ഐപിഎൽ മെഗാ ലേലം പുരോഗമിക്കുകയാണ്. 15 കോടി 25 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് ഇഷാൻ കിഷനെ ടീമിൽ നിലനിർത്തിയതും വെറും 2 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് ജേസൻ റോയിയെ സ്വന്തമാക്കിയതുമൊക്കെ ലേലവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങൾ നടത്തുന്ന ചർച്ചകളാണ്. ഇതിനൊപ്പം മറ്റ് ചില ചർച്ചകൾ കൂടി സോഷ്യൽ മീഡിയ നടത്തുന്നുണ്ട്. രസകരമായ ചില ചർച്ചകൾ. ലേലത്തിൽ രാജസ്ഥാൻ റോയൽസും ലക്നൗ സൂപ്പർ ജയൻ്റ്സും വിളിച്ചെടുത്ത ചില താരങ്ങൾ പഴയ പഴയ ചില ബന്ധങ്ങളുണ്ട്. രാജസ്ഥാൻ വിളിച്ചെടുത്ത […]
Cricket
‘കോലി പോലും പിതൃത്വ അവധി എടുത്തു’; വിമർശനങ്ങൾക്ക് മറുപടിയുമായി വൃദ്ധിമാൻ
കായികരംഗത്ത് നിന്നും വിരമിക്കാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ലെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹ. മുൻ ഇന്ത്യൻ നായകൻ വിരാട് കോലി പോലും പിതൃത്വ അവധി എടുത്തിരുന്നു. താനും കുടുംബമായി സമയം ചെലവഴിക്കാനും മറ്റ് വ്യക്തിപരമായ കാരണത്താലും അവധിയിലാണ്. രഞ്ജി ട്രോഫിയിൽ നിന്ന് ഇടവേള എടുത്തതിൽ എന്തിനാണ് ചോദ്യങ്ങൾ ഉയരുന്നതെന്നും സാഹ ചോദിച്ചു. വിരമിക്കൽ വ്യക്തിപരമായ തീരുമാനമാണെന്നും മറ്റുള്ളവർക്ക് അതിൽ പങ്കില്ലെന്നും സാഹ കൂട്ടിച്ചേർത്തു. “വ്യക്തമായി പറയട്ടെ, എന്നെ ശ്രീലങ്കൻ പരമ്പരയിലേക്ക് തെരഞ്ഞെടുത്തില്ലെങ്കിലും ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നില്ല. […]
ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ; വെസ്റ്റിന്‍ഡീസിന് 96 റണ്‍സ് തോൽവി
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ഏകദിനത്തില്‍ 266 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 37.1 ഓവറില്‍ 169ന് എല്ലാവരും പുറത്തായി. ഇതോടെ മുഴുവന്‍ സമയ ക്യാപ്റ്റനായുള്ള ആദ്യ പരമ്പര തന്നെ തൂത്തുവാരാന്‍ രോഹിത് ശര്‍മയ്ക്കായി. 266 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന വിന്‍ഡീസിന് ഒരു ഘട്ടത്തില്‍ പോലും വിജയ പ്രതീക്ഷയുണര്‍ത്താന്‍ സാധിച്ചില്ല. വാലറ്റത്ത് 18 പന്തില്‍ നിന്ന് മൂന്ന് സിക്‌സും മൂന്ന് ഫോറുമടക്കം 36 റണ്‍സെടുത്ത ഒഡീന്‍ സ്മിത്താണ് വിന്‍ഡീസ് നിരയിലെ ടോപ് […]
അവസാന ഏകദിനത്തിൽ ഇന്ത്യക്ക് ടോസ്; ടീമില്‍ നാല് മാറ്റം
വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടീമിൽ 4 മാറ്റങ്ങളാണ് നായകൻ രോഹിത് ശർമ്മ വരുത്തിയത്. ഓപ്പണർ ശിഖര്‍ ധവാൻ ടീമിൽ തിരിച്ചെത്തി. പരുക്കേറ്റ കെ എല്‍ രാഹുല്‍ പുറത്തായി. ശ്രേയായ് അയ്യര്‍, കുല്‍ദീപ് യാദവ്, ദീപക് ചാഹര്‍ എന്നിവര്‍ ടീമിലെത്തി. ദീപക് ഹൂഡ, യൂസ്‌വേന്ദ്ര ചാഹല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ക്കും വിശ്രമം നല്‍കി. അതേസമയം വെസ്റ്റ് ഇൻഡീസ് ടീമിൽ ഒരു മാറ്റം വരുത്തി. അകെയ്ല്‍ ഹൊസീന് പകരം ഹെയ്ഡല്‍ വാല്‍ഷ് […]
ഇന്ത്യ വിൻഡീസ് മൂന്നാം ഏകദിനം ഇന്ന്: പരമ്പര തൂത്തുവാരൻ രോഹിത്തും സംഘവും
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന്. ഉച്ചയ്ക്ക് വൈകീട്ട് 1.30നാണ് മത്സരം ആരംഭിക്കുക. ആദ്യ രണ്ട് മത്സരവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. എന്നാല്‍ മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനാവും രോഹിത്തും സംഘവും ലക്ഷ്യമിടുക. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടായേക്കും. യുസ് വേന്ദ്ര ചഹാലിനും വാഷിംഗ്ടണ്‍ സുന്ദറിനും വിശ്രമം നല്‍കി രവി ബിഷ്നോയ്ക്കും കുല്‍ദീപ് യാദവിനും അവസരം നല്‍കിയേക്കും. സുന്ദറും ചഹാലും മികച്ച പ്രകടനമാണ് ആദ്യ രണ്ട് മത്സരത്തിലും കാഴ്ചവെച്ചത്. കൊവിഡ് ബാധിതനായിരുന്ന ശിഖര്‍ […]
രണ്ടാം ഏകദിനം: ഇന്ത്യ ബാറ്റ് ചെയ്യും; ലോകേഷ് രാഹുൽ ടീമിൽ
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റമുണ്ട്. ലോകേഷ് രാഹുൽ ഇന്ത്യൻ ടീമിൽ തിരികെയെത്തി. ഇഷൻ കിഷനു പകരമാണ് രാഹുൽ എത്തിയത്. അതുകൊണ്ട് തന്നെ രാഹുൽ രോഹിതിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. വിൻഡീസ് നിരയിൽ ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ് ഇന്ന് കളിക്കില്ല. പരുക്കേറ്റ പൊള്ളാർഡിനു പകരം ഒഡീൻ സ്മിത്ത് ടീമിലെത്തി. നികോളാസ് പൂരാൻ ആണ് ഇന്ന് വിൻഡീസിനെ നയിക്കുക. ആദ്യ ഏകദിനത്തിൽ ഇന്ത്യ […]
അഹ്മദാബാദ് അല്ല, ഗുജറാത്ത്; അഹ്മദാബാദ് ഫ്രാഞ്ചൈസിയുടെ പേര് ഗുജറാത്ത് ടൈറ്റൻസ്
ഐപിഎലിലെ പുതിയ ഫ്രാഞ്ചൈസികളിലൊന്നായ അഹ്മദാബാദ് ഫ്രാഞ്ചൈസിയുടെ പേര് ഗുജറാത്ത് ടൈറ്റൻസ്. ഇക്കാര്യം ഫ്രാഞ്ചൈസി തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നേരത്തെ, ടീമിൻ്റെ പേര് അഹ്മദാബാദ് ഫ്രാഞ്ചൈസി എന്നാണെന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു. ഈ റിപ്പോർട്ടുകൾ തിരുത്തിക്കൊണ്ടാണ് ഫ്രാഞ്ചൈസിയുടെ പ്രഖ്യാപനം. (ipl gujarat titans team) മുംബൈ ഇന്ത്യൻസിൻ്റെ മുൻ താരവും ഓൾറൗണ്ടറുമായ ഹാർദ്ദിക് പാണ്ഡ്യയാണ് ഗുജറാത്ത് ടൈറ്റൻസിൻ്റെ ക്യാപ്റ്റൻ. അഫ്ഗാൻ സ്പിന്നർ ഹാർദ്ദിക് പാണ്ഡ്യ, ഇന്ത്യൻ യുവ ബാറ്റർ ശുഭ്മൻ ഗിൽ എന്നിവരെയും ഫ്രാഞ്ചൈസി സ്വന്തമാക്കി. ലക്നൗ സൂപ്പർ […]
ഏഴ് ഫൈനലുകള്‍, നാലുകിരീടങ്ങള്‍; അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് ഇങ്ങനെ
ഏഴ് ഫൈനലുകൾ. നാല് കിരീടങ്ങൾ. അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീം ഏതെന്ന ചോദ്യത്തിന് ഉത്തരം ഒന്നേ ഉള്ളൂ, ടീം ഇന്ത്യ. ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവുമധികം കിരീടം ചൂടിയ ടീമാണ് ഇന്ത്യ. ടൂർണമെന്റിന്റെ 14ാം എഡിഷൻ കലാശപ്പോരിൽ ഇന്ന് ഇംഗ്ലണ്ടിനെതിരെ ചരിത്രമുറങ്ങുന്ന വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിൽ പാഡു കെട്ടിയിറങ്ങുമ്പോൾ ഇന്ത്യയുടെ ലക്ഷ്യം അഞ്ചാം കിരീടം. 1988 ൽ ആരംഭിച്ച ടൂർണമെന്റിൽ 2000, 2008, 2012, 2018 വർഷങ്ങളിലാണ് ഇന്ത്യ കിരീടം ചൂടിയത്. 2020 […]
അണ്ടര്‍ – 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ
അണ്ടര്‍ – 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്. അഞ്ചാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന യഷ് ധുള്ളിന്റെ ഇന്ത്യന്‍ കൗമാരപ്പടയ്ക്ക് എതിരാളി മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ്. വൈകിട്ട് 6:30ന് നോര്‍ത്ത് സൗണ്ടിലെ സര്‍, വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തിലാണ് ഫൈനല്‍ . ഇത് തുടര്‍ച്ചയായ നാലാം തവണയാണ് ഇന്ത്യ അണ്ടര്‍ – 19 ലോകകപ്പിന്റെ ഫൈനല്‍ കളിക്കുന്നത്. കഴിഞ്ഞ തവണ ഫൈനലില്‍ ബംഗ്ലാദേശിനോട് തോറ്റ ഇന്ത്യയ്ക്ക് ഇക്കുറി എതിരാളി ഇംഗ്ലണ്ടാണ്. മൂന്ന് വട്ടം ജേതാക്കളായ ഓസ്‌ട്രേലിയയെ സെമിയില്‍ 96 റണ്‍സിന് […]
അണ്ടർ 19 ലോകകപ്പ്: ഇന്ത്യക്കിത് തുടർച്ചയായ നാലാം ഫൈനൽ
കോവിഡ് ബാധിച്ച ക്ഷീണവും രണ്ടു മത്സരങ്ങളുടെ നഷ്ടവും കാണിക്കാതെ ക്യാപ്റ്റൻ യാഷ് ദുല്ലും വൈസ് ക്യാപ്റ്റൻ ഷെയ്ഖ് റഷീദും പടനയിച്ചപ്പോൾ ഇന്ത്യ നടന്നു കയറിയത് തുടർച്ചയായ നാലാം അണ്ടർ 19 ലോകകപ്പ് ഫൈനലിലേക്ക്. 1998 ന് ശേഷം ആദ്യമായി ഫൈനലിലെത്തിയ ഇംഗ്ലണ്ടിനെതിരെ ശനിയാഴ്ചയാണ് നിർണായക പോരാട്ടം. നാലുവട്ടം കിരീടം നേടിയ ഇന്ത്യ കഴിഞ്ഞ മൂന്നു ലോകകപ്പുകളിലും ഫൈനലിലെത്തിയിരുന്നു. 2016ൽ ബംഗ്ലാദേശിൽ നടന്ന ടൂർണമെൻറിൽ വെസ്റ്റിൻഡീസ് അഞ്ചുവിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തിയപ്പോൾ, 2018ൽ ന്യൂസിലാൻഡിൽ വെച്ച് ആസ്‌ട്രേലിയയെ എട്ടു വിക്കറ്റിന് […]











