ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസീലൻഡ് പിടിമുറുക്കുന്നു. റിസർവ് ദിനമായ ഇന്ന് 2 വിക്കറ്റ് നഷ്ടത്തിൽ 64 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് വളരെ വേഗത്തിൽ വിക്കറ്റുകൾ നഷ്ടമായി. ഇന്ത്യൻ നിരയിലെ ഏറ്റവും വിശ്വസനീയരായ കോലി, പൂജാര എന്നിവരെ പുറത്താക്കിയ ജമീസൺ ആണ് രണ്ടാം ഇന്നിംഗ്സിലും ഇന്ത്യയെ ഞെട്ടിച്ചത്. ആദ്യ ഇന്നിംഗ്സിൽ താരം അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. അഞ്ചാം ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ശുഭ്മൻ ഗില്ലിനെ (8) വേഗത്തിൽ നഷ്ടമായെങ്കിലും പിടിച്ചുനിന്ന […]
Cricket
ഇന്ത്യ-ഇംഗ്ലണ്ട് വനിതാ ടെസ്റ്റ്; റെഡ് ബോൾ ക്രിക്കറ്റിന്റെ ആവേശങ്ങളെല്ലാം നിറഞ്ഞ ഒരു മത്സരം
2014നു ശേഷം ഇന്ത്യ കളിച്ച ആദ്യ ടെസ്റ്റ് മത്സരമാണ് കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിൽ സമാപിച്ചത്. മത്സരം സമനില ആയിരുന്നു. പക്ഷേ, വെറും സമനില എന്നതിനപ്പുറം ഒരു ടെസ്റ്റ് മാച്ചിൻ്റെ എല്ലാവിധ ആവേശവും നിറഞ്ഞ മത്സരമായിരുന്നു കഴിഞ്ഞത്. തോൽവി ഉറപ്പിച്ച ഇടത്തുനിന്ന് ഇന്ത്യൻ വനിതകൾ നടത്തിയ ചെറുത്തുനിൽപ്പാണ് ടെസ്റ്റ് മത്സരത്തിൻ്റെ സൗന്ദര്യം. വനിതാ ക്രിക്കറ്റിൽ ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങളിൽ കളിക്കുന്ന രണ്ട് ടീമുകളാണ് ഇംഗ്ലണ്ടും ഓസ്ട്രേലിയയും. ആഷസ് മത്സരങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഒരു ടീമും ഇടക്കിടെ വൈറ്റ് […]
ഒളിമ്പിക്സിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് 10 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് ബിസിസിഐ
ഒളിമ്പിക്സിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് 10 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് ബിസിസിഐ. ഇന്നലെ നടന്ന അപക്സ് യോഗത്തിലാണ് ബിസിസിഐയുടെ തീരുമാനം. ജപ്പാൻ ആണ് ഇത്തവണ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നത്. ജൂലൈ 23നാണ് കായിക മാമാങ്കം ആരംഭിക്കുക. അതേസമയം, ഒളിമ്പിക്സിനെത്തുന്ന ഇന്ത്യൻ താരങ്ങൾക്കും ഒഫീഷ്യലുകൾക്കും ഏർപ്പെടുത്തിയിരിക്കുന്നത് കടുത്ത നിയന്ത്രണങ്ങൾ ആണ്. ഇന്ത്യ ഉൾപ്പെട്ടിരിക്കുന്ന ഗ്രൂപ്പ് ഒന്നിലെ മറ്റ് അഞ്ച് രാജ്യങ്ങൾക്കും സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചില രാജ്യങ്ങൾക്ക് മാത്രമായി മാത്രമായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിൽ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ […]
2020-21 ബോർഡർ-ഗവാസ്‌ക്കർ ട്രോഫി ഐസിസിയുടെ ഏറ്റവും മികച്ച ടെസ്റ്റ് പരമ്പര
പരിക്കുകൾ കൊണ്ടും മുൻനിര താരങ്ങളുടെ അഭാവം കൊണ്ടും ഗതികെട്ടുപോയൊരു ഇന്ത്യൻ സംഘം യുവനിരയുടെ കരുത്തിൽ ഓസീസ് മണ്ണിൽ ചരിത്ര വിജയം നേടിയത് ഏതാനും മാസങ്ങൾക്കുമുൻപാണ്. ഋഷഭ് പന്ത്, വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, മുഹമ്മദ് സിറാജ് തുടങ്ങിയ യുവതാരങ്ങളുടെ അസാമാന്യമായ പോരാട്ട മികവ് കണ്ട പരമ്പര ഇപ്പോൾ ഐസിസിയുടെ ഏറ്റവും മികച്ച ടെസ്റ്റ് പരമ്പരയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. 2020-21 ബോർഡർ-ഗവാസ്‌ക്കർ ട്രോഫിയാണ് ഐസിസിയുടെ ഏറ്റവും മികച്ച ടെസ്റ്റ് പരമ്പരയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആരാധകർക്കിടയിൽ വോട്ടെടുപ്പ് നടത്തിയാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ […]
ഇന്ത്യയ്ക്ക് അണ്ടർ 19 ലോകകപ്പ് നേടിക്കൊടുത്തിട്ടും അവസരമില്ല
അണ്ടർ 19 ടീമിലെ മികച്ച പ്രകടനം കൊണ്ടുമാത്രം സീനിയർ ടീമിലേക്കുള്ള വാതില്‍ തുറക്കില്ലെന്നതിന് ഇന്ത്യൻ ക്രിക്കറ്റിൽ നിരവധി ഉദാഹരണങ്ങളുണ്ട്. പ്രതിഭയ്ക്കപ്പുറം പലഘടകങ്ങളും അതിനു പിിന്നിലുണ്ട്. ഗുജറാത്തില്‍നിന്നുള്ള 28കാരന്‍ സ്മിത് പട്ടേൽ അതിന്റെ ഏറ്റവും പുതിയ തെളിവാണ്. സ്മിത് പട്ടേൽ എന്ന വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനെ അത്ര പെട്ടെന്നൊന്നും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ മറക്കാനിടയില്ല. 2012ലെ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യൻ വിജയമുറപ്പിച്ച ഇന്നിങ്‌സ് കാഴ്ചവച്ച താരമാണ് പട്ടേൽ. നായകൻ ഉൻമുക്ത് ചന്ദുമായി ചേർന്ന് അഞ്ചാം […]
ധോണിയെ ടീമിലെടുത്തതിനെ കുറിച്ച് മുൻ സെലക്ടർ
മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹീന്ദ്രസിങ് ധോണിയെ ടീമിലെടുത്തതിനെ കുറിച്ച് മനസ് തുറന്ന് സെലക്ടർ കിരൺ മോർ. രാഹുൽ ദ്രവിഡിന് പറ്റിയ ഒരു പകരക്കാരനെ തേടുന്ന ഘട്ടത്തിലാണ് ധോണി ടീമിൽ എത്തുന്നതെന്ന് കിരൺ മോർ പറഞ്ഞു. എന്നാൽ ധോണിയെ ടീമിലെടുക്കുന്നതിനെ കുറിച്ച് അന്നത്തെ ടീം ക്യാപ്റ്റൻ ഗാംഗുലിയെ പറഞ്ഞ് മനസിലാക്കാൻ നന്നേ പാടുപെട്ടെന്നും മോർ പറഞ്ഞു. ‘ദ കാർട്‍ലി & കരിശ്മ ഷോയിൽ സംസാരിക്കുകയായിരുന്നു കിരൺ മോർ. എം.എസ് ധോണിയെ ആദ്യമായി ഇന്ത്യൻ ക്യാമ്പിൽ പരിചയപ്പെടുത്തുന്നത് കിരൺ […]
ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിൽ പരിശീലകൻ രാഹുൽ ദ്രാവിഡ്
ഒന്നാംനിരയുടെ അഭാവത്തിൽ പ്രബലരായ രണ്ടാംനിരയുമായാണ് ഇന്ത്യ ശ്രീലങ്കയിൽ ഏകദിന, ടി20 പോരാട്ടത്തിനിറങ്ങുന്നത്. മുൻപ് എ, അണ്ടർ-19 ടീമുകളിൽ ദ്രാവിഡിന്റെ പരിശീലനത്തിൽ വളർന്ന പ്രതിഭകളാണ് ഇവരിൽ ഭൂരിഭാഗവുമെന്ന പ്രത്യേകതയുമുണ്ട് ജൂലൈയിൽ നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ ടീം ഇന്ത്യയുടെ യുവനിരയെ പരിശീലിപ്പിക്കാൻ രാഹുൽ ദ്രാവിഡ് എത്തുന്നു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി ഇന്ത്യയുടെ മുൻനിര ടീം ഇംഗ്ലണ്ടിലായിരിക്കുന്നതിനാൽ മുഖ്യ പരിശീലകൻ രവി ശാസ്ത്രി അവിടെയായിരിക്കും. ഇതിനാലാണ് ഇതേസമയത്ത് ശ്രീലങ്കയിൽ നടക്കുന്ന ഏകദിന പരമ്പരയിൽ ഇന്ത്യയുടെ രണ്ടാംനിരയുടെ പരിശീലകനായി […]
വേദി മാറ്റണം, ടി20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് വെല്ലുവിളി: മൈക്ക് ഹസി
ഐ.പി.എല്‍ ടൂര്‍ണമെന്റിനായി ഇന്ത്യയിലുണ്ടായിരുന്ന ഹസി, കോവിഡ് ഭേദമായ ശേഷം കഴിഞ്ഞ ആഴ്ച്ചയാണ് നാട്ടില്‍ തിരിച്ചെത്തിയത് കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ ടി20 ലോകകപ്പ് ഇന്ത്യയില്‍ വെച്ച് നടത്തുന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരിക്കുമെന്ന് മുന്‍ ആസ്‌ത്രേലിയന്‍ താരം മൈക്കള്‍ ഹസി. ഇന്ത്യക്ക് പകരം മറ്റു രാജ്യങ്ങളെ വേദിക്കായി പരിഗണിക്കാവുന്നതാണെന്നും ഹസി അഭിപ്രായപ്പെട്ടു. ഈ വര്‍ഷം ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലാണ് ടി20 നടത്താന്‍ തീരുമാനിച്ചിരുന്നത്. കോവിഡ് രണ്ടാം തരംഗം കുതിച്ചുയുന്ന ഘട്ടത്തില്‍ ഇന്ത്യയില്‍ പരമ്പര നടത്തുന്നത് വെല്ലുവിളിയായിരിക്കും. പരമ്പര നടക്കുന്നത് വിവിധ […]
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; 4000 കാണികൾക്ക് പ്രവേശനം
ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി കാണികളെ അനുവദിക്കുവാന്‍ തീരുമാനം ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി കാണികളെ അനുവദിക്കാൻ തീരുമാനം. വരുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ആയിരിക്കും ഒരു ഔദ്യോഗിക മത്സരത്തിനായി ആദ്യം കാണികൾക്ക് പ്രവേശനം നൽകുക. 4000 കാണികളെ മത്സരം കാണുവാന്‍ അനുവദിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. സൗത്താംപ്ടണില്‍ വെച്ച് നടക്കുന്ന ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ ഹാംഷയര്‍ ലെസ്റ്റര്‍ മത്സരത്തിനും1500 കാണികളെ അനുവദിച്ചിട്ടുണ്ട്. ജൂണ്‍ 18ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കാനിരിക്കുന്ന വേദി കൂടിയാണ് സൗത്താംപ്ടൺ. 2019 സെപ്റ്റംബറിന് […]
ആ കാത്തിരിപ്പ് വേണ്ട, ‘മിസ്റ്റർ 360 ഡിഗ്രി’ തിരിച്ചുവരില്ല
ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തുന്ന ആ തീരുമാനം പുറത്തുവന്നിരിക്കുന്നു. എബി ഡിവില്ലിയേഴ്‌സ് ഇനി ദേശീയ ജഴ്‌സിയണിയില്ലെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് അധികൃതർ വ്യക്തമാക്കി. ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഡിവില്ലിയേഴ്‌സ് കളിക്കുമെന്ന വാർത്തകൾ അധികൃതർ തള്ളിക്കളഞ്ഞു. അടുത്ത മാസങ്ങളിൽ നടക്കുന്ന വെസ്റ്റിൻഡീസ്, അയർലൻഡ് പരമ്പരകൾക്കായുള്ള ടീമുകളെ പ്രഖ്യാപിക്കുമ്പോഴാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. തിരിച്ചുവരവിനെക്കുറിച്ച് ടീം കോച്ച് മാർക്ക് ബൗച്ചറുമായി താരം ചർച്ച നടത്തിയിരുന്നെങ്കിലും വിരമിക്കൽ പിൻവലിക്കുന്നില്ലെന്നാണ് ഒടുവിൽ തീരുമാനിച്ചിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു. ഇത്തവണ ഐപിഎല്ലിൽ […]












