Cricket

ലോകകപ്പ് ടീം; കോലിയെ ഒഴിവാക്കി സെവാഗിന്റെ ടോപ്പ് ത്രീ

ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് വിരാട് കോലിയെ ഒഴിവാക്കി മുൻ ദേശീയ താരം വീരേന്ദർ സെവാഗ്. ലോകകപ്പിൽ വലങ്കയ്യൻ-ഇടങ്കയ്യൻ ബാറ്റർമാരെ ടോപ്പ് ഓർഡറിൽ പരിഗണിക്കുന്നത് നല്ലതായിരിക്കുമെന്ന് സെവാഗ് പറഞ്ഞു. ആദ്യ മൂന്ന് നമ്പറുകളിൽ ഇഷാൻ കിഷൻ, രോഹിത് ശർമ, കെഎൽ രാഹുൽ എന്നിവർ കളിക്കുന്നത് നന്നാവുമെന്ന് സെവാഗ് അഭിപ്രായപ്പെട്ടു.  “കൂറ്റനടിക്കാരെ പരിഗണിക്കുമ്പോൾ ടി-20യിൽ ഇന്ത്യക്ക് ഒട്ടേറെ താരങ്ങളുണ്ട്. എങ്കിലും വ്യക്തിപരമായി ടോപ്പ് ത്രീയിൽ രോഹിത് ശർമ, ഇഷാൻ കിഷൻ, കെഎൽ രാഹുൽ എന്നിവരെയാണ് ഞാൻ പിന്തുണയ്ക്കുന്നത്. […]

Cricket

ഋതുരാജിനു പകരം സഞ്ജുവോ ത്രിപാഠിയോ?; പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും

അയർലൻഡിനെതിരായ ഇന്ത്യയുടെ രണ്ടാം ടി-20 മത്സരം ഇന്ന്. ആദ്യ ടി-20 വിജയിച്ച ഇന്ത്യ പരമ്പര ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ഡബ്ലിനിലെ മലഹിഡെ ക്രിക്കറ്റ് ക്ലബിലാണ് മത്സരം. പരുക്കേറ്റ ഋതുരാജ് ഗെയ്ക്‌വാദ് പുറത്തിരിക്കുമെങ്കിൽ പകരം മലയാളി താരം സഞ്ജു സാംസണോ രാഹുൽ ത്രിപാഠിയോ കളത്തിലിറങ്ങും. ഓപ്പണറെന്നത് പരിഗണിക്കുമ്പോൾ ത്രിപാഠിയ്ക്ക് ടീമിൽ ഇടം ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ രണ്ട് പരമ്പരകളും ഇടം പിടിച്ചെങ്കിലും പ്ലേയിങ് ഇലവനിൽ ഉൾപ്പെടാതിരുന്ന അർഷ്ദീപ് സിംഗ് ഇന്ന് കളിക്കാനുള്ള സാധ്യത […]

Cricket Sports

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു;സാം ബില്ലിംഗ്‌സും ജെയിംസ് ആൻഡേഴ്സണും ടീമിൽ

ഇന്ത്യയ്‌ക്കെതിരായി വെള്ളിയാഴ്ച ആരംഭിക്കുന്ന ടെസ്റ്റിനുള്ള ടീമിനെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) പ്രഖ്യാപിച്ചു. എഡ്ജ്ബാസ്റ്റണിൽ ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് ടീമിൽ കെന്റ് വിക്കറ്റ് കീപ്പർ സാം ബില്ലിംഗ്‌സിനെ ഉൾപ്പെടുത്തി. ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റ് നഷ്ടമായ ജെയിംസ് ആൻഡേഴ്സണും ടീമിൽ ഇടം നേടിയിട്ടുണ്ട്.  നിലവിൽ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. കഴിഞ്ഞ വർഷം ഇന്ത്യൻ ക്യാമ്പിനുള്ളിൽ കൊവിഡ്-19 പടർന്നതിനെ തുടർന്ന് അഞ്ചാം ടെസ്റ്റ് ഈ വർഷത്തേക്ക് പുനഃക്രമീകരിച്ചു. ലെസ്റ്റർഷെയറിനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യ സമനില വഴങ്ങിയപ്പോൾ […]

Cricket

അയർലൻഡിൽ തണുപ്പ് കഠിനം; താൻ മൂന്ന് സ്വെറ്ററുകൾ ധരിച്ചെന്ന് ചഹാൽ

അയർലൻഡിലെ കാലാവസ്ഥ വളരെ ബുദ്ധിമുട്ടുള്ളതാണെന്ന് ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹാൽ. ഇവിടെ തണുപ്പ് കഠിനമാണെന്നും താൻ ഫിംഗർ സ്പിന്നറാണെന്ന് തോന്നിയെന്നും ചഹാൽ പറഞ്ഞു. ആദ്യ മത്സരത്തിൽ മാൻ ഓഫ് ദി മാച്ചായ ചഹാൽ മത്സരത്തിനു ശേഷം സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. “ഈ സാഹചര്യങ്ങളിൽ പന്തെറിയുന്നത് വളരെ ബുദ്ധിമുട്ടാണ്. ഞാൻ ഫിംഗർ സ്പിന്നറാണെന്ന് തോന്നി. ചിലപ്പോഴൊക്കെ അത് ബുദ്ധിമുട്ടാണ്. പക്ഷേ, ഏത് സാഹചര്യവുമായി പൊരുത്തപ്പെടാൻ സാധിക്കണം. മൂന്ന് സ്വെറ്ററുകളാണ് ഇപ്പോൾ ധരിച്ചിരിക്കുന്നത്.”- ചഹാൽ പറഞ്ഞു. മത്സരത്തിൽ അയർലൻഡിനെ […]

Cricket

സഞ്ജുവിനു പകരം ടീമിൽ; ഹൂഡയ്ക്കെതിരെ ഇന്ത്യൻ കാണികളുടെ അധിക്ഷേപം

അയർലൻഡിനെതിരായ ആദ്യ ടി-20യിൽ സഞ്ജുവിനു പകരം ഇന്ത്യൻ ടീമിൽ ഇടംനേടിയ ദീപക് ഹൂഡയ്ക്കെതിരെ കാണികളുടെ അധിക്ഷേപം. ബൗണ്ടറി വരയ്ക്കു സമീപം ഫീൽഡ് ചെയ്യുമ്പോഴാണ് ഹൂഡയ്ക്ക് കാണികളുടെ അധിക്ഷേപം നേരിടേണ്ടിവന്നത്. മത്സരത്തിലുടനീളം ഹൂഡയ്ക്ക് അധിക്ഷേപം നേരിടേണ്ടിവന്നു. മത്സരത്തിൽ ഹൂഡ വളരെ മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യ ഇന്നിംഗ്സിൽ ഫീൽഡ് ചെയ്യുന്നതിനിടെ പരുക്കേറ്റ ഋതുരാജിനു പകരം ഓപ്പണറായി ക്രീസിലെത്തിയ ഹൂഡ തുടക്കത്തിൽ പതറിയെങ്കിലും 29 പന്തുകളിൽ 47 റൺസെടുത്ത് പുറത്താവാതെ നിന്നു. ഹൂഡയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. മത്സരത്തിൽ അയർലൻഡിനെ […]

Cricket

ഇന്ത്യൻ ജഴ്സിയിൽ 15 വർഷം; പോസ്റ്റുമായി രോഹിത് ശർമ

ദേശീയ ജഴ്സിയിൽ 15 വർഷം പൂർത്തിയാക്കി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ. ഇതേ ദിവസം 2007ൽ അയർലൻഡിനെതിരായ ഏകദിന മത്സരത്തിലാണ് താരം ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യൻ ജഴ്സിയിൽ ഒന്നര പതിറ്റാണ്ട് പൂർത്തിയാക്കിയ വിവരം രോഹിത് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചു. ‘ഇന്ത്യൻ ജഴ്സിയിൽ 15 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ജീവിതത്തിലുടനീളം താലോലിക്കുന്ന ഓർമകളാണിത്. ഈ യാത്രയിൽ പങ്കായവർക്കും നല്ല ഒരു കളിക്കാരനാവാൻ എന്നെ സഹായിച്ചവർക്കും നന്ദി അറിയിക്കുന്നു. ആരാധകരോടും വിമർശകരോടും ക്രിക്കറ്റ് […]

Cricket

ടി-20 ലോകകപ്പിൽ പാകിസ്താന് മികച്ച സാധ്യതകൾ: ഷാഹിദ് അഫ്രീദി

ഇക്കൊല്ലത്തെ ടി-20 ലോകകപ്പിൽ പാകിസ്താന് മികച്ച സാധ്യതകളെന്ന് മുൻ താരം ഷാഹിദ് അഫ്രീദി. ടീം കരുത്തുറ്റതാണെന്നും മികച്ച പ്രകടനം നടത്താൻ ടീമിനു സാധിക്കുമെന്നും അഫ്രീദി പറഞ്ഞു. ഒരു പാക് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അഫ്രീദി ശുഭാപ്തിവിശ്വാസം പങ്കുവച്ചത്. (t20 world cup pakistan afridi) “ടി-20 ലോകകപ്പിനായി പുറപ്പെടുന്ന സംഘം കരുത്തരാണ്. നല്ല ബൗളർമാരുണ്ട്, ആക്രമിച്ചുകളിക്കാൻ കഴിയുന്ന ഓൾറൗണ്ടർമാരും ഉണ്ട്. ഓസ്ട്രേലിയയിലെ പിച്ചുകൾ മികച്ചതാണ്. അതുകൊണ്ട് തന്നെ നല്ല ഫലം ലഭിക്കുമെന്ന് കരുതുന്നു. മാൻ മാനേജ്മെൻ്റാണ് പ്രധാനം. […]

Cricket

ഇംഗ്ലണ്ട് പര്യടനത്തിലെ സന്നാഹ മത്സരം ഇന്ന്; നാല് ഇന്ത്യൻ താരങ്ങൾ എതിർ ടീമിൽ കളിക്കും

ഇംഗ്ലണ്ട് പര്യടനത്തിലെ സന്നാഹ മത്സരം ഇന്ന് നടക്കും. കൗണ്ടി ക്ലബായ ലെസെസ്റ്റെർഷയറിനെതിരെ ഇന്ന് വൈകിട്ട് 3.30നാണ് ചതുർദിന മത്സരം ആരംഭിക്കുക. നാല് ഇന്ത്യൻ താരങ്ങൾ ലെസെസ്റ്റെർഷയറിനായി കളിക്കും. കഴിഞ്ഞ ദിവസം കൊവിഡ് മുക്തനായ വിരാട് കോലി ഇന്ന് കളിക്കുമോ എന്നതിൽ വ്യക്തതയില്ല. കൊവിഡ് ബാധിച്ച സ്പിന്നർ ആർ അശ്വിൻ ഇംഗ്ലണ്ടിലെത്തിയിട്ടില്ല. താരം ആദ്യ ടെസ്റ്റിനു മുൻപ് എത്തുമെന്നാണ് കരുതപ്പെടുന്നത്. (warm up match india Leicestershire) ചേതേശ്വർ പൂജാര, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ […]

Cricket

മൂന്ന് പതിറ്റാണ്ടിന് ശേഷം ഓസ്‌ട്രേലിയയെ തകര്‍ത്ത് ശ്രീലങ്കയ്ക്ക് ഏകദിന പരമ്പര

പരമ്പരയിലെ നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ശ്രീലങ്ക. ശ്രീലങ്ക ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 254 റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെ ജയത്തോടെ പരമ്പരയില്‍ ശ്രീലങ്ക 3-1ന് മുന്നിലെത്തി. ഇത് 30 വര്‍ഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയയെ കീഴടക്കി ശ്രീലങ്ക പരമ്പര സ്വന്തമാക്കുന്നത്. ശ്രീലങ്കയുടെ ദസുന്‍ ഷനക എറിഞ്ഞ അവസാന ഓവറില്‍ ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കെ ഓസീസിന് 19 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്നു. ആദ്യ പന്തില്‍ റണ്‍സെടുക്കാനാകാത്ത കുനെമാന്‍ രണ്ടാം പന്ത് ബൗണ്ടറി കടത്തി. […]

Cricket

സെൽഫിയെടുക്കാനെത്തിയ ഗ്രൗണ്ട്സ്മാനെ അപമാനിച്ചു; ഋതുരാജിനെതിരെ വിമർശനം ശക്തം: വിഡിയോ

സെൽഫിയെടുക്കാനെത്തിയ ഗ്രൗണ്ട്സ്മാനെ അപമാനിച്ചു എന്ന ആരോപണമുയർത്തി ഇന്ത്യൻ യുവ ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദിനെതിരെ വിമർശനം ശക്തം. ഇത്തരത്തിൽ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സെൽഫിയെടുക്കാനെത്തിയ ഗ്രൗണ്ട്സ്മാനെ മാറ്റിയിരുത്തുന്നതും ഫോണിലേക്ക് നോക്കാതെ തിരികെയിരിക്കുന്നതും വിഡിയോയിൽ കാണാം. ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ അവസാന ടി-20യിലാണ് ആരോപണ വിധേയമായ സംഭവമുണ്ടായത്. മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. മഴയത്ത് ഡഗൗട്ടിലിരിക്കുകയായിരുന്ന ഋതുരാജിൻ്റെ അടുത്തേക്ക് ഒരു ഗ്രൗണ്ട്സ്മാൻ എത്തുകയും അടുത്തുള്ള കസേരയിൽ ഇരിക്കുകയും ചെയ്തു. എന്നാൽ, ഇയാളെ ഋതുരാജ് തള്ളി നീങ്ങിയിരിക്കാൻ ആവശ്യപ്പെടുകയാണ്. തുടർന്ന് ഗ്രൗണ്ട്സ്മാൻ […]