ഈ വർഷം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ ടി-20 ലോകകപ്പിൽ ടീമിനെ നയിച്ച മുതിർന്ന താരം മഹ്‌മൂദുള്ളയെ 15 അംഗ ടീമിൽ പരിഗണിച്ചില്ല. അടുത്തിടെ ടി-20കളിൽ നിന്ന് വിരമിച്ച മുഷ്ഫിക്കർ റഹീം ഉൾപ്പെടെ ഈ മാസം ദുബായിൽ നടന്ന ഏഷ്യാ കപ്പിൽ കളിച്ച 5 താരങ്ങളെയും ലോകകപ്പിൽ പരിഗണിച്ചില്ല. ഏഷ്യാ കപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെട അനാമുൽ ഹഖ്, മുഹമ്മദ് നയിം, പർവേസ് ഹുസൈൻ, മെഹദി ഹസൻ എന്നിവരെയാണ് ടി-20 ലോകകപ്പിനുള്ള […]
Cricket
ടി 20 ലോകകപ്പ്; സഞ്ജു സാംസൺ ടീമിലില്ല, ദിനേശ് കാർത്തികും ഋഷഭ് പന്തും വിക്കറ്റ് കീപ്പർമാർ
ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിലില്ല. ഋഷഭ് പന്തും ദിനേശ് കാർത്തികുമാണ് വിക്കറ്റ് കീപ്പർമാർ. സഞ്ജുവിന് പുറമേ ആവേശ് ഖാനും മുഹമ്മദ് ഷമിക്കും ടീമിൽ ഇടം നേടാൻ സാധിച്ചില്ല. രോഹിത് ശർമ്മയാണ് ടി 20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. കെ എൽ രാഹുൽ ആണ് വൈസ് ക്യാപ്റ്റൻ. ഇന്ത്യൻ ടീം; രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കൊഹ്ലി, സൂര്യകുമാർ […]
ശ്രീലങ്കയോടുള്ള തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍
ശ്രീലങ്കയോടുള്ള തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റാമിസ് രജ. ദുബായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് പുറത്തുവച്ചാണ് റാമിസ് രജ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനോട് പ്രകോപിതനായി സംസാരിച്ചത്. ഏഷ്യാ കപ്പ് ഫൈനലിലെ തോല്‍വിയില്‍ പാകിസ്താനിലെ ജനങ്ങളുടെ നിരാശയെ കുറിച്ചായിരുന്നു റാമിസിനോട് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. പാകിസ്താനിലെ ജനങ്ങളെല്ലാം വളരെ സങ്കടത്തിലാണ്. എന്ത് സന്ദേശമാണ് അവര്‍ക്ക് നിങ്ങള്‍ നല്‍കാനാഗ്രഹിക്കുന്നത് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. ‘നിങ്ങള്‍ ഇന്ത്യയില്‍ നിന്നാണോ എന്നും അപ്പോള്‍ പിന്നെ നിങ്ങള്‍ വളരെ സന്തോഷവാനായിരിക്കും […]
ദുലീപ് ട്രോഫി: അരങ്ങേറ്റത്തിൽ ഇരട്ടസെഞ്ചുറിയുമായി യശസ്വി; യാഷ് ധുൽ 193
ദുലീപ് ട്രോഫിയിൽ തിളങ്ങി യുവതാരങ്ങളായ യശസ്വി ജയ്സ്വാളും യാഷ് ധുലും. നോർത്ത് ഈസ്റ്റ് സോണിനായി വെസ്റ്റ് സോണിനു വേണ്ടി കളത്തിലിറങ്ങിയ യശസ്വി ഇരട്ടശതകവുമായി തിളങ്ങി. യശസ്വിയുടെ അരങ്ങേറ്റ ദുലീപ് ട്രോഫി മത്സരമായിരുന്നു ഇത്. മത്സരത്തിൽ ഇന്ത്യൻ താരം അജിങ്ക്യ രഹാനെയും ഇരട്ടസെഞ്ചുറി നേടി. പൃഥ്വി ഷാ സെഞ്ചുറിയടിച്ച് പുറത്തായി. 321 പന്തുകൾ നേരിട്ട യശസ്വി 228 റൺസ് നേടിയാണ് മടങ്ങിയത്. 22 ബൗണ്ടറികളും മൂന്ന് സിക്സറും സഹിതമായിരുന്നു യശസ്വിയുടെ പ്രകടനം. രഹാനെ 264 പന്തിൽ നിന്ന് 18 […]
സഞ്ജു ടി-20 ലോകകപ്പ് ടീമിലേക്ക്?; അഭ്യൂഹം ശക്തം
മലയാളി താരം സഞ്ജു സാംസൺ ടി-20 ലോകകപ്പ് ടീമിലേക്കെന്ന് സൂചന. സഞ്ജു ലോകകപ്പ് ടീമിൽ ഉൾപ്പെടാൻ നല്ല സാധ്യതയുണ്ടെന്ന് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് സ്പോർട്സ്കീഡ റിപ്പോർട്ട് ചെയ്തു. ലോകകപ്പ് ടീമിൽ ചില മാറ്റങ്ങളുണ്ടാവുമെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ പറഞ്ഞതും ഈ റിപ്പോർട്ടിനു ശക്തി പകർന്നു. എന്നാൽ, ഇതിൽ ഔദ്യോഗിക അറിയിപ്പുകൾ വന്നിട്ടില്ല. ടി-20യിൽ വർഷങ്ങളായി മോശം പ്രകടനങ്ങൾ നടത്തുന്ന ഋഷഭ് പന്തിനു പകരമാവും സഞ്ജു ഉൾപ്പെടുക എന്നാണ് സൂചന. നിലവിൽ ഫോമും സമീപകാല പ്രകടനങ്ങളും സഞ്ജുവിനെ […]
‘എല്ലാ കളിയിലും സ്കോർ ചെയ്യാമെന്ന് എഴുതിവച്ചിട്ടില്ല’; വിമർശിച്ചവർക്ക് മറുപടിയുമായി ബാബർ അസം
ഏഷ്യാ കപ്പിലെ മോശം ഫോമിൽ വിമർശിക്കുന്നവർക്ക് മറുപടിയുമായി പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം. എല്ലാ കളിയിലും സ്കോർ ചെയ്യാമെന്ന് എവിടെയും എഴുതിവച്ചിട്ടില്ലെന്ന് അസം പറഞ്ഞു. ക്രിക്കറ്റിൽ ഉയർച്ചതാഴ്ചകളുണ്ടാവും. അങ്ങനെയുള്ള സമയത്ത് ആത്മവിശ്വാസമുണ്ടാവേണ്ടത് അത്യാവശ്യമാണ്. അത് പ്രധാനമാണ് എന്നും ക്രിക്കറ്റ് പാകൊസ്താൻ്റെ യൂട്യൂബ് ചാനലിൽ ബാബർ പറഞ്ഞു. ഏഷ്യാ കപ്പിൽ പാകിസ്താൻ കലാശപ്പോരിലെത്തിയെങ്കിലും ബാബർ അസം മോശം ഫോമിലാണ്. 10, 9, 14, 0 എന്നിങ്ങനെയാണ് ഇന്ത്യ, ഹോങ്കോങ്, ഇന്ത്യ, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്കെതിരെ അസം സ്കോർ ചെയ്തത്. […]
‘ഷമിയെപ്പോലെ ഒരു ബൗളർ വീട്ടിലിരിക്കുന്നു എന്നത് അതിശയിപ്പിക്കുന്നു’; രവി ശാസ്ത്രി
മുഹമ്മദ് ഷമിയെപ്പോലെ ഒരു മികച്ച ബൗളർ വീട്ടിലിരിക്കുന്ന എന്നത് അതിശയിപ്പിക്കുന്നു എന്ന് ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി. ഏഷ്യാ കപ്പിൽ ഇന്ത്യ ബുദ്ധിമുട്ടുന്നത് ഷമിയെപ്പോലെ ഒരു നല്ല ഒരു ബൗളർ ഇല്ലാത്തതിനാലാണ്. ഏഷ്യാ കപ്പിലേക്ക് വെറും 4 ബൗളർമാരുമായി എത്തിയ ഇന്ത്യയുടെ തന്ത്രം തന്നെ അത്ഭുതപ്പെടുത്തുന്നു. ടീമിൽ ഒരു അധിക പേസർ ഉണ്ടാവേണ്ടതായിരുന്നു. ഒരു മികച്ച ഐപിഎൽ സീസണു ശേഷം ഷമിയ്ക്ക് ടീമിൽ ഇടം ലഭിച്ചില്ല എന്നത് വിശ്വസിക്കാനാവുന്നില്ല എന്നും രവി ശാസ്ത്രി പറഞ്ഞു. അതേസമയം, […]
അർഷ്ദീപിന്റെ നിർദ്ദേശം അവഗണിച്ച് രോഹിത്; ഇതെന്ത് ക്യാപ്റ്റനെന്ന് ട്വിറ്റർ: വിഡിയോ
ശ്രീലങ്കക്കെതിരായ സൂപ്പർ ഫോർ മത്സരത്തിൽ അവസാന ഓവർ എറിഞ്ഞ യുവ പേസർ അർഷ്ദീപ് സിംഗിൻ്റെ നിർദ്ദേശം അവഗണിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. തന്നോട് എന്തോ പറയാൻ ശ്രമിക്കുന്ന അർഷ്ദീപിൻ്റെ നിർദ്ദേശത്തെ അവഗണിച്ച് പോകുന്ന രോഹിതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അർഷ്ദീപ് പറയുന്നത് മുഴുവൻ കേൾക്കാനുള്ള ക്ഷമ പോലും രോഹിത് കാണിക്കുന്നില്ല. ഇതോടെ രോഹിതിനെതിരെ കടുത്ത വിമർശനങ്ങളാണ് ട്വിറ്ററിൽ ഉയരുന്നത്. പാകിസ്താനെതിരായ കഴിഞ്ഞ സൂപ്പർ ഫോർ മത്സരത്തിൽ ആസിഫ് അലിയുടെ ക്യാച്ച് നിലത്തിട്ട അർഷ്ദീപിനോട് രോഹിത് ശർമ […]
‘ധോണീ, അങ്ങുണ്ടായിരുന്നെങ്കിൽ..’; ട്വിറ്ററിൽ ട്രെൻഡിങായി മുൻ നായകൻ
ട്വിറ്ററിൽ ട്രെൻഡിങായി മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെയാണ് എംഎസ് ധോണി ട്വിറ്ററിൽ ട്രെൻഡിങായത്. ഈ മത്സരത്തിലും സൂപ്പർ ഫോറിൽ പാകിസ്താനെതിരായ മത്സരത്തിലും ഋഷഭ് പന്തിൻ്റെ മോശം പ്രകടനങ്ങളും രോഹിത് ശർമയുടെ ക്യാപ്റ്റൻസിയും ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഈ അവസരത്തിലാണ് രണ്ട് റോളുകളും വർഷങ്ങളോളം നിറഞ്ഞാടിയ ധോണിയെ ആരാധകർ ഓർമിക്കുന്നത്. സംഗീതസംവിധായകൻ തമൻ അടക്കമുള്ളവർ ധോണിയെപ്പറ്റി ട്വീറ്റ് ചെയ്തു. 57 ടി-20 മത്സരങ്ങൾ കളിച്ച ഋഷഭ് […]
പാകിസ്താനെതിരെ അശ്വിൻ കളിക്കാത്തതിനു കാരണം ഷാഹിദ് അഫ്രീദി; വിചിത്രവാദവുമായി മുഹമ്മദ് ഹഫീസ്
പാകിസ്താനെതിരായ രാജ്യാന്തര ടി-20കളിൽ ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ കൂടുതലായി കളിക്കാത്തതിനു കാരണം ഷാഹിദ് അഫ്രീദിയെന്ന് പാകിസ്താൻ്റെ മുൻ താരം മുഹമ്മദ് ഹഫീസ്. 2014 ഏഷ്യാ കപ്പിലെ അവസാന ഓവറിൽ അശ്വിനെ തുടർച്ചയായി രണ്ട് സിക്സറുകളടിച്ച്, ഷാഹിദ് അഫ്രീദി പാകിസ്താനെ വിജയിപ്പിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഹഫീസിൻ്റെ പരാമർശം. പാക് ടെലിവിഷൻ ചാനലായ പിടിവിയുടെ പാനൽ ഡിസ്കഷനിലാണ് ഹഫീസ് അശ്വിനെ പരിഹസിച്ച് രംഗത്തുവന്നത്. ഇതേ പരാമർശം തൻ്റെ ട്വിറ്റർ ഹാൻഡിലിൽ അദ്ദേഹം പങ്കുവക്കുകയും ചെയ്തു. അതേസമയം, ഏഷ്യാ കപ്പിൽ […]












