യൂറോകപ്പില്‍ നിന്ന് ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് പുറത്തായി. ഷൂട്ടൗട്ടില്‍ തോറ്റത് സ്വറ്റ്‌സര്‍ലന്‍ഡിനോടാണ്. അഞ്ചിന് എതിരെ നാല് ഗോളുകള്‍ക്കാണ് തോറ്റത്. ഫ്രാന്‍സ് സൂപ്പര്‍ താരം എംബാപെയാണ് പെനാല്‍റ്റി കിക്ക് പാഴാക്കിയത്. ഹാരിസ് സെഫറോവിച്ചിലൂടെ ഗോള്‍ നേടിയ സ്വിറ്റ്‌സര്‍ലന്‍ഡിന് എതിരെ മൂന്ന് ഗോള്‍ നേടി ഫ്രാന്‍സ് വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ അവസാന സെക്കന്റുകളില്‍ സമനില പിടിച്ച സ്വിറ്റ്‌സര്‍ലന്‍ഡ് എക്‌സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും കളിയെ നയിച്ചു. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമും മൂന്ന് ഗോള്‍ വീതം നേടി. ഫ്രാന്‍സിനെ അട്ടിമറിച്ച […]
Football
യൂറോ കപ്പ്: ഓറഞ്ച് പടയ്ക്ക് ഞെട്ടൽ; പോർച്ചുഗലിനും മടങ്ങാം
യൂറോ കപ്പ് പ്രീക്വാർട്ടർ പോരാട്ടങ്ങളിൽ നെതർലൻഡിനും പോർച്ചുഗലിനും പരാജയം. നെതർലൻഡിനെ ചെക്ക് റിപ്പബ്ലിക്ക് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയപ്പോൾ ബെൽജിയം പോർച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിനു വീഴ്ത്തി. ജയത്തോടെ ഇരു ടീമുകളും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. രണ്ടാം പകുതിയിൽ പ്രതിരോധ താരം ഡി ലിറ്റ് ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതാണ് നെതർലൻഡിൻ്റെ വിധിയെഴുതിയത്. തുടക്കം മുതൽ തന്നെ ഉയരക്കൂടുതൽ കൊണ്ട് നെതർലൻഡ് മുന്നേറ്റങ്ങളെ സമർത്ഥമായി തടഞ്ഞുനിർത്തിയ ചെക്ക് എതിരാളികൾ 10 പേരായി ചുരുങ്ങിയതിൻ്റെ ആനുകൂല്യം മുതലെടുത്ത് ആക്രമണങ്ങൾ മെനയുകയായിരുന്നു. […]
കോപ്പ അമേരിക്ക: ബ്രസീലിനെ സമനിലയിൽ തളച്ച് ഇക്വഡോർ
കോപ്പ അമേരിക്കയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ബ്രസീലിനു സമനില. ഇക്വഡോർ ആണ് നിലവിലെ ചാമ്പ്യന്മാരെ സമനിലയിൽ തളച്ചത്, ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. കഴിഞ്ഞ മത്സരങ്ങളിലൊക്കെ ബ്രസീലിൻ്റെ വിജയശില്പി ആയിരുന്ന നെയ്മർ ഇന്ന് കളത്തിൽ ഇറങ്ങിയിരുന്നില്ല. എഡർ മിലിറ്റോ ബ്രസീലിനായി സ്കോർ ചെയ്തപ്പോൾ ഏഞ്ചൽ മെന ആണ് ഇക്വഡോറിൻ്റെ ഗോൾ സ്കോറർ. നെയ്മർ, തിയാഗോ സിൽവ, ഫ്രെഡ് തുടങ്ങിയ പ്രമുഖരില്ലാതെ ഇറങ്ങിയ ബ്രസീൽ തന്നെയാണ് ആദ്യ പകുതിയിൽ കൂടുതൽ അവസരങ്ങൾ തുറന്നെടുത്തത്. നിരന്തരാക്രമണങ്ങൾക്കൊടുവിൽ ബ്രസീൽ […]
കോപ്പ അമേരിക്ക: ചിലിയെ തകര്‍ത്ത് പരാഗ്വെ ക്വാർട്ടറിൽ
കോപ്പ അമേരിക്കയിൽ ചിലിയെ തകര്‍ത്ത് പരാഗ്വെ ക്വാർട്ടറിൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു പരാഗ്വയുടെ ജയം. ഗ്രൂപ്പ് ബിയിലെ മൂന്നാം സ്ഥാനക്കാരായി ചിലിയും ക്വാർട്ടറിലെത്തി. പരാഗ്വയെ തകർത്ത് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് കയറാം എന്ന് കണക്കൂട്ടിയ ചിലിക്ക് തുടക്കം മുതൽ തിരിച്ചടികളായിരുന്നു. അക്രമിച്ച് കളിക്കാനിറങ്ങിയവർക്ക് പരാഗ്വയെ പ്രതിരോധിക്കേണ്ട പണി കൂടി എടുക്കേണ്ടി വന്നു. മുപ്പത്തിമൂന്നാം മിനിട്ടിൽ കോർണറിൽ തല വെച്ച് ബ്രയാൻ സാമുഡി ചിലിയെ ഞെട്ടിച്ചു. നാൽപ്പത്തിയൊന്നാം മിനിട്ടിൽ പരാഗ്വ വീണ്ടും മുന്നിലെത്തുമെന്ന് തോന്നിച്ചെങ്കിലും ഗോൺസാലെസിന്റെ ഹെഡർ ഗോളിലേക്കെത്തിയില്ല. […]
യൂറോ കപ്പ്: പ്രീ ക്വാർട്ടർ ലൈനപ്പായി
യൂറോ കപ്പിലെ പ്രീ ക്വാർട്ടർ ലൈനപ്പായി. ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ വെയിൽസും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഡെന്മാർക്കും തമ്മിലാണ് ആദ്യ പ്രീ ക്വാർട്ടർ മത്സരം. ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 9.30 നാണ് മത്സരം. ഗ്രൂപ്പ് എയിൽ ആധികാരികമായി മൂന്ന് മത്സരങ്ങളും വിജയിച്ച് ഒന്നാമതെത്തിയ ഇറ്റലി രണ്ടാം മത്സരത്തിൽ ഇറങ്ങും. ഞായറാഴ്ച പുലർച്ചെ 12.30നു നടക്കുന്ന മത്സരത്തിൽ ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രിയയാണ് ഇറ്റലിയുടെ എതിരാളികൾ. ഞായറാഴ്ച രാത്രി 9.30ന് ഗ്രൂപ്പ് സിയിലെ […]
യൂറോ കപ്പ്: ഗോൾ മഴയുമായി സ്പെയിൻ; ജയത്തോടെ പ്രീക്വാർട്ടറിൽ
യൂറോ കപ്പിൽ സ്പെയിന് കൂറ്റൻ ജയം. ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തിൽ സ്ലൊവാക്യയെ മടക്കമില്ലാത്ത 5 ഗോളുകൾക്ക് കെട്ടുകെട്ടിച്ചാണ് സ്പെയിൻ്റെ ജയം. മറ്റൊരു മത്സരത്തിൽ പോളണ്ടിനെ സ്വീഡൻ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയതോടെ സ്പെയിൻ ഗ്രൂപ്പ് ഇയിൽ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ പ്രവേശിച്ചു. 7 പോയിൻ്റുള്ള സ്വീഡൻ ആണ് ഗ്രൂപ്പ് ചാമ്പ്യന്മാർ. സ്പെയിന് അഞ്ച് പോയിൻ്റുണ്ട്. ഇടതടവില്ലാത്ത ആക്രമണങ്ങളെ തുടർന്ന് 12ആം മിനിട്ടിൽ തന്നെ സ്പെയിന് ഗോളടിക്കാനുള്ള സുവർണാവസരം ലഭിച്ചു. എന്നാൽ ലഭിച്ച പെനാൽറ്റി ഗോൾ ആക്കി […]
യൂറോ കപ്പ്: മരണ ഗ്രൂപ്പിൽ ഇന്ന് പോർച്ചുഗലിനും ജർമ്മനിക്കും നിർണായകം
യൂറോ കപ്പിൽ ഇന്ന് തീപാറും പോരാട്ടങ്ങൾ. മരണ ഗ്രൂപ്പായ ഗ്രൂപ്പ് എഫിൽ പോർച്ചുഗലും ഫ്രാൻസും തമ്മിലും ജർമനിയും ഹംഗറിയും തമ്മിലും ഏറ്റുമുട്ടും. അടുത്ത റൗണ്ടിലെത്താൻ പോർച്ചുഗലിന് ജയം അനിവാര്യമാണ്. ഫ്രാൻസ് പ്രീക്വാർട്ടർ ഉറപ്പിച്ചതിനാൽ രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ ഉള്ള ജർമ്മനി, പോർച്ചുഗൽ എന്നീ ടീമുകൾ തമ്മിലാണ് പോരാട്ടം. ഹംഗറിയെ നേരിടുന്ന ജർമ്മനിക്ക് ജയസാധ്യത ഉള്ളതിനാൽ കരുത്തരായ ഫ്രാൻസിനെതിരെ പോർച്ചുഗൽ വിയർപ്പൊഴുക്കേണ്ടി വരും. പോർച്ചുഗലിനെ രണ്ടിനെതിരെ 4 ഗോളുകൾക്ക് തകർത്തെറിഞ്ഞാണ് ജർമ്മനി അവസാന ഗ്രൂപ്പ് മത്സരത്തിനെത്തുന്നത്. നിലവിലെ ചാമ്പ്യന്മാരായ […]
കോപ്പ അമേരിക്ക: ഒരു ഗോളിൽ കടിച്ചുതൂങ്ങി അർജന്റീന
കോപ്പ അമേരിക്കയിൽ അർജൻ്റീനയ്ക്ക് തുടർച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് മെസിയും കൂട്ടരും പരാഗ്വെയെ കീഴടക്കിയത്. കളിയിൽ മികച്ചുനിന്നത് പരാഗ്വെ ആണെങ്കിലും തുടക്കത്തിൽ നേടിയ ഒരു ഗോൾ ലീഡ് സംരക്ഷിച്ച് അർജൻ്റീന ജയം ഉറപ്പിക്കുകയായിരുന്നു. 10ആം മിനിട്ടിൽ പപ്പു ഗോമസ് ആണ് അർജൻ്റീനക്കായി സ്കോർ ഷീറ്റിൽ ഇടം നേടിയത്. ഈ ജയത്തോടെ അർജൻ്റീന പരാജയം അറിയാത്ത 16 മത്സരങ്ങൾ പൂർത്തിയാക്കി. കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് ചില മാറ്റവുമായാണ് അർജൻ്റീന ഇന്ന് […]
വെറും അരമണിക്കൂർ; കൊക്കകോളയുടെ 29000 കോടി ഒഴുകിപ്പോയതിങ്ങനെ!
രണ്ട് കോളക്കുപ്പികൾ ഒന്ന് നീക്കിയതേയുള്ളൂ, അതുവഴി കൊക്കകോള എന്ന ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ വിപണി മൂല്യത്തിൽ നിന്ന് കഴിഞ്ഞ ദിവസം ക്രിസ്റ്റിയാനോ റൊണാൾഡോ ഒഴുക്കിക്കളഞ്ഞത് നാനൂറ് കോടി യുഎസ് ഡോളര്‍, ഏകദേശം 29000 കോടി ഇന്ത്യൻ രൂപ. കളത്തിൽ മാത്രമല്ല, കളത്തിന് പുറത്തും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പവർ എന്താണ് എന്ന് തെളിഞ്ഞ ദിനമാണ് കടന്നു പോയത്. യൂറോ കപ്പിന്റെ ആരവങ്ങൾ ആകാശത്തോളം ഉയരത്തിൽ നിൽക്കുന്ന വേളയിലാണ് ക്രിസ്റ്റ്യാനോയും കോളയും വാർത്തയിൽ നിറഞ്ഞത്. ഒരുപക്ഷേ, ആദ്യ കളിയിൽ പോർച്ചുഗീസ് […]
റൊണാള്‍ഡോ മറികടന്നത് ഒരു കൂട്ടം റെക്കോർഡുകൾ
യൂറോ 2020ലെ പോർച്ചുഗലിന്റെ ആദ്യ മത്സരത്തിൽ ഹംഗറിക്കെതിരെ ഇരട്ട ഗോളുകൾ നേടിയതോടെ യൂറോ കപ്പിലെ എക്കാലത്തെയും ഗോൾ വേട്ടക്കാരില്‍ ഒന്നാമതായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഏറ്റവും കൂടുതല്‍ ഗോളുകള്‍ക്കൊപ്പം മറ്റ് ചില റെക്കോർഡുകളും മത്സരത്തിൽ റൊണാള്‍ഡോ സ്വന്തമാക്കി. അഞ്ചു യൂറോ കപ്പിൽ കളിക്കുന്ന ആദ്യ താരം (2004ൽ പോർച്ചുഗൽ ആതിഥേയത്വം വഹിച്ച യൂറോ കപ്പ് മുതൽ പിന്നീട് നടന്ന എല്ലാ യൂറോ ചാമ്പ്യൻഷിപ്പുകളിലും കളിച്ചാണ് റോണോ ഈ റെക്കോർഡിലെത്തിയത്), അഞ്ചു യൂറോ കപ്പിൽ ഗോളടിക്കുന്ന ആദ്യ താരം, യൂറോ […]