വനിതാ ലോകകപ്പിൽ ന്യൂസീലൻഡിന് തുടർച്ചയായ നാലാം ജയം. ഇന്നത്തെ മത്സരത്തിൽ ന്യൂസീലൻഡിനെ 3 വിക്കറ്റിനു കീഴടക്കിയ പ്രോട്ടീസ് സെമി സാധ്യതകൾ സജീവമാക്കി. ന്യൂസീലൻഡ് മുന്നോട്ടുവച്ച 229 റൺസ് വിജയലക്ഷ്യം 7 വിക്കറ്റ് നഷ്ടത്തിൽ 3 പന്തുകൾ ബാക്കിനിൽക്കെ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ മരിസെൻ കാപ്പ് ആണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർക്കായി ക്യാപ്റ്റൻ സോഫി ഡിവൈൻ ആണ് തിളങ്ങിയത്. 93 റൺസുമായി ഡിവൈൻ ടോപ്പ് സ്കോററായപ്പോൾ അമേലിയ കെർ 42 റൺസെടുത്ത് […]
Cricket
വനിതാ ലോകകപ്പ്: ഇരു ടീമിനും ബാറ്റിംഗ് തകർച്ച; ഒടുവിൽ ഇന്ത്യയെ കീഴടക്കി ഇംഗ്ലണ്ട്
ഇന്ത്യക്കെതിരായ വനിതാ ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിനു ജയം. 4 വിക്കറ്റിന് ഇന്ത്യയെ കീഴടക്കിയ ഇംഗ്ലണ്ട് ലോകകപ്പിലെ ആദ്യ ജയമാണ് കുറിച്ചത്. ഇരു ടീമുകൾക്കും ബാറ്റിംഗ് തകർച്ച നേരിട്ടപ്പോൾ ക്യാപ്റ്റൻ ഹെതർ നൈറ്റിൻ്റെയും ( 53 നോട്ടൗട്ട്) നതാലി സിവറിൻ്റെയും (45) ഇന്നിംഗ്സുകളാണ് ഇംഗ്ലണ്ടിനെ വിജയിപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇന്ത്യ 36.2 ഓവറിൽ 134 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടായി. മറുപടി ബാറ്റിംഗിൽ 31.2 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത […]
ഐപിഎൽ: കൊവിഡ് ബാധിച്ചാൽ കളി മാറ്റിവെക്കും; ഡിആർസിന്റെ എണ്ണത്തിൽ വർധനവ്
ഐപിഎലിൽ നിയമപരിഷ്കാരങ്ങളുമായി ഗവേണിംഗ് കമ്മറ്റി. ടീമിൽ കൊവിഡ് ബാധ സ്ഥിരീകരിച്ച് 12 താരങ്ങളെ ഫീൽഡിലിറക്കാൻ സാധിക്കില്ലെങ്കിൽ കളി മാറ്റിവെക്കും എന്നതാണ് സുപ്രധാന തീരുമാനം. ഡിആർഎസ് ഒന്നിൽ നിന്ന് രണ്ടിലേക്ക് വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇതോടൊപ്പം ഫീൽഡർ ക്യാച്ച് ചെയ്ത് ബാറ്റർ പുറത്തായാൽ അടുത്ത ബാറ്റർ സ്ട്രൈക്കർ എൻഡിൽ കളിക്കുമെന്നതും പുതിയ പരിഷ്കാരങ്ങളിൽ പെടുന്നു. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കളി മാറ്റിവെക്കാൻ 12 പേരിൽ കുറവ് താരങ്ങളുണ്ടാവണം എന്നതിനൊപ്പം ഈ 12 പേരിൽ 7 പേരെങ്കിലും ഇന്ത്യൻ താരങ്ങളാവണം. കളി […]
പൊരുതിയത് കരുണരത്നെ മാത്രം; ഇന്ത്യക്ക് കൂറ്റൻ ജയം
ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ ജയം. 238 റൺസിന് വിജയിച്ച ഇന്ത്യ ടെസ്റ്റ് പരമ്പര തൂത്തുവാരി. 446 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്ക 208 റൺസെടുക്കുന്നതിനിടെ ഓൾഔട്ടായി. 107 റൺസെടുത്ത ക്യാപ്റ്റൻ ദിമുത് കരുണരത്നെ മാത്രമാണ് ശ്രീലങ്കക്കായി പൊരുതിയത്. കുശാൽ മെൻഡിസ് 54 റൺസെടുത്തു. രണ്ടാം ഇന്നിംഗ്സിൽ ശ്രീലങ്കയുടെ ഏഴ് താരങ്ങളാണ് ഒറ്റയക്കത്തിനു മടങ്ങിയത്. 4 വിക്കറ്റ് വീഴ്ത്തിയ അശ്വിൻ ഇന്ത്യയെ മുന്നിൽ നിന്നു നയിച്ചപ്പോൾ ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിൽ […]
കപിൽ ദേവിനെ മറികടന്ന് ഋഷഭ് പന്ത്
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമായി ഋഷഭ് പന്ത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ റെക്കോർഡാണ് മറികടന്നത്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ 28 പന്തിൽ നിന്നാണ് ഋഷഭ് അർദ്ധ സെഞ്ച്വറി നേടിയത്. 30 പന്തിൽ നിന്നാണ് കപിൽ തൻ്റെ അർധസെഞ്ചുറി തികച്ചത്. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് വിക്കറ്റ് കീപ്പർ-ബാറ്റർ ഈ നേട്ടം കൈവരിച്ചത്. ജസ്പ്രീത് ബുംറയുടെ അഞ്ച് വിക്കറ്റ് നേട്ടവും ആതിഥേയരെ […]
മെല്ലെപ്പോക്ക് തിരിച്ചടിച്ചു; ഇന്ത്യക്ക് പരാജയം
വനിതാ ലോകകപ്പിൽ ഇന്ത്യക്ക് ന്യൂസീലൻഡിനെതിരെ തോൽവി. 62 റൺസിൻ്റെ കൂറ്റൻ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ന്യൂസീലൻഡ് മുന്നോട്ടുവച്ച 261 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 46.4 ഓവറിൽ 198 റൺസിന് എല്ലാവരും പുറത്തായി. 71 റൺസെടുത്ത ഹർമൻപ്രീത് കൗർ ഇന്ത്യയുടെ ടോപ്പ് സ്കോററായി. ന്യൂസീലൻഡിനായി അമേലിയ കെറും ലിയ തഹുഹുവും 3 വിക്കറ്റ് വീതം വീഴ്ത്തി. 75 റൺസെടുത്ത് ന്യൂസീലൻഡ് ഇന്നിംഗ്സിൽ ടോപ്പ് സ്കോററായ ഏമി സാറ്റർത്‌വെയ്റ്റാണ് കളിയിലെ താരം. (womens cup india newzealand) മോശം […]
വനിതാ ലോകകപ്പ്: ഇന്ത്യ നാളെ ന്യൂസീലൻഡിനെതിരെ
വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് നാളെ രണ്ടാം മത്സരം. ആതിഥേയരായ ന്യൂസീലൻഡ് ആണ് ഇന്ത്യയുടെ എതിരാളികൾ. രണ്ട് ടീമുകളും തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയിച്ചിരുന്നു. ഇന്ത്യൻ സമയം രാവിലെ 6.30ന് ഹാമിൽട്ടണിലെ സെഡ്ഡൻ പാർക്കിൽ മത്സരം ആരംഭിക്കും. ലോകകപ്പിനു മുൻപ് നടന്ന ഇന്ത്യയുടെ ന്യൂസീലൻഡ് പര്യടനത്തിൽ കൂറ്റൻ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യക്ക് പക വീട്ടൽ കൂടിയാണ് മത്സരം. ആദ്യ മത്സരത്തിൽ വിൻഡീസിനോട് പരാജയപ്പെട്ട ന്യൂസീലൻഡ് അടുത്ത മത്സരത്തിൽ പാകിസ്താനെ 9 വിക്കറ്റിനു തുരത്തി. ഇന്ത്യയാവട്ടെ പാകിസ്താനെ പരാജയപ്പെടുത്തിയാണ് രണ്ടാം […]
പാക് നായിക ബിസ്മ മറൂഫിന്റെ കുഞ്ഞിനെ കൊഞ്ചിച്ച് ഇന്ത്യന്‍ വനിതാ താരങ്ങള്‍; സച്ചിനും ബൗള്‍ഡ്
കഴിഞ്ഞ ദിവസാണ് ക്രിക്കറ്റ് ലോകത്തെ വീഴ്ത്തിയ ചിത്രവും വീഡിയോയും സോഷ്യല്‍ മീഡിയില്‍ വൈറലായത്. ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിന് ശേഷമായിരുന്നത്. മത്സരത്തില്‍ ഇന്ത്യ 107 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. മുംബൈ: പാകിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബിസ്മ മറൂഫിന്റെ (Bismah Maroof) കുഞ്ഞിന് ഇന്ത്യന്‍ താരങ്ങള്‍ കൊഞ്ചിക്കുന്ന ചിത്രം ഏറ്റെടുത്ത് സച്ചിന്‍ ടെന്‍ഡുല്‍ക്കറും (Sachin Tendulkar). കഴിഞ്ഞ ദിവസാണ് ക്രിക്കറ്റ് ലോകത്തെ വീഴ്ത്തിയ ചിത്രവും വീഡിയോയും സോഷ്യല്‍ മീഡിയില്‍ വൈറലായത്. ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിന് […]
ഐപിഎൽ മത്സരക്രമം പുറത്തുവിട്ടു; ഉദ്ഘാടന മത്സരത്തിൽ ചെന്നൈ കൊൽക്കത്തയെ നേരിടും
വരുന്ന സീസണിലെ ഐപിഎൽ മത്സരക്രമം പുറത്തുവിട്ടു. ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് റണ്ണേഴ്സ് അപ്പായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. മാർച്ച് 26 ശനിയാഴ്ച രാത്രി 7.30നാണ് മത്സരം. ലീഗ് മത്സരങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. പ്ലേ ഓഫ് മത്സരങ്ങളുടെ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കും. ലീഗ് ഘട്ടത്തിൽ 70 മത്സരങ്ങളാണ് ഉള്ളത്. ഈ മത്സരങ്ങൾ മഹാരാഷ്ട്രയിലെ വാംഖഡെ സ്റ്റേഡിയം, ബ്രാബോൺ സ്റ്റേഡിയം, ഡിവൈ പാട്ടിൽ സ്റ്റേഡിയം, ജിയോ സ്റ്റേഡിയം, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ […]












