Cricket

കൗണ്ടി കളിക്കാനൊരുങ്ങി ശുഭ്മൻ ഗിൽ; പാഡണിയുക ഗ്ലാമോർഗനായി

കൗണ്ടി ടീമുമായി കരാറൊപ്പിട്ട് ശുബ്മൻ ഗിൽ. വിസ ശരിയായാൽ സീസൺ അവസാനം വരെ ഗിൽ ഗ്ലാമോർഗനു വേണ്ടി കളിക്കും. ഇതോടെ സീസണിൽ കൗണ്ടി ക്ലബുകളുമായി കരാറൊപ്പിട്ട ഇന്ത്യൻ താരങ്ങളുടെ എണ്ണം ആറാകും. തകർപ്പൻ ഫോമിലുള്ള ഗിൽ സിംബാബ്‌വെ പരമ്പരയിലെ താരമായിരുന്നു. ചേതേശ്വർ പൂജാര (സസക്സ്), ഉമേഷ് യാദവ് (മിഡിൽസെക്സ്), വാഷിംഗ്ടൺ സുന്ദർ (ലങ്കാഷയർ), നവ്‌ദീപ് സെയ്നി (കെൻ്റ്), മുഹമ്മദ് സിറാജ് (വാർവിക്ക്‌ഷെയർ) എന്നീ ഇന്ത്യൻ താരങ്ങൾ ഗില്ലിനൊപ്പം വിവിധ കൗണ്ടി ക്ലബുകളിൽ ഇക്കൊല്ലം കളിക്കും. അതേസമയം, ഈ […]

Cricket

യുഎഇയെ കീഴടക്കി ഹോങ്കോങിന് ഏഷ്യാ കപ്പ് യോഗ്യത; കളിക്കുക ഇന്ത്യയുടെ ഗ്രൂപ്പിൽ

15ആമത് ഏഷ്യാ കപ്പിലെ അവസാന ടീമായി ഹോങ്കോങ്. അവസാന യോഗ്യതാ മത്സരത്തിൽ യുഎഇയെ മറികടന്നാണ് ഹോങ്കോങ് ഏഷ്യാ കപ്പ് യോഗ്യത നേടിയത്. മത്സരത്തിൽ ഹോങ്കോങ് ഒരു ഓവറും 8 വിക്കറ്റും ബാക്കിനിർത്തി 148 റൺസ് എന്ന വിജയലക്ഷ്യം മറികടന്നു. ഇന്ത്യയും പാകിസ്താനും ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഹോങ്കോങ് ഉൾപ്പെട്ടിരിക്കുന്നത്. ഈ മാസം 31ന് ഇന്ത്യക്കെതിരെയാണ് ഹോങ്കോങിൻ്റെ ആദ്യ മത്സരം. ഈ മാസം 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുക. ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്താനും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും. ടൂർണമെൻ്റിൽ […]

Cricket

പരിശീലക സ്ഥാനത്തുനിന്ന് കുംബ്ലെയെ പുറത്താക്കി പഞ്ചാബ് കിംഗ്സ്

പരിശീലക സ്ഥാനത്തുനിന്ന് അനിൽ കുംബ്ലെയെ പുറത്താക്കി പഞ്ചാബ് കിംഗ്സ്. കുംബ്ലെയുമായി കരാർ പുതുക്കേണ്ടതില്ലെന്ന് ഫ്രാഞ്ചൈസി തീരുമാനിച്ചു. 2020 മുതൽ പഞ്ചാബ് കിംഗ്സിനൊപ്പമുള്ള കുംബ്ലെയുടെ പരിശീലനം വിമർശിക്കപ്പെട്ടിരുന്നതാണ്. കുംബ്ലെ പുറത്തായ ഒഴിവിൽ ഇംഗ്ലണ്ടിൻ്റെ മുൻ ക്യാപ്റ്റൻ ഓയിൻ മോർഗൻ പരിശീലക സ്ഥാനത്തെത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാൽ, ഇതിൽ വ്യക്തതയില്ല. കുംബ്ലെ പരിശീലകനായതിനു ശേഷം ഒരിക്കൽ പോലും പഞ്ചാബ് കിംഗ്സിന് പ്ലേ ഓഫിലെത്താൻ സാധിച്ചിരുന്നില്ല. 2020, 21 സീസണുകളുൽ അഞ്ചാമതും കഴിഞ്ഞ സീസണിൽ ആറാമതുമായിരുന്നു പഞ്ചാബ് ഫിനിഷ് ചെയ്തത്. അതേസമയം, പഞ്ചാബ് […]

Cricket

പരിശീലനം പുനരാരംഭിച്ച് സുരേഷ് റെയ്ന; ഐപിഎലിലേക്ക് തിരികെയെത്തുകയാണോ എന്ന് ആരാധകർ

ക്രിക്കറ്റ് ഫീൽഡിൽ പരിശീലനം പുനരാരംഭിച്ച് ഇന്ത്യയുടെ മുൻ താരം സുരേഷ് റെയ്‌ന. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ റെയ്ന തന്നെയാണ് പരിശീലന വിഡിയോ പങ്കുവച്ചത്. ഇതോടെ താരം ഐപിഎലിലേക്ക് തിരികെയെത്തുകയാണോ എന്ന ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് തന്നെ തിരികെവരണമെന്നും ആരാധകർ പറയുന്നു. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച റെയ്ന 2021 വരെ ചെന്നൈ സൂപ്പർ കിംഗ്സിനായി ഐപിഎൽ കളിച്ചിരുന്നു. 2022ലെ മെഗാ ലേലത്തിൽ റെയ്നയെ ഒരു ടീമും പരിഗണിച്ചിരുന്നില്ല. ഇതേ തുടർന്ന് താരം കഴിഞ്ഞ […]

Cricket

കൗണ്ടി കളിക്കാനൊരുങ്ങി മുഹമ്മദ് സിറാജ്; സീസണിൽ വാർവിക്ക്‌ഷെയറിനായി കളിക്കും

കൗണ്ടി കളിക്കാനൊരുങ്ങി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. വാർവിക്ക്‌ഷെയറാണ് സീസൺ അവസാനം വരെ സിറാജിനെ ടീമിലെത്തിച്ചിരിക്കുന്നത്. ടീമിനു വേണ്ടി സിറാജ് മൂന്ന് മത്സരങ്ങളിൽ കളത്തിലിറങ്ങും. നിലവിൽ ഇന്ത്യന്‍ ടീമിനൊപ്പം സിംബാബ്‍വേ ഏകദിന പരമ്പരയ്ക്കായുള്ള ടീമിന്റെ ഭാഗമാണ് സിറാജ്. ഓഗസ്റ്റ് 22ന് സിംബാബ്‌വെ പരമ്പര അവസാനിക്കും. സെപ്തംബർ 12ന് വാര്‍വിക്ക്ഷയറിന്റെ അടുത്ത കൗണ്ടി മത്സരം നടക്കും. സോമർസെറ്റാണ് എതിരാളികൾ. ടീമിന്റെ 50 ഓവര്‍ സ്ക്വാഡിൽ കൃണാൽ പാണ്ഡ്യയും അംഗമാണ്. ചേതേശ്വർ പൂജാര (സസക്സ്), ഉമേഷ് യാദവ് (മിഡിൽസെക്സ്), വാഷിംഗ്ടൺ […]

Cricket

ഇന്ത്യ സിംബാബ്‌വെ ആദ്യ ഏകദിനം ഇന്ന്

ഇന്ത്യ-സിംബാബ്‍വെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. മുതിർന്ന താരങ്ങളും പരിശീലകനുമില്ലാതെയാണ് ആദ്യ മത്സരത്തിൽ ഇന്ത്യ ഇറങ്ങുക. നായകൻ കെ.എൽ രാഹുലിനും യുവനിരക്കും പരമ്പര നിർണായകമാണ്. ഹരാരെ സ്പോർട്സ് ക്ലബിൽ ഉച്ചയ്ക്ക് 12.45 ആണ് മത്സരം. രാഹുല്‍ ദ്രാവിഡിന് വിശ്രമം നല്‍കിയതിനാല്‍ സിംബാബ്‌വെയില്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുക ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ വി.വി.എസ് ലക്ഷ്‌മണാണ്. കെ.എൽ രാഹുൽ നയിക്കുന്ന സംഘത്തിൽ മലയാളി താരം സഞ്ജു സാംസണും ഉണ്ട്. ശിഖര്‍ ധവാനാണ് വൈസ് ക്യാപ്റ്റന്‍. ആദ്യ ഇലവനിൽ ഇറക്കാൻ […]

Cricket

ഹരാരെയിൽ ജലക്ഷാമം രൂക്ഷം; കുളിക്കാൻ അധികം വെള്ളം ഉപയോഗിക്കരുതെന്ന് താരങ്ങളോട് ബിസിസിഐ

ഏകദിന പരമ്പരയ്ക്കായി സിംബാബ്‌വെയിൽ എത്തിയ ഇന്ത്യൻ ടീമിനോട് വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ബിസിസിഐ നിർദ്ദേശം. കുളിയ്ക്കാൻ അധികം വെള്ളം ഉപയോഗിക്കരുതെന്ന് താരങ്ങൾക്ക് ബിസിസിഐ നിർദ്ദേശം നൽകി. നാളെ മുതലാണ് സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പര ആരംഭിക്കുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. വെള്ളത്തിൻ്റെ ഉപയോഗം എത്രയധികം കുറയ്ക്കാൻ കഴിയുമോ അത്രയും കുറയ്ക്കണമെന്നാണ് നിർദ്ദേശം. ഇന്ത്യൻ ടീം താമസിക്കുന്ന ഹോട്ടലിൽ വെള്ളത്തിന് ക്ഷാമമില്ലെങ്കിലും പൊതുജനങ്ങൾ വെള്ളത്തിനായി ബുദ്ധിമുട്ടുന്ന സമയത്ത് ധാരാളിത്തം കാണിക്കരുതെന്ന് ബിസിസിഐ നിർദ്ദേശം നൽകി. ജലക്ഷാമം പരിഗണിച്ച് പൂൾ […]

Cricket

ഷഹബാസ് അഹ്മദ് ആദ്യമായി ഇന്ത്യൻ ടീമിൽ; ഉൾപ്പെടുത്തിയത് വാഷിംഗ്ടൺ സുന്ദറിനു പകരക്കാരനായി

ഓൾറൗണ്ടർ ഷഹബാസ് അഹ്മദിന് ആദ്യമായി ഇന്ത്യൻ ടീമിൽ അവസരം. സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിലാണ് ബംഗാൾ താരത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. തമിഴ്നാട് ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ പരുക്കേറ്റ് പുറത്തായതോടെയാണ് ഷഹബാസിനു നറുക്ക് വീണത്. കഴിഞ്ഞ ഏതാനും സീസണുകളായി ഐപിഎലിലും ആഭ്യന്തര മത്സരങ്ങളിലും നടത്തുന്ന മികച്ച പ്രകടനങ്ങൾ 27കാരനായ ഷഹബാസിനു തുണയാവുകയായിരുന്നു. ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ താരമാണ് ഷഹബാസ് അഹ്മദ്.  റോയൽ ലണ്ടൻ വൺ ഡേ കപ്പിൽ ലങ്കാഷയറിനായി കളിക്കുന്നതിനിടെയാണ് വാഷിംഗ്ടൺ സുന്ദറിനു പരുക്കേറ്റത്. പരുക്കേറ്റതിനെ തുടർന്ന് ഏറെക്കാലം പുറത്തിരുന്നതിനു […]

Cricket

ജൊഹന്നാസ്ബർഗ് സൂപ്പർ കിംഗ്സിനെ ഡുപ്ലെസി നയിക്കും; ഫ്ലെമിങ് പരിശീലകൻ

ദക്ഷിണാഫ്രിക്കയിലെ പുതിയ ടി-20 ലീഗായ സിഎസ്എ ടി-20 ലീഗിൽ ജൊഹന്നാസ്ബർഗ് സൂപ്പർ കിംഗ്സിനെ പ്രോട്ടീസ് താരം ഫാഫ് ഡുപ്ലെസി നയിക്കുമെന്ന് റിപ്പോർട്ട്. ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സാണ് ജൊഹന്നാസ്ബർഗ് ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയിരിക്കുന്നത്. ടീമിൻ്റെ പരിശീലകൻ ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലകനായ സ്റ്റീഫൻ ഫ്ലെമിങ് തന്നെയാണ്. ഇംഗ്ലീഷ് ഓൾറൗണ്ടർ മൊയീൻ അലി, ശ്രീലങ്കൻ സ്പിന്നർ മഹീഷ് തീക്ഷണ തുടങ്ങി ചെന്നൈയിലെ മറ്റ് ചില താരങ്ങളും ടീമിൽ കളിക്കും. വിൻഡീസ് ഓൾറൗണ്ടർ റൊമാരിയോ ഷെപ്പേർഡ്, ദക്ഷിണാഫ്രിക്കൻ പേസർ ജെറാൾഡ് […]

Cricket

ജഡേജ ചെന്നൈ സൂപ്പർ കിംഗ്സ് വിടുമെന്ന റിപ്പോർട്ടുകൾ ശക്തം

ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പർ കിംഗ്സ് വിടുമെന്ന റിപ്പോർട്ടുകൾ ശക്തം. ചെന്നൈ മാനേജ്മെൻ്റും ജഡേജയും തമ്മിലുള്ള ബന്ധം വഷളാവുകയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ സീസണിൽ ജഡേജയെ ചെന്നൈ ക്യാപ്റ്റനാക്കിയെങ്കിലും ടീമിൻ്റെ മോശം പ്രകടനങ്ങളെ തുടർന്ന് എംഎസ് ധോണിയെത്തന്നെ വീണ്ടും നായകനാക്കി നിയമിച്ചു. തുടർന്ന് പരുക്കേറ്റതിനാൽ ജഡേജ ചെന്നൈ വിടുകയും ചെയ്തു. ക്യാപ്റ്റൻസി ചുമതലയിൽ നിന്ന് മാറ്റിയത് ജഡേജയ്ക്ക് ഏറെ വിഷമമുണ്ടാക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജഡേജ ഇതിൽ അപമാനിതനായി. അടുത്തിടെ ചെന്നൈ സൂപ്പർ […]