യുവേഫ നേഷൻസ് ലീഗ് കിരീടം ഫ്രാൻസിന്. ഫൈനലിൽ സ്പെയിനെ തോൽപിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫ്രാൻസിന്റെ വിജയം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ലോക ചാംപ്യന്മാരുടെ തിരിച്ചുവരവ്. ഒയർസബലിന്റെ ഗോളിലൂടെ സ്പെയിൻ ആണ് ലീഡ് എടുത്തത്. എന്നാൽ കരീം ബെൻസമയിലൂടെ സമനില പിടിച്ചു. കളിയുടെ 80 ആം മിനിറ്റിൽ സൂപ്പർ താരം കിലിയൻ എംബാപ്പേ ഫ്രാൻസിന്റെ വിജയഗോൾ നേടുകയായിരുന്നു. (uefa nations league france) സെമിഫൈനലിൽ ഇറ്റലിയെ കീഴടക്കിയാണ് സ്പെയിൻ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഒന്നിനെതിരെ രണ്ട് […]
Football
ലോകകപ്പ് യോഗ്യത: അർജന്റീനയ്ക്ക് ജയം; ബ്രസീലിന്റെ വിജയക്കുതിപ്പിനു തടയിട്ട് കൊളംബിയ
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജൻ്റീനയ്ക്ക് തകർപ്പൻ ജയം. ദക്ഷിണ അമേരിക്കൻ ക്വാളിഫയർ പോരാട്ടത്തിൽ ഉറുഗ്വെക്കെതിരെയാണ് അർജൻ്റീന വിജയിച്ചത്. മറുപടിയില്ലാത്ത 3 ഗോളുകൾക്കായിരുന്നു കോപ്പ അമേരിക്ക ജേതാക്കളുടെ ജയം. അർജൻ്റീനക്കായി ലയണൽ മെസി, റോഡ്രിഗോ ഡിപോൾ, ലൗട്ടാരോ മാർട്ടിനസ് എന്നിവർ സ്കോർ ഷീറ്റിൽ ഇടം നേടി. മറ്റൊരു മത്സരത്തിൽ ബ്രസീൽ കൊളംബിയയോട് ഗോൾരഹിത സമനില വഴങ്ങി. ലോകകപ്പ് യോഗ്യതാ ഘട്ടത്തിൽ ബ്രസീലിൻ്റെ ജയമില്ലാത്ത ആദ്യ മത്സരമായിരുന്നു ഇത്. 9 മത്സരങ്ങളായി ബ്രസീൽ വിജയക്കുതിപ്പ് തുടരുകയായിരുന്നു. (world cup argentina […]
ബാലൻ ഡി ഓർ; അവസാന 30 പേരുകൾ പ്രഖ്യാപിച്ചു
ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്കാരത്തിനായുള്ള അവസാന 30 പേരുടെ ലിസ്റ്റ് ഫ്രാൻസ് ഫുട്ബോൾ പ്രഖ്യാപിച്ചു. ചാമ്പ്യൻസ് ലീഗ് നേടിയ ചെൽസിയുടെയും യൂറോ കപ്പ് നേടിയ ഇറ്റലിയുടെയും എല്ലാം താരങ്ങൾ നിറഞ്ഞതാണ് 30 അംഗ ലിസ്റ്റ്. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലെവൻഡോസ്കി എന്നീ പ്രമുഖർ ഉൾപ്പെട്ടിട്ടുണ്ട്. മെസിയും ലെവൻഡോസ്കിയുമാണ് സാധ്യതയിൽ മുന്നിൽ. റൊണാൾഡോയ്ക്ക് ഇത്തവണ വലിയ സാധ്യത കൽപിക്കുന്നില്ല. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയുടെ കാന്റെ, മേസൺ മൗണ്ട്, ആസ്പിലികെറ്റ, ജോർഗിഞ്ഞോ എന്നിവർ ലിസ്റ്റിൽ […]
37 മത്സരങ്ങൾ നീണ്ട കുതിപ്പിന് അവസാനം; ഇറ്റലിയെ തോൽപിച്ച് സ്പെയിൻ ഫൈനലിൽ
യുവേഫ നേഷൻസ് ലീഗ് സെമിഫൈനലിൽ ഇറ്റലിയെ തകർത്ത് സ്പെയിനു ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അസൂറികളെ കീഴടക്കിയ സ്പെയിൻ ഇറ്റലിയുടെ അപരാജിത കുതിപ്പിനു കൂടിയാണ് അവസാനം കുറിച്ചത്. 37 മത്സരങ്ങളാണ് ഇറ്റലി പരാജയമറിയാതെ മുന്നേറിയത്. സ്പെയിനു വേണ്ടി ഫെറാൻ ടോറസ് ഇരട്ട ഗോൾ നേടിയപ്പോൾ ലോറൻസോ പെല്ലഗ്രിനിയാണ് ഇറ്റലിയുടെ ആശ്വാസ ഗോൾ നേടിയത്. 42ആം മിനിട്ടിൽ ലിയനാർഡോ ബൊണൂച്ചി ചുവപ്പു കാർഡ് കണ്ട് പുറത്തായത് ഇറ്റലിക്ക് കനത്ത തിരിച്ചടിയായി. (spain won italy uefa) ബോൾ പൊസഷൻ […]
സന്ദേശ് ജിങ്കൻ പരുക്ക് മാറി തിരികെ എത്തി; ക്രൊയേഷ്യൻ ക്ലബിൽ വൈകാതെ അരങ്ങേറിയേക്കും
ഇന്ത്യൻ പ്രതിരോധ താരം സന്ദേശ് ജിങ്കൻ പരുക്ക് മാറി പരിശീലനം പുനരാരംഭിച്ചു. ക്രൊയേഷ്യൻ ക്ലബായ സിബെനിക്കിൻ്റെ താരമായ സന്ദേശ് ഇതുവരെ ടീമിനായി അരങ്ങേറിയിട്ടില്ല. പരുക്ക് മാറി തിരികെ എത്തിയതിനാൽ ഏറെ വൈകാതെ തന്നെ താരം ക്ലബിനു വേണ്ടി കളത്തിലിറങ്ങുമെന്നാണ് സൂചന. കഴിഞ്ഞ സീസണിൽ എടികെ മോഹൻബഗാനിൽ നിന്ന് സിബെനിക്കിലെത്തിയ താരം രണ്ട് വർഷത്തേക്കാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. (sandesh jhingan training croatia) അതേസമയം, സാഫ് കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ സമനില വഴങ്ങി. ബംഗ്ലാദേശിനോടാണ് ഇന്ത്യ സമനില […]
സാഫ് കപ്പ്: ബംഗ്ലാദേശിനെതിരെ സമനില വഴങ്ങി ഇന്ത്യ
സാഫ് കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് സമനില. ബംഗ്ലാദേശിനോടാണ് ഇന്ത്യ സമനില വഴങ്ങിയത്. ഒരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഇന്ത്യക്കായി സൂപ്പർ താരം സുനിൽ ഛേത്രി സ്കോർ ഷീറ്റിൽ ഇടം നേടിയപ്പോൾ യാസിർ അറഫാത്താണ് ബംഗ്ലാദേശിൻ്റെ സമനില ഗോൾ നേടിയത്. 54ആം മിനിട്ടിൽ ബംഗ്ലാദേശ് 10 പേരുമായി ചുരുങ്ങിയിട്ടും ഇന്ത്യക്ക് അത് മുതലെടുക്കാനായില്ല. ലിസ്റ്റൻ കൊളാസോയിലൂടെയാണ് ഇന്ത്യ ആക്രമണങ്ങൾ മെനഞ്ഞത്. എടികെ മോഹൻബഗാൻ്റെ യുവതാരം ആദ്യ മിനിട്ടുകളിൽ ചില മികച്ച നീക്കങ്ങൾ നടത്തി. 26ആം […]
ഇറ്റലി- അര്‍ജന്‍റീന പോരാട്ടം ജൂണില്‍; സ്ഥിരീകരിച്ച് യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷൻ
യൂറോ കപ്പ് ഫുട്ബോൾ ചാമ്പ്യന്മാരായ ഇറ്റലിയും, കോപ്പഅമേരിക്ക ജേതാക്കളായ അർജൻറീനയും തമ്മിലുള്ള സൂപ്പർ പോരാട്ടം ജൂണിൽ നടക്കും. യുവേഫയും കോൺമബോളും തമ്മിലുള്ള സഹകരണത്തിൻറെ ഭാഗമായാണ് സൗഹൃദമത്സരം അരങ്ങേറുന്നത്. യൂറോപ്യൻ ഫുട്ബോൾ അസോസിയേഷനായ യുവേഫയും ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷനായ കോൺമബോളും ചേർന്ന് നടത്തിയ സംയുക്തപ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചത്. ഇറ്റലി ഇംഗ്ലണ്ടിനേയും അർജൻറീന ബ്രസീലിനേയും തകർത്ത് ചാമ്പ്യന്മാരായത് കഴിഞ്ഞ ജൂലൈയിലാണ്. അർജൻറീനിയൻ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയോടുള്ള ആദരസൂചമായി ഹോം ഗ്രൌണ്ടായ ഡീഗോ അർമാഡോ മറഡോണ സ്റ്റേഡിയത്തിൽ വച്ചാവും മത്സരം അരങ്ങേറുക […]
യൂറോപ്യൻ സൂപ്പർ ലീഗ്; മുൻനിര ടീമുകൾക്കെതിരായ കേസ് പിൻവലിച്ച് യുവേഫ
വിവാദമായ യൂറോപ്യൻ സൂപ്പർ ലീഗിൻ്റെ സ്ഥാപകരായ എഫ്സി ബാഴ്സലോണ, റയൽ മാഡ്രിഡ്, യുവൻ്റസ് എന്നീ ക്ലബുകൾക്കെതിരായ കേസ് പിൻവലിച്ച് യുവേഫ. മാഡ്രിഡ് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. വിവരം യുവേഫ തന്നെ അറിയിച്ചു. യൂറോപ്പിലെ മുൻനിര ലീഗുകളിലെ പ്രധാനപ്പെട്ട 12 ക്ലബുകൾ ചേർന്നാണ് യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ആശയം മുന്നോട്ടുവച്ചത്. (UEFA European Super League) അതേസമയം, യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് ഇതുവരെ പിന്മാറാത്ത ക്ലബുകൾക്കെതിരെ നടപടിയെടുക്കുമെന്ന നിലപാടിൽ നിന്ന് നേരത്തെ തന്നെ യുവേഫ […]
മെസിക്ക് ആദ്യ ഗോൾ; മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പിഎസ്ജിക്ക് ജയം
ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പാരിസ് സെൻ്റ് ജെർമനു ജയം. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാർ സിറ്റിയെ കീഴടക്കിയത്. ഇദ്രിസ ഗുയെ, ലയണൽ മെസി എന്നിവരാണ് പിഎസ്ജിക്കായി ഗോളുകൾ നേടിയത്. പിഎസ്ജി ജഴ്സിയിൽ മെസിയുടെ ആദ്യ ഗോളാണ് ഇത്. (psg manchester city messi) കളി തുടങ്ങി എട്ടാം മിനിട്ടിൽ തന്നെ പിഎസ്ജി മുന്നിലെത്തി. എംബാപ്പെയുടെ ലോ ക്രോസ് നെയ്മർക്ക് കണക്ട് ചെയ്യാനായില്ലെങ്കിലും കൃത്യമായി ഇടപെട്ട ഗുയെ ഗോൾവല […]
എഎഫ്സി കപ്പ്: എടികെ മോഹൻ ബഗാന് കനത്ത തോൽവി
എഎഫ്സി കപ്പ് ഇന്റർ സോൺ സെമി ഫൈനലിൽ എടികെ മോഹൻ ബഗാന് കനത്ത പരാജയം. ഉസ്ബെകിസ്താൻ ക്ലബ് നസാഫ് എഫ്സിക്കെതിരെ എതിരില്ലാത്ത ആറു ഗോളുകൾക്കാണ് മോഹൻ ബഗാൻ പരാജയപ്പെട്ടത്. ഹുസൈൻ നോർച്ചയേവ് നസാഫിനായി ഹാട്രിക്ക് നേടിയപ്പോൾ ഓയ്ബെക് ബൊസൊറോവ്, ഡോണിയർ നർസുലള്ളായേവ് എന്നിവരും നസാഫിനായി സ്കോർ ഷീറ്റിൽ ഇടം നേടി. ആറാം ഗോൾ പ്രിതം കോട്ടാലിൻ്റെ സെൽഫ് ഗോളായിരുന്നു. (atk mohun bagan afc) കളിയുടെ സമസ്ത മേഖലകളിലും എടികെ പിന്നാക്കാം പോയി. ഗോൾ പോസ്റ്റിലേക്ക് ഒരു […]