ഇന്ത്യയ്‌ക്കെതിരെ പാകിസ്താന് ലോകകപ്പ് മത്സരങ്ങളിലെ ആദ്യ ജയം. പത്ത് വിക്കറ്റിനാണ് പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലും നടത്തിയ മികച്ച പ്രകടനമാണ് പാകിസ്താന് അനായാസ ജയം സമ്മാനിച്ചത്. പാകിസ്താനായി ക്യാപ്റ്റൻ ബാബർ അസമും മുഹമ്മദ് റിസ്‌വാനും അർധസെഞ്ചുറി നേടി.ഇന്ത്യൻ ബോളിങ് നിരയിൽ ആർക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 151 റൺസ് മാത്രമായിരുന്നു നേടാൻ സാധിച്ചത്. ഷഹീൻ അഫ്രീദിയുടെ മികച്ച ബോളിങ് പ്രകടനമാണ് ഇന്ത്യയുടെ ബാറ്റിങ് നിരയെ തകർത്തത്. […]
Cricket
ദ്രാവിഡ് പരിശീലകനാവുന്ന കാര്യം തീരുമിച്ചിട്ടില്ല: സൗരവ് ഗാംഗുലി
ഇന്ത്യയുടെ മുൻ താരവും ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പ്രധാന പരിശീലകനുമായ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിൻ്റെ പരിശീലകനാവുമെന്ന റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ഇക്കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ലെന്നും തീരുമാനമെടുക്കാൻ സമയം വേണമെന്നും ദ്രാവിഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗാംഗുലി പറഞ്ഞു. ടി-20 ലോകകപ്പിനു ശേഷം ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലകനാവുമെന്നായിരുന്നു റിപ്പോർട്ടുകൾ. (sourav ganguly rahul dravid) “ദ്രാവിഡ് പരിശീലകനാവുന്നതിൽ സ്ഥിരീകരണം ആയിട്ടില്ല. പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കാൻ അദ്ദേഹത്തിനു താത്പര്യമുണ്ടെങ്കിൽ അദ്ദേഹം അപേക്ഷിക്കും. ഇപ്പോൾ […]
ടി-20 ലോകകപ്പ്: സൂപ്പർ 12 ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും
ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരങ്ങൾ ഇന്ന് ആരംഭിക്കും. ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്- വെസ്റ്റ് ഇൻഡീസ് മത്സരങ്ങളാണ് ഇന്ന് നടക്കുക. യഥാക്രമം ഇന്ത്യൻ സമയം വൈകിട്ട് 3.30നും രാത്രി 7.30നുമാണ് മത്സരങ്ങൾ. ആദ്യ മത്സരം അബുദാബിയിലും രണ്ടാം മത്സരം ദുബായിലും നടക്കും. (t20 australia south africa) ഓപ്പണർമാരുടെ ഫോമാണ് ഓസ്ട്രേലിയയെ വലയ്ക്കുന്നത്. ന്യൂസീലൻഡിനും ഇന്ത്യക്കുമെതിരെ നടന്ന സന്നാഹമത്സരങ്ങളിൽ വാർണറും ഫിഞ്ചും പരാജയപ്പെട്ടു. 0, 1 എന്നിങ്ങനെയായിരുന്നു വാർണറുടെ സ്കോറുകൾ. ഫിഞ്ച് അല്പം കൂടി ഭേദമാണ്. 24, […]
കുട്ടി ക്രിക്കറ്റ് പൂരം; വമ്പൻ വെടിക്കെട്ടുകൾക്ക് നാളെ തിരശീല ഉയരും
കുട്ടി ക്രിക്കറ്റ്പൂരത്തിലെ വമ്പൻ വെടിക്കെട്ടുകൾക്ക് തിരശീല ഉയരുന്നു. ടി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടങ്ങൾ നാളെ ആരംഭിക്കും. ആദ്യ ദിനത്തിൽ രണ്ട് മത്സരങ്ങൾ അരങ്ങേറും. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. അബുദാബിയിൽ വൈകിട്ട് 3.30 നാണ് ആദ്യ മത്സരം. രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ വിൻഡീസ് ഇംഗ്ലണ്ടുമായി മാറ്റുരയ്ക്കും. ദുബായിൽ രാത്രി 7.30 നാണ് മത്സരം. സൂപ്പർ പന്ത്രണ്ടിൽ 12 ടീമുകൾ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. ഗ്രൂപ്പ് ഒന്നിൽ ഇംഗ്ലണ്ട്, വിൻഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ […]
ഐപിഎൽ മെഗാ ലേലത്തിനു മുന്നോടിയായി ടീമുകൾക്ക് നിലനിർത്താവുന്നത് നാല് താരങ്ങളെയെന്ന് റിപ്പോർട്ട്
ഉടൻ നടക്കാനിരിക്കുന്ന ഐപിഎൽ മെഗാ ലേലത്തിനു മുന്നോടിയായി ടീമുകൾക്ക് നിലനിർത്താവുന്നത് നാല് താരങ്ങളെയെന്ന് റിപ്പോർട്ട്. പരമാവധി 3 ഇന്ത്യൻ താരങ്ങളെയും രണ്ട് വിദേശികളെയുമാണ് നിലനിർത്താൻ അനുവാദമുള്ളത്. രാജ്യാന്തര മത്സരം കളിച്ചിട്ടില്ലാത്ത താരങ്ങളിൽ പരമാവധി രണ്ട് പേരെ നിലനിർത്താനാണ് അനുമതിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്രിക്ക്‌ബസ് ആണ് വാർത്ത പുറത്തുവിട്ടത്. (four retention IPL auction) 90 കോടി രൂപയാണ് മെഗാ ലേലത്തിൽ ഒരു ഫ്രാഞ്ചൈസിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക. അടുത്ത രണ്ട് വർഷത്തിൽ 5 കോടി രൂപ വീതം […]
ലോകകപ്പിനു ശേഷം ഏകദിന, ടി-20 മത്സരങ്ങളിൽ രോഹിത് ശർമ്മ ഇന്ത്യൻ ക്യാപ്റ്റനായേക്കുമെന്ന് റിപ്പോർട്ട്
ഏകദിന, ടി-20 മത്സരങ്ങളിൽ രോഹിത് ശർമ്മ ഇന്ത്യയെ നയിക്കാനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്. ഇപ്പോൾ നടക്കുന്ന ടി-20 ലോകകപ്പിനു ശേഷം താരം ഇന്ത്യയുടെ പരിമിത ഓവർ മത്സരങ്ങൾക്കുള്ള ടീമിനെ നയിച്ചേക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ, കോലി ടി-20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമ്പോൾ രോഹിത് പകരം ക്യാപ്റ്റൻ സ്ഥാനമേറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ടി-20ക്കൊപ്പം ഏകദിന മത്സരങ്ങളിലും രോഹിത് ഇന്ത്യയെ നയിക്കുമെന്നാണ് വിവരം. (Rohit Sharma Captain ODI T20I) അതേസമയം, ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനാകാൻ […]
ഐപിഎലിൽ നിന്ന് വിരമിക്കില്ലെന്ന സൂചനയുമായി എംഎസ് ധോണി
ഐപിഎലിൽ നിന്ന് ഈ സീസണിൽ വിരമിക്കില്ലെന്ന സൂചന നൽകി ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്പിച്ച് നാലാം കിരീടം സ്വന്തമാക്കിയതിനു പിന്നാലെയാണ് ദ്രാവിഡ് മനസ്സു തുറന്നത്. കിരീടനേട്ടത്തോടെ 12 വർഷം നീണ്ട ചെന്നൈ സൂപ്പർ കിംഗ്സിലെ പൈതൃകം അവസാനിപ്പിക്കുമോ എന്ന ചോദ്യത്തിന് ഇനിയും താൻ അവസാനിപ്പിച്ചിട്ടില്ല എന്നായിരുന്നു ധോണിയുടെ മറുപടി. (dhoni about ipl retirement) “ഞാൻ മുൻപ് പറഞ്ഞതുപോലെ, അത് ബിസിസിഐയുടെ കൈകളിലാണ്. പുതിയ രണ്ട് ടീമുകൾ വരുന്നു. […]
ഇടറിവീണ് കൊൽക്കത്ത; ചെന്നൈക്ക് നാലാം കിരീടം
ഐപിഎൽ 14ആം സീസൺ കിരീടം ചെന്നൈ സൂപ്പർ കിംഗ്സിന്. ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിനു കീഴടക്കിയാണ് ചെന്നൈ നാലാം കിരീടം സ്വന്തമാക്കിയത്. ചെന്നൈ മുന്നോട്ടുവച്ച 193 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ സാധിച്ചുള്ളൂ. കൊൽക്കത്തക്കായി ഓപ്പണർമാർ രണ്ടു പേരും ഫിഫ്റ്റി നേടിയെങ്കിലും ലഭിച്ച തുടക്കം മുതലെടുക്കാൻ മറ്റുള്ളവർക്കായില്ല. 51 റൺസെടുത്ത ശുഭ്മൻ ഗിൽ കൊൽക്കത്തയുടെ ടോപ്പ് സ്കോററായി. വെങ്കടേഷ് അയ്യർ 50 […]
ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ സമ്മതമറിയിച്ച് രാഹുൽ ദ്രാവിഡ്
ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനാകാൻ സമ്മതമറിയിച്ച് ഇതിഹാസ താരം രാഹുൽ ദ്രാവിഡ്. ട്വന്റി-20 ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡ് ചുമതല ഏറ്റെടുക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചു. രവി ശാസ്‌ത്രി ഉൾപ്പെടുന്ന ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫ് ടി20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്നതോടെയാണിത്. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ രാഹുൽ ദ്രാവിഡ് ടീം ഇന്ത്യയുടെ പരിശീലകനായേക്കും എന്ന റിപ്പോർട്ട് നേരത്തെ വന്നിരുന്നു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല വഹിക്കുകയാണ് രാഹുൽ ദ്രാവിഡ് ഇപ്പോൾ. ടി20 ലോകകപ്പിന് ശേഷം രണ്ട് ടെസ്റ്റും മൂന്ന് […]
ചെന്നൈ ജേഴ്സിയിൽ ഡേവിഡ് വാർണർ; മിനിറ്റുകൾക്കുള്ളിൽ ചിത്രം പിൻവലിച്ച് താരം
ഐപിഎൽ കിരീട പോരാട്ടത്തിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ താൻ ഏത് ടീമിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി സൺറൈസേഴ്സ് മുൻ നായകൻ ഡേവിഡ് വാർണർ. തന്റെ മകളെ ചുമലിലേറ്റി ചെന്നൈ ജേഴ്‌സി ധരിച്ച് നിൽക്കുന്ന ചിത്രം താരം ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. എന്നാൽ പങ്കുവെച്ച് മിനിറ്റുകൾക്കുള്ളിൽ വാർണർ പോസ്റ്റ് പിൻവലിച്ചു. ഒരു ആരാധകൻ ഉണ്ടാക്കിയതാണ് ചിത്രമെന്നും, അഭ്യർത്ഥന മാനിച്ചാണ് പോസ്റ്റ് ഇട്ടതെന്നും താരം അവകാശപ്പെട്ടു. നേരത്തെ സണ്‍റൈസേഴ്‌സ് വിടുന്നതിന്റെ സൂചന ഡേവിഡ് വാര്‍ണര്‍ നൽകിയിരുന്നു. രാജസ്ഥാന്‍ റോയല്‍സിന് എതിരായ ഹൈദരാബാദിന്റെ […]












