മുംബൈ: രണ്ട് വര്‍ഷത്തെ കൊവിഡ് കാല ഇടവേളയ്‌ക്ക് ശേഷം രഞ്ജി ട്രോഫി (Ranji Trophy 2021-22) പുനരാരംഭിച്ചതിന്‍റെ സന്തോഷം അറിയിച്ച് ബിസിസിഐ (BCCI) സെക്രട്ടറി ജയ് ഷാ (Jay Shah). ‘ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്ത ക്രിക്കറ്റ് ടൂര്‍ണമെന്‍റായ രഞ്ജി ട്രോഫി തുടങ്ങുന്ന ഈ ദിനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് തിരിച്ചുകൊണ്ടുവരാന്‍ ഏറെ പ്രയത്‌നം അണിയറയില്‍ നടത്തിയിട്ടുണ്ട്. എല്ലാ താരങ്ങള്‍ക്കും ആശംസകള്‍’ നേരുന്നതായും ജയ് ഷാ ട്വിറ്ററില്‍ കുറിച്ചു. റെഡ് ബോള്‍ ക്രിക്കറ്റ് മുഖ്യധാരയിലേക്ക് വരുന്ന […]
Cricket
രഞ്ജി ട്രോഫി: അരങ്ങേറ്റം തകർത്ത് ഏദൻ; ശ്രീശാന്തിന് രണ്ട് വിക്കറ്റ്; കേരളത്തിനെതിരെ മേഘാലയ 148നു പുറത്ത്
രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിൽ കേരളത്തിനെതിരെ മേഘാലയക്ക് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മേഘാലയ 148 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടായി. 4 വിക്കറ്റ് വീഴ്ത്തി അരങ്ങേറ്റക്കാരനായ ഏദൻ ആപ്പിൾ ടോം ആണ് മേഘാലയയെ തകർത്തത്. ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ മൂന്ന് വിക്കറ്റും ശ്രീശാന്ത് രണ്ട് വിക്കറ്റും വീഴ്ത്തി. 93 റൺസെടുത്ത ക്യാപ്റ്റൻ പുനീത് ബിശ്ത് ആണ് മേഘാലയയുടെ ടോപ്പ് സ്കോറർ. 10 റൺസെടുക്കുമ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായ മേഘാലയ ബാറ്റർമാരെ നിലയുറപ്പിക്കാൻ കേരളം അനുവദിച്ചില്ല. കിഷനിലൂടെ തൻ്റെ […]
ഐപിഎൽ ടീം അവലോകനം; ഭാവിയിലേക്കുള്ള നിക്ഷേപവുമായി ‘വയസൻ പട’
ചെന്നൈ സൂപ്പർ കിംഗ്സ് പതിവു പോലെ മുതിർന്ന താരങ്ങളെയാണ് ടീമിൽ പരിഗണിച്ചത്. അതോടൊപ്പം, ഭാവിയിലേക്കുള്ള നിക്ഷേപമായി കണക്കാക്കാവുന്ന ചില ശ്രദ്ധേയമായ വാങ്ങലുകൾ കൂടി നിലവിലെ ചാമ്പ്യന്മാർ നടത്തി. ലേലത്തിൻ്റെ ആദ്യ ദിവസത്തെ പ്രകടനം വളരെ മോശമായിരുന്നെങ്കിലും രണ്ടാം ദിവസം ചെന്നൈ സ്കോർ ചെയ്തു. (ipl chennai super kings) 14 കോടി രൂപ മുടക്കി ദീപക് ചഹാറിനെ ലേലം കൊണ്ടതാണ് ചെന്നൈയുടെ ഏറ്റവും ഉയർന്ന പർച്ചേസ്. പന്ത് കൊണ്ടും ബാറ്റ് കൊണ്ടും നല്ല പ്രകടനങ്ങൾ നടത്താൻ കഴിവുള്ള […]
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ശ്രേയാസ് അയ്യർ നയിക്കും; ഔദ്യോഗിക സ്ഥിരീകരണമായി
വരുന്ന ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ശ്രേയാസ് അയ്യർ നയിക്കും. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസ് താരമായിരുന്ന ശ്രേയാസിനെ മെഗാ ലേലത്തിനു മുൻപ് ഫ്രാഞ്ചൈസി റിലീസ് ചെയ്തിരുന്നു. ലേലത്തിൽ 12.25 കോടി രൂപ മുടക്കിയാണ് കൊൽക്കത്ത ശ്രേയാസിനെ ടീമിലെത്തിച്ചത്. (shreyas iyer kolkata riders) മുതിർന്ന ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ പഞ്ചാബ് കിംഗ്സിൻ്റെ പുതിയ ക്യാപ്റ്റനായേക്കുമെന്ന് സൂചനയുണ്ട്. നേരത്തെ സൺറൈസേഴ്സ് ഹൈദരാബാദിനെ […]
ഇന്ത്യ വെസ്റ്റിന്‍ഡീസ് ട്വന്റി 20 ഇന്ന്
ഇന്ത്യ-വെസ്റ്റിന്‍ഡീസ് ട്വന്റി-20 പരമ്പരയിലെ ഒന്നാം മത്സരം ഇന്ന് രാത്രി 7.30 മുതല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും. ഏകദിനത്തില്‍ പരമ്പര തൂത്തുവാരിയത് പോലെ ട്വന്റി-20 അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍. ട്വന്റി-20യില്‍ വിന്‍ഡീസിന്റേത് വളരെ ശക്തമായ ടീമാണ്. ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് അവര്‍ കളത്തിലിറങ്ങുന്നത്. കെ.എല്‍ രാഹുലിന് പരിക്കേറ്റതിനാല്‍ റിഷഭ് പന്തായിരിക്കും വിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്ടനാകുകയെന്ന് ബി.സി.സി.ഐ അറിയിച്ചു. ഇന്ത്യയുടെ ഭാവി ക്യാപ്ടന്‍ എന്ന നിലയില്‍ പരിഗണിക്കപ്പെടുന്ന താരമാണ് പന്ത് എന്ന […]
10 പന്തിൽ ഫിഫ്റ്റി; കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം രമേശ് കുമാറിന്റെ വിഡിയോ വൈറൽ
ഇത്തവണ ഐപിഎൽ മെഗാ ലേലത്തിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട വാങ്ങൽ നടത്തിയത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ്. 23 വയസ്സുകാരനായ സ്പിൻ ഓൾറൗണ്ടർ രമേശ് കുമാറിനായി കൊൽക്കത്ത കൈ ഉയർത്തിയപ്പോൾ മറ്റ് ടീമുകൾ അതാരാണെന്ന് പോലും നോക്കിയില്ല. എന്നാൽ, 20 ലക്ഷം രൂപയ്ക്ക് കൊൽക്കത്ത ടീമിലെത്തിച്ച താരം ചില്ലറക്കാരനല്ല. ടെന്നിസ് ക്രിക്കറ്റ് ഇതിഹാസമാണ് രമേശ് കുമാർ. പഞ്ചാബിലെ ജലാലാബാദാണ് താരത്തിൻ്റെ സ്വദേശം. ഇടംകയ്യൻ ബാറ്ററായാണ് ലേലത്തിൽ രമേശ് കുമാറിനെ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ, രമേശ് ഒരു മികച്ച ലെഫ്റ്റ് ആം […]
ഗംഭീര സെഞ്ചുറിയുമായി അമേലിയ കെർ;
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ന്യൂസീലൻഡിന് തകർപ്പൻ ജയം. 4 വിക്കറ്റിനാണ് കിവീസ് ഇന്ത്യയെ കീഴടക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ന്യൂസീലൻഡ് 2-0നു മുന്നിലെത്തി. ഇന്ത്യ മുന്നോട്ടുവച്ച 271 റൺസ് പിന്തുടർന്ന ന്യൂസീലൻഡ് 49 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. യുവ താരം അമേലിയ കെർ 119 റൺസെടുത്ത് പുറത്താവാതെ നിന്നു. കെർ ആണ് കളിയിലെ താരം. ഇന്ത്യക്കായി ദീപ്തി ശർമ്മ നാല് വിക്കറ്റ് വീഴ്ത്തി. റെക്കോർഡ് ചേസിലേക്ക് തകർപ്പൻ തുടക്കമാണ് ന്യൂസീലൻഡിനു ലഭിച്ചത്. […]
ഡു പ്ലെസിയുടെ വരവ് ആർസിബിയുടെ കരുത്ത് വർധിപ്പിക്കും; സഞ്ജയ് ബംഗാർ
മുൻ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡു പ്ലെസിസിയുടെ വരവോടെ ടീമിൻ്റെ ശക്തി വർധിച്ചതായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) ഹെഡ് കോച്ച് സഞ്ജയ് ബംഗാർ. ടീമിൽ സ്ഥിരത കൊണ്ടുവരിക എന്നതായിരുന്നു പദ്ധതി. ഡു പ്ലെസി എത്തിയതോടെ ബാറ്റിംഗ് കരുത്ത് ഇരട്ടിയായി. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും ടീമിന് ഗുണം ചെയ്യുമെന്ന് സഞ്ജയ് ബംഗാർ കൂട്ടിച്ചേർത്തു. ടോപ്പ് ഓർഡറിനെ ബലപ്പെടുത്താൻ കഴിയുന്ന പ്രതിഭയാണ് ഡു പ്ലെസി. അദ്ദേഹത്തെ പോലെയുള്ള താരത്തെയാണ് ടീം തേടി നടന്നത്. ബാറ്റിംഗ് മാത്രം അല്ല ഡു പ്ലെസിയുടെ […]
ശ്രീശാന്ത് ലേലത്തിൽ എവിടെയുമില്ല; രണ്ടാമൂഴത്തിൽ വിഷ്ണു വിനോദ് ഹൈദരാബാദിൽ
ഐപിഎൽ മെഗാ ലേലം അവസാനിച്ചു. മികച്ച പല താരങ്ങൾക്കും ടീം കിട്ടാതിരുന്നപ്പോൾ ചില സർപ്രൈസ് നീക്കങ്ങളും ലേലത്തിൽ കണ്ടു. മലയാളി താരം ശ്രീശാന്ത് അവസാന പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും ഫ്രാഞ്ചൈസികൾ താത്പര്യം കാണിക്കാത്തതിൽ ലേലത്തിൽ വന്നില്ല. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദിനെ രണ്ടാമൂഴത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. 50 ലക്ഷം രൂപയ്ക്കാണ് താരം ഹൈദരാബാദിലെത്തിയത്. ഇതോടെ ഇക്കുറി ഐപിഎലിലെ മലയാളി താരങ്ങൾ നാലായി. ഓസീസ് പേസർ റൈലി മെരെഡിത്തിനെ മുംബൈ ഇന്ത്യൻസ് ഒരു കോടി രൂപയ്ക്ക് […]
ഇഷാൻ കിഷന് 15.25 കോടി; ഹസരങ്കയ്ക്കും ഹർഷൽ പട്ടേലിനും 10.75 കോടി രൂപ വീതം
യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷൻ കിഷൻ മുംബൈ ഇന്ത്യൻസിൽ. 15 കോടി 25 ലക്ഷം രൂപയ്ക്കാണ് താരത്തെ മുംബൈ ടീമിലെത്തിച്ചത്. 2 കോടി രൂപ അടിസ്ഥാന വില ഉണ്ടായിരുന്ന താരത്തിനു വേണ്ടി മുംബൈ, പഞ്ചാബ്, ഗുജറാത്ത്, ഹൈദരാബാദ് ടീമുകളാണ് രംഗത്തിറങ്ങിയത്. തുടക്കം മുതൽ ലേലത്തിലുണ്ടായിരുന്ന മുംബൈ മറ്റ് മൂന്ന് ഫ്രാഞ്ചൈസികളുടെയും വെല്ലുവിളി മറികടന്ന് കിഷനെ റെക്കോർഡ് തുകയ്ക്ക് ടീമിൽ നിലനിർത്തുകയായിരുന്നു. ഇതുവരെ ലേലത്തിൽ ലഭിച്ചതിൽ ഏറ്റവും ഉയർന്ന തുക ആണിത്. ശ്രീലങ്കൻ ഓൾറൗണ്ടർ വനിന്ദു ഹസരങ്കയും […]












