ഐസ്എല്ലിൽ ഹൈദരാബാദ് എഫ്‌സിക്കെതിരെ ചെന്നൈയിൻ എഫ്‌സിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദിനെ ചെന്നൈ തോൽപിച്ചത്. 66ാം മിനുറ്റിൽ നേടിയ പെനൽറ്റിഗോളാണ് ചെന്നൈയുടെ വിജയവഴിയൊരുക്കിയത്. വ്‌ളാദ്മിർ കോമൻ ആണ് ചെന്നൈയുടെ വിജയഗോൾ നേടിയത്.65-ാം മിനിറ്റില്‍ അനിരുഥ് ഥാപ്പയെ ഹൈദരാബാദ് താരം ഹിതേഷ് ശര്‍മ ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. മത്സരത്തിലുടനീളം ചെന്നൈയിന്‍ പ്രതിരോധത്തെ വിറപ്പിക്കുന്ന മികച്ച മുന്നേറ്റങ്ങള്‍ നടത്താനായെങ്കിലും ഫിനിഷിങ്ങിലെ പിഴവാണ് ഹൈദരാബാദിന് തിരിച്ചടിയായത്. സൂപ്പര്‍ താരം ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെ മൂന്നിലേറെ സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയതോടെ ഹൈദരാബാദിന് നിരാശയായി ഫലം.
Football
ഐഎസ്എല്‍; ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം
ഐഎസ്എല്‍ എട്ടാം സീസണില്‍ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് മൂന്ന് തവണ ചാമ്പ്യന്മാരായതിന്റെ കരുത്തിലെത്തിയ എടികെ മോഹന്‍ ബഗാന്റെ വിജയം.ഹ്യൂഗോ ബോമു ആദ്യ പകുതിയില്‍ നേടിയ ഇരട്ടഗോളുകളാണ് എടികെയ്ക്ക് വിജയം സമ്മാനിച്ചത്. റോയ് കൃഷ്ണയും (27) ലിസ്റ്റന്‍ കൊളാസോയും (50) എടികെക്കായി ഗോളുകള്‍ നേടി. കളിയുടെ ആദ്യപകുതിയില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് 3-1ന് പിറകിലായിരുന്നു. ബ്ലാസ്റ്റേഴ്‌സിനുവേണ്ടി സഹലും പെരേര ഡയസും ഗോളുകള്‍ നേടി. മലയാളി താരം കെ.പി രാഹുല്‍ പരിക്ക് പറ്റി […]
ഐഎസ്എൽ എട്ടാം സീസണിന് ഇന്ന് തുടക്കം; ഉദ്ഘാടന മത്സരം കേരള ബ്ലാസ്റ്റേഴ്‌സ്- എടികെ മോഹൻ ബഗാൻ
ഐഎസ്എൽ എട്ടാം സീസണിന് ഇന്ന് ഗോവയിൽ തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹൻ ബഗാനും ഏറ്റുമുട്ടും. ഗോവയിൽ രാത്രി 7.30നാണ് മത്സരം. കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ കിരീടം തേടിയിറങ്ങുമ്പോള്‍ മൂന്ന് തവണ ചാമ്പ്യന്മാരായതിന്‍റെ കരുത്തുമായാണ് എടികെ മോഹൻ ബഗാന്‍ വരുന്നത്. ആറ് വിദേശതാരങ്ങളുടെ സാന്നിധ്യം ഇത്തവണ ബ്ലാസ്റ്റേഴ്‌സിലുണ്ട്. അഡ്രിയാൻ ലൂണയും മാർകോ ലെസ്കോവിച്ചും അൽവാരോ വാസ്ക്വേസും ഹോർഗെ പെരേര ഡിയാസുമൊക്കെ കളം നിറഞ്ഞാൽ മുൻ സീസണിലെ നിരാശ കേരള ബ്ലാസ്റ്റേഴ്‌സിന് മറക്കാം. ഐഎസ്എല്ലിൽ ഏറ്റവുമധികം […]
പോർച്ചുഗലിനു സമനില; ജയത്തോടെ ബ്രസീലിന് ലോകകപ്പ് യോഗ്യത
ലോകകപ്പ് യോഗ്യത മത്സരത്തിൽ പോർച്ചുഗലിനു ഗോൾരഹിത സമനില. യൂറോപ്പ് മേഖലയിലെ ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ അയർലൻഡാണ് കരുത്തരായ പോർച്ചുഗലിനെ പിടിച്ചുകെട്ടിയത്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ഗോൾ മുഖം ഭേദിക്കാൻ കഴിഞ്ഞില്ല. 81ആം മിനിട്ടിൽ പെപ്പെ രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് പോർച്ചുഗൽ അവസാന 9 മിനിട്ട് കളിച്ചത്. സമനില വഴങ്ങേണ്ടിവന്നെങ്കിലും ഗ്രൂപ്പിൽ പോർച്ചുഗലാണ് ഒന്നാമത്. സെർബിയക്കും പോർച്ചുഗലിനും 17 പോയിൻ്റുകൾ വീതമുണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ പോർച്ചുഗൽ ഒന്നാമത് നിൽക്കുകയാണ്. ഗ്രൂപ്പിൽ […]
സാവി ഇനി ബാഴ്സലോണ പരിശീലകൻ; ഔദ്യോഗികമായി പ്രഖ്യാപിച്ച് മാനേജ്മെന്റ്
ഇതിഹാസ മിഡ്ഫീൽഡർ സാവി ഹെർണാണ്ടസിനെ മുഖ്യ പരിശീലകനായി നിയമിച്ച് സ്പാനിഷ് ക്ലബ് എഫ് സി ബാഴ്സലോണ. താരം തിരിച്ചെത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ടീം മാനേജ്മെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. നാല് വർഷത്തെ കരാറാണ് സാവി ഒപ്പിട്ടിരിക്കുന്നത്. നവംബർ 8ന് ക്യാമ്പ് നൗവിൽ നടക്കുന്ന പരിപാടിയിൽ ബാഴ്‌സലോണ ഫസ്റ്റ് ടീം കോച്ചായി സാവിയെ അവതരിപ്പിക്കും. താരത്തെ വിട്ടു നൽകാനായി 5 മില്യൺ ഓളം ബാഴ്സലോണ ഖത്തർ ക്ലബായ അൽ സാദിന് നൽകി എന്നാണ് റിപ്പോർട്ടുകൾ. ടീമിനെ പഴയ പ്രതാപത്തിലേക്ക് തിരികെ […]
ഹാട്രിക്കുമായി സലാഹ് ;യുണൈറ്റഡിനെ ഗോൾ മഴയിൽ മുക്കി ലിവർപൂൾ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിലെ കരുത്തരുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തത് ലിവർപൂൾ. അഞ്ചു ഗോളുകൾക്കാണ് ലിവർപൂൾ യുണൈറ്റഡിനെ തോൽപ്പിച്ചത്. ലിവർപൂളിനായി മുഹമ്മദ് സലാഹ് ഹാട്രിക്ക് നോടിയപ്പോൾ നബി കെയ്തയും ദിഗോ ജോത്തയും ഓരോ ഗോളുകൾ വീതം നേടി. ബോൾ കൈവശം വെക്കുന്നതിലും ലിവർപൂളിനായിരുന്നു ആധിപത്യം. 60 ാം മിനുറ്റിൽ പോൾ പോഗ്ബ ചുവപ്പുകാർഡ് കണ്ട് പുറത്തായത് യുണൈറ്റഡിന്റെ തോൽവിയുടെ ആക്കം കൂട്ടി. ജയത്തോടെ 9 കളിക്കളിൽ നിന്ന് 21 പോയിന്റുമായി ലിവർപൂൾ പോയിന്റ് പട്ടികയിൽ രണ്ടാമതും […]
ചാമ്പ്യൻസ് ലീഗ്: മെസിക്ക് ഇരട്ട ഗോൾ, പിഎസ്ജിക്ക് ജയം; വിനീഷ്യസിന് ഇരട്ട ഗോൾ; റയലിനു ജയം
ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്ക് തുടർച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ജർമ്മൻ ക്ലബ് ആർബി ലെപ്സിഗിനെയാണ് പിഎസ്ജി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയത്. പിഎസ്ജിക്ക് വേണ്ടി ഇതിഹാസ താരം ലയണൽ മെസി ഇരട്ട ഗോളുകൾ നേടി. കിലിയൻ എംബാപ്പെയാണ് പിഎസ്ജിയുടെ മൂന്നാം ഗോൾ നേടിയത്. ആന്ദ്രേ സിൽവ, നോർദി മുകിയേലെ എന്നിവരാണ് ലെഗ്സിഗിൻ്റെ ഗോൾ സ്കോറർമാർ. (champions league messi psg) സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൻ്റെ 9ആം മിനിട്ടിൽ തന്നെ പിഎസ്ജി മുന്നിലെത്തി. […]
ബ്ലാസ്റ്റേഴ്സ്-ഗോവ പ്രീസീസൺ മത്സരം ഉപേക്ഷിച്ചു
കേരള ബ്ലാസ്റ്റേഴ്സും എഫ്സി ഗോവയും തമ്മിലുള്ള പ്രീസീസൺ മത്സരം ഉപേക്ഷിച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്. ബ്ലാസ്റ്റേഴ്സ് ഫൈനൽ ഇലവനെ വരെ പ്രഖ്യാപിച്ചതിനു ശേഷമാണ് നീക്കം. വൈകിട്ട് അഞ്ചരക്കായിരുന്നു മത്സരം തീരുമാനിച്ചിരുന്നത്. എന്നാൽ, പ്രദേശത്ത് കനത്ത മഴ പെയ്തതോടെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ മത്സരം മറ്റൊരു ദിവസം നടത്തുമോ എന്നതിൽ വ്യക്തതയില്ല. ഐഎസ്എൽ സീസണു മുൻപ് ഇനി മൂന്ന് പ്രീസീസൺ മത്സരം കൂടി ബ്ലാസ്റ്റേഴ്സ് കളിക്കും. നവംബർ അഞ്ചിന് ചെന്നൈയിൻ എഫ്സിയും നവംബർ 9, […]
ലോകകപ്പ് യോഗ്യതാ മത്സരം; അർജന്റീനയ്ക്കും ബ്രസീലിനും ജയം
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനും അർജന്റീനയ്ക്കും ജയം. അർജന്റീന എതിരില്ലാത്ത ഒരു ഗോളിന് പെറുവിനെയും ബ്രസീൽ ഒന്നിനെതിരെ നാലുഗോളുകൾക്ക് യുറുഗ്വായെയുമാണ് തോൽപ്പിച്ചത്. പോയിന്റ് പട്ടികയിൽ പതിനൊന്ന് മത്സരങ്ങളിൽ നിന്ന് 31 പോയിന്റുമായി ബ്രസീൽ ഒന്നാം സ്ഥാനത്തും, അത്രയും തന്നെ മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി അർജന്റീന രണ്ടാം സ്ഥാനത്തുമാണ്. പെറുവിനെതിരെ നടന്ന മത്സത്തിൽ ലൗത്താരോ മാർട്ടിനസാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്. ബ്രസീലിനായി റഫീന്യ രണ്ടും നെയ്മറും ബർബോസ ഓരോ ഗോളുകളും നേടി. സുവാരസാണ് യുറുഗ്വായുടെ ആശ്വാസ ഗോൾ […]
രാജ്യാന്തര ഗോൾ നേട്ടത്തിൽ പെലെയെ മറികടന്ന് ഇന്ത്യയുടെ സുനിൽ ഛേത്രി; സാഫ് കപ്പിൽ ഇന്ത്യ ഫൈനലിലേക്ക്
രാജ്യാന്തര ഗോൾ നേട്ടത്തിൽ പെലെയെ മറികടന്ന് ഇന്ത്യയുടെ സുനിൽ ഛേത്രി. രാജ്യാന്തര ഫുട്ബോളിൽ സുനിൽ ഛേത്രി ഇതുവരെ 79 ഗോൾ നേടി. സാഫ് കപ്പിൽ മാലിദ്വീപിന് എതിരായ മത്സരത്തിലാണ് സുനിൽ ഛേത്രിയുടെ നേട്ടം. സാഫ് കപ്പിലെ ഇന്ന് നടന്ന നിർണായക മത്സരത്തിൽ ആതിഥേയരായ മാലിദ്വീപിനെ തകർത്ത് ഇന്ത്യ ഫൈനലിലേക്ക്. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഇരട്ട ഗോളുകളുടെ ബലത്തിൽ 3-1നായിരുന്നു ഇന്ത്യയുടെ വിജയം. ഈ വിജയത്തോടെ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ ഫൈനലിലേക്ക് മുന്നേറി.ശനിയാഴ്ച്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ […]