Cricket Sports

തകർച്ചയിൽ നിന്ന് രക്ഷിച്ച് പന്തും കോലിയും; ഇന്ത്യ പൊരുതുന്നു

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. മൂന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 130 റൺസെന്ന നിലയിലാണ്. 4 വിക്കറ്റ് നഷ്ടത്തിൽ 58 റൺസെന്ന നിലയിൽ പതറിയ ഇന്ത്യയെ കോലിയും പന്തും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ക്രീസിൽ തുടരുകയാണ്. 2 വിക്കറ്റ് നഷ്ടത്തിൽ 57 റൺസ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ഇന്നിംഗ്സ് പുനരാരംഭിച്ചത്. തലേ ദിവസത്തെ സ്കോറിലേക്ക് ഒരു റൺ കൂടി […]

Cricket Sports

ഒറ്റയ്ക്ക് പൊരുതി കോലി; ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 223 റൺസിന് പുറത്ത്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 223 റൺസിന് പുറത്ത്. 79 റൺസെടുത്ത നായകൻ വിരാട് കോലി മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി പൊരുതിയത്. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർമാർ വെറും 31 റൺസ് മാത്രമാണ് കൂട്ടിച്ചേർത്തത്. 12 റൺസെടുത്ത രാഹുലിനെ ഡ്യൂവാൻ ഒലിവിയർ പുറത്താക്കി. ചേതശ്വർ പൂജാര 43 റൺസെടുത്തു. തൊട്ടു പിന്നാലെ 15 റൺസെടുത്ത മായങ്കിനെ കഗിസോ റബാദ പുറത്താക്കി. പിന്നീട് വിരാട് കോലിയും ചേതേശ്വർ പൂജാരയും ചേർന്ന് […]

Cricket Sports

വിവോ പിന്മാറി; ഐപിഎൽ മുഖ്യ സ്പോൺസർമാരായി ടാറ്റ

ഐപിഎലിൻ്റെ മുഖ്യ സ്പോൺസർമാരായി ടാറ്റ ഗ്രൂപ്പ്. അടുത്ത സീസൺ മുതൽ ടാറ്റ ഗ്രൂപ്പാവും ഐപിഎൽ സ്പോൺസർ ചെയ്യുക എന്ന് ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ അറിയിച്ചു. 2018-22 കാലയളവിൽ 2200 കോടി രൂപയ്ക്കാണ് വിവോ ഐപിഎലുമായി കരാർ ഒപ്പിട്ടിരുന്നത്. എന്നാൽ, ചൈനയുമായുള്ള രാഷ്ട്രീയ പ്രശ്നങ്ങളെ തുടർന്ന് 2020 സീസണിൽ വിവോ വിട്ടുനിന്നു. പകരം ഡ്രീം ഇലവനായിരുന്നു സ്പോൺസർ. കഴിഞ്ഞ വർഷം വിവോ തിരികെ എത്തിയിരുന്നു. ഈ വർഷത്തെ കരാർ കൂടി ബാക്കിയുണ്ടെങ്കിലും പിന്മാറാൻ വിവോ തീരുമാനിക്കുകയായിരുന്നു. (Tata […]

Cricket Sports

ലെജൻഡ്സ് ലീഗ് ക്രിക്കറ്റ്; യുവിയും സെവാഗും വീണ്ടും കളിക്കളത്തിലേക്ക്

വിരമിച്ച രാജ്യാന്തര താരങ്ങൾ അണിനിരക്കുന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റിനുള്ള ടീമുകൾ പ്രഖ്യാപിച്ചു. ഇന്ത്യ മഹാരാജാസ്, ഏഷ്യ ലയൺസ്, വേൾഡ് ജയൻ്റ്സ് എന്നീ ടീമുകളിലായി പല പ്രമുഖ താരങ്ങളും പരസ്പരം പോരടിക്കും. ഈ മാസം 20ന് മസ്കറ്റിലാണ് മത്സരം ആരംഭിക്കുക. വീരേന്ദർ സെവഗ്, യുവരാജ് സിംഗ്, ബ്രെറ്റ് ലീ, കെവിൻ പീറ്റേഴ്സൺ, സനത് ജയസൂര്യ, ഷാഹിദ് അഫ്രീദി തുടങ്ങി നിരവധി താരങ്ങളാണ് വീണ്ടും കളത്തിലിറങ്ങുക. ടീമുകളുടെ ക്യാപ്റ്റന്മാരെയും പരിശീലകരെയും ഉടൻ പ്രഖ്യാപിക്കും. ഇന്ത്യ മഹാരാജാസ് ടീം: വീരേന്ദർ […]

Cricket Sports

പാക് പേസർക്ക് ജഴ്സി സമ്മാനിച്ച് ധോണി

പാക് പേസർ ഹാരിസ് റൗഫിനു തൻ്റെ ജഴ്സി സമ്മാനിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിംഗ്സ് നായകനുമായി മഹേന്ദ്ര സിംഗ് ധോണി. തൻ്റെ ചെന്നൈ സൂപ്പർ കിംഗ്സ് ജഴ്സിയാണ് ധോണി പാക് പേസർക്ക് സമ്മാനിച്ചത്. വിവരം ഹാരിസ് റൗഫ് തന്നെ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ചു. (dhoni haris rauf jersey) തൻ്റെ ഓട്ടോഗ്രാഫ് സഹിതമാണ് ധോണി ജഴ്സി സമ്മാനിച്ചത്. ‘ഇതിഹാസ താരവും ക്യാപ്റ്റനുമായ ധോണി ഇത്രയും മനോഹരമായ സമ്മാനവും ജഴ്സിയും നൽകി. ഇപ്പോഴും ഈ […]

Cricket Sports

ഐപിഎൽ മുംബൈയിൽ മാത്രമായി നടത്തിയേക്കുമെന്ന് സൂചന

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ അടുത്ത സീസൺ മുംബൈ നഗരത്തിൽ മാത്രമായി നടത്തിയേക്കുമെന്ന് സൂചന. രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കൊവിഡ് വ്യാപനം ആരംഭിച്ച 2020 സീസണിൽ പൂർണമായും യുഎഇയിലാണ് ഐപിഎൽ നടത്തിയത്. കഴിഞ്ഞ സീസണിൽ ഇന്ത്യയിൽ ചില മത്സരങ്ങൾ നടത്തുകയും കൊവിഡ് ബാധയെ തുടർന്ന് ടൂർണമെൻ്റ് നിർത്തിവെക്കുകയും ചെയ്തു. തുടർന്ന് ബാക്കി മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റി. (ipl mumbai bcci report) വരുന്ന സീസണിൽ 2 പുതിയ ടീമുകൾ ഉൾപ്പെടെ ആകെ 10 […]

Cricket Sports

ആഷസ്: ബെയർസ്റ്റോയും സ്റ്റോക്സും രക്ഷകരായി; ബാറ്റിംഗ് തകർച്ച ഒഴിവാക്കി ഇംഗ്ലണ്ട്

ആഷസ് പരമ്പരയിലെ രണ്ടാം നാലാം ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് പൊരുതുന്നു. മൂന്നാം ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തിൽ 258 റൺസെന്ന നിലയിലാണ്. 103 റൺസെടുത്ത് പുറത്താവാതെ നിൽക്കുന്ന ജോണി ബെയർസ്റ്റോ ആണ് ഇംഗ്ലണ്ടിൻ്റെ ഇന്നിംഗ്സ് മുന്നോട്ടുനയിക്കുന്നത്. ബെൻ സ്റ്റോക്സും (66) മികച്ച പ്രകടനം നടത്തി. ഇപ്പോഴും ഓസ്ട്രേലിയൻ സ്കോറിൽ നിന്ന് 158 റൺസ് അകലെയാണ് ഇംഗ്ലണ്ട്. ഓസ്ട്രേലിയയുടെ 416/8 എന്ന സ്കോറിനു മറുപടിയുമായി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് മൂന്നാം ദിനം ആദ്യ മണിക്കൂറിൽ തന്നെ […]

Cricket Sports

ഷോട്ട് സെലക്ഷനെപ്പറ്റി ഋഷഭ് പന്തിനോട് സംസാരിക്കും; രാഹുൽ ദ്രാവിഡ്

ഷോട്ട് സെലക്ഷനിൽ ഏറെ വിമർശനം നേരിടുന്ന ഋഷഭ് പന്തിനോട് സംസാരിക്കുമെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ്. പന്തിൻ്റെ ആക്രമണ ശൈലിയെ പിന്തുണയ്ക്കുമെന്നും ഷോട്ട് സെലക്ഷനിൽ കുറച്ചുകൂടി ശ്രദ്ധിക്കാൻ ആവശ്യപ്പെടുമെന്നും ദ്രാവിഡ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിൽ കഗീസോ റബാഡയ്ക്കെതിരെ അലക്ഷ്യമായ ഷോട്ട് കളിച്ച് പൂജ്യത്തിനു പുറത്തായ പന്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. (conversations Pant Rahul Dravid) “ഋഷഭ് പന്ത് പോസിറ്റീവായും ഒരു പ്രത്യേക രീതിയിലുമാണ് കളിക്കുന്നതെന്ന് നമുക്കറിയാം. അത് അയാൾക്ക് വിജയം നൽകിയിട്ടുമുണ്ട്. […]

Cricket Sports

‘കുറച്ചെങ്കിലും ഉത്തരവാദിത്തം കാണിക്കണം’; ഋഷഭ് പന്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരങ്ങൾ

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരങ്ങൾ. ദക്ഷിണാഫ്രിക്കക്കെതിരെ മോശം ഷോട്ട് കളിച്ച് പുറത്തായ താരത്തിനെതിരെ ഗൗതം ഗംഭീറും സുനിൽ ഗവാസ്കറും രംഗത്തെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ റബാഡയെ ബൗണ്ടറിയ്ക്ക് പുറത്തേക്ക് പറത്താൻ ശ്രമിച്ച പന്ത് റൺസൊന്നും എടുക്കാതെ പുറത്തായിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിനെതിരെ രൂക്ഷ വിമർശനം ഉണ്ടായത്. ഏകദിനത്തിൽ ഇങ്ങനെയൊരു ഷോട്ട് കളിച്ചിരുന്നെങ്കിൽ ഇത്ര വിമർശനം ഉണ്ടാവില്ലായിരുന്നു എന്ന് ഗംഭീർ പറഞ്ഞു. എന്നാൽ ടെസ്റ്റിൽ ആ ഷോട്ട് […]

Cricket Sports

ഡിവില്ല്യേഴ്സ് ക്രിക്കറ്റിലേക്ക് തിരികെവരുന്നു?; ഇത്തവണ പുതിയ റോൾ

ദക്ഷിണാഫ്രിക്കയുടെ മുൻ താരം എബി ഡിവില്ല്യേഴ്സ് ക്രിക്കറ്റ് മൈതാനത്തേക്ക് തിരികെയെത്തുന്നു എന്ന് സൂചന. ദക്ഷിണാഫ്രിക്ക, റോയൽ ചലഞ്ചേഴ്സ് ടീമുകളുടെ ഉപദേശകനായാവും താരത്തിൻ്റെ രണ്ടാം വരവ്. സണ്ടേ ടൈംസിൻ്റെ റിപ്പോർട്ട് പ്രകാരം ഇക്കാര്യം ആലോചനയിലുണ്ടെന്നും ഇപ്പോൾ ഉറപ്പ് പറയാനാവില്ലെന്നും ഡിവില്ല്യേഴ്സ് പറഞ്ഞു. കഴിഞ്ഞ നവംബർ 19നാണ് ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം എബി ഡിവില്ല്യേഴ്സ് ക്രിക്കറ്റിൻ്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിച്ചത്. ഐപിഎൽ ഉൾപ്പെടെ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്ന് കൂടി വിരമിക്കുന്നതായി താരം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ആർസിബി […]