പ്രഥമ വനിതാ ഐപിഎൽ അടുത്ത വർഷം ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. 2023 മാർച്ചിൽ ആദ്യ വനിതാ ഐപിഎൽ ആരംഭിക്കാനാണ് ബിസിസിഐ ശ്രമിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് വിൻഡോകളാണ് പരിഗണനയിലുള്ളത്. മാർച്ചിലാണ് കൂടുതൽ സാധ്യതയെങ്കിലും സെപ്തംബറും പരിഗണനയിലുണ്ട്. ഇംഗ്ലണ്ട്, ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡുകളുമായും രാജ്യാന്തര ക്രിക്കറ്റ് കൗൺസിലുമായും ബിസിസിഐ ചർച്ചകൾ നടത്തിയിരുന്നു. മാർച്ചിൽ വനിതാ ഐപിഎലിനായി വിൻഡോ ഒരുക്കണമെന്ന ആവശ്യം ബിസിസിഐ ഐസിസിക്ക് മുന്നിൽ വച്ചിട്ടുണ്ട്. വനിതാ ഐപിഎൽ എന്ന ആശയത്തോട് ക്രിക്കറ്റ് ബോർഡുകൾ പോസിറ്റീവായാണ് പ്രതികരിച്ചത്. […]
Cricket
ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യൻ ടീം അടുത്ത മാസം അഞ്ചിന് ഡൽഹിയിൽ ഒത്തുകൂടും
ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം അടുത്ത മാസം അഞ്ചിന് ഡൽഹിയിൽ ഒത്തുകൂടും. ദക്ഷിണാഫ്രിക്കൻ ടീം ജൂൺ രണ്ടിന് എത്തും. ജൂൺ 9 മുതലാണ് പരമ്പര ആരംഭിക്കുക. പരമ്പരയിൽ ബയോ ബബിളോ സ്റ്റേഡിയത്തിൽ കാണികളെ അനുവദിക്കുന്നതിൽ നിയന്ത്രണങ്ങളോ ഇല്ല. എന്നാൽ, താരങ്ങളെ ഇടക്കിടെ കൊവിഡ് ടെസ്റ്റ് ചെയ്യും. ഡൽഹിയിലാണ് ആദ്യത്തെ മത്സരം. കട്ടക് (ജൂൺ 12), വിശാഖപട്ടണം (ജൂൺ 14), രാജ്കോട്ട് (ജൂൺ 17), ബെംഗളൂരു (ജൂൺ 19) എന്നീ വേദികളിലാണ് അടുത്ത മത്സരങ്ങൾ. മുതിർന്ന പല […]
ഹാർദ്ദിക്കിന് നേതൃപാടവമുണ്ട്; ഭാവിയിൽ ഇന്ത്യയെ നയിക്കാനാവുമെന്ന് സുനിൽ ഗവാസ്കർ
ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദ്ദിക് പാണ്ഡ്യയെ പുകഴ്ത്തി മുൻ ദേശീയ താരവും കമൻ്റേറ്ററുമായ സുനിൽ ഗവാസ്കർ. ഹാർദ്ദിക്കിന് നേതൃപാടവമുണ്ടെന്നും ഭാവിയിൽ ഇന്ത്യൻ ടീമിനെ നയിക്കാനാവുമെന്നും ഗവാസ്കർ പറഞ്ഞു. ആദ്യ സീസണിൽ തന്നെ ഗുജറാത്തിനെ ചാമ്പ്യന്മാരാക്കാൻ ഹാർദ്ദിക്കിനു സാധിച്ചിരുന്നു. “അവന് ബാറ്റ് കൊണ്ടും പന്തുകൊണ്ടും ചെയ്യാൻ കഴിയുന്നതെന്തെന്ന് നമുക്കറിയാം. എന്നാൽ, സീസൺ ആരംഭിക്കുന്നതിനു മുൻപ് അവന് 4 ഓവറും എറിയാൻ കഴിയുമോ എന്ന് സംശയമുണ്ടായിരുന്നു. എന്നാൽ അതിനു കഴിയുമെന്ന് അവൻ തെളിയിച്ചു. എല്ലാവരും സന്തോഷവാന്മാരാണ്. നിങ്ങൾക്ക് നേതൃപാടവം ഉണ്ടെങ്കിൽ […]
ഇംഗ്ലണ്ട് പേസർ ഒലി റോബിൻസണ് കൊവിഡ്
ഇംഗ്ലണ്ട് പേസർ ഒലി റോബിൻസണ് കൊവിഡ് ബാധ സ്ഥിരീകരിച്ചു. വ്യാഴാഴ്ചയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. താരം ഇപ്പോൾ ഐസൊലേഷനിലാണ്. നിലവിൽ പരുക്കേറ്റ താരം ഇംഗ്ലണ്ട് ടീമിൽ നിന്നും കൗണ്ടി ക്ലബ് സസക്സിൽ നിന്നും പുറത്തായി. ന്യൂസീലൻഡിനെതിരെ നടക്കുന്ന ആദ്യ രണ്ട് ടെസ്റ്റിലും താരം കളിക്കില്ല. ഇംഗ്ലണ്ടിനായി 9 ടെസ്റ്റ് മത്സരങ്ങൾ കളിച്ച റോബിൻസൺ 39 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ജൂൺ 2 മുതലാണ് ഇംഗ്ലണ്ട്-ന്യൂസീലൻഡ് ടെസ്റ്റ് പരമ്പര ആരംഭിക്കുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് ലോർഡ്സിൽ നടക്കും. […]
‘ടിം ഡേവിഡിനെ ഉടൻ ദേശീയ ടീമിൽ പരിഗണിക്കും’; ഓസീസ് ക്യാപ്റ്റൻ ആരോൻ ഫിഞ്ച്
ടിം ഡേവിഡിനെ ഉടൻ ദേശീയ ടീമിൽ പരിഗണിച്ചേക്കുമെന്ന് ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഐപിഎലിൽ മുംബൈ ഇന്ത്യൻസിനു വേണ്ടി ഗംഭീര ഫോമിലായിരുന്ന ടിം ഡേവിഡ് ഏറെ വൈകാതെ ദേശീയ ടീമിലെത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെ ശരിവച്ചുകൊണ്ടാണ് ക്യാപ്റ്റൻ രംഗത്തുവന്നത്. “കുറച്ചുനാളായി അദ്ദേഹം തകർപ്പൻ ഫോമിലാണ്. ഐപിഎലിലെ അവസാന മത്സരങ്ങളിൽ ടിം വളരെ മികച്ചുനിന്നു. ആദ്യ പന്തുമുതൽ ഷോട്ടുകൾ കളിക്കുക എന്നത് വളരെ സവിശേഷതയുള്ള ഒരു കഴിവാണ്. അത് ഏറെക്കാലമായി അദ്ദേഹം തുടരുന്നു. ഇക്കാര്യം കുറച്ച് കാലത്തിനുള്ളിൽ ഞങ്ങൾ പരിഗണിക്കും.”- […]
ഏഷ്യാ കപ്പ് ശ്രീലങ്കയിൽ തന്നെ നടന്നേക്കും; തുടങ്ങുക ഈ വർഷം ഓഗസ്റ്റിൽ
ഇക്കൊല്ലം ഏഷ്യാ കപ്പ് ക്രിക്കറ്റ് ശ്രീലങ്കയിൽ തന്നെ നടന്നേക്കുമെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് 24 മുതൽ സെപ്തംബർ 7 വരെയാണ് ടൂർണമെൻ്റ് നടക്കുക എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശ്രീലങ്കയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് ഏഷ്യാ കപ്പ് വേദി ഇക്കൊല്ലം മാറ്റിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഓഗസ്റ്റ് 27 മുതൽ സെപ്തംബർ 11 വരെ ടി-20 ഫോർമാറ്റിലാണ് ഏഷ്യാ കപ്പ് നേരത്തെ തീരുമാനിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ ഐപിഎൽ സംപ്രേഷണം നിർത്തിവച്ചിരുന്നു. ഏഷ്യാ കപ്പ് പോലെ ഒരു വലിയ […]
14 വർഷങ്ങൾക്കു ശേഷം രാജസ്ഥാൻ കലാശപ്പോരിൽ; അമരത്ത് മലയാളി
14 വർഷങ്ങൾക്കു ശേഷം രാജസ്ഥാൻ റോയൽസ് ഐപിഎൽ ഫൈനലിലെത്തിയിരിക്കുകയാണ്. 2008ൽ, ഐപിഎലിൻ്റെ ആദ്യ സീസണിൽ ഷെയിൻ വോൺ ആണ് ഇതിനു മുൻപ് രാജസ്ഥാനെ ഫൈനലിലെത്തിച്ചത്. അക്കൊല്ലം കരുത്തരായ ചെന്നൈ സൂപ്പർ കിംഗ്സിനെ ഞെട്ടിച്ച് വോണും സംഘവും സമാനതകളില്ലാത്ത ക്രിക്കറ്റ് കാവ്യം എഴുതി. ആദ്യ സീസണു ശേഷം ഒരിക്കൽ പോലും ഫൈനൽ കളിക്കാൻ രാജസ്ഥാനു സാധിച്ചില്ല. അതാണ് ഒരു മലയാളിയുടെ കീഴിൽ രാജസ്ഥാൻ തിരുത്തിയെഴുതിയത്. കഴിഞ്ഞ സീസണിലാണ് സഞ്ജു റോയൽസിൻ്റെ നായകനായി അവരോധിക്കപ്പെടുന്നത്. പരുക്കും താരങ്ങളുടെ കൊഴിഞ്ഞുപോക്കും കൊണ്ട് […]
കിരൺ പ്രഭു നവഗിരെ!; തോൽവിയിലും തല ഉയർത്തി വെലോസിറ്റി
വനിതാ ടി-20 ചലഞ്ചിൽ വെലോസിറ്റിക്കെതിരെ ട്രെയിൽബ്ലേസേഴ്സിനു ജയം. 16 റൺസിനാണ് സ്മൃതിയും സംഘവും വിജയിച്ചത്. 191 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെലോസിറ്റിക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുക്കാനേ സാധിച്ചുള്ളൂ. 69 റൺസെടുത്ത കിരൺ നവഗിരെ വെലോസിറ്റിയുടെ ടോപ്പ് സ്കോററായി. 191 റൺസെന്ന റെക്കോർഡ് വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ വെലോസിറ്റിക്ക് തകർപ്പൻ തുടക്കമാണ് ലഭിച്ചത്. ഷഫാലി വർമ്മയും യസ്തിക ഭാട്ടിയയും ചേർന്ന ഓപ്പണിംഗ് സഖ്യം ആദ്യ വിക്കറ്റിൽ 36 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 15 പന്തുകളിൽ 19 റൺസെടുത്ത […]
സഞ്ജുവിനു കഴിയാത്തത് രജതിനു കഴിഞ്ഞു; ആർസിബി താരത്തെ പുകഴ്ത്തി മാത്യു ഹെയ്ഡൻ
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം രജത് പാടിദാറിനെ പുകഴ്ത്തി ഓസ്ട്രേലിയയുടെ മുൻ താരം മാത്യു ഹെയ്ഡൻ. ഗുജറാത്ത് ടൈറ്റൻസിനെതിരെ സഞ്ജു സാംസണു കഴിയാത്തത് രജത് പാടിദാറിനു സാധിച്ചു. അത് അയാളുടെ രാത്രിയായിരുന്നു എന്നും ഹെയ്ഡൻ പറഞ്ഞു. ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരായ എലിമിനേറ്ററിൽ തകർപ്പൻ സെഞ്ചുറിയടിച്ച പാടിദാർ ബാംഗ്ലൂരിനെ വിജയിപ്പിച്ചിരുന്നു. “സഞ്ജുവിനു സാധിക്കാതിരുന്നത് രജതിനു കഴിഞ്ഞു. അത് അയാളുടെ രാത്രിയായിരുന്നു. അയാളുടെ വാഗൺ വീൽ നോക്കൂ. ഓൺസൈഡിലൂടെ അയാൾ ചില വമ്പൻ ഷോട്ടുകൾ കളിച്ചു. ഒപ്പം, ഓഫ്‌സൈഡിലൂടെയും ചില […]
ലക്നൗ പുറത്ത്, രണ്ടാം ക്വാളിഫയറിൽ ബാംഗ്ലൂർ രാജസ്ഥാനെ നേരിടും
ഐപിഎൽ എലിമിനേറ്റർ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയം. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ആവേശ പോരിൽ എൽ.എസ്.ജിയെ 14 റണ്‍സിന് തോൽപിച്ചാണ് ആര്‍സിബി ക്വാളിഫയറിലേക്ക് യോഗ്യത നേടിയത്. 27ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ആര്‍സിബി രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ആര്‍സിബി ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന്റെ പോരാട്ടം ആറു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സില്‍ അവസാനിച്ചു. ക്യാപ്‌റ്റൻ കെ എൽ രാഹുലും (58 പന്തിൽ 79) ദീപക് ഹൂഡയും […]












