എഫ്.എ മത്സരങ്ങളിലായിരുന്നു നെയ്മറിന് വിലക്ക്. അത് വെട്ടിക്കുറച്ച് രണ്ട് മത്സരങ്ങളിലേക്കാക്കി. മൂന്ന് മത്സരങ്ങളിലുള്ള വിലക്കിനെതിരെ നെയ്മര്‍ അപ്പീല്‍ ഫയല്‍ ചെയ്തതിനെ തുടര്‍ന്നാണ് വെട്ടിക്കുറച്ച് നടപട് പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പി.എസ്.ജി പ്രീ ക്വാര്‍ട്ടറില്‍ പുറത്തായതിനെ തുടര്‍ന്ന് വീഡിയോ അസിസ്റ്റന്‍റ് റെഫറി സംവിധാനം അപമാനകരമാണെന്ന് നെയ്മര്‍ വിമര്‍ശിച്ചിരുന്നു.
മെസി വീണ്ടും കളത്തിലേക്ക്; ഇന്ന് ബാഴ്സാ ജേഴ്‍സിയില്‍ ഇറങ്ങും
ഒന്നര മാസത്തെ ഇടവേളക്ക് ശേഷം അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസി ഇന്ന് വീണ്ടും കളത്തിലിറങ്ങും. ചാമ്പ്യന്‍സ് ലീഗില്‍ ബെറൂസിയ ഡോട്മുണ്ടിനെതിരെയാണ് മെസി കളിക്കുന്നത്. പരിക്കിന്റെ പിടിയിലായ മെസി കഴിഞ്ഞ 45 ദിവസമായി വിശ്രമത്തിലായിരുന്നു. കോപ്പ ഡെല്‍റേയിലാണ് ബാഴ്സലോണയ്ക്ക് വേണ്ടി അര്‍ജന്റീനന്‍ താരം അവസാനമായി പന്ത് തട്ടിയത്. പരിക്കിനെ തുടര്‍ന്ന് സ്പാനിഷ് ലീഗില്‍ ഇത്തവണ മെസി ബൂട്ട് കെട്ടിയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് മെസി ബാഴ്സ താരങ്ങള്‍ക്കൊപ്പം പരിശീലനം പുനരാരംഭിച്ചത്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് […]