Cricket

അല്പം ഭാരം കുറച്ചാൽ ഋഷഭ് പന്തിന് മോഡലാകാൻ കഴിയും: ഷൊഐബ് അക്തർ

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ പുകഴ്ത്തി പാകിസ്താൻ മുൻ പേസർ ഷൊഐബ് അക്തർ. ഇന്ത്യൻ മാർക്കറ്റ് വളരെ വലുതാണെന്നും കാണാൻ സുന്ദരനായതിനാൽ മോഡലാവാൻ സാധിക്കുമെന്നും അക്തർ പറഞ്ഞു. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് അക്തറിൻ്റെ പ്രതികരണം. “ഋഷഭ് പന്ത് ഭയമില്ലാത്ത കളിക്കാരനാണ്. കട്ട് ഷോട്ടുണ്ട്, പുൾ ഷോട്ടുണ്ട്, റിവേഴ്സ് സ്വീപ്പുണ്ട്, സ്ലോഗ് സ്വീപ്പുണ്ട്, പാഡിൽ സ്വീപ്പുണ്ട്. അയാൾ ഓസ്ട്രേലിയയിൽ ടെസ്റ്റ് മത്സരം വിജയിച്ചു. ഇംഗ്ലണ്ടിൽ മത്സരം വിജയിച്ച് ഒറ്റക്ക് ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് പരമ്പര ജയം നേടിക്കൊടുത്തു. […]

Cricket

ഇന്ത്യ- വിൻഡീസ് പര്യടനം നാളെ മുതൽ; സഞ്ജുവിന്റെ സാധ്യതകൾ വിരളം

ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം നാളെ മുതൽ. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക. പരമ്പരയിലെ ആദ്യ മത്സരം നാളെ ഇന്ത്യൻ സമയം രാത്രി ഏഴിന് ട്രിനിഡാഡിലെ ക്വീൻസ് പാർക്ക് ഓവലിൽ ആരംഭിക്കും. മലയാളി താരം സഞ്ജു സാംസൺ 16 അംഗ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലായ് മാസത്തിൽ ശ്രീലങ്കക്കെതിരെയാണ് സഞ്ജു ആദ്യമായും അവസാനമായും കളിച്ച ഏകദിന മത്സരം. കളിയിൽ താരം 46 റൺസെടുത്ത് പുറത്തായിരുന്നു. ശിഖർ ധവാൻ ക്യാപ്റ്റനാവുമ്പോൾ താരം തന്നെ ഒരു […]

Cricket

സിംബാബ്‌വെക്കെതിരെ കളിച്ച് ഫോം വീണ്ടെടുക്കാൻ കോലി

ഇന്ത്യയുടെ മുൻ നായകൻ വിരാട് കോലിയെ സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. ഫോം നഷ്ടപ്പെട്ട് ഉഴറുന്ന കോലിയ്ക്ക് ഫോം വീണ്ടെടുക്കാൻ സിംബാബ്‌വെ പര്യടനം തുണയാവുമെന്നാണ് കരുതപ്പെടുന്നത്. അടുത്ത മാസമാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പര്യടനത്തിനായി ഇന്ത്യ സിംബാബ്‌വെയിലേക്ക് പോകുന്നത്. പരമ്പരയിൽ യുവതാരങ്ങളെയാവും അയക്കുക. ഇവർക്കൊപ്പം കോലിയെയും ടീമിൽ പരിഗണിക്കുമെന്നാണ് റിപ്പോർട്ട്. വിരാട് കോലി ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുന്നു എന്നാണ് റിപ്പോർട്ട്. ഏറെക്കാലമായി മോശം ഫോമിലുള്ള കോലി ഇടവേളയെടുക്കണമെന്ന് പല മുൻ താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും അഭിപ്രായപ്പെട്ടിരുന്നെങ്കിലും […]

Cricket

20 മിനിട്ട് ലഭിച്ചാൽ കോലിയെ സഹായിക്കാമെന്ന് ഗവാസ്കർ

ഇന്ത്യയുടെ മുൻ നായകൻ വിരാട് കോലിയെ ഫോമിലേക്ക് തിരികെയെത്താൻ താൻ സഹായിക്കാമെന്ന് മുൻ താരം സുനിൽ ഗവാസ്കർ. കോലിയുമൊത്ത് 20 മിനിട്ട് ലഭിച്ചാൽ തനിക്ക് അദ്ദേഹത്തെ സഹായിക്കാനാവുമെന്ന് ഗവാസ്കർ പറഞ്ഞു. 2019 നവംബറിനു ശേഷം കോലി ഇതുവരെ മൂന്നക്കം കടന്നിട്ടില്ല. “കോലിക്കൊപ്പം 20 മിനിറ്റ് ലഭിച്ചാൽ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടതെന്ന് എനിക്ക് അദ്ദേഹത്തോട് പറയാൻ കഴിഞ്ഞേക്കും. അത് ചിലപ്പോൾ കോലിയെ സഹായിച്ചേക്കും. ഓഫ് സ്റ്റംപ് ലൈനിൽ വരുന്ന പന്തുകളിൽ കോലി നേരിടുന്ന പ്രശ്‌നം മറികടക്കാൻ അദ്ദേഹത്തിന് ഇതിലൂടെ സാധിച്ചേക്കും. […]

Cricket

കോലിയ്ക്ക് കീഴിൽ ഞാൻ കളിച്ചെങ്കിൽ ഇന്ത്യ ലോകകപ്പ് നേടിയേനെ: ശ്രീശാന്ത്

വിരാട് കോലി നായകനായ ടീമിൽ താൻ കളിച്ചിരുന്നെങ്കിൽ ഇന്ത്യ ലോകകപ്പ് നേടിയേനെ എന്ന് മുൻ ഇന്ത്യൻ പേസറും മലയാളിയുമായ എസ് ശ്രീശാന്ത്. ക്രിക്ക്‌ചാറ്റിൻ്റെ ഷെയർ ചാറ്റ് ഓഡിയോ ചാറ്റ്റൂമിലാണ് ശ്രീശാന്ത് മനസുതുറന്നത്. 2007 ടി-20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും കളിച്ച ശ്രീശാന്ത് രണ്ട് ടൂർണമെൻ്റുകളും വിജയിക്കുകയും ചെയ്തു. “ഞാൻ ടീമിലുണ്ടായിരുന്നു എങ്കിൽ 2015, 2019, 2021 വർഷങ്ങളിൽ ഇന്ത്യ ലോകകപ്പ് നേടിയേനെ. ഞാൻ മാർഗനിർദേശങ്ങൾ നൽകിയ സഞ്ജു സാംസണും സച്ചിൻ ബേബിയും നന്നായാണ് മുൻപോട്ട് പോകുന്നത്.”- […]

Cricket

വിൻഡീസിനെതിരായ ടി-20യിൽ കോലിക്കും ബുംറയ്ക്കും വിശ്രമം അനുവദിച്ചേക്കും

വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിൽ വിരാട് കോലിക്കും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിച്ചേക്കും. അഞ്ച് ടി-20കളാണ് ഇന്ത്യ വിൻഡീസിനെതിരെ കളിക്കുക. മൂന്ന് ഏകദിനങ്ങളും പര്യടനത്തിലുണ്ട്. ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നായകൻ രോഹിത് ശർമ, വിരാട് കോലി, ഋഷഭ് പന്ത് ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഓപ്പണർ ശിഖർ ധവാനാണ് എല്ലാ മത്സരങ്ങളിലും ഇന്ത്യയെ നയിക്കുക. മലയാളി താരം സഞ്ജു സാംസണും ടീമിൽ ഇടംപിടിച്ചു. ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റൻ. ശിഖർ […]

Cricket

പരുക്ക് ഭേദമായില്ലെന്ന് സൂചന; കോലി രണ്ടാം ഏകദിനത്തിലും കളിച്ചേക്കില്ല

മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി രണ്ടാം ഏകദിനത്തിലും കളിച്ചേക്കില്ലെന്ന് സൂചന. നാഭിയ്ക്ക് പരുക്കേറ്റ് ആദ്യ മത്സരത്തിൽ നിന്ന് വിട്ടുനിന്ന കോലി ഇതുവരെ പരിശീലനം പുനരാരംഭിച്ചിട്ടില്ല. കോലിയുടെ അഭാവത്തിൽ ശ്രേയാസ് അയ്യരാണ് ആദ്യ ഏകദിനത്തിൽ മൂന്നാം നമ്പരിലിറങ്ങിയത്. രണ്ടാം ഏകദിനത്തിൽ കോലി കളിച്ചില്ലെങ്കിൽ ശ്രേയാസ് തന്നെയാവും മൂന്നാം നമ്പറിൽ കളിക്കുക. അതേസമയം, ഏറ്റവും പുതിയ ഐസിസി റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾ നേട്ടമുണ്ടാക്കി. പേസർ ജസ്പ്രീത് ബുംറ ഏകദിന റാങ്കിംഗിലും ബാറ്റർ സൂര്യകുമാർ യാദവ് ടി-20 റാങ്കിംഗിലും നേട്ടമുണ്ടാക്കി. […]

Cricket

ഇംഗ്ലണ്ട് ബാറ്റ് ചെയ്യും; കോലി കളിക്കില്ല, പകരം ശ്രേയാസ് അയ്യർ

ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനു ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു. പരുക്കേറ്റ മുൻ ക്യാപ്റ്റൻ വിരാട് കോലി ഇന്ന് കളിക്കില്ല. പകരം ശ്രേയാസ് അയ്യർ മൂന്നാം നമ്പറിൽ കളിക്കും. പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരാണ് പേസർമാർ. രോഹിത് ശർമ, യുസ്‌വേന്ദ്ര ചഹാൽ എന്നിവർ സ്പിൻ ഓപ്ഷനുകളാണ്. ഇന്ത്യ : Rohit Sharma, Shikhar Dhawan, Shreyas Iyer, Suryakumar Yadav, Rishabh Pant, Hardik Pandya, […]

Cricket

കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റ്; ശക്തമായ ടീമുമായി ഇന്ത്യ

കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ സ്മൃതി മന്ദനയാണ് വൈസ് ക്യാപ്റ്റൻ. ഷഫാലി വർമ, യസ്തിക ഭാട്ടിയ, സബ്ബിനേനി മേഘന, ജമീമ റോഡ്രിഗസ്, സ്നേഹ് റാണ, രാധ യാദവ്, പൂജ വസ്ട്രാക്കർ, മേഘന സിംഗ്, രാജേശ്വരി ഗെയ്ക്‌വാദ് തുടങ്ങിയ താരങ്ങൾ ഇടംപിടിച്ചു. സിമ്രാൻ ബഹാദൂർ, റിച്ച ഘോഷ്, പൂനം യാദവ് എന്നിവർ സ്റ്റാൻഡ് ബൈ താരങ്ങളാണ്. ഇത് ആദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് മത്സര ഇനമാകുന്നത്. ഇന്ത്യൻ […]

Cricket

‘രോഹിത് ശർമ്മ റൺസെടുത്തില്ലെങ്കിൽ ആർക്കും പ്രശ്നമില്ല’; കോലിയെ പിന്തുണച്ച് ഗവാസ്‌കർ

മോശം ഫോമിൽ തുടരുന്ന വിരാട് കോലിയെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. കപിൽ ദേവ്, വീരേന്ദർ സെവാഗ്, വെങ്കിടേഷ് പ്രസാദ് തുടങ്ങിയ മുൻ വെറ്ററൻമാർ ഇതിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ കോലിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ. രോഹിത് ശർമ്മയോ, മറ്റു താരങ്ങളോ റൺസ് കണ്ടെത്താൻ പരാജയപ്പെടുമ്പോൾ ആർക്കും ഒരു പ്രശ്നവുമില്ലെന്ന് ഗവാസ്‌കർ തുറന്നടിച്ചു. “എനിക്ക് മനസ്സിലാകുന്നില്ല, രോഹിത് ശർമ്മ റൺസ് നേടാത്തപ്പോൾ ആരും ഒന്നും പറയുന്നില്ല. മറ്റ് കളിക്കാരുടെ […]