ഐപിഎലിൽ ഇന്ന് മുംബൈ ഇന്ത്യൻസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഇന്ന് മുംബൈ വിജയിച്ചാൽ ഡൽഹി ക്യാപിറ്റൽസ് ഉൾപ്പെടെ നാല് ടീമുകളുടെ പ്ലേ ഓഫ് സാധ്യതകൾ വർധിക്കും. മറിച്ച് സൺറൈസേഴ്സ് ആണ് വിജയിക്കുന്നതെങ്കിൽ അത് അവരുടെ പ്ലേ ഓഫ് മോഹങ്ങൾക്കും കരുത്തുപകരും. പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള മുംബൈ ഇന്ന് വിജയിച്ച് സ്ഥാനം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. എന്നാൽ, പ്ലേ ഓഫ് സാധ്യത നിലനിത്തുക എന്നതാണ് സൺറൈസേഴ്സിൻ്റെ ലക്ഷ്യം. തുടരെ […]
Cricket
ലഖ്‌നൗവിനെ 24 റൺസിന് തോൽപ്പിച്ച് രാജസ്ഥാൻ; പോയിന്റ് പട്ടികയിൽ രണ്ടാമത്
ഐപിഎല്ലിലെ നിർണായക പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 24 റൺസിന് പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ലഖ്‌നൗവിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. വിജയത്തോടെ ആർആർ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് മൂന്നാം സ്ഥാനത്താണ്. 29 പന്തിൽ 41 റൺസെടുത്ത യശസ്വി ജയ്‍സ്വാളാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. […]
ഐപിഎൽ: പ്ലേ ഓഫ് ലക്ഷ്യമിട്ട് ബാംഗ്ലൂരും പഞ്ചാബും ഇന്ന് കളത്തിൽ
ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും പഞ്ചാബ് കിംഗ്സും ഇന്ന് കളത്തിൽ. പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇന്ന് ഏറ്റുമുട്ടുക. 12 മത്സരങ്ങളിൽ 7 ജയം സഹിതം 14 പോയിൻ്റുള്ള ബാംഗ്ലൂർ നാലാമതും ഇത്ര തന്നെ മത്സരങ്ങളിൽ 5 ജയം സഹിതം 10 പോയിൻ്റുള്ള പഞ്ചാബ് എട്ടാം സ്ഥാനത്തുമാണ്. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഇരു ടീമുകളും തമ്മിൽ നടന്ന ആദ്യ പാദ മത്സരത്തിൽ പഞ്ചാബ് അഞ്ച് വിക്കറ്റിനു വിജയിച്ചിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനെ 67 […]
ക്യാപ്റ്റൻസി മാറ്റം: ജഡേജയും മാനേജ്മെന്റുമായി അസ്വാരസ്യമെന്ന റിപ്പോർട്ടുകൾ തള്ളി സിഇഒ
ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ചെന്നൈ സൂപ്പർ കിംഗ്സ് മാനേജ്മെൻ്റുമായി അസ്വാരസ്യമെന്ന റിപ്പോർട്ടുകൾ തള്ളി ക്ലബ് സിഇഒ കാശി വിശ്വനാഥൻ. പരുക്ക് പറ്റിയതിനാലാണ് ജഡേജയെ ടീമിൽ നിന്ന് ഒഴിവാക്കിയതെന്നും ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ഭാവി പദ്ധതികളിൽ ജഡേജ ഉൾപ്പെട്ടിട്ടുണ്ടെന്നും കാശി വിശ്വനാഥ് പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. “ഞാൻ സമൂഹമാധ്യമങ്ങളിൽ അങ്ങനെ കാര്യമായൊന്നും പിന്തുടരുന്നില്ല. എന്താണ് അവിടെ നടക്കുന്നതെന്ന് എനിക്കറിയില്ല. മാനേജ്മെൻ്റിൻ്റെ ഭാഗത്തുനിന്ന് ഒരു പ്രശ്നവുമില്ല. സിഎസ്കെയുടെ ഭാവി പരിപാടികളിൽ ജഡേജ എല്ലായ്പ്പോഴും ഉണ്ട്. ആർസിബിയ്ക്കെതിരായ […]
ഐപിഎൽ: പ്ലേ ഓഫിലേക്ക് കണ്ണു നട്ട് രാജസ്ഥാൻ ഇന്നിറങ്ങും; എതിരാളികൾ ഡൽഹി
ഐപിഎൽ പ്ലേ ഓഫ് ലക്ഷ്യമാക്കി രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസും ഇന്നിറങ്ങും. പോയിൻ്റ് പട്ടികയിൽ രാജസ്ഥാൻ റോയൽസ് മൂന്നാമതും ഡൽഹി ക്യാപിറ്റൽസ് അഞ്ചാം സ്ഥാനത്തുമാണ്. 11 മത്സരങ്ങളിൽ 7 ജയം സഹിതം 14 പോയിൻ്റാണ് രാജസ്ഥാനുള്ളത്. ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം സഹിതം 10 പോയിൻ്റാണ് ഡൽഹിക്കുള്ളത്. രണ്ട് മത്സരങ്ങൾ തുടരെ പരാജയപ്പെട്ട് പ്രതിസന്ധിയിലായ രാജസ്ഥാൻ കഴിഞ്ഞ മത്സരത്തിൽ വിജയവഴിയിലേക്ക് തിരികെയെത്തിയിരുന്നു. കൂറ്റൻ സ്കോർ പിന്തുടർന്ന് പഞ്ചാബിനെ വീഴ്ത്തിയത് രാജസ്ഥാന് ആത്മവിശ്വാസം നൽകും. യശസ്വി […]
സൂര്യകുമാർ യാദവ് 4 ആഴ്ച പുറത്തിരിക്കുമെന്ന് റിപ്പോർട്ട്
പരുക്കേറ്റ മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ് 4 ആഴ്ച പുറത്തിരിക്കുമെന്ന് റിപ്പോർട്ട്. ഇതോടെ ദക്ഷിണാഫ്രിക്കക്കതിരെ നടക്കുന്ന ടി-20 പരമ്പരയിൽ നിന്ന് താരം പുറത്താവാനാണ് സാധ്യത. കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലാണ് 31 കാരനായ താരത്തിനു പരുക്കേറ്റത്. തുടർന്ന് താരം ഐപിഎലിൽ നിന്ന് പുറത്തായിരുന്നു.
ഷഹീൻ അഫ്രീദിക്കെതിരെ അപ്പർ കട്ട് സിക്സർ; കൗണ്ടിയിൽ പൂജാരയ്ക്ക് തുടർച്ചയായ നാലാം സെഞ്ചുറി
കൗണ്ടി ക്രിക്കറ്റിൽ ഉജ്ജ്വല ഫോം തുടർന്ന് ഇന്ത്യൻ താരം ചേതേശ്വർ പൂജാര. കൗണ്ടിയിൽ തുടർച്ചയായ നാലാം മത്സരത്തിലും പൂജാര സെഞ്ചുറി നേടി. സസക്സിനായി കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് വീതം സെഞ്ചുറികളും ഇരട്ടസെഞ്ചുറികളുമാണ് പൂജാര ഇതുവരെ നേടിയത്. മിഡിൽസെക്സിനെതിരായ മത്സരത്തിൽ 170 റൺസ് നേടി പൂജാര പുറത്താവാതെ നിന്നു. മത്സരത്തിൽ പാക് താരം ഷഹീൻ അഫ്രീദിയും പൂജാരയും തമ്മിലുള്ള പോരാട്ടമാണ് ശ്രദ്ധേയമായത്. മിഡിൽസെക്സിൻ്റെ താരമായ അഫ്രീദിയെ ഫലപ്രദമായി നേരിട്ട പൂജാര അപ്പർ കട്ടിലൂടെ സിക്സറും സ്വന്തമാക്കി. […]
ഐപിഎൽ: ഇന്ന് അവസാന സ്ഥാനക്കാരുടെ പോര്; മുംബൈ കൊൽക്കത്തയ്ക്കെതിരെ
ഐപിഎലിൽ ഇന്ന് അവസാന സ്ഥാനക്കാരുടെ പോര്. മുംബൈ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. രാത്രി 7.30നാണ് മത്സരം. 11 മത്സരങ്ങളിൽ 4 ജയം സഹിതം 8 പോയിൻ്റുള്ള കൊൽക്കത്ത പട്ടികയിൽ 9ആമതും 10 മത്സരങ്ങളിൽ രണ്ട് ജയം സഹിതം 4 പോയിൻ്റുള്ള മുംബൈ 10ആം സ്ഥാനത്തുമാണ്. ഇരു ടീമുകളും ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ പാറ്റ് കമ്മിൻസിൻ്റെ റെക്കോർഡ് ഫിഫ്റ്റിയുടെ ബലത്തിൽ കൊൽക്കത്ത വിജയിച്ചിരുന്നു. ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ […]
ചെന്നൈ പ്ലേ ഓഫിൽ കടന്നില്ലെങ്കിൽ അത് ലോകാവസാനമൊന്നും അല്ല: എംഎസ് ധോണി
ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎൽ പ്ലേ ഓഫിൽ കടന്നില്ലെങ്കിൽ അത് ലോകാവസാനമൊന്നും അല്ലെന്ന് ക്യാപ്റ്റൻ എംഎസ് ധോണി. നെറ്റ് റൺ റേറ്റിനെപ്പറ്റി ആലോചിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരായ തകർപ്പൻ വിജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു ധോണി. “നേരത്തെ, ഇങ്ങനെയൊരു ജയം ഉണ്ടായെങ്കിൽ നന്നായിരുന്നു. ഒരു പെർഫക്ട് ഗെയിമായിരുന്നു അത്. നമ്മൾ പ്ലേ ഓഫിൽ കടന്നാൽ, അത് കൊള്ളാം. ഇനി നമ്മൾ പ്ലേ ഓഫ് കളിച്ചില്ലെങ്കിൽ, അത് ലോകാവസാനമൊന്നും അല്ല. എനിക്ക് കണക്ക് അത്ര താത്പര്യമില്ല. […]
ഇന്ത്യയുടെ വിൻഡീസ് പര്യടനം ജൂലായ് 22 മുതൽ
ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം ജൂലായ് 22 മുതൽ. അഞ്ച് ടി-20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് പര്യടനത്തിലുള്ളത്. ട്രിനിഡാഡിലെ ക്വീൻസ് പാർക്ക് ഓവലിലാണ് ഏകദിന മത്സരങ്ങൾ നടക്കുക. ടി-20 മത്സരങ്ങൾ മൂന്ന് സ്റ്റേഡിയങ്ങളിലായാണ്. അവസാന രണ്ട് ടി-20 മത്സരങ്ങൾ അമേരിക്കയിലെ ഫ്ലോറിഡയിലാണ്. ജൂലായ് 22, 24, 27 തീയതികളിലാവും ഏകദിന മത്സരങ്ങൾ. 29ന് ആദ്യ ടി-20 നടക്കും. പുതുതായി നിർമിച്ച ബ്രയാൻ ചാൾസ് ലാറ സ്റ്റേഡിയത്തിലാവും മത്സരം. ഓഗസ്റ്റ് 1, 2 തീയതികളിലായ സെൻ്റ് കിറ്റ്സ് […]












