സീനിയർ ടീമിന്റെ പാത പിന്തുടർന്ന് ലോകകപ്പിലേക്കുള്ള പാതയിലൂടെ അടിവെച്ച് മുന്നേറി ആതിഥേയരായ അർജന്റീന. ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ഗ്വാട്ടിമാലയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് നീലപ്പടയുടെ കുതിപ്പ്. അലജോ വെലിസ്, ലൂക്ക റൊമാറിയോ, മാക്സിമോ പെറാണ് എന്നിവരാണ് അർജന്റീനയുടെ വിജയശില്പികൾ. അർജന്റീനയുടെ ഇതിഹാസ പ്രതിരോധ തരാം ഹാവിയർ മഷറാനോയാണ് ടീമിന്റെ മുഖ്യ പരിശീലകൻ. ഇന്നത്തെ വിജയത്തോടെ പ്രീ ക്വാർട്ടറിലേക്ക് ടീം യോഗ്യത ഉറപ്പിച്ചു. മത്സരത്തിന്റെ തുടക്കത്തിൽ കളിക്കളത്തിൽ അർജന്റീനക്ക് ഉണ്ടായിരുന്ന ആധിപത്യമാണ് ആദ്യത്തെ ഗോളിന് […]
Football
വംശീയ അധിക്ഷേപം: വിനിഷ്യസിന് പിന്തുണയുമായി ബാഴ്സലോണ താരം റാഫിഞ്ഞ
മൈതാനത്ത് വംശശീയ അധിക്ഷേപം നേരിട്ട റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനിഷ്യസ് ജൂനിയറിന് പിന്തുണയുമായി ബാഴ്സലോണ താരം റാഫിഞ്ഞ. കളിക്കളത്തിലെ സ്ഥിര വൈരികളാണ് ഇരു ക്ലബ്ബുകളും എന്നത് ഈ പിന്തുണയുടെ വ്യാപ്തി വലുതാകുന്നു. നേരത്തെ, നിലവിലെ ബാഴ്സലോണയുടെ മുഖ്യ പരിശീലകനും ഇതിഹാസ താരവുമായിരുന്ന സാവി ഹെർണാണ്ടസ് വിനിഷ്യസിന് പിന്തുണ നൽകി രംഗത്ത് വന്നിരുന്നു. ഇന്ന് റയൽ വല്ലഡോലിഡിനെതിരായ മത്സരത്തിൽ സബ്സ്റ്റിട്യൂട് ചെയ്യപ്പെട്ട് പുറത്തേക്ക് നടക്കുമ്പോൾ താരം ജേഴ്‌സി ഊരി അതിനുള്ളിൽ അണിഞ്ഞ ടി ഷർട്ടിലെ മെസ്സേജ് കാഴ്ചകാരക്ക് […]
ലോകകപ്പ് ഫുട്ബോൾ സുരക്ഷാ ദൗത്യം; സഹകരിച്ച സൗഹൃദ രാഷ്ട്രങ്ങൾക്ക് ഖത്തറിന്റെ ആദരം
ഫിഫ ലോകകപ്പിൽ പഴുതടച്ച സുരക്ഷയൊരുക്കിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആദരവുമായി ഖത്തർ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സേനാ വിഭാഗങ്ങളുടെ പങ്കാളിത്തത്തെയും സേവനങ്ങളെയും പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പ്രശംസിച്ചു. നവംബർ- ഡിസംബർ മാസങ്ങളിൽ ഖത്തർ വേദിയൊരുക്കിയ ഫിഫ ലോകകപ്പിൽ പഴുതടച്ച സുരക്ഷയൊരുക്കിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അല്‍താനിയുടെ നേതൃത്വത്തിൽ ആദരവ് നൽകിയത്. ലോകകപ്പിന് മാസങ്ങൾക്കു മുമ്പു തന്നെ ഖത്തർ […]
ഇന്ത്യൻ വനിതാ ലീഗ്: സെമി ഫൈനലിൽ ഗോകുലം കേരള – ഈസ്റ്റേൺ സ്പോർട്ടിങ് യൂണിയൻ പോരാട്ടം
ഇന്ത്യൻ വനിതാ ലീഗിൽ ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ടറങ്ങുന്ന ഗോകുലം കേരള എഫ്‌സിക്ക് ഇന്ന് സെമി ഫൈനൽ പരീക്ഷണം. മണിപ്പൂരിലെ ഇംഫാലിൽ നിന്നുള്ള ഈസ്റ്റേൺ സ്പോർട്ടിങ് യൂണിയാണ് എതിരാളികൾ. അഹമ്മദാബാദിലെ ട്രാൻസ്സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 08:30 നാണ് മത്സരം. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ മത്സരം തത്സമയം ലഭിക്കും. ഗ്രൂപ്പ് ബിയിൽ നിന്ന് നാലാമതായാണ് ഈസ്റ്റേൺ പോർട്ടിങ് യൂണിയൻ നോക്ക്ഔട്ട് തലത്തിലേക്ക് യോഗ്യത നേടിയത്. ക്വാർട്ടർ ഫൈനലിൽ സ്പോർട്സ് ഒഡീഷയെ പെനൽറ്റി ഷൂട്ട്ഔട്ടിൽ പരാജയപ്പെടുത്തിയാണ് ഈസ്റ്റേൺ […]
മാഡ്രിഡിനും തടയാനായില്ല!! മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ. എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ സെമി ഫൈനൽ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളിന് തോൽപിച്ചു. ഇതോടെ അഗ്രിഗേറ്റ് സ്കോറിൽ 5-1ന് വിജയിച്ച് മാഞ്ചസ്റ്റർ സിറ്റി ഇസ്താംബുളിൽ നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടി. ഫൈനലിൽ ഇന്റർ മിലാൻ ആകും എതിരാളികൾ. റയൽ മാഡ്രിഡിന് പോലും തോൽപ്പിക്കാൻ കഴിയുന്ന ടീമല്ല മാഞ്ചസ്റ്റർ സിറ്റിയെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു ഇത്തിഹാദ് സ്റ്റേഡിയത്തിൽ കണ്ടത്. ആദ്യപകുതിയിൽ 14 തവണ യൂറോപ്യൻ ചാമ്പ്യൻമാരായ മാഡ്രിഡ് […]
എത്തിഹാദിൽ തീപാറും: ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി – റയൽ മാഡ്രിഡ് പോരാട്ടം
ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റിയെ നേരിടുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം മൈതാനമായ എത്തിഹാദ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 12:30 നാണ് മത്സരം. സെമി ഫൈനലിന്റെ ആദ്യ പാദ മത്സരം ഇരു ടീമുകളും ഒരു ഗോളുകൾ സമനിലയിൽ അവസാനിപ്പിച്ചിരുന്നു. അതിനാൽ തന്നെ, ഇസ്താംബൂളിൽ നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടുന്നതിന് ഇന്നത്തെ മത്സരം ഇരുത്തി ടീമുകൾക്കും നിർണായകമാണ്. ആദ്യ മത്സരത്തിൽ റയലിനായി വിനീഷ്യസ് ജൂനിയറും […]
ഗോളടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; വിജയവഴിയിൽ അൽ നാസർ
ആൻഡേഴ്സൺ ടാലിസ്കയുടെയും പെനാൽറ്റിയിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ഗോളുകളിൽ സൗദി ലീഗിൽ അൽ നാസറിന് വിജയം. പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്തുള്ള അൽ ടഈ എഫ്‌സിയെ തോൽപ്പിച്ചത് മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചതോടെ ലീഗിൽ ഒന്നാം സ്ഥാനത്ത് അൽ ഇത്തിഹാദുമായുള്ള പോയിന്റ് വ്യത്യാസം മൂന്നായി കുറക്കാൻ ടീമിന് സാധിച്ചു. കഴിഞ്ഞ മത്സരത്തിൽ അൽ ഹിലാലിനോട് സമനിലയിൽ കുരുങ്ങിയതാണ് അൽ ഇത്തിഹാദിന് തിരിച്ചടിയായത്. മോശം പ്രകടനത്തെ തുടർന്ന് റൂഡി ഗാർഷ്യ പുറത്താക്കപ്പെട്ടതിനെ തുടർന്ന്, ക്ലബ്ബിന്റെ ഇടക്കാല പരിശീലകനായി […]
ഇത് സാവിയുടെ ബാഴ്സ; സ്പാനിഷ് ലാ ലിഗ കിരീടത്തിൽ മുത്തമിട്ട് കറ്റാലൻ ക്ലബ്
ലോക ഫുട്ബാൾ ആരാധകരെ കാണൂ. ഇതാ സാവിയുടെ ബാഴ്സലോണ! കടുത്ത സാമ്പത്തിക പ്രതിസന്ധിയും മെസിയുടെ ക്ലബ്ബിൽ നിന്നുള്ള വിടവാങ്ങലും തുടർച്ചയായുള്ള പരിക്കുകളും വേട്ടയാടിയ കറ്റാലൻ ക്ലബ് സ്പാനിഷ് ലാ ലീഗ കിരീടത്തിൽ മുത്തമിട്ടിരിക്കുന്നു. നാല് വർഷത്തെ ഇടവേളക്ക് ബാഴ്സയുടെ ലീഗ് വിജയം. 1999-ന് ശേഷം ആദ്യമായാണ് മെസിയില്ലാതെ ബാഴ്സലോണ കിരീടമുയർത്തുന്നത്. ഇന്നലെ എസ്പാന്യോളിനെതിരായ മത്സരം ആധികാരികമായി വിജയിക്കാൻ സാധിച്ചതാണ് ബാഴ്‌സയെ സഹായിച്ചത്. എസ്പാന്യോളിന്റെ ഹോം മൈതാനത്ത് നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബാഴ്സയുടെ വിജയം. ടീമിനായി […]
കേരള ബ്ലാസ്റ്റേഴ്സിൽ 2026 വരെ കരാർ പുതുക്കി യുവതാരം നിഹാൽ സുധീഷ്
കേരള ബ്ലാസ്റ്റേഴ്സുമായുള്ള കരാർ 2026 വരെ പുതുക്കി യുവതാരം നിഹാൽ സുധീഷ്. മൂന്ന് വർഷത്തേയ്ക്ക് കൂടിയാണ് കരാർ നീട്ടിയത്. നിഹാൽ സുധീഷ് പുതിയ കരാറിൽ ഒപ്പുവെച്ചതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്സ് യൂത്ത് ടീമിന്റെ പ്രധാന കളിക്കാരിലൊരാളാണ് കൊച്ചി സ്വദേശിയായ നിഹാൽ സുധീഷ്. കഴിഞ്ഞ വർഷത്തെ ഹീറോ ഐഎസ്എല്ലിനിടെ സീനിയർ ടീമിലും താരം ഇടംപിടിച്ചിരുന്നു. 2019-20 ഐ-ലീഗ് രണ്ടാം ഡിവിഷനിൽ കെബിഎഫ്സി റിസർവ്സ് ടീമിനായും നിഹാൽ കളിച്ചിട്ടുണ്ട്. 2022ൽ യുകെയിൽ നടന്ന […]
ഏഷ്യൻ കപ്പ് ഫുട്ബോൾ; ഇന്ത്യ കരുത്തന്മാരുടെ ഗ്രൂപ്പിൽ
ഖത്തർ വേദിയാകുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിൽ ഇന്ത്യ കരുത്തന്മാരുടെ ഗ്രൂപ്പിൽ. ആദ്യ മത്സരത്തിൽ ഇന്ത്യ ഏറ്റുമുട്ടുന്നത് അതി ശക്തരായ ഓസ്‌ട്രേലിയയോടാണ്. ഓസ്‌ട്രേലിയ ടൂർണമെന്റിന്റെ ഫേവറേറ്റുകളിൽ ഒന്നാണ്. ഗ്രൂപ്പ് ബി-യിൽ ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും ഒപ്പം ഫിഫ റാങ്കിങ്ങിൽ 90-ാം സ്ഥാനത്തുള്ള സിറിയയും 74 -ാം സ്ഥാനത്ത് നിൽക്കുന്ന . ഉസ്ബെകിസ്താനുമാണ് . ആദ്യ ഘട്ടത്തിലെ ഗ്രൂപ്പ് മത്സരങ്ങളിൽ വിജയം നേടി നോകൗട്ട് സ്റ്റേജിലേക്ക് കടക്കാനുള്ള ഇന്ത്യയുടെ സാധ്യതകൾ കടുപ്പമാണ്. 6 ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ഏഷ്യൻ കപ്പിൽ പങ്കെടുക്കുന്നത്. […]