Football Sports

‘ഈ ഗോള്‍ ദെെവത്തിന്‍റെ കെെകളിലേക്ക്…’

അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീ​ഗോ മറഡോണക്ക് ആദരവർപ്പിച്ച് മെസിയും ബാഴ്സലോണയും. ലാ ലീ​ഗയിൽ ഒസാസുനക്കെതിരായ മത്സരത്തിൽ ​ഗോൾ നേടിയ താരം മറഡോണയുടെ ഓർമ പുതുക്കി ആഹ്ലാദം പങ്കിട്ടത് ആരാധകരിൽ ആവേശമുയർത്തി. മത്സരത്തിന്റെ 73ാം മിനിറ്റില്‍ ബാഴ്സക്കായി മനോഹര ​ഗോൾ നേടിയ ലിയോ ജഴ്സിയൂരി പകരം, 1993ൽ മറഡോണ ധരിച്ച ന്യൂവൽസിന്റെ പത്താം നമ്പർ ജഴ്സിയണിഞ്ഞ് ആദരവർപ്പിക്കുകയായിരുന്നു. ​ഗോൾ നേടിയ ശേഷം മറഡോണ ശെെലിയിൽ ആകാശത്തേക്ക് ഫ്ലയിങ് കിസ് നൽകാനും താരം മറന്നില്ല. അപ്രതീക്ഷിത നീക്കം ആരാധകരിലും ആവേശമുയർത്തി. […]

Football Sports

സമനില ചോദിച്ചുവാങ്ങി ബ്ലാസ്റ്റേഴ്സ്

ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ കുരുക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാനെതിരെ എതിരില്ലാത്ത ഒരു ഗോളിന് തോറ്റ ശേഷമാണ് ബ്ലാസ്റ്റേഴ്സിന്‍റെ ഇന്നത്തെ സമനില. അഞ്ചാം മിനുറ്റില്‍ സെര്‍ജിയോ സിഡോഞ്ജെയാണ് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോള്‍ നേടിയത്. പിന്നീട് ആദ്യ പകുതിയിലെ എക്സ്ട്രാ ടൈമില്‍ പെനാല്‍റ്റിയിലൂടെ ഗ്യാരി ഹൂപ്പറും ബ്ലാസ്റ്റേഴ്സിനായി വല കുലുക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ അപ്പിയാ നോര്‍ത്ത് ഈസ്റ്റിനായി ഗോള്‍ നേടിയെങ്കിലും ബ്ലാസ്റ്റേഴ്സ് ജയത്തിനരികെ […]

Football Sports

ആരായിരുന്നു മറഡോണ? ഈ വാക്കുകള്‍ പറയും…

ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളിലൊരാളായ ഡീഗോ മറഡോണ വിട വാങ്ങിയിരിക്കുന്നു. അറുപതാം വയസില്‍ ഇഹലോകവാസം വെടിയുന്ന ഇതിഹാസം കളിക്കളത്തിന് മാത്രമല്ല, വിവാദങ്ങള്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. വാക്കുകളില്‍ ഒതുക്കാന്‍ സാധിക്കാത്ത ആ അസാമാന്യ പ്രതിഭയെ അദ്ദേഹത്തിന്‍റെ വാക്കുകളില്‍ നിന്നും വായിച്ചെടുക്കാം. അതുപോലെത്തന്നെ, മറ്റു താരങ്ങളുടെ വാക്കുകളിലൂടെയും. ഡീഗോ മറഡോണ ആരായിരുന്നുവെന്ന് ഈ വാക്കുകള്‍ പറയും. പരിശോധിക്കാം, മറഡോണ തന്നെക്കുറിച്ച് പറഞ്ഞതു മറ്റുള്ളവര്‍ മറഡോണയെക്കുറിച്ച് പറഞ്ഞതുമായ പ്രധാനപ്പെട്ട ഉദ്ധരണികള്‍. മറഡോണ തന്നെക്കുറിച്ച് പറഞ്ഞത് 1. ”പന്ത് കാണുന്നത്, അതിന് […]

Football Sports

ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു; കെ.സി.എയുടെ പ്രസിഡന്‍റ്സ് ട്രോഫി ടി20യില്‍ ജഴ്‌സിയണിയും

ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം എസ് ശ്രീശാന്ത് സജീവ ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നു. കെ.സി.എ സംഘടിപ്പിക്കുന്ന പ്രസിഡന്‍റ്സ് ട്രോഫി ടി20യിലൂടെയാണ് ശ്രീശാന്ത് തിരികെ വരുന്നത്. ആലപ്പുഴയില്‍ അടുത്ത മാസം 17 മുതലാണ് മത്സരം നടക്കുന്നത്. ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ഏഴ് വര്‍ഷത്തെ വിലക്ക് സെപ്റ്റംബര്‍ 13ന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെ ശ്രീശാന്തിനെ തിരികെ കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ കെ.സി.എ ആരംഭിക്കുകയും ചെയ്തു. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഔദ്യോഗിക മത്സരത്തില്‍ പന്തെറിയാന്‍ ശ്രീശാന്തിന് […]

Football Sports

ഏറ്റവും ദുഖഭരിതമായ ദിനമെന്ന് മെസി; മരണമില്ലാത്ത പ്രതിഭക്ക് വിടയെന്ന് റൊണാൾഡോ

മറഡോണയുടെ വിയോഗത്തിൽ ഹൃദയം തകർന്ന് കായിക ലോകം. ലോകമെങ്ങുമുള്ള കായിക താരങ്ങളും ക്ലബുകളും മറഡോണക്ക് ആദരാഞ്ജലികളർപ്പിച്ചു. ഡീഗോ മറഡോണയുടെ മരണത്തിൽ വൈകാരിക കുറിപ്പുമായി ബ്രസീൽ ഫുട്​ബോൾ ഇതിഹാസം പെലെ. ഒരു ദിവസം നമുക്ക്​ ആകാശത്ത്​ ഒരുമിച്ച്​ കളിക്കാമെന്ന്​ പെലെ കുറിച്ചു- “ദുഖകരമായ വാര്‍ത്ത. മഹാനായ സുഹൃത്തിനെയാണ് നഷ്ടമായത്. ലോകത്തിന് ഇതിഹാസത്തെയും. ഇനി ഒരുനാള്‍ നമ്മള്‍ ആകാശത്ത് പന്ത് തട്ടും”- പെലെ പറഞ്ഞു. മറഡോണയുടെ സ്നേഹ വാൽസല്യങ്ങളും വിമർശനവും ഒരുപോലെ ഏറ്റുവാങ്ങിയ ലയണല്‍ മെസ്സി ഇൻസ്റ്റഗ്രാമിൽ എഴുതിയതിങ്ങനെ- ഏറ്റവും […]

Football Sports

ഒരുദിവസം നമ്മളൊന്നിച്ച് ആകാശത്ത് പന്തുതട്ടും; പെലെ

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് ബ്രീസില്‍ ഫുട്‌ബോള്‍ താരം പെലെ. എനിക്ക് ഒരു പ്രിയപ്പെട്ട സുഹൃത്തിനെയും ലോകത്തിന് ഒരു ഇതിഹാസത്തെയും നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് പെലെ കുറിച്ചു. ‘എനിക്ക് ഒരു പ്രിയപ്പെട്ട സുഹൃത്തിനെയും ലോകത്തിന് ഒരു ഇതിഹാസത്തെയും നഷ്ടപ്പെട്ടിരിക്കുന്നു. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. പക്ഷേ ഇപ്പോഴത്തേക്ക് അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം കരുത്ത് നല്‍കട്ടെ. ഒരുദിവസം, നമ്മളൊന്നിച്ച് ആകാശത്ത് പന്തുതട്ടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’ പെലെ വ്യക്തമാക്കുന്നു. ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോള്‍ ഇതിഹാസങ്ങളാണ് മറഡോണയും പെലെയും. അടുത്തിടെ […]

Football Sports

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. 60 വയസായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. 1986ൽ അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകനായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയിലായിരുന്നു അന്ത്യം. അർജന്‍റീനയിൽ നിന്നുള്ള ചില മാധ്യമങ്ങളാണ് മറഡോണയുടെ മരണ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. രോഗമുക്തി നേടിവരുന്നതിനിടെയാണ് ആകസ്മികമായി മരണത്തിന് കീഴടങ്ങിയത്. അന്താരാഷ്ട്ര ഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകൾ നേടിയിട്ടുണ്ട്. വിഷാദ രോഗത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ബ്യൂണസ് ഐറിസിലെ സ്വകാര്യ […]

Football Sports

മെസിയില്ലാതെ മിന്നി ബാഴ്‌സ, യുവന്റസിന് രക്ഷകനായി റൊണാള്‍ഡോ

ലയണൽ മെസിയില്ലാതെ യുവേഫ ചാമ്പ്യൻസ് ലീഗിനിറങ്ങിയ ബാഴ്‌സലോണക്ക് എവേ മത്സരത്തിൽ മിന്നും ജയം. രണ്ടു ഗോളും ഒരു അസിസ്റ്റുമായി മാർട്ടിൻ ബ്രാത്ത് വെയ്റ്റ് മിന്നിയപ്പോൾ ഉക്രെയ്ൻ ക്ലബ്ബ് ഡെയ്‌നാമോ കീവിനെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനാണ് ബാഴ്‌സ തകർത്തത്. മറ്റു മത്സരങ്ങളിൽ യുവന്റസ്, മാഞ്ചസ്റ്റർ യുനൈറ്റഡ്, പി.എസ്.ജി, ബൊറുഷ്യ ഡോട്മുണ്ട് തുടങ്ങിയ പ്രമുഖരും ജയം കണ്ടു. ലയണൽ മെസി, ഫ്രെങ്കി ഡിയോങ് എന്നിവർ വിശ്രമം അനുവദിച്ച ബാഴ്‌സ യുവതാരങ്ങൾക്ക് അവസരം നൽകിയപ്പോൾ ആദ്യപകുതിയിൽ ഗോൾ പിറന്നില്ലെങ്കിലും […]

Football Sports

മെസിക്ക് മുന്നില്‍ മാഞ്ച‌സ്റ്റര്‍ സിറ്റിയും വാതിലടച്ചു

മെസിയെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശ്രമത്തിന് നിര്‍ണായക മാറ്റം സംഭവിച്ചിരിക്കുന്നു. സിറ്റി അവരുടെ തീരുമാനത്തില്‍ നിന്നും പിന്‍വലിഞ്ഞു എന്നാണ് സ്കൈ സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മെസിയുടെ ബാഴ്സലോണയുമായുള്ള കരാ‍ര്‍ അടുത്ത വര്‍ഷം ജൂണില്‍ അവസാനിക്കാന്‍ നില്‍ക്കെയാണ് മെസിക്ക് പിന്നാലെ സിറ്റി ഉണ്ടാവില്ലെന്ന വാര്‍ത്തകള്‍‌ പുറത്തുവരുന്നത്. കഴിഞ്ഞ ട്രാന്‍സ്ഫര്‍ സീസണില്‍ സിറ്റി മെസിക്ക് പിന്നാലെ തന്നെ ഉണ്ടായിരുന്നു. ‘മാഞ്ചസ്റ്റര്‍ സിറ്റി മെസിക്കായുള്ള വാതിലടച്ചു, ഇനി ഓഫറുകള്‍ ഉണ്ടാവില്ല’ സ്കൈ സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു. മെസിയില്‍ നിന്നുള്ള പിന്മാറ്റത്തിന് പ്രധാനമായും […]

Football Sports

പേരും ചിത്രവും സമ്മതമില്ലാതെ ഉപയോഗിച്ചു; ഇഎ സ്‌പോര്‍ട്‌സിനെതിരെ ഇബ്രാഹിമോവിച്

ഇഎ സ്‌പോര്‍ട്‌സിനെതിരെ എസി മിലാന്‍ സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്. തന്റെ ചിത്രം സമ്മതമില്ലാതെ ഉപയോഗിച്ചതിനെതിരെയാണ് താരം ട്വിറ്ററില്‍ പ്രതികരിച്ചത്. പുതിയ ഫിഫാ 21 വിഡിയോ ഗെയിമില്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഇഎ സ്‌പോര്‍ട്‌സ് തന്റെ ചിത്രവും പേരും ഉപയോഗിച്ചതാണ് താരത്തെ ചൊടുപ്പിച്ചത്. ‘ എന്റെ പേരും ചിത്രവും ഉപയോഗിക്കുന്നതിന് ഫിഫാ ഇഎ സ്‌പോര്‍ട്ടിന് ആരാണ് അനുമതി നല്‍കിയത്?ഫിഫ്‌പ്രോയില്‍ അംഗമാകുന്നതിനെക്കുറിച്ച് എനിക്കറിയില്ല, എന്നെ ഉപയോഗിച്ച് പണം സമ്പാദിക്കാന്‍ ഞാന്‍ ഒരിക്കലും ഫിഫയെയോ ഫിഫ്‌പ്രോയെയോ അനുവദിച്ചിട്ടില്ല ‘ ഇബ്ര […]