ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ശ്രീലങ്ക ഭേദപ്പെട്ട നിലയിൽ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക 28 ഓവർ പിന്നിടുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് എന്ന നിലയിലാണ്. ശ്രീലങ്കയ്ക്ക് വേണ്ടി അവിഷ്ക ഫെർണാണ്ടോ 50 റൺസ് നേടി പുറത്തായി. ഇന്ത്യക്കായി യുസ്‌വേന്ദ്ര ചഹാൽ 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ 25 ആം ഓവറിലെ അവസാന പന്തിൽ ഫെർണാണ്ടോയെ ഭുവനേശ്വർ കുമാർ പുറത്താക്കി. മികച്ച തുടക്കമാണ് ശ്രീലങ്കയ്ക്ക് രണ്ടാം ഏകദിനത്തിൽ ലഭിച്ചത്. ഫെർണാണ്ടോയും മിനോദ് ഭാനുകയും ചേർന്ന് ആദ്യ […]
Cricket
മൂന്ന് രാജ്യങ്ങൾക്കു കൂടി ഐസിസി അംഗത്വം
മൂന്ന് രാജ്യങ്ങൾക്ക് കൂടി അസോസിയേറ്റ് അംഗത്വം നൽകി ഐസിസി. സ്വിറ്റ്സർലൻഡ്, മംഗോളിയ, തജികിസ്ഥാൻ എന്നീ രാജ്യങ്ങൾക്കാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൻ്റെ 78ആമത് വാർഷിക ജനറൽ യോഗം പുതുതായി അംഗത്വം നൽകിയത്. ഇതോടെ ഐസിസി അംഗീകാരമുള്ള ക്രിക്കറ്റ് രാജ്യങ്ങൾ 106 ആയി. മംഗോളിയയും തജികിസ്ഥാനും ഏഷ്യയിൽ നിന്നുള്ള യഥാക്രമം 22, 23 അംഗരാജ്യങ്ങളാണ്. യൂറോപ്പിൽ നിന്നുള്ള 35ആം അംഗമാണ് സ്വിറ്റ്സർലൻഡ്. 106 രാജ്യങ്ങളിൽ 96 രാജ്യങ്ങളും അസോസിയേറ്റ് അംഗങ്ങളാണ്. 10 രാജ്യങ്ങൾ മാത്രമാണ് സ്ഥിരാംഗങ്ങൾ. 2007 മുതൽ മംഗോളിയൻ […]
ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയം; ലങ്കയുടെ പരാജയം 7 വിക്കറ്റിന്
ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക് ജയം. 7 വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ലങ്ക ഉയർത്തിയ 263 റൺസ് വിജയ ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തിൽ 36.4 ഓവറിൽ ഇന്ത്യ മറികടന്നു. പൃഥ്വി ഷായും ഇഷാന്‍ കിഷനും നല്‍കിയ മിന്നും തുടക്കത്തിനൊപ്പം ക്യാപ്റ്റൻ ശിഖർ ധവാനും മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ അനായാസം ലക്ഷ്യം മറികടന്നു. പൃഥ്വി ഷാ 24 പന്തിൽ 43 റൺസും ഇഷാന്‍ കിഷന്‍ തന്റെ അരങ്ങേറ്റ മത്സരത്തിൽ അര്‍ദ്ധ ശതകവും ( 42 പന്തിൽ […]
കൂറ്റന്‍ സ്കോര്‍ നേടിയിട്ടും രക്ഷയില്ല, പാക്കിസ്ഥാനെ മൂന്നാം ഏകദിനത്തിലും തോൽപ്പിച്ച് ഇംഗ്ലണ്ട്
പാക്കിസ്ഥാനെ മൂന്നാം ഏകദിനത്തിലും തോൽപ്പിച്ച് ഇംഗ്ലണ്ട്. ബാബര്‍ അസമിന്റെ മികച്ച ഇന്നിംഗ്സും പാക്കിസ്ഥാന് തുണയായില്ല. ബാബര്‍ അസമിന്റെ 158 റണ്‍സിന്റെയും മുഹമ്മദ് റിസ്വാന്‍(74), ഇമാം ഉള്‍ ഹക്ക്(56) എന്നിവരുടെയും ബലത്തില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സ് നേടിയ പാക്കിസ്ഥാന്റെ സ്കോറിനെ 48 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ഇംഗ്ലണ്ട്. ജയത്തോടെ പരമ്പര വൈറ്റ് വാഷ് ചെയ്താണ് ഇംഗ്ലണ്ടിന്റെ രണ്ടാം നിര പാക്കിസ്ഥാനെ നാണംകെടുത്തിയത്. ജെയിംസ് വിന്‍സ്, ലൂയിസ് ഗ്രിഗറി എന്നിവരുടെ ഇന്നിംഗ്സിന് തുണയായി ഫിലിപ്പ് […]
ഇന്ത്യൻ ടീം മാനേജ്മെന്റും സെലക്ടർമാരും തമ്മില്‍ തര്‍ക്കം; ഇംഗ്ളണ്ട് പര്യടനം പ്രതിസന്ധിയില്‍
പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ പകരക്കാരനെ ചൊല്ലി ഇന്ത്യന്‍ ടീം മാനേജ്മെന്റും സെലക്ടര്‍മാരും തമ്മില്‍ തര്‍ക്കത്തിലെന്ന് റിപ്പോര്‍ട്ട്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് പുതിയൊരു ഓപ്പണറെ നല്‍കണമെന്ന് കഴിഞ്ഞ ദിവസം ടീം മാനേജര്‍ സെലക്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ മായങ്ക് അഗര്‍വാളും രോഹിത് ശര്‍മ്മയും മാത്രമാണ് ഇന്ത്യയുടെ ഓപ്പണര്‍മാരെന്നും അതിനാല്‍ പ്രിത്വി ഷായെയോ ദേവ്ദത്ത് പടിക്കലിനെയോ ഇംഗ്ളണ്ട് പര്യടനത്തിന് വിട്ടുനല്‍കണമെന്നാണ് ടീം മാനേജ്മെന്റിന്റെ ആവശ്യം. മാനേജ്മെന്റിന്റെ ഈ ആവശ്യത്തോട് സെലക്‌ട്ര്‍മാര്‍ക്ക് അനുകൂല നിലപാടല്ല ഉള്ളത്. ശ്രീലങ്കന്‍ […]
അടുത്ത സീസൺ മുതൽ ഐപിഎലിൽ രണ്ട് ഗ്രൂപ്പുകൾ; ഫോർമാറ്റിൽ മാറ്റമെന്ന് റിപ്പോർട്ട്
രണ്ട് പുതിയ ടീമുകൾ കൂടി എത്തുന്നതോടെ അടുത്ത ഐപിഎൽ സീസണിൽ ഉണ്ടാവുക 10 ടീമുകളാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ ടൂർണമെൻ്റ് ഫോർമാറ്റിലടക്കം വലിയ മാറ്റങ്ങൾ വരുമെന്നാണ് സൂചന. 2011ൽ പരീക്ഷിച്ച ഗ്രൂപ്പ് ഫോർമാറ്റിലാവും ഇത്തവണ മത്സരങ്ങൾ. ഇതോടൊപ്പം മറ്റ് ചില മാറ്റങ്ങൾ കൂടി ഉണ്ടാവുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ റൗണ്ട് റോബിൽ ഫോർമാറ്റിലാണ് ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്. കളിക്കുന്ന 8 ടീമുകളും രണ്ട് തവണ പരസ്പരം ഏറ്റുമുട്ടുകയും തുടർന്ന് പോയിൻ്റ് പട്ടികയിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ പ്ലേ […]
മാറ്റങ്ങളുമായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഇംഗ്ലണ്ട്-ഇന്ത്യ പരമ്പരയോടെ രണ്ടാം എഡിഷൻ ആരംഭിക്കും
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് രണ്ടാം എഡിഷൻ ഇംഗ്ലണ്ട്-ഇന്ത്യ പരമ്പരയോടെ ആരംഭിക്കും. ഓഗസ്റ്റ് 4നാണ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുക. 2023 ജൂൺ മാസത്തിൽ ഫൈനൽ മത്സരം നടക്കും. പോയിൻ്റ് വിതരണത്തിൽ മാറ്റങ്ങളുമാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ രണ്ടാം എഡിഷൻ നടക്കുക. ഇത്തവണ ഓരോ ടെസ്റ്റിനും 12 പോയിൻ്റ് വീതം ലഭിക്കും. നേരത്തെ ഒരു പരമ്പരയ്ക്ക് 120 പോയിൻ്റാണ് ഉണ്ടായിരുന്നത്. ഇത്തവണ അതിനു പകരമാണ് പുതിയ രീതി. ജയിച്ചാൽ 12 പോയിൻ്റ് ലഭിക്കുമെങ്കിൽ സമനിലയ്ക്ക് ലഭിക്കുക 4 പോയിൻ്റ് വീതവും […]
ഇംഗ്ലണ്ട്-ഇന്ത്യ വനിതാ ഏകദിന പരമ്പര; ഇന്ന് രണ്ടാം മത്സരം
ഇംഗ്ലണ്ട്-ഇന്ത്യ വനിതാ ഏകദിന പരമ്പരയിൽ ഇന്ന് രണ്ടാം മത്സരം. ഡേനൈറ്റ് മത്സരമാണ് ഇന്ന് നടക്കുക. ഇന്ത്യൻ സമയം വൈകിട്ട് 6.30ന് ടോൺടണിലെ കൂപ്പർ അസോസിയേറ്റ്സ് കൗണ്ടി ഗ്രൗണ്ടിലാണ് മത്സരം. ആദ്യ മത്സരത്തിൽ ദയനീയമായി പരാജയപ്പെട്ട ഇന്ത്യക്ക് ഈ മത്സരത്തിൽ ജയം അനിവാര്യമാണ്. ഈ കളി കൂടി പരാജയപ്പെട്ടാൽ ഇന്ത്യക്ക് പരമ്പര നഷ്ടമാവും. ആദ്യ മത്സരത്തിൽ ഇന്ത്യയുടെ മെല്ലെപ്പോക്ക് വലിയ ചർച്ച ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത് വെറും 201 റൺസ് മാത്രം സ്കോർ ചെയ്ത ഇന്ത്യ ഇന്ന് […]
ടി-20 ലോകകപ്പ് യുഎഇയിൽ; ഔദ്യോഗിക സ്ഥിരീകരണമായി
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടി-20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റി. രാജ്യത്തെ കൊവിഡ് ബാധ പരിഗണിച്ചാണ് ലോകകപ്പ് യുഎഇയിലേക്ക് മാറ്റിയത്. വിവരം ബിസിസിഐ സ്ഥിരീകരിച്ചു. ഒക്ടോബറിലും നവംബറിലുമായാണു ലോകകപ്പ് നടക്കുക. ഉയരുന്ന കൊവിഡ് ബാധയ്ക്കിടയിലും ഇന്ത്യയിൽ ലോകകപ്പ് നടത്തുന്നതിനെ എതിർത്ത് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ലോകകപ്പ് വേദി മാറ്റിയതായി ബിസിസിഐ പ്രഖ്യാപിച്ചത്. യുഎഇയിലേക്ക് ഐപിഎൽ മാറ്റുകയാണെന്നും ഇക്കാര്യം ഐസിസിയെ അറിയിച്ചുവെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. ആദ്യ റൗണ്ട് മത്സരങ്ങൾ ഒമാനിൽ നടത്തുന്നതിൽ ബിസിസിഐക്ക് […]
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: മഴ മാറി മാനം തെളിഞ്ഞു; ആദ്യ ലോക കിരീടത്തിൽ മുത്തമിട്ട് ന്യൂസീലൻഡ്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പ്രഥമ കിരീടം ന്യൂസീലൻഡിന്. പൂർണമായും മഴ മാറിനിന്ന റിസർവ് ദിനത്തിൽ ഇന്ത്യ മുന്നോട്ടുവച്ച 139 റൺസിൻ്റെ വിജയലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തിൽ, 7.1 ഓവറുകൾ ബാക്കിനിർത്തി കിവീസ് മറികടക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ടെയ്‌ലറും വില്ല്യംസണും ചേർന്ന കൂട്ടുകെട്ടാണ് കിവീസിനെ ജയത്തിലേക്ക് നയിച്ചത്. വില്ല്യംസൺ 52 റൺസെടുത്തപ്പോൾ ടെയ്‌ലർ 47 റൺസ് നേടി. ഇന്ത്യക്കായി ആർ അശ്വിൻ രണ്ട് വിക്കറ്റ് വീഴ്ത്തി. ന്യൂസീലൻഡിൻ്റെ ആദ്യ ഐസിസി ലോക കിരീടമാണ് ഇത്. അനായാസമായിരുന്നു ന്യൂസീലൻഡിൻ്റെ കിരീടധാരണം. […]












