Cricket Sports

ടി-20 ലോകകപ്പ്: ഇന്ത്യയുടെ മത്സരങ്ങൾ ഇങ്ങനെ

ടി-20 ലോകകപ്പിനുള്ള മത്സരക്രമങ്ങൾ ഐസിസി പുറത്തുവിട്ടു. യോഗ്യതാ മത്സരങ്ങൾ ഒമാൻ, അബുദാബി, ഷാർജ എന്നീ വേദികളിലും സൂപ്പർ 12 മത്സരങ്ങൾ അബുദാബി, ദുബായ്, ഷാർജ എന്നീ വേദികളിലുമായാണ് നടക്കുക. യോഗ്യതാ മത്സരങ്ങൾക്ക് ശേഷം ഒക്ടോബർ 23 മുതൽ സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കും. പിറ്റേന്ന്, ഒക്ടോബർ 24 മുതലാണ് ഇന്ത്യയുടെ മത്സരങ്ങൾക്ക് തുടക്കമാവുക. (t20 world cup india) സൂപ്പർ 12 ഘട്ടത്തിൽ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ. ഇന്ത്യക്കൊപ്പം പാകിസ്താ, അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് […]

Cricket Sports

ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 151 റൺസിന്റെ ത്രസിപ്പിക്കും ജയം

ലോർഡ്‌സിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 151 റൺസിന്റെ ത്രസിപ്പിക്കും ജയം. ഇന്ത്യ ഉയർത്തിയ 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 51.5 ഓവറിൽ 120 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. ആറിന് 181 റൺസുമായി അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയെ, അവിശ്വസനീയ ചെറുത്തുനിൽപ്പിലൂടെ മികച്ച ലീഡി‌ലേക്കു നയിച്ചത് മുഹമ്മദ് ഷമി- ജസ്പ്രീത് ബുമ്ര കൂട്ടുകെട്ടാണ്. ഒൻപതാം വിക്കറ്റിൽ 120 പന്തിൽ 89 […]

Cricket Sports

2028 ഒളിമ്പിക്സിൽ ക്രിക്കറ്റും ഉണ്ടായേക്കും;ഐ സി സി

ലോസ് അഞ്ചലസില്‍ നടക്കുന്ന 2028 ഒളിമ്പിക്സിൽ ക്രിക്കറ്റും ഉള്‍പ്പെടുത്താന്‍ ശ്രമം ആരംഭിച്ചതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍. ഔദ്യോഗികമായി ശ്രമം ആരംഭിച്ചു, ഇതിനായി ഒരു പ്രവര്‍ത്തന സമിതിയെ ഐസിസി നിയമിച്ചുവെന്നാണ് ഔദ്യോഗിക പത്രകുറിപ്പില്‍ അറിയിക്കുന്നത്. 1900 പാരീസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഒരു ഇനമായിരുന്നു. എന്നാല്‍ പിന്നീട് അത് ഒഴിവാക്കി. ആ വിടവ് നികത്താനും 128 കൊല്ലത്തിന് ശേഷം ക്രിക്കറ്റിന്‍റെ ഒളിമ്പിക്സിലേക്കുള്ള മടങ്ങിവരവിനുമാണ് ഐസിസി ശ്രമം നടത്തുന്നത്. 2022 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ അന്താരാഷ്ട്ര കായിക […]

Cricket Sports

മൂന്നാം ടി-20യിലും ഓസ്ട്രേലിയക്ക് പരാജയം; പരമ്പര സ്വന്തമാക്കി ബംഗ്ലാദേശിന് ചരിത്ര നേട്ടം

ഓസ്ട്രേലിയക്കെതിരായ ടി-20 പരമ്പര തൂത്തുവാരി ബംഗ്ലാദേശ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ബംഗ്ലാദേശ് തൂത്തുവാരിയത്. ഇന്ന് നടന്ന അവസാന മത്സരത്തിൽ 10 റൺസിന് ഓസീസിനെ കീഴടക്കിയ ബംഗ്ലാദേശ് ചരിത്രത്തിൽ ആദ്യമായി ഓസ്ട്രേലിയക്കെതിരെ തുടർച്ചയായ മൂന്ന് മത്സരങ്ങൾ വിജയിച്ച് റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തു. ഇത് ആദ്യമായാണ് ബംഗ്ലാദേശ് ഓസ്ട്രേലിയക്കെതിരെ ഒരു പരമ്പര സ്വന്തമാക്കുന്നത്. 128 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് 4 വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് മാത്രമേ നേടാനായുള്ളൂ. 4 ഓവറിൽ വെറും 9 റൺസ് മാത്രം വഴങ്ങിയ […]

Cricket Sports

ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ: 183ന് എല്ലാവരും പുറത്ത്

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ബൗളർമാർ ഫോമിലേക്ക്. ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സിൽ 183ന് എല്ലാവരും പുറത്ത്. 64 റൺസ് നേടിയ നായകൻ ജോ റൂട്ട് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ബാക്കിയുള്ളവർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. സാക് ക്രൗളി, സാം കറൺ എന്നിവർ 27 റൺസെടുത്തു. 29 റൺസെടുത്ത ജോണി ബെയര്‍‌സ്റ്റോയാണ് മറ്റൊരു സ്‌കോറർ. പിച്ച് മനസിലാക്കിയുള്ള നീക്കങ്ങളായിരുന്നു ഇന്ത്യയുടെത്. ഫോമിലുള്ള രവിചന്ദ്ര അശ്വിനെ പുറത്തിരുത്തി പേസർമാർക്ക് അവസരം കൊടുത്തായിരുന്നു ഇന്ത്യ അന്തിമ ഇലവനെ പ്രഖ്യാപിച്ചത് തന്നെ. […]

Cricket Sports

സന്ദീപ് വാര്യർക്ക് അരങ്ങേറ്റം; സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും ടീമിൽ

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി ട്വന്റിയിൽ മലയാളി താരം സന്ദീപ് വാര്യക്ക് അരങ്ങേറ്റം. മലയാളി താരങ്ങളായ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലിനും പിന്നാലെയാണ് സന്ദീപ് വാര്യരും ടീമിൽ ഇടംപിടിച്ചത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. നിതീഷ് റാണയും ഭുവനേശ്വർ കുമാറുമാണ് ക്രീസിൽ. രണ്ടാം ട്വന്റി ട്വന്റിയിൽ ഫീൽഡിംഗിനിടെ തോളിന് പരുക്കേറ്റ നവദീപ് സയ്‌നിക്ക് പകരമായാണ് സന്ദീപ് ടീമിൽ ഇടം നേടിയത്. ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നെറ്റ് ബൗളർ എന്ന നിലയിലാണ് സന്ദീപിനെ ഉൾപ്പെടുത്തിയതെങ്കിലും പിന്നീട് ടീമിൽ […]

Cricket Sports

ശ്രീലങ്കക്കെതിരെ പരമ്പര നേടാനൊരുങ്ങി ഇന്ത്യ;മത്സരം രാത്രി 8 ന്

ശ്രീലങ്കയ്‌ക്കെതിരായ ടി 20 പരമ്പര നേടാന്‍ ഇന്ത്യ ഇന്ന് ഇറങ്ങും.ആദ്യ മല്‍സരത്തില്‍ ശ്രീലങ്കയെ 38 റണ്‍സിന് തോല്‍പ്പിച്ചിരുന്നു ഇന്ത്യ.ഇംഗ്ലണ്ട് ടെസ്റ്റ്‌ ടീമില്‍ ഇടം നേടിയ ഷാ,സൂര്യ കുമാര്‍ യാദവ് എന്നിവരെ ഇന്നത്തെ മത്സരത്തില്‍ മാറ്റുമോ എന്ന് കണ്ടു അറിയണം.ഇന്നത്തെ മത്സരത്തില്‍ കളിച്ചതിനു ശേഷം അവസാന മത്സരത്തില്‍ ഇരുവര്‍ക്കും ടീം വിശ്രമം അനുവദിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇന്ന് രാത്രി ഇന്ത്യന്‍ സമയം എട്ട് മണിക്ക് കൊളബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ആണ് മത്സരം നടക്കാന്‍ പോകുന്നത്.മലയാളി താരം ആയ […]

Cricket Sports

പരീക്ഷണം പാളി, പരമ്പരയിലെ ആദ്യ തോല്‍വിയേറ്റുവാങ്ങി ഇന്ത്യ

ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ തോല്‍വിയേറ്റുവാങ്ങി ഇന്ത്യ. 227 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കയ്ക്ക് ജയത്തിനടുത്തെത്തിയപ്പോള്‍ ലേശം കാലിടറുന്നത് കണ്ടെങ്കിലും ഇന്ത്യയ്ക്കെതിരെ 3 വിക്കറ്റ് വിജയം നേടുവാന്‍ ടീമിന് സാധിച്ചു. അവിഷ്ക ഫെര്‍ണാണ്ടോയുടെ പ്രകടനം ആണ് മത്സരം ശ്രീലങ്കയ്ക്ക് വിജയം സാധ്യമാക്കിയത്. 39 ഓവറിലാണ് ശ്രീലങ്ക ഏറെക്കാലത്തിന് ശേഷമുള്ള തങ്ങളുടെ വിജയം നേടിയത്.ഇന്ന് അഞ്ച് താരങ്ങള്‍ക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കിയ ഇന്ത്യയുടെ നീക്കം പാളുന്ന കാഴ്ചയാണ് കണ്ടത്. അദ്യം ബാറ്റ് ചെയ്ത ഇന്ത്യ 43.1 ഓവറില്‍ […]

Cricket Sports

ഫിഫ്റ്റിക്ക് 4 റൺസരികെ പുറത്തായി; ഏകദിനത്തിൽ സഞ്ജുവിന് മികച്ച തുടക്കം

ഏകദിന അരങ്ങേറ്റ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ 46 റൺസെടുത്ത് പുറത്ത്. മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്ന താരത്തെ ജയവിക്ക്‌രാമ അവിഷ്ക ഫെർണാണ്ടോയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. ജയവിക്ക്‌രാമയുടെ ആദ്യ ഏകദിന വിക്കറ്റായിരുന്നു ഇത്. 46 പന്തുകളാണ് സഞ്ജു ക്രീസിൽ തുടർന്നത്. 5 ബൗണ്ടറിയും ഒരു സിക്സറും അടങ്ങുന്നതായിരുന്നു സഞ്ജുവിൻ്റെ ഇന്നിംഗ്സ്. ( sanju samson out 46 ) 9ആം ഓവറിൽ കരുണരത്നെയെ തേർഡ്മാനിലേക്ക് പായിച്ചാണ് സഞ്ജു ആദ്യ ബൗണ്ടറി നേടിയത്. ആകെ അഞ്ച് ബൗണ്ടറികളും […]

Cricket Sports

ആവേശം അവസാനം വരെ; ഒടുവിൽ ഇന്ത്യക്ക് ജയം, പരമ്പര

ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ആവേശജയം. ശ്രീലങ്ക മുന്നോട്ടുവച്ച 276 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 49.1 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ജയം കുറിച്ചത്. 69 റൺസെടുത്ത ദീപക് ചഹാർ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. സൂര്യകുമാർ യാദവ് (53), മനീഷ് പാണ്ഡെ (37), കൃണാൽ പാണ്ഡ്യ (35) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ശ്രീലങ്കയ്ക്ക് വേണ്ടി വഹിന്ദു ഹസരങ്ക 3 വിക്കറ്റ് വീഴ്ത്തി. അത്ര എളുപ്പമല്ലാത്ത വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ ബൗണ്ടറികളോടെയാണ് ആരംഭിച്ചത്. കഴിഞ്ഞ മത്സരത്തിൽ […]