ബാഴ്സലോനയുടെ ഉറുഗ്വേ ഫോർവേഡ് ലൂയിസ് സുവാരസ് ക്ലബ് വിട്ടു. 6 വർഷം നീണ്ട സംഭവബഹുലമായ കരിയറിനൊടുവിലാണ് ആരാധകരുടെ ലൂയിസിറ്റോ ബാഴ്സയിൽ നിന്ന് വിടചൊല്ലുന്നത്. കഴിഞ്ഞ ദിവസം അവസാനമായി പരിശീലനത്തിനെത്തിയപ്പോഴും ഇന്ന് നടന്ന വിടവാങ്ങൽ പ്രസംഗത്തിലും താരം വിതുമ്പുന്നത് കാണാമായിരുന്നു. പ്രസംഗത്തിനിടെ താൻ എന്നും ബാഴ്സലോണയോട് കടപ്പെട്ടിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “ഇവിടെ എന്റെ യാത്രയയപ്പ് ചടങ്ങ് നടക്കുകയാണെന്ന സത്യം എനിക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല. എന്റെ സുഹൃത്തുക്കൾക്കെതിരെ കളിക്കുന്ന കാര്യം എനിക്ക് സങ്കല്പിക്കാൻ പോലും കഴിയുന്നില്ല. ബാഴ്‌സയെ നേരിടുന്നതിനെ പറ്റി […]
Football
ചെല്‍സിയെയും തകര്‍ത്ത് ചാമ്പ്യന്മാര്‍ മുന്നോട്ട്…
മാനേയും സലാഹും ഫെര്‍മിനോയും റോബേര്‍ട്സണുമെല്ലാം കളം നിറഞ്ഞ് കളിച്ചതോടെ ചെല്‍സി പൊരുതി പോലും നോക്കാനാവാതെ കീഴടങ്ങി പ്രീമിയര്‍ ലിഗിലെ സൂപ്പര്‍ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാര്‍ എതിരില്ലാത്ത രണ്ട് ഗോളിന് ചെല്‍സിയെ തകര്‍ത്തു. കളി മുഴുവന്‍ കൈ പിടിയിലൊതുക്കിയ ലിവര്‍പൂള്‍ ആധികാരിക വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിന്‍റെ 45ാം മിനിറ്റില്‍ ചെല്‍സിയുടെ പ്രതിരോധതാരം ക്രിസ്റ്റ്യന്‍സെനിന് റെഡ് കാര്‍ഡ് ലഭിച്ചതാണ് കളിയുടെ ഗതിമാറ്റിയത്. ബാക്കിയുള്ള 45 മിനിറ്റ് ലിവര്‍പൂള്‍ കളത്തില്‍ നിറഞ്ഞാടുകയായിരുന്നു. മാനേയും സലാഹും ഫെര്‍മിനോയും റോബേര്‍ട്സണുമെല്ലാം കളം നിറഞ്ഞ് കളിച്ചതോടെ […]
ബാഴ്സ പ്രസിഡന്റ് ജോസപ് ബാർതോമ്യുവിനെതിരെ അവിശ്വാസ പ്രമേയം
സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണ ബോർഡ് പ്രസിഡൻ്റ് ജോസപ് മരിയ ബാർതോമ്യുവിനെതിരെ അവിശ്വാസ പ്രമേയത്തിന് കളമൊരുങ്ങുന്നു. ബാർതോമ്യുവിനെതിരെ അവിശ്വാസ പ്രമേയത്തിനാവശ്യമായ ഒപ്പുകൾ സ്വീകരിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്. അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ടാൽ ബാർതോമ്യുവിന് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കേണ്ടി വന്നു. അടുത്ത മാർച്ച് വരെയാണ് ബാർതോമ്യുവിൻ്റെ കാലാവധി. ക്ലബ് മെമ്പർമാരുടെ ഒരു കൂട്ടായ്മയാണ് പ്രസിഡൻ്റിനെതിരെ ഒപ്പ് ശേഖരിച്ചത്. 16520 ഒപ്പുകളാണ് അവിശ്വാസ പ്രമേയത്തിനു വേണ്ടിയിരുന്നത്. ആകെ 20687 ഒപ്പുകളാണ് ശേഖരിച്ചത്. ഇനി 10 ദിവസത്തിനുള്ളിൽ ഒരു കമ്മറ്റി രൂപീകരിച്ച് അവിശ്വാസ […]
താൻ കളിച്ചില്ലെങ്കിൽ കുടുംബം പട്ടിണിയിലാകുമെന്ന് അൻവർ അലി; താരത്തെ 60 മിനിട്ട് കളിപ്പിക്കാൻ തയ്യാറെന്ന് ക്ലബ്
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് എഐഎഫ്എഫ് പരിശീലനത്തിൽ നിന്ന് വിലക്കിയ യുവ പ്രതിരോധ നിര താരം അൻവർ അലിയെ പ്രത്യേക ശ്രദ്ധ നൽകി കളിപ്പിക്കാൻ തയ്യാറെന്ന് മൊഹമ്മദൻ സ്പോർട്ടിംഗ്. താരത്തെ 60 മിനിട്ടിൽ താഴെയോ 30 മിനിട്ടോ വീതം മത്സരങ്ങളിൽ കളിപ്പിക്കാൻ ക്ലബ് ഒരുക്കമാണെന്ന് ക്ലബ് സെക്രട്ടറി ദീപേന്ദു ബിസ്വാസ് പറഞ്ഞു. താൻ കളിച്ചില്ലെങ്കിൽ കുടുംബം പട്ടിണിയിലാവുമെന്നും കളിക്കാൻ അനുവദിക്കണമെന്നും യുവതാരം എഐഎഫ്എഫിനോട് അപേക്ഷിച്ചതിനു പിന്നാലെയാണ് ക്ലബിൻ്റെ പ്രതികരണം. 20കാരനായ താരത്തിന് പ്രത്യേകം പരിശീലനമൊരുക്കാൻ തയ്യാറാണെന്നും ക്ലബ് പറഞ്ഞു. […]
യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനും ഫ്രാന്‍സിനും തകര്‍പ്പന്‍ ജയം
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളിന്‍റെ മികവിലാണ് പോര്‍ച്ചുഗല്‍ സ്വീഡനെ തോല്‍പിച്ചത് യുവേഫ നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനും പോര്‍ച്ചുഗലിനും ബെല്‍ജിയത്തിനും ജയം. ഇംഗ്ലണ്ട് ഡെന്‍മാര്‍ക്ക് മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. കഴിഞ്ഞ ലോകകപ്പ് ഫൈനലിന് സമാനമായി നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ക്രൊയേഷ്യയെ തോല്‍പിച്ചത്. മറ്റൊരു മത്സരത്തില്‍ സ്വീഡനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ തോല്‍പിച്ചു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളിന്‍റെ മികവിലാണ് പോര്‍ച്ചുഗല്‍ സ്വീഡനെ തോല്‍പിച്ചത്. ഇതിഹാസ താരം ക്രിസ്റ്റ്യാനോ രാജ്യാന്തര […]
രാജ്യാന്തര ജഴ്സിയില്‍ 100 തികച്ച് റൊണോ
രാജ്യത്തിനായി 100 ഗോളുകള്‍ നേടുന്ന ലോകത്തെ രണ്ടാമത്തെ താരമാണ് റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രാജ്യാന്തര ജഴ്സിയില്‍ 100 ഗോളുകളെന്ന സുവര്‍ണനേട്ടം സ്വന്തമാക്കിയിരിക്കുന്നു. രാജ്യത്തിനായി 100 ഗോളുകള്‍ നേടുന്ന ലോകത്തെ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ് റൊണാള്‍ഡോ. നാഷണ്‍സ് ലീഗില്‍ സ്വീഡനെതിരായ മത്സരത്തിന്‍റെ ആദ്യപകുതിയില്‍ ലഭിച്ച ഫ്രീകിക്ക് റൊണോ മനോഹരമായി ഗോളാക്കിമാറ്റുകയായിരുന്നു. ഇറാനിനായ് അലി ഡെയ്‍യാണ് ആദ്യമായി 100 ഗോളുകള്‍ തികച്ച താരം. 109 ഗോള്‍ നേടിയ താരത്തെ മറികടക്കാന്‍ റൊണോക്ക് ഇനി കേവലം 10 […]
“വേറെ വഴിയില്ല…” ബാഴ്‍സലോണയില്‍ തുടരുമെന്ന് മെസി
അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമായി സൂപ്പർതാരം ലയണൽ മെസി സ്‌പാനിഷ് ക്ലബായ ബാഴ്‌സലോണയിൽ തുടരും. മെസി ബാഴ്‌സ വിടുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ”ബാഴ്സയിൽ തുടരാൻ തനിക്ക് താൽപര്യമില്ലെങ്കിലും നിയമപ്രശ്നങ്ങൾ കാരണം ക്ലബ് വിടുന്നില്ല. ബാർതമ്യൂ നയിക്കുന്ന ക്ലബ് മാനേജ്മെൻറ് ദുരന്തമാണ്” – അന്താരാഷ്ട്ര ഫുട്ബാൾ വെബ്സൈറ്റായ ഗോൾ ഡോട്ട് കോമിന് വെള്ളിയാഴ്ച നൽകിയ അഭിമുഖത്തിൽ മെസി തുറന്നടിച്ചു. തുടക്കത്തിൽ ഒരു ഒത്തുതീർപ്പിനും വഴങ്ങാതിരുന്ന മെസി വമ്പൻ തുക റിലീസ് ക്ലോസായി ആവശ്യപ്പെട്ടുകൊണ്ടുള്ള ബാഴ്‌സയുടെ കടുത്ത തീരുമാനത്തിനുമുമ്പിൽ മുട്ടുമടക്കുകയായിരുന്നു. […]
മെസി ബാഴ്‌സയിൽ തുടരുമെന്ന് റിപ്പോര്‍ട്ട്
മെസിയുടെ പിതാവും ഏജന്റുമായ ഹോർഹെ മെസിയുമായി ബാഴ്‌സ പ്രസിഡണ്ട് ജോസപ് മരിയ ബർതമ്യു നടത്തിയ ചർച്ചയിൽ ഇക്കാര്യം തീരുമാനമായതായി യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാഡ്രിഡ്: ബാഴ്‌സലോണ സൂപ്പർ താരം ലയണൽ മെസി ഒരു വർഷംകൂടി ക്ലബ്ബിൽ തുടർന്നേക്കുമെന്ന് റിപ്പോർട്ട്. മെസിയുടെ പിതാവും ഏജന്റുമായ ഹോർഹെ മെസിയുമായി ബാഴ്‌സ പ്രസിഡണ്ട് ജോസപ് മരിയ ബർതമ്യു നടത്തിയ ചർച്ചയിൽ ഇക്കാര്യം തീരുമാനമായതായി യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസൺ അവസാനിച്ചതിനു പിന്നാലെ ക്ലബ്ബ് വിടാൻ സന്നദ്ധത പ്രകടിപ്പിച്ച് […]
മെസിയെ ബാഴ്സ കോടതി കയറ്റുമോ?
ലയണൽ മെസിയും ബാഴ്സലോണയും തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകുന്നു. മെസിയുടെ പിതാവും ഏജന്റുമായ ജോർഗെ മെസിയുമായുള്ള ബാഴ്സലോണയുടെ ചർച്ച എങ്ങും എത്താതെ പിരിഞ്ഞു. ലയണൽ മെസിയെ ക്ലബ്ബ് വിടാൻ അനുവദിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടു. രണ്ട് വർഷത്തെക്ക് കൂടി കരാർ നീട്ടണമെന്ന വാദമാണ് ബാഴ്സലോണ ഉന്നയിക്കുന്നത്. ഒരാഴ്ചയായി നീണ്ട അനിശ്ചിതത്വം ഈ ചര്‍ച്ചയോടെ പരിഹരിക്കപ്പടാന്‍ സാധ്യതയുണ്ടെന്നായിരുന്നു വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മെസിയുടെ പിതാവും ബാഴ്സ പ്രസിഡന്റും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ മെസി നിലവില്‍ ബാഴ്‌സയുടെ താരമാണെന്നും താരം […]
നെയ്മറിനും ഡി മരിയക്കും കോവിഡ് പോസിറ്റീവ്; കൂടുതല്‍ താരങ്ങള്‍ നിരീക്ഷണത്തില്‍
നെയ്മറെ കൂടാതെ ഏഞ്ചൽ ഡി മരിയ, ലിയെനാർഡോ പരേദസ് എന്നിവരുടെ കോവിഡ് റിസല്‍ട്ട് ആണ് പോസിറ്റീവ് ആയത് ബ്രസീലിയന്‍ സൂപ്പർ താരം നെയ്മർ ഉൾപ്പെടെ മൂന്ന് പി.എസ്.ജി താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. നെയ്മറെ കൂടാതെ ഏഞ്ചൽ ഡി മരിയ, ലിയെനാർഡോ പരേദസ് എന്നിവരുടെ കോവിഡ് റിസല്‍ട്ട് ആണ് പോസിറ്റീവ് ആയത്. ഫ്രഞ്ച് ലീഗ് തുടങ്ങാനിരിക്കെയാണ് താരങ്ങള്‍ കോവിഡ് ടെസ്റ്റിന് വിധേയരായത്. പുതിയ സീസൺ ആരംഭിക്കുന്നതിനു മുന്നോടിയായി നടന്ന പരിശോധനയില്‍ മൂന്ന് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ക്ലബിലെ കൂടുതല്‍ […]