ഐപിഎലിൽ ഇന്ന് രാജസ്ഥൻ റോയൽസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. പൂനെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. പോയിൻ്റ് പട്ടികയിൽ രാജസ്ഥാൻ റോയൽസ് മൂന്നാമതും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ അഞ്ചാമതുമാണ്. രണ്ട് ടീമുകൾക്കും അഞ്ച് ജയം സഹിതം 10 പോയിൻ്റ് വീതം ഉണ്ടെങ്കിലും രാജസ്ഥാൻ ഏഴ് മത്സരങ്ങളും ബാംഗ്ലൂർ എട്ട് മത്സരങ്ങളുമാണ് കളിച്ചിട്ടുള്ളത്. രാജസ്ഥാൻ്റെ നെറ്റ് റൺ റേറ്റും മികച്ചതാണ്. ഇന്ന് വിജയിച്ചാൽ ബാംഗ്ലൂർ രണ്ടാമതെത്തും. രാജസ്ഥാൻ വിജയിച്ചാൽ സഞ്ജുവും സംഘവും […]
Cricket
‘ഐപിഎല്ലിൽ സൂപ്പർ സാറ്റർഡേ’; ഇന്ന് രണ്ട് മത്സരങ്ങൾ
ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. രാത്രി 8 ന് നടക്കുന്ന രണ്ടാം കളിയിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സൺ റൈസേഴ്സ് ഹൈദ്രാബാദുമായി ഏറ്റുമുട്ടും. കൊൽക്കത്തയ്ക്കും ബാംഗ്ലൂറിനും ഇന്നത്തെ മത്സരം നിർണായകമാണ്. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ നേടിയ ജയത്തിൻ്റെ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് ടൈറ്റൻസ് ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരം നഷ്ടമായ നായകൻ ഹാർദിക് പാണ്ഡ്യ ഇന്ന് തിരിച്ചെത്തും. ശക്തമായ […]
ലഖ്നൗവിനെ തകർത്ത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍; പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനം
ഐപിഎല്ലില്‍ 18 റണ്‍സിന് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. സ്കോര്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 181-6, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 20 ഓവറില്‍ 163-8. 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സിലൊതുങ്ങി. ഏഴ് കളികളില്‍ നിന്ന് 10 പോയിന്‍റാണ് ബാംഗ്ലൂരിനുള്ളത്. ഗുജറാത്ത് ടൈറ്റന്‍സാണ് പോയന്‍റ് പട്ടികയില്‍ ഒന്നാമത്. ബാംഗ്ലൂർ രണ്ടാമതെത്തിയതോടെ രാജസ്ഥാന്‍ റോയല്‍സ് മൂന്നാം […]
പൊരുതി തോറ്റ് കെ.കെ.ആർ; ചാഹലിന് ഹാട്രിക്, രാജസ്ഥാന് 7 റൺസ് ജയം
ഐപിഎൽ ആവേശപ്പോരിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴ് റണ്‍സിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാൻ ഉയർത്തിയ 218 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത ഇന്നിംഗ്സ് 19.4 ഓവറിൽ 210 റൺസിൽ അവസാനിച്ചു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് ജോസ് ബട്ട്‌ലറുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. ത്രില്ലര്‍ മത്സരത്തില്‍ ഹാട്രിക് സഹിതം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ യുസ്വേന്ദ്ര ചാഹലിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് മത്സരം രാജസ്ഥാന്റെ വരുതിയിലാക്കിയത്. 51 പന്തില്‍ 85 റണ്‍സ് […]
സീനിയർ വനിതാ ടി-20 ലീഗ്: മിന്നു മണിയ്ക്ക് ഫിഫ്റ്റി; കേരളത്തിന് വിജയത്തുടക്കം
സീനിയർ വനിതാ ടി-20 ലീഗിൽ കേരളത്തിന് വിജയത്തുടക്കം. രാജസ്ഥാനെ 8 വിക്കറ്റിനാണ് കേരളം കീഴടക്കിയത്. രാജസ്ഥാൻ മുന്നോട്ടുവച്ച 114 റൺസിൻ്റെ വിജയലക്ഷ്യം 11 പന്തുകൾ ബാക്കിനിർത്തി 2 വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടക്കുകയായിരുന്നു. 41 പന്തിൽ 50 റൺസെടുത്ത് പുറത്താവാതെ നിന്ന മിന്നു മണിയാണ് കേരളത്തെ അനായാസ വിജയത്തിലേക്ക് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനു വേണ്ടി എസ്പി കുമാവത്ത് ആണ് ടോപ്പ് സ്കോറർ ആയത്. താരം 41 പന്തുകളിൽ 46 റൺസെടുത്തു. കുമാവത്തിനെ മിന്നു തന്നെയാണ് […]
ചെന്നൈക്കെതിരെ ഗുജറാത്തിന് തകര്‍പ്പന്‍ ജയം
ചെന്നൈക്കെതിരെ ഗുജറാത്തിന് തകര്‍പ്പന്‍ ജയം. മൂന്ന് വിക്കറ്റിനാണ് ഗുജറാത്ത് ചെന്നൈയെ തകര്‍ത്തത്. മില്ലര്‍ 50 പന്തില്‍ നിന്ന് 6 സിക്സുകളുടേയും 8 ഫോറുകളുടേയും അകമ്പടിയില്‍ റണ്‍സെടുത്തു. റാഷിദ് ഖാന്‍ പന്തില്‍ സിക്‌സുകളുടേയും ഫോറുകളുടേയും അകമ്പടിയില്‍ റണ്‍സെടുത്തു. 18ാം ഓവറില്‍ ക്രിസ് ജോര്‍ഡാനെ മൂന്ന് സിക്‌സറും ഒരു ഫോറും പറത്തി റാഷിദാണ് കളി ഗുജറാത്തിന്റെ വരുതിയിലാക്കിയത്. ചെന്നൈക്കായി മഹേഷ് തീക്ഷ്ണ രണ്ടു വിക്കറ്റ് വീഴ്ത്തി. നേരത്തെ സീസണില്‍ ഫോം കണ്ടെത്താന്‍ കഷ്ടപ്പെട്ടു കൊണ്ടിരുന്ന രാഹുല്‍ ഗെയ്ക് വാദിന്റെ തകര്‍പ്പന്‍ […]
മുംബൈയ്ക്ക് ഇന്ന് മരണക്കളി, എതിരാളി ലഖ്‌നൗ; ഡല്‍ഹി ആര്‍സിബി പോരാട്ടവും ഇന്ന്
ഐപിഎല്ലിൽ ഇന്ന് ഇരട്ട പോരാട്ടം. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ നേരിടുമ്പോള്‍ രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. സീസണില്‍ ഒരു മത്സരം പോലും ജയിക്കാത്ത മുംബൈയ്ക്ക് ഇന്ന് നിർണായകമാണ്. അതേസമയം ഡല്‍ഹിക്കും ആര്‍സിബിക്കും ഇന്നത്തെ മത്സരം ജയിച്ചേ മതിയാകൂ. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടമാണ് രണ്ട് മത്സരങ്ങളിലും പ്രതീക്ഷിക്കുന്നത്. തുടര്‍ച്ചയായി അഞ്ച് മത്സരം തോറ്റ മുംബൈയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ തുടര്‍ ജയങ്ങള്‍ അത്യാവശ്യമാണ്. നായകനെന്ന […]
സഞ്ജുവിനും സംഘത്തിനും ഇന്ന് അഞ്ചാം അങ്കം; എതിരാളികൾ ഗുജറാത്ത്
ഐപിഎലിൽ രാജസ്ഥാൻ റോയൽസിന് ഇന്ന് അഞ്ചാം അങ്കം. 4 മത്സരങ്ങളിൽ മൂന്നും ജയിച്ച് 6 പോയിൻ്റുമായി പട്ടികയിൽ ഒന്നാമതുള്ള റോയൽസ് ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെയാണ് നേരിടുക. ഗുജറാത്തിനും 4 മത്സരങ്ങളിൽ നിന്ന് ഇത്ര തന്നെ പോയിൻ്റുണ്ടെങ്കിലും നെറ്റ് റൺ റേറ്റാണ് രാജസ്ഥാനു ഗുണമായത്. തുടരെ മൂന്ന് മത്സരങ്ങൾ വിജയിച്ച് തുടങ്ങിയെങ്കിലും ഗുജറാത്ത് ടൈറ്റൻസിൻ്റെ ദൗർബല്യം കഴിഞ്ഞ മത്സരത്തിൽ തെളിഞ്ഞുകണ്ടു. സ്ഥിരതയില്ലാത്ത ടോപ്പ് ഓർഡറാണ് ഗുജറാത്തിനെ പിന്നോട്ടടിക്കുന്നത്. മാത്യു വെയ്ഡ് ഇതുവരെ ഒരു മികച്ച ഇന്നിംഗ്സ് കളിച്ചിട്ടില്ല. ശുഭ്മൻ […]
തിരുമ്പി വന്തിട്ടേ ഡാ!… ചെന്നൈക്ക് ആദ്യ വിജയം
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യജയം കുറിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. ദുബെയുടെയും ഉത്തപ്പയുടെയും സൂപ്പര്‍ പോരാട്ടമാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്. 23 റണ്‍സിനാണ് ചെന്നൈ ആര്‍സിബിയെ തോല്പിച്ചത്. ടോസ് നേടിയ ആര്‍സിബി ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബാറ്റ് ചെയ്ത ചെന്നൈ നാലു വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് അടിച്ചുകൂട്ടി. 46 പന്തില്‍ എട്ടു സിക്സും അഞ്ചു ബൗണ്ടറിയുമടക്കം 95 റണ്‍സ് നേടിയ ശിവം ദുബെയും 50 പന്തില്‍ ഒമ്പതു സിക്സും നാലു ഫോറുമടക്കം 88 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയുമാണ് […]
തെരുവുകുട്ടികളുടെ ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യ വേദിയാവും
തെരുവുകുട്ടികൾക്കായുള്ള ക്രിക്കറ്റ് ലോകകപ്പിൻ്റെ രണ്ടാം പതിപ്പിനു വേദിയായി ഇന്ത്യ. 2023ലെ പുരുഷ ഏകദിന ലോകകപ്പിന് ഏതാനും ആഴ്ചകൾക്കു മുൻപാണ് ലോകകപ്പ് നടക്കുക. 16 രാജ്യങ്ങളിൽ നിന്നുള്ള 22 ടീമുകൾ ലോകകപ്പിൽ പങ്കെടുക്കും. ആൺ, പെൺകുട്ടികൾ അടങ്ങുന്നതാവും ടീമുകൾ. 2019ൽ ഇംഗ്ലണ്ടിൽ വച്ചാണ് ലോകകപ്പിൻ്റെ ആദ്യ പതിപ്പ് നടന്നത്. 8 ടീമുകൾ പങ്കെടുത്ത ലോകകപ്പിൽ ഇന്ത്യ ആയിരുന്നു ജേതാക്കൾ. ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ തകർത്താണ് ഇന്ത്യ കിരീടം ചൂടിയത്. 10 ദിവസമാണ് ലോകകപ്പ് നടക്കുക. ഇന്ത്യ ഉൾപ്പെടെ ബംഗ്ലാദേശ്, […]












