ജംഷെഡ്പൂരിനെ അഞ്ച് ഗോളിന് തകര്‍ത്ത് ഐ.എസ്.എല്ലില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചതോടെയാണ് എഫ്.സി ഗോവക്ക് ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത്… എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് യോഗ്യത നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ടീമായി എഫ്.സി ഗോവ. ചാമ്പ്യന്‍സ് ലീഗ് മാതൃകയില്‍ ഏഷ്യയിലെ മുന്‍നിര ക്ലബുകള്‍ തമ്മിലുള്ള പോരാട്ടവേദിയാണ് ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ്. ഐ.എസ്.എലില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ജംഷഡ്പൂരിനെ തകര്‍ത്താണ് എഫ്.സി ഗോവ ലീഗില്‍ ഒന്നാം സ്ഥാനവും ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിനുള്ള ടിക്കറ്റും ഉറപ്പിച്ചത്. […]
Football
വിമന്‍സ് ലീഗ് കിരീടം ഗോകുലത്തിന്
ഇന്ത്യന്‍ വിമന്‍സ് ലീഗില്‍ ഗോകുലം കേരള എഫ്.സിക്ക് കിരീടം. ഫൈനലില്‍ മണിപ്പൂരി ക്ലബ് ക്രിഫ്‌സയെയാണ് ഗോകുലം തോല്‍പിച്ചത്. ആവേശകരമായ കലാശപോരാട്ടത്തില്‍ 3-2നായിരുന്നു ഗോകുലത്തിന്റെ വിജയം. കളി തുടങ്ങി ആദ്യ മിനുട്ടില്‍ തന്നെ പരമേശ്വരി ദേവി ഗോകുലത്തെ മുന്നിലെത്തിച്ചു. 25ആം മിനിട്ടില്‍ കമലാദേവി ലീഡ് ഇരട്ടിയാക്കി. എന്നാല്‍ 33ആം മിനിട്ടില്‍ മനീസ പന്ന ക്രിഫ്‌സക്കുവേണ്ടി ഒരു ഗോള്‍ മടക്കി ആദ്യ ഗോള്‍ നേടി. 75ആം മിനിട്ടില്‍ രത്‌നബാലയിലൂടെ അവര്‍ സമനില പിടിച്ചതോടെ കളി ആവേശത്തിലായി. കളി തീരാന്‍ മൂന്ന് […]
ബ്ലാസ്റ്റേഴ്‌സിന്റെ അവസാന ഹോം മത്സരം ഇന്ന്
ഐ.എസ്.എല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് അവസാന ഹോം മത്സരത്തിനിറങ്ങും. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ബംഗളൂരു എഫ്.സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായിക്കഴിഞ്ഞു. ഇനി ശേഷിക്കുന്നത് രണ്ട് മത്സരങ്ങള്‍ മാത്രം. ബംഗളൂരു, ഒഡീഷ ടീമുകളാണ് എതിരാളികള്‍. ഇന്ന് കൊച്ചിയില്‍ ബംഗളൂരുവിനെതിരെ നടക്കുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ അവസാന ഹോം മത്സരം കൂടിയാണ്. കരുത്തരായ ബംഗളൂരുവിനെ പരാജയപ്പെടുത്തി ആരാധകരെ സന്തോഷിപ്പിക്കുകയാണ് ഓഗ്ബച്ചെയുടേയും സംഘത്തിന്റേയും ലക്ഷ്യം. ഒപ്പം എവേ […]
ചെന്നൈ സിറ്റിയെ മറുനാട്ടില്‍ തോല്‍പിച്ച് ഗോകുലം മൂന്നാം സ്ഥാനത്ത്
ഐലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയെ തോല്‍പിച്ച് ഗോകുലം കേരള എഫ്.സി. സ്വന്തം നാട്ടിലേറ്റ തോല്‍വിക്ക് കോയമ്പത്തൂരില്‍ നടന്ന എവേ മാച്ചില്‍ പകരം വീട്ടിയ ഗോകുലം ഇതോടെ ഐ ലീഗ് പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്തെത്തി. സ്വന്തം തട്ടകത്തില്‍ ഗോകുലം നേരത്തെ ചെന്നൈ സിറ്റിയോട് 2-3ന് തോറ്റിരുന്നു. ചെന്നൈ സിറ്റി മുന്‍ മത്സരങ്ങളില്‍ നിന്നും മാറ്റങ്ങളില്ലാതെ ഇറങ്ങിയപ്പോള്‍ റിയല്‍ കശ്മീരിനോട് ഏകഗോളിന് തോറ്റ ഗോകുലം നിരയില്‍ പരിശീലകന്‍ വലേര രണ്ട് മാറ്റങ്ങള്‍ വരുത്തി. ഷിബില്‍ മുഹമ്മദും മുത്തു […]
റൊണാള്‍ഡോക്ക് പ്രായം കൂടുതലാണ്, താല്‍പര്യമില്ലെന്ന് ബയേണ്‍ മ്യൂണിച്ച്
യുവന്റസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബയേണ്‍ മ്യൂണിച്ചിലെത്തുമെന്ന ഊഹാപോഹങ്ങളെ ഒറ്റയടിക്ക് തള്ളി ബയേണ്‍്. ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് പ്രായം കൂടുതലാണെന്നും അത്തരം കളിക്കാരെ ടീമിലെടുക്കാന്‍ പദ്ധതിയില്ലെന്നുമാണ് ബയേണ്‍ മ്യൂണിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ബയേണ്‍ മ്യൂണിച്ച് പ്രസിഡന്റ് ഹെര്‍ബെര്‍ട്ട് ഹെയ്‌നറാണ് ക്രിസ്റ്റ്യാനോ ബയേണിലെത്താനുള്ള സാധ്യതകള്‍ പോലും ഇല്ലാതാക്കിയിരിക്കുന്നത്. അഞ്ച് തവണ ബാലണ്‍ ദിയോര്‍ നേടിയിട്ടുള്ള സമീപകാല ഫുട്‌ബോളിലെ മഹാരഥന്മാരിലൊരാളായിട്ടാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ വിശേഷിപ്പിക്കപ്പെടുന്നത്. പക്ഷേ 35കാരനായ റൊണാള്‍ഡോയുടെ സുവര്‍ണ്ണ കാലം കഴിഞ്ഞെന്ന് ചിലരെങ്കിലും കരുതുന്നു. കുറഞ്ഞ പക്ഷം ജര്‍മ്മന്‍ ക്ലബ് ബയേണ്‍ […]
മെസി പോയാല്‍ ബാഴ്‌സക്ക് എന്ത് സംഭവിക്കും? പെപ് ഗ്വാര്‍ഡിയോള പറയുന്നു
ബാഴ്‌സലോണ യൂത്ത്ടീമില്‍ കളിച്ച് വളര്‍ന്ന് ബാഴ്‌സലോണക്കു വേണ്ടി 263 മത്സരങ്ങള്‍ കളിച്ച് പിന്നീട് ബാഴ്‌സലോണ ബി ടീമിനേയും സീനിയര്‍ ടീമിനേയും പരിശീലിപ്പിച്ചിട്ടുണ്ട് പെപ് ഗ്വാര്‍ഡിയോള. ബാഴ്‌സലോണയെ അടുത്തറിയാവുന്ന പെപ് തന്നെ നിലവിലെ പ്രതിസന്ധിയില്‍ മെസി ക്ലബ് വിട്ടാല്‍ എന്തു സംഭവിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുന്നു. മെസി പോയാല്‍ ബാഴ്‌സലോണ ആകെ പതറിപോകുമെന്ന് 2008 മുതല്‍ 2012 വരെ ബാഴ്‌സലോണ പരിശീലകനായിരുന്ന പെപ് ഗ്വാര്‍ഡിയോള മുന്നറിയിപ്പ് നല്‍കുന്നു. 2018ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടതിന് സമാനമായിരിക്കും ഇതെന്നും അദ്ദേഹം […]
എഫ്.എ കപ്പില്‍ സണ്ണിന്റെ ‘ഡൈവിംങ്’ പെനല്‍റ്റി ടോട്ടന്നത്തെ രക്ഷിച്ചു
എഫ്.എ കപ്പ് നാലാം റൗണ്ടില്‍ 1-2ന് പിന്നില്‍ നിന്ന ശേഷം ടോട്ടന്നം ജയിച്ചു കയറി. 87ആം മിനുറ്റില്‍ സണ്‍ ഹ്യൂങ് മിന്‍ നേടിയ പെനല്‍റ്റി ഗോളിന്റെ ബലത്തിലാണ് ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍ 3-2ന് സൗത്താംപ്ടണെ തോല്‍പിച്ചത്. മാര്‍ച്ച് ആറിന് നടക്കുന്ന അഞ്ചാം റൗണ്ട് മത്സരത്തില്‍ നോര്‍വിച്ച് സിറ്റിയാണ് ടോട്ടന്നത്തിന്റെ എതിരാളികള്‍. 12ആം മിനുറ്റില്‍ ജാക് സ്‌റ്റെഫാന്‍സിന്റെ സെല്‍ഫ് ഗോളിലൂടെ ടോട്ടന്നമാണ് മുന്നിലെത്തിയത്. എന്നാല്‍ 34ആം മിനുറ്റില്‍ ഷാനെ ലോങും 72ആം മിനുറ്റില്‍ ഡാനി ഇങ്‌സും നേടിയ ഗോളുകളിലൂടെ സൗത്താംപ്ടണ്‍ […]
മെസി ബാഴ്‌സലോണ വിടുമോ? കണ്ണും നട്ട് മാഞ്ചസ്റ്റര്‍ സിറ്റി
ബാഴ്‌സലോണ സ്‌പോര്‍ട്ടിംങ് ഡയറക്ടര്‍ എറിക് അബിദാലിനെതിരെ മെസി പരസ്യമായി പ്രതികരിച്ചതോടെയാണ് ബാഴ്‌സലോണയിലെ പ്രശ്‌നങ്ങള്‍ പുറത്തറിഞ്ഞത്. മുന്‍ ബാഴ്‌സലോണ പരിശീലകന്‍ ഏണസ്റ്റോ വാല്‍വെര്‍ദയെ പുറത്താക്കാനുള്ള തീരുമാനത്തിന് പ്രേരിപ്പിച്ചത് കളിക്കാരായിരുന്നുവെന്നാണ് അബിദാല്‍ പറഞ്ഞത്. ഇതിനെതിരെ മെസി സോഷ്യല്‍മീഡിയയിലൂടെ പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു. 32കാരനായ മെസിയും ബാഴ്‌സലോണയും തമ്മിലുള്ള കരാറില്‍ സീസണിന്റെ അവസാനത്തില്‍ മെസിക്ക് താല്‍പര്യമുണ്ടെങ്കില്‍ ക്ലബ് വിടാന്‍ സാധിക്കുമെന്ന വകുപ്പുണ്ട്. ഇതും കൂടി ചേര്‍ത്താണ് മാഞ്ചസ്റ്റര്‍ സിറ്റി അടക്കമുള്ള ക്ലബുകള്‍ മെസിക്കായി ശ്രമം ആരംഭിച്ചിരിക്കുന്നത്. ഉടനെസാധ്യമായില്ലെങ്കില്‍ പോലും ബാഴ്‌സയുമായുള്ള കരാര്‍ […]
മെസിയെ വാനോളം പുകഴ്ത്തി നെയ്മര്‍, എംബപെ ഫുട്‌ബോള്‍ പ്രതിഭാസം
അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിയെ പുകഴ്ത്തി ബ്രസീല്‍ താരം നെയ്മര്‍. താന്‍ കണ്ടതില്‍ വെച്ച് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഏറ്റവും മികച്ച കളിക്കാരന്‍ മെസിയാണ് എന്നായിരുന്നു ഫിഫക്ക് നല്‍കിയ അഭിമുഖത്തില്‍ നെയ്മറിന്റെ പരാമര്‍ശം. സഹതാരം എംബപെ ഒരു പ്രതിഭാസമാണെന്നും നെയ്മര്‍ പറഞ്ഞു. മെസിയോടൊപ്പം കളിക്കാനായത് സമാനതകളില്ലാത്ത അനുഭവമായിരുന്നു. മെസിയും താനും അടുത്ത സുഹൃത്തുക്കളാണെന്നും നെയ്മര്‍ പറഞ്ഞു. ബാഴ്‌സലോണയില്‍ നാല് വര്‍ഷക്കാലമാണ് മെസിയും നെയ്മറും ഒരുമിച്ച് കളിച്ചിരുന്നത്. ഇക്കാലത്ത് ചാമ്പ്യന്‍സ് ലീഗിലും ലാ ലിഗയിലും ക്ലബ് ലോകകപ്പിലുമായി എട്ട് […]
ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിന്‍ മത്സരം ഇന്ന്
ഐ.എസ്.എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്.സിയെ നേരിടും. വൈകീട്ട് 7.30ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. ചെന്നൈയുമായുള്ള എവേ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് 3-1ന് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച കളി പുറത്തെടുത്തെങ്കിലും തോല്‍ക്കാനായിരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ വിധി. ഇനിയുള്ള നാല് മത്സരങ്ങളില്‍ തുടര്‍ച്ചയായി ജയിച്ചാലും പ്ലേ ഓഫിന് സാധ്യത വളരെ നേരിയതാണ്. നിലവില്‍ 14 പോയിന്റുമായി ലീഗില്‍ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഇനിയുള്ള മത്സരങ്ങള്‍ ജയിക്കുകയും ഭാഗ്യം തുണക്കുകയും ചെയ്താല്‍ പ്ലേ ഓഫില്‍ ഇടം […]