വെസ്റ്റ് ഇൻഡീസും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടി-20 ഇന്ന്. സെൻ്റ് കിറ്റ്സിലെ വാർണർ പാർക്കിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്ക് മത്സരം ആരംഭിക്കും. ആദ്യ കളി വിജയിച്ച ഇന്ത്യ പരമ്പരയിൽ 1-0നു മുന്നിട്ടുനിൽക്കുകയാണ്. ഇന്നത്തെ കളി വിജയിച്ച് പരമ്പരയിലേക്ക് തിരികെവരാനാണ് വെസ്റ്റ് ഇൻഡീസിൻ്റെ ശ്രമം. ടി-20യ്ക്ക് ചേരാത്ത ശ്രേയാർ അയ്യർക്ക് ടീമിൽ വീണ്ടും വീണ്ടും അവസരം നൽകുന്നതിനെതിരായ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് രണ്ടാം മത്സരം നടക്കുന്നത്. ശ്രേയാസിനു പകരം സഞ്ജുവിനെ പരിഗണിക്കണമെന്ന് ക്രിക്കറ്റ് നിരീക്ഷകർ അടക്കം വിവിധ […]
Cricket
‘കോൾ ഹിം സർ’; സച്ചിനെ പേരെടുത്ത് വിളിച്ച ഓസ്‌ട്രേലിയന്‍ യുവ താരത്തിനെതിരെ ആരാധകർ
ആധുനിക ക്രിക്കറ്റിലെ മികച്ച കളിക്കാരിലൊന്നായ സ്റ്റീവ് സ്മിത്തിന്റെ പകരക്കാരൻ എന്ന നിലയിലാണ് ഓസ്‌ട്രേലിയയുടെ യുവ ബാറ്റ്‌സ്മാൻ മാർനസ് ലാബുഷാഗ്നെ അറിയപ്പെടുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ആരാധകരുടെ രോഷം ഏറ്റുവാങ്ങുകയാണ് താരം. ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കറെ ‘സർ’ എന്ന് അഭിസംബോധന ചെയ്യാതെ പേരെടുത്ത് വിളിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മുതലാണ് സംഭവങ്ങളുടെ തുടക്കം. കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റിന്റെ തിരിച്ചുവരവിനെക്കുറിച്ച് സച്ചിൻ ടെണ്ടുൽക്കർ ട്വീറ്റ് ചെയ്യുകയും ഇന്ത്യൻ വനിതാ ക്രിക്കറ്റ് എല്ലാ ആശംസകളും നേരുകയും ചെയ്തിരുന്നു. […]
വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ 119 റണ്‍സ് ജയം; പരമ്പര തൂത്തുവാരി ഇന്ത്യ
വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 119 റൺസിന്റെ ജയം. ഇതോടെ വിന്‍ഡീസിനെതിരായ പരമ്പര ഇന്ത്യ തൂത്തുവാരി (3-0). മഴ കാരണം ഓവറുകള്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് 36 ഓവറില്‍ നേടിയത്. ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിന്‍ഡീസിന്റെ വിജയലക്ഷ്യം 35 ഓവറില്‍ 257 ആയി പുനഃനിശ്ചയിക്കുകയായിരുന്നു. 26 ഓവര്‍ മാത്രം ബാറ്റ് ചെയ്ത വിന്‍ഡീസ് 137 റണ്‍സിന് എല്ലാവരും പുറത്തായി. മഴ ബാധിച്ച അവസാന ഏകദിനത്തിൽ, ഗില്ലിന്റെ […]
ടി-20 സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം; റെക്കോർഡ് പ്രകടനവുമായി ഫ്രഞ്ച് ബാറ്റർ
ടി-20 സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡുമായി ഫ്രഞ്ച് ബാറ്റർ ഗുസ്താവ് മക്കിയോൺ. 2024 ടി-20 ലോകകപ്പിനുള്ള യൂറോപ്പ് സബ് റീജിയണൽ ക്വാളിഫയർ ടൂർണമെൻ്റിൽ സ്വിറ്റ്സർലൻഡിനെതിരെയായിരുന്നു ഗുസ്താവിൻ്റെ റെക്കോർഡ് പ്രകടനം. 18 വയസും 280 ദിവസവും പ്രായമുള്ള ഗുസ്താവ് അഫ്ഗാനിസ്ഥാൻ ബാറ്റർ ഹസ്‌റതുള്ള സസായുടെ റെക്കോർഡാണ് തകർത്തത്. 61 പന്തുകളിൽ നിന്ന് 109 റൺസ് ആണ് ഗുസ്താവ് നേടിയത്. 2019ൽ അയർലൻഡിനെതിരെ 62 പന്തുകളിൽ നിന്ന് പുറത്താവാതെ 162 റൺസെടുക്കുമ്പോൾ 20 വയസും 337 […]
സഞ്ജുവും, ശ്രെയസും തിളങ്ങി; അക്‌സർ പട്ടേലിന്റെ കരുത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ജയം
വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയം.മൂന്ന് മത്സരങ്ങളുള്ള പരമ്പര 2-0 ഇന്ത്യ സ്വന്തമാക്കി. രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റിൻഡീസ് 50 ഓവറിൽ 311 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അക്‌സർ പട്ടേലിന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ 2 പന്തുകൾ ശേഷിക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു. സ്കോർ 50 ഓവർ വെസ്റ്റിൻഡീസ് 311/6, ഇന്ത്യ 49.4 ഓവർ 312/ 8. നാലാം വിക്കറ്റിൽ സഞ്ജു സാംസൺ, ശ്രെയസ് അയ്യർ കൂട്ടുകെട്ടാണ്(99 റൺസ്) വിജയത്തിലേക്കുള്ള അടിത്തറ പാകിയത്. ശ്രെയസ് അയ്യർ […]
സഞ്ജുവിന്റെ സേവ് = ഇന്ത്യയ്ക്ക് വിജയം; കാവലാളായത് സഞ്ജുവിന്റെ സേവെന്ന് മന്ത്രി ശിവന്‍കുട്ടി
സഞ്ജുവിന്റെ സേവാണ് ഇന്ത്യയെ ഇന്നലത്തെ മത്സരത്തിൽ രക്ഷപ്പെടുത്തിയതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ‘സഞ്ജുവിന്റെ സേവ് = ഇന്ത്യയുടെ വിജയം’ എന്നെഴുതിയ കാര്‍ഡ് പങ്കുവച്ചാണ് അദ്ദേഹം പിന്തുണ അറിയിച്ചത്. ”ഒന്നാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനും വിജയത്തിനുമിടയില്‍ ഇന്ത്യയുടെ കാവലാളായത് നമ്മുടെ സഞ്ജു സാംസണ്‍.” എന്ന ഫേസ്ബുക്ക് കുറിപ്പും അതിനൊപ്പമുണ്ടായിരുന്നു. സഞ്ജുവിന്റെ സേവാണ് ഇന്ത്യയെ രക്ഷപ്പെടുത്തിയതെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയും അഭിപ്രായപ്പെട്ടിരുന്നു. ‘സഞ്ജു സാംസണിന്റെ രക്ഷപ്പെടുത്തലായിരുന്നു മത്സരത്തിലെ പ്രധാന വ്യത്യാസം. നൂറ് ശതമാനം ബൗണ്ടറിയെന്ന് ഉറപ്പിച്ചിരുന്നു. മാത്രമല്ല, […]
ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കും ജയം; വെസ്റ്റ് ഇൻഡീസിനെ 3 റൺസിന് തോൽപ്പിച്ചു
അവസാന ഓവർ വരെ നീണ്ട ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കും ജയം. വെസ്റ്റ് ഇൻഡീസിനെ മൂന്ന് റൺസിന് ഇന്ത്യ പരാജയപ്പെടുത്തി. 309 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 305 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി. ട്രിനിഡാഡിലെ പോർട്ട് ഓഫ് സ്പെയിനിൽ നടന്ന ആദ്യ ഏകദിനത്തിൽ ഭാഗ്യം ഇന്ത്യയ്‌ക്കൊപ്പം നിന്നു. വെറും 3 റൺസിന് കഷ്ടിച്ചായിരുന്നു ഇന്ത്യൻ ജയം. മറുപടി ബാറ്റിംഗിൽ ഒന്ന് പതറിയെങ്കിലും […]
ബൈജൂസ് ബിസിസിഐക്ക് നൽകാനുള്ളത് 86.21 കോടി രൂപയെന്ന് റിപ്പോർട്ട്
ടീം ഇന്ത്യയുടെ ജഴ്സി സ്പോൺസറായ ബൈജൂസ് ബിസിസിഐക്ക് നൽകാനുള്ളത് 86.21 കോടി രൂപയെന്ന് റിപ്പോർട്ട്. അതേസമയം, ബിസിസിഐയുമായുള്ള ടൈറ്റിൽ സ്പോൺസർഷിപ്പ് അവസാനിപ്പിക്കാൻ പേടിഎം തയ്യാറെടുക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. രണ്ട് മാസങ്ങൾക്കു മുൻപാണ് എഡ്‌ടെക് കമ്പനിയായ ബൈജൂസുമായി ബിസിസിഐ 2023 ലോകകപ്പ് വരെ കരാർ നീട്ടിയത്. ബിസിസിഐയുമായി കരാർ നീട്ടിയെങ്കിലും കരാറിൽ ഒപ്പിട്ടില്ലെന്നാണ് ബൈജൂസ് പറയുന്നത്. കരാർ ഒപ്പിട്ടതിനു ശേഷം പണം നൽകുമെന്നും ബൈജൂസ് പ്രതിനിധി പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഫിൻടെക് കമ്പനിയായ പേടിഎം ബിസിസിഐയുമായുള്ള […]
ആഭ്യന്തര ടൂർണമെന്റുകളുടെ സമ്മാനത്തുക വർധിപ്പിക്കാൻ ബിസിസിഐ; രഞ്ജി ജേതാക്കൾക്ക് ലഭിക്കുക 2 കോടി രൂപ
രാജ്യത്തെ ആഭ്യന്തര ടൂർണമെൻ്റുകളുടെ പ്രൈസ് മണി വർധിപ്പിക്കാനൊരുങ്ങി ബിസിസിഐ. രഞ്ജി ട്രോഫി ജേതാക്കൾക്ക് രണ്ട് കോടി രൂപ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത അഞ്ച് വർഷത്തേക്കുള്ള ഐപിഎൽ സംപ്രേഷണത്തിനായി ബിസിസിഐക്ക് ലഭിച്ചത് 48,390 കോടി രൂപയാണ്. ഇത്ര ഭീമമായ തുക ലഭിച്ചതിനെ തുടർന്നാണ് ആഭ്യന്തര ടൂർണമെൻ്റുകൾക്കുള്ള സമ്മാനത്തുക വർധിപ്പിക്കാൻ ബിസിസിഐ തീരുമാനിച്ചത്. ലിസ്റ്റ് എ ടൂർണമെൻ്റായ ദിയോധർ ട്രോഫി ആഭ്യന്തര മത്സരങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ ബിസിസിഐ യോഗത്തിൽ തീരുമാനമായി. കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷം രാജ്യത്തെ […]
രാഷ്ട്രീയ പ്രതിസന്ധി; ഏഷ്യാ കപ്പ് ആതിഥേയത്വത്തിൽ നിന്ന് ശ്രീലങ്ക പിന്മാറിയെന്ന് റിപ്പോർട്ട്
ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ആതിഥേയത്വത്തിൽ നിന്ന് ശ്രീലങ്ക പിന്മാറിയെന്ന് റിപ്പോർട്ട്. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ വഷളായിരിക്കുന്ന സാഹചര്യത്തിൽ അത്ര വലിയൊരു ടൂർണമെൻ്റ് നടത്തുക ബുദ്ധിമുട്ടാവുമെന്ന് ക്രിക്കറ്റ് ബോർഡ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചു എന്നാണ് റിപ്പോർട്ട്. ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ സാഹചര്യത്തിൽ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റ് യുഎഇയിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. ടൂർണമെൻ്റ് നടത്താമെന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചതെങ്കിലും രാജ്യത്തെ സാഹചര്യത്തിൽ സുഗമമായി ഏഷ്യാ കപ്പ് നടത്താൻ കഴിയില്ലെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ […]












