പ്രഥമ റിയലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെൻ്റ് ലീഗിനുള്ള കേരള ബ്ലാസ്റ്റേഴ്സ് സംഘത്തെ പ്രഖ്യാപിച്ചു. ഐ എസ് എലിൽ ബ്ലാസ്റ്റേഴ്സ് ടീമിലുണ്ടായിരുന്ന ചില യുവതാരങ്ങൾ ഉൾപ്പെടെയുള്ള 23 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 15 മുതൽ ഗോവയിലാണ് ഡെവലപ്‌മെൻ്റ് ലീഗ് നടക്കുക. സൂപ്പർ ലീഗിനുള്ള ടീമിൽ ഉൾപ്പെട്ടിരുന്ന ഏഴ് യുവതാരങ്ങളാണ് ബ്ലാസ്റ്റേഴ്സ് ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്. മധ്യനിര താരങ്ങളായ ആയുഷ് അധികാരി, ഗിവ്സൺ സിങ്, വിൻസി ബരെറ്റോ, പ്രതിരോധ താരങ്ങളായ സഞ്ജീവ് സ്റ്റാലിൻ, വി ബിജോയ്, ഗോൾ കീപ്പർമാരായ സച്ചിൻ […]
Football
‘അൽ രിഹ്ല’ എത്തി, വില 13,000 രൂപ; ലോകകപ്പ് ആവേശത്തിന് കിക്ക് ഓഫ് ആയി മലപ്പുറം
ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക പന്തായ ‘അൽ രിഹ്ല’ മഞ്ചേരിയിലെത്തി. 620 ഖത്തർ റിയാലാണ് പന്തിന്‍റെ വില. ഏകദേശം 13,000 രൂപയാണ് നാട്ടിലെ വില. ഫിഫ സ്‌പോർട്‌സ് ഉടമ മുഹമ്മദ് സലീമാണ് ഖത്തറിൽ നിന്ന് പന്ത് ഫുട്‌ബോളിന്റെ ഈറ്റില്ലമായ മലപ്പുറം ജില്ലയിലേക്ക് എത്തിച്ചത്. യാത്ര, സഞ്ചാരം എന്നാണ് അൽ രിഹ്ല എന്ന അറബി വാക്കിന്റെ ഭാഷാർഥം. സംഘാടകരുടെ അനുമതി കിട്ടിയാൽ പന്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ നടക്കുന്ന പയ്യനാട്ട് ഫുട്ബോള്‍ മൈതാനത്ത് പ്രദർശനം നടത്തുമെന്ന് സലീം പറയുന്നു. ഖത്തറിലുള്ള […]
ആശാൻ തുടരും; ഇവാൻ വുകൊമാനോവിച്ചുമായുള്ള കരാർ നീട്ടി കേരള ബ്ലാസ്റ്റേഴ്സ്
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകൊമാനോവിച്ച് ക്ലബുമായുള്ള കരാർ നീട്ടി. മൂന്ന് വർഷത്തേക്കാണ് പരിശീലകനുമായുള്ള കരാർ നീട്ടിയിരിക്കുന്നത്. ഇതോടെ 2025 വരെ ഇവാൻ ബ്ലാസ്റ്റേഴ്സിൽ തുടരും. തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ബ്ലാസ്റ്റേഴ്സ് ഈ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് പരിശീലകനായി ചുമതലയേറ്റ ഇവാൻ ബ്ലാസ്റ്റേഴ്സിനെ ഐഎസ്എൽ ഫൈനലിലെത്തിച്ചിരുന്നു. ഫൈനലിൽ ഹൈദരാബാദ് എഫ്സിയോട് പെനൽറ്റി ഷൂട്ടൗട്ടിൽ കീഴടങ്ങിയെങ്കിലും മികച്ച ഫുട്ബോളാണ് ഇവാനു കീഴിൽ ബ്ലാസ്റ്റേഴ്സ് കാഴ്ചവച്ചത്. ഇവാൻ ക്ലബിൽ തുടരുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഇന്നാണ് അതിൽ ഔദ്യോഗിക സ്ഥിരീകരണം […]
ഖത്തർ ലോകകപ്പിനുള്ള പന്ത് പുറത്തിറക്കി; പേര് ‘അൽ രിഹ്‌ല’
ഇക്കൊല്ലം നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിൽ ഉപയോഗിക്കുന്ന പന്ത് പുറത്തിറക്കി അഡിഡാസ്. അറബി ഭാഷയിൽ യാത്ര എന്നർത്ഥം വരുന്ന ‘അൽ രിഹ്‌ല’ എന്നാണ് പന്തിൻ്റെ പേര്. കഴിഞ്ഞ 14 തവണയായി ലോകകപ്പിനുള്ള പന്ത് തയ്യാറാക്കുന്നത് അഡിഡാസാണ്. ഈ വർഷം നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തറിലാണ് ലോകകപ്പ് നടക്കുന്നത്. കൃത്യതയാണ് പന്തിൻ്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് അഡിഡാസ് അവകാശപ്പെടുന്നു. വായുവിലൂടെയുള്ള പന്തിൻ്റെ സഞ്ചാരവും കൃത്യതയുള്ളതാവും എന്നും അഡിഡാസ് പറയുന്നു. പരിസ്ഥിതി സൗഹൃദ പന്താണ് ‘അൽ രിഹ്‌ല’. […]
ബ്രൂണോയ്ക്ക് ഇരട്ടഗോൾ; മാസിഡോണിയക്ക് മടക്ക ടിക്കറ്റെഴുതി ക്രിസ്റ്റ്യാനോയും സംഘവും ഖത്തറിലേക്ക്
പോർച്ചുഗലിന് ലോകകപ്പ് യോഗ്യത. പ്ലേ ഓഫ് ഫൈനലിൽ വടക്കൻ മാസിഡോണിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും ഖത്തറിലേക്ക് ടിക്കറ്റെടുത്തത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ് രണ്ട് ഗോളുകളും നേടി. ഇറ്റലിയെ ലോകകപ്പിൽ നിന്ന് പുറത്താക്കി എത്തിയ മാസിഡോണിയ പോർച്ചുഗലിന് കാര്യമായ വെല്ലുവിളി ആയില്ല. തുടക്കം മുതൽ കളിയിൽ ആധിപത്യം പുലർത്തിയ പോർച്ചുഗൽ 32ആം മിനിട്ടിൽ തന്നെ മുന്നിലെത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസിസ്റ്റിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസാണ് ഗോൾ നേടിയത്. ആദ്യ പകുതി […]
സഹൽ ഇംഗ്ലീഷ് ക്ലബിലേക്ക്?; ട്രയൽസിനു ക്ഷണിച്ചു എന്ന് അഭ്യൂഹം
കേരള ബ്ലാസ്റ്റേഴ്സിൻ്റെ മലയാളി താരം സഹൽ അബ്ദുൽ സമദിന് ഇംഗ്ലീഷ് ക്ലബിലേക്ക് ക്ഷണമെന്ന് അഭ്യൂഹം. പ്രീമിയർ ലീഗിൻ്റെ രണ്ടാം ഡിവിഷനായ ഇഎഫ്എലിൽ കളിക്കുന്ന ബ്ലാക്ക്ബേൺ റോവേഴ്സ് താരത്തെ ഒരു മാസത്തെ ട്രയൽസിനു ക്ഷണിച്ചു എന്നാണ് സൂചനകൾ. ട്രയൽസിലെ പ്രകടനം തൃപ്തികരമാണെങ്കിൽ സഹലിനെ ബ്ലാക്ക്ബേൺ സൈൻ ചെയ്യും എന്നും സൂചനയുണ്ട്. ഇന്ത്യൻ കമ്പനിയായ വിഎച്ച് ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ക്ലബാണ് ബ്ലാക്ക്ബേൺ റോവേഴ്സ്. ക്ലബ് അധികൃതർ സഹലിൻ്റെ പ്രകടനത്തിൽ തൃപ്തരാണെന്നാണ് ലഭിക്കുന്ന വിവരം. പ്രമുഖ ഫുട്ബോൾ ഏജന്റായ ബൽജിത് റിഹാൽ […]
36 വർഷങ്ങൾക്കു ശേഷം കാനഡയ്ക്ക് ലോകകപ്പ് യോഗ്യത
6 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം കാനഡയ്ക്ക് ഫിഫ ലോകകപ്പ് യോഗ്യത. കോൺകാഫ് യോഗ്യതാ മത്സരത്തിൽ ജമൈക്കയെ മടക്കമില്ലാത്ത 4 ഗോളുകൾക്ക് തകർത്താണ് കാനഡ ഖത്തറിലേക്ക് ടിക്കറ്റെടുത്തത്. ഇതോടെ, വടക്കേ അമേരിക്കയിൽ നിന്ന് ഖത്തർ ലോകകപ്പിന് സീറ്റുറപ്പിക്കുന്ന ആദ്യ ടീമായി കാനഡ മാറി. 1986ലാണ് അവസാനമായി കാനഡ ലോകകപ്പ് കളിച്ചത്. അന്ന് ഒരു ഗോൾ പോലും നേടാനാവാതെ ഗ്രൂപ്പ് ഘട്ടത്തിൽ അവസാന സ്ഥാനക്കാരായി കാനഡ ലോകകപ്പ് അവസാനിപ്പിക്കുകയായിരുന്നു. ആദ്യ പകുതിയിൽ രണ്ട് ഗോളടിച്ച കാനഡ രണ്ടാം പകുതിയിൽ […]
ഐപിഎൽ 2022; നാളെ ചെന്നൈ കൊൽക്കത്ത പോരാട്ടം; വിദേശ താരങ്ങള്‍ എത്താന്‍ വൈകും
ഐപിഎൽ പതിനഞ്ചാം സീസണിന് നാളെയാണ് മുംബൈയിൽ തുടക്കമാകും. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. വാംഖഡേ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. കഴിഞ്ഞ സീസണിലെ ഫൈനലിന്‍റെ ആവർത്തനമാണ് ഇത്തവണത്തെ ആദ്യ മത്സരം. ഗുജറാത്ത് ടൈറ്റൻസും ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സും വന്നതോടെ ഈ സീസൺ മുതൽ ഐപിഎല്ലിൽ പത്ത് ടീമുകളാണ് മത്സരിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനും തുടക്കം പ്രതിസന്ധിയാണ്. ഓസീസ് താരങ്ങളായ ആരോൺ ഫിഞ്ചിനും പാറ്റ് കമ്മിൻസിനും ആദ്യ […]
ഫിഫ ലോകകപ്പ് 2022 : ഔദ്യോഗിക സ്‌പോൺസറായി ബൈജൂസ്
ബൈജൂസ് ഫിഫ ലോകകപ്പ് 2022 ന്റെ ഔദ്യോഗിക സ്‌പോൺസർ. ഫിഫ ലോകകപ്പിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി സ്‌പോൺസർമാരാകുന്നത്. ഇതോടെ ഫിഫാ ലോകകപ്പിന്റെ ചിഹ്നവും മറ്റും ഉപയോഗിച്ച് പ്രമോഷനുകൾ തയാറാക്കാനുള്ള അധികാരവും ബൈജുവിനുണ്ട്. ലോകകപ്പ് സ്‌പോൺസർ ചെയ്യുന്ന ആദ്യ ഇന്ത്യൻ സ്ഥാപനം എന്നതിലുപരി, ആദ്യ എഡ്യു-ടെക്ക് സ്ഥാപനം കൂടിയാണ് ബൈജൂസ്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്‌പോൺസർമാരുമാണ് ബൈജൂസ്. ‘ ലോകത്തെ ഏറ്റവും വലിയ കായിക മത്സരം സ്‌പോൺസർ ചെയ്യാൻ സാധിച്ചതിന്റെ ആവേശത്തിലാണ് ഞങ്ങൾ’- ബൈജൂസിന്റെ സഹസ്ഥാപകൻ […]
ഇന്ത്യ- ബഹ്‌റൈന്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം ഇന്ന്
ഇന്ത്യ- ബഹ്‌റൈന്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം ഇന്ന് നടക്കും. ബഹ്‌റൈനിലെ മദിനറ്റ് ഹമദ് സ്‌റ്റേഡിയത്തില്‍ രാത്രി ഒമ്പതരയ്ക്കാണ് മത്സരം.ഫിഫ റാങ്കിംഗില്‍ 104ാം സ്ഥാനത്താണ് ഇന്ത്യ. ബഹ്‌റൈന്‍ 89ാം സ്ഥാനത്തും.എന്നാല്‍ സൗഹൃദ മത്സരങ്ങളിലേക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് മലയാളി താരം വി പി സുഹൈര്‍ സ്ഥാനം പിടിച്ചിടുണ്ട്. പരുക്ക് മൂലം ടീമില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ചേത്രിയും, മലയാളി താരം സഹല്‍ അബ്ദുള്‍ സമദും ഇന്ത്യയുടെ സൗഹൃദ മത്സരങ്ങളില്‍ കളിക്കില്ല. ഈ മാസം 26ന് ബെലാറൂസിനെതിരെയും […]