Football Sports

ജയത്തോടെ റയല്‍ മാഡ്രിഡ് ലാലിഗയില്‍ ഒന്നാമത്

ബാഴ്സക്കും റയലിനും ഒരേ പോയിന്റാണെങ്കിലും നേര്‍ക്കുനേരെയുള്ള പോരാട്ടങ്ങളിലെ മുന്‍തൂക്കമാണ് റയലിനെ ഒരുപടി മുന്നിലെത്തിച്ചത്… റയല്‍ സോസിഡാഡിനെതിരെ 2-1ന്റെ ജയത്തോടെ ലാലിഗ കിരീട പോരാട്ടത്തിന്റെ നിയന്ത്രണം റയല്‍ മാഡ്രിഡ് ഏറ്റെടുത്തു. ഈ ജയത്തോടെ ബാഴ്‌സലോണയെ മറികടന്ന് റയല്‍ മാഡ്രിഡ് ലാലിഗയില്‍ ഒന്നാമതെത്തി. ഇരുടീമുകള്‍ക്കും ഒരേ പോയിന്റാണെങ്കിലും നേര്‍ക്കുനേരെയുള്ള പോരാട്ടങ്ങളിലെ മുന്‍തൂക്കമാണ് റയലിനെ ഒരുപടി മുന്നിലെത്തിച്ചത്. വിനീഷ്യസ് ജൂനിയറിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റി ഗോളാക്കി 50ാം മിനുറ്റില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് റയല്‍ മാഡ്രിഡിനെ മുന്നിലെത്തിച്ചു. വൈകാതെ സോസിഡാഡ് […]

Football Sports

ബാഴ്‌സലോണക്ക് സമനില, റയല്‍ മാഡ്രിഡിന്റെ കിരീട പ്രതീക്ഷകള്‍ വീണ്ടും സജീവം

മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും മെസിക്ക് കരിയറിലെ 700 ഗോളുകളെന്ന നേട്ടം സെവില്ലക്കെതിരെ പൂര്‍ത്തിയാക്കാനായില്ല… ലാലിഗയില്‍ സെവില്ലക്കെതിരെ ബാഴ്‌സലോണ സമനിലയില്‍ കുരുങ്ങിയതോടെ റയല്‍ മാഡ്രിഡിന്റെ ലാലിഗ പ്രതീക്ഷകള്‍ വീണ്ടും സജീവമായി. ഞായറാഴ്ച്ച റിയല്‍ സോസിഡാസുമായുള്ള മത്സരത്തില്‍ ജയിക്കാനായാല്‍ റയല്‍ മാഡ്രിഡ് പോയിന്റ് നിലയില്‍ ബാഴ്‌സലോണക്കൊപ്പമെത്തും. മൂന്നാം സ്ഥാനത്തുള്ള സെവില്ലക്കെതിരെ ഗോള്‍രഹിത സമനിലയിലാണ് ബാഴ്‌സലോണ കുരുങ്ങിയത്. മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും മെസിക്ക് കരിയറിലെ 700 ഗോളുകളെന്ന നേട്ടം സെവില്ലക്കെതിരെ പൂര്‍ത്തിയാക്കാനായില്ല. ബാഴ്‌സലോണക്കുവേണ്ടി 629 ഗോളുകളും അര്‍ജന്റീനക്കായി 70 ഗോളുകളുമാണ് മെസി […]

Football Sports

യുണൈറ്റഡ് – ടോട്ടന്നം സമനില, സൗത്താംപ്ടണ് ജയം

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 0-0 ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍, സൗത്താംപ്ടണ്‍ 3-0 നോര്‍വിച്ച് സിറ്റി… ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ടോട്ടന്നത്തിന് സമനില. അവസാനസ്ഥാനക്കാരായ നോര്‍വിച്ച് സിറ്റിയെ സൗത്താംപ്ടണ്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ചു. യുണൈറ്റഡിനെതിരായ അവസാന നിമിഷങ്ങളില്‍ റഫറി പെനല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടിയപ്പോള്‍ നെഞ്ചിടിപ്പേറിയത് ടോട്ടന്നം പ്രതിരോധക്കാരന്‍ എറിക് ഡയറിനായിരുന്നു. നേരത്തെ ബ്രൂണോ ഫെര്‍ണാണ്ടസ് 81ാം മിനുറ്റില്‍ സമനില ഗോള്‍ നേടിയ പെനല്‍റ്റിക്ക് കാരണമായതും ഡയറിന്റെ ഫൗളായിരുന്നു. എന്നാല്‍ വാര്‍ പരിശോധനയില്‍ പെനല്‍റ്റി റദ്ദാക്കിയതോടെ ടോട്ടന്നവും […]

Cricket Football Sports

കലൂര്‍ സ്റ്റേഡിയം വിവാദം; കെ.സി.എയുടെ ആവശ്യം ന്യായമെന്ന് ജി.സി.ഡി.എ

കേരള ബ്ലാസ്റ്റേഴ്സിന്‍റെ ജി.സി.ഡി.എ ചെയര്‍മാന്‍ പ്രാഥമിക ചര്‍ച്ച നടത്തി. വലിയ വിവാദങ്ങളിലേക്ക് പോകാതെ പ്രശ്നം പരിഹാരിക്കാനുള്ള ശ്രമത്തിലാണ് ജി.സി.ഡി.എ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം വിട്ടുനല്‍കണമെന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ ആവശ്യം ന്യായമെന്ന് ജിസിഡിഎ. കേരള ബ്ലാസ്റ്റേഴ്സിന്‍റെ ജി.സി.ഡി.എ ചെയര്‍മാന്‍ പ്രാഥമിക ചര്‍ച്ച നടത്തി. വലിയ വിവാദങ്ങളിലേക്ക് പോകാതെ പ്രശ്നം പരിഹാരിക്കാനുള്ള ശ്രമത്തിലാണ് ജി.സി.ഡി.എ കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് കെ.സി.എ വീണ്ടും ജി.സി.ഡി.എക്ക് കത്തയച്ചിരുന്നു. പിന്നാലെയാണ് കേരളബ്ലാസ്റ്റേഴ്സിന്‍റെ കേരളത്തിലെ പ്രതിനിധികളെ ജി.സി.ഡി.എ വിളിച്ചു വരുത്തിയത്. സ്റ്റേഡിയത്തിന്‍റെ […]

Football Sports

ചാമ്പ്യന്‍സ് ലീഗിന് ലിസ്ബണ്‍ വേദിയാകും, ഫൈനല്‍ ആഗസ്ത് 23ന്

യൂറോപ ലീഗിലെ ബാക്കി മത്സരങ്ങള്‍ ജര്‍മ്മനിയിലും വനിതാ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ സ്‌പെയിനിലെ സാന്‍ സെബാസ്റ്റ്യനിലും ബില്‍ബാവോയിലുമായിട്ടാകും നടക്കുക… കോവിഡിനെ തുടര്‍ന്ന് തടസപ്പെട്ട ചാമ്പ്യന്‍സ് ലീഗും യൂറോപ്പ ലീഗും പുനരാരംഭിക്കുന്നു. ചാമ്പ്യന്‍സ് ലീഗിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലുള്ള മത്സരങ്ങള്‍ പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണില്‍ നടക്കും. ഫൈനല്‍ പോരാട്ടം ആഗസ്ത് 23നാണ് നിശ്ചയിച്ചിരിക്കുന്നത്. യൂറോപ ലീഗിലെ ബാക്കി മത്സരങ്ങള്‍ ജര്‍മ്മനിയിലും വനിതാ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ സ്‌പെയിനിലെ സാന്‍ സെബാസ്റ്റ്യനിലും ബില്‍ബാവോയിലുമായിട്ടാകും പൂര്‍ത്തീകരിക്കുക. അതേസമയം ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ […]

Football Sports

നാപോളിക്ക് ഇറ്റാലിയന്‍ കപ്പ്, തുടര്‍ച്ചയായ ഫൈനലുകളില്‍ റൊണാള്‍ഡോക്ക് ആദ്യ തോല്‍വി

കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ സൂപ്പര്‍കോപ്പ ഇറ്റാലിയാനയില്‍ ലാസിയോയോട് ഫൈനലില്‍ തോറ്റ യുവന്റസിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പരാജയമാണിത്. ആറാം തവണയാണ് നാപോളി കോപ ഇറ്റാലിയ ചാമ്പ്യന്മാരാകുന്നത്… നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയിലായ ഫൈനലില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് ജയിച്ച നാപോളിക്ക് ഇറ്റാലിയന്‍ കപ്പ്. കരിയറില്‍ ആദ്യമായാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടര്‍ച്ചയായി ഫൈനലുകളില്‍ പരാജയപ്പെടുന്നത്. പുതിയ നിയമപ്രകാരം എക്‌സ്ട്രാ ടൈം ഒഴിവാക്കിയ ഫൈനലില്‍ ഷൂട്ടൗട്ടിനിടെ യുവന്റസിന്റെ ഡിബാലയും ഡാനിലോയും അവസരങ്ങള്‍ പാഴാക്കി. ബാറിന് കീഴില്‍ ജിയാന്‍ലൂജി ബഫണിന്റെ മനോഹരമായ […]

Football Sports

പിഴവുകളുടെ കെട്ടഴിച്ച് ഡേവിഡ് ലൂയിസ്; മാഞ്ചസ്റ്റര്‍ സിറ്റി 3-0 അഴ്‌സണല്‍

പകരക്കാരനായിറങ്ങി ആകെ 25 മിനുറ്റ് മാത്രമേ കളിച്ചുള്ളൂവെങ്കിലും സ്വന്തം ടീമിന്റെ തോല്‍വി ഉറപ്പിച്ച ശേഷമാണ് ബ്രസീലുകാരന്‍ ഡേവിഡ് ലൂയിസ് 49ാം മിനുറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക്‌പോയത്… മാഞ്ചസ്റ്റര്‍ സിറ്റി ആദ്യ ഗോളടിച്ചത് ഡേവിഡ് ലൂയിസിന്റെ പിഴവില്‍ നിന്ന്. രണ്ടാം ഗോളടിച്ചത് ഡേവിഡ് ലൂയിസിന്റെ ഫൗളില്‍ ലഭിച്ച പെനല്‍റ്റിയിലൂടെ. ഇതേ ഫൗളിന്റെ പേരില്‍ ഡേവിഡ് ലൂയിസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ 49 മിനുറ്റിന് ശേഷം അഴ്‌സണല്‍ പത്തുപേരിലേക്ക് ചുരുങ്ങുകയും ചെയ്തു. ബ്രസീലിയന്‍ പ്രതിരോധതാരം ഡേവിഡ് ലൂയിസ് പിഴവുകളുടെ […]

Football Sports

ബ്രിട്ടീഷ് സര്‍ക്കാരിനെ റാഷ്‌ഫോഡ് തിരുത്തി, വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണ കൂപ്പണ്‍ തുടരും

ഏതാണ്ട് 1158 കോടി രൂപയാണ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഭക്ഷണ കൂപ്പണ്‍ നല്‍കുന്ന പദ്ധതിക്കായി റാഷ്‌ഫോഡിന്റെ പ്രചാരണത്തിന് പിന്നാലെ ബ്രിട്ടീഷ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്… ജൂണ്‍ പതിനഞ്ചിനാണ് യുവ ഫുട്‌ബോളര്‍ മാര്‍ക്കസ് റാഷ്‌ഫോഡ് ബ്രിട്ടനിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണ കൂപ്പണ്‍ പദ്ധതി തുടരണമെന്ന് ആവശ്യപ്പെട്ട് തുറന്ന കത്തെഴുതിയത്. ബ്രിട്ടീഷ് ജനപ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള റാഷ്‌ഫോഡിന്റെ കത്തിന് വലിയ സ്വീകാര്യത ലഭിച്ചതോടെ നയം തിരുത്താന്‍ തയ്യാറായിരിക്കുകയാണ് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍. അര്‍ഹരായ കുട്ടികള്‍ക്ക് ഭക്ഷണ കൂപ്പണ്‍ വിതരണം ചെയ്യാനുള്ള പദ്ധതിക്ക് ജൂണ്‍ 16ന് […]

Football Sports

അന്‍സു ഫാറ്റി തിളങ്ങി, ബാഴ്‌സലോണക്ക് ഇരട്ടഗോള്‍ ജയം

ബാഴ്‌സലോണയുടെ പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരമാണ് അന്‍സു ഫാറ്റിയെന്ന പരിശീലകന്‍ സെറ്റിയന്റെ വാക്കുകള്‍ക്ക് അടിവരയിടുന്ന പ്രകടനമായിരുന്നു 17കാരന്റേത്… ‘എന്റെ കളി കാണാനിരിക്കുന്നതേയുള്ളൂ’വെന്ന് ബാഴ്‌സലോണയുടെ കൗമാര വിസ്മയം അന്‍സു ഫാറ്റി സൂചന നല്‍കിയ മത്സരത്തില്‍ ലെഗന്‍സിനെ ബാഴ്‌സ 2-0ത്തിന് തോല്‍പിച്ചു. ഇതോടെ ലാലിഗയിലെ രണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം ബാഴ്‌സലോണ വീണ്ടും അഞ്ചാക്കി ഉയര്‍ത്തി. ആദ്യമായി നൗകാമ്പില്‍ കാണികളില്ലാതെ ലാ ലിഗ മത്സരത്തിനിറങ്ങിയപ്പോള്‍ പതിഞ്ഞ തുടക്കമായിരുന്നു ബാഴ്‌സലോണയുടേത്. ഗോള്‍ വഴങ്ങുമെന്നും പലതവണ തോന്നിപ്പിച്ചു. ആദ്യ പതിനഞ്ച് മിനുറ്റില്‍ രണ്ട് […]

Football Sports

ബയേണ്‍ മ്യൂണിച്ച് തുടര്‍ച്ചയായി എട്ടാം തവണയും ബുണ്ടസ് ലിഗ ചാമ്പ്യന്മാര്‍

തുടര്‍ച്ചയായി എട്ടാം തവണയും ബയേണ്‍ മ്യൂണിച്ച് ജര്‍മ്മന്‍ ഫുട്‌ബോള്‍ ലീഗായ ബുണ്ടസ് ലിഗ ചാമ്പ്യന്മാരായി. സീസണിലെ തുടര്‍ച്ചയായ പതിനൊന്നാം വിജയം പൂര്‍ത്തിയാക്കിയാണ് ബയേണ്‍ കിരീടം ഉറപ്പിച്ചത്. ജയത്തോടെ രണ്ടാം സ്ഥാനക്കാരായ ബൊറൂസിയ ഡോട്ട്മുണ്ടിന് പിടിക്കാന്‍ സാധിക്കുന്നതിലും അകലത്തിലെത്താന്‍ ബയേണിനായി. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ഗോളില്‍ വെര്‍ഡറെ തോല്‍പിച്ചാണ് ബയേണിന്റെ കിരീടധാരണം. സീസണിലെ 31ാമത് ഗോളാണ് പോളിഷ് മുന്നേറ്റക്കാരന്‍ മത്സരത്തിന്റെ 43ാം മിനുറ്റില്‍ കുറിച്ചത്. 79ാം മിനുറ്റില്‍ ബയേണിന്റെ അല്‍ഫോണ്‍സോ ഡേവിസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായെങ്കിലും അത് മത്സരഫലത്തെ […]