Cricket

പാകിസ്താൻ ശക്തർ; ഇടങ്കയ്യന്മാർ എല്ലാ ടീമിനും മുതൽക്കൂട്ടെന്ന് അശ്വിൻ

ഇടങ്കയ്യന്മാർ എല്ലാ ടീമിലും മുതൽക്കൂട്ടാണെന്ന് ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ടി-20 ലോകകപ്പിൽ പാകിസ്താനെതിരെ മത്സരത്തിനു മുന്നോടിയായി തൻ്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അശ്വിൻ്റെ പ്രതികരണം. പാകിസ്താൻ ശക്തരായ സംഘമാണെന്നും മികച്ച ബൗളിംഗ് നിരയാണ് അവർക്ക് ഉള്ളതെന്നും അശ്വിൻ പറഞ്ഞു.  “മുഹമ്മദ് നവാസ് ടി-20 ക്രിക്കറ്റിൽ മികച്ച ഒരു താരമായിട്ടുണ്ട്. കരുത്തനായ താരമാണ് നവാസ്. ഇടങ്കയ്യനാണ്. ആധുനിക ക്രിക്കറ്റിൽ ഇടങ്കയ്യന്മാർ എല്ലാ ടീമിനും മുതൽക്കൂട്ടാണ്. അതിനൊപ്പം അദ്ദേഹം പാകിസ്താനു വേണ്ടി 4 ഓവർ പന്തെറിയുകയും ചെയ്യുന്നു. സ്ഥിരതയോടെ പ്രകടനം […]

Cricket

കോലി എവിടെ? ഐസിസിയുടെ ഇൻസ്റ്റാഗ്രാം വീഡിയോയ്‌ക്കെതിരെ ആരാധകർ

ടി20 ലോകകപ്പിന്റെ എട്ടാം പതിപ്പാണ് ഓസ്‌ട്രേലിയയിൽ നടക്കുന്നത്. ശ്രീലങ്കയും വെസ്റ്റ് ഇൻഡീസും ഉൾപ്പെടെ 8 ടീമുകൾ തമ്മിലാണ് ആദ്യ റൗണ്ട് മത്സരങ്ങൾ. സൂപ്പർ 12 മത്സരങ്ങൾ ഒക്ടോബർ 22 മുതൽ ആരംഭിക്കും. ഒക്ടോബർ 23ന് ചിരവൈരികളായ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഈ മത്സരങ്ങൾക്ക് മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ടീം ഇന്ത്യയുടെ ഒരു വീഡിയോ പങ്കിട്ടു. എന്നാൽ ഈ വീഡിയോയിൽ തൃപ്തരല്ലാത്ത ആരാധകർ ഐസിസിയെ വിമർശിക്കുകയാണ്. ചൊവ്വാഴ്ച ഐസിസി ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു വീഡിയോ […]

Cricket

ടി-20 ലോകകപ്പ്: കൊവിഡ് പോസിറ്റീവായ താരങ്ങൾക്കും കളിക്കാൻ അനുമതി

ടി-20 ലോകകപ്പിൽ കൊവിഡ് പോസിറ്റീവായ താരങ്ങൾക്കും കളിക്കാൻ അനുമതി. രാജ്യത്ത്, കൊവിഡ് ബാധിതരായവർ നിർബന്ധിതമായി ഐസൊലേറ്റ് ചെയ്യണമെന്ന നിയമം പിൻവലിച്ചതോടെയാണ് കൊവിഡ് പോസിറ്റീവായ താരങ്ങൾക്കും ലോകകപ്പിൽ കളിക്കാൻ അവസരമൊരുങ്ങുന്നത്.  കൊവിഡ് പോസിറ്റീവായ താരങ്ങൾക്ക് ഇടക്കിടെയുള്ള പരിശോധനയോ ഐസൊലേഷനോ ആവശ്യമില്ലെന്ന് ഐസിസി അറിയിച്ചു. താരം മാച്ച് ഫിറ്റാണോ എന്ന് ടീം ഡോക്ടറിനു തീരുമാനമെടുക്കാമെന്നും ഐസിസി പറയുന്നു. അതേസമയം, പാക് പേസർ ഷഹീൻ അഫ്രീദി ടീമിനൊപ്പം ചേർന്നു. പരുക്കേറ്റ് വിശ്രമത്തിലായിരുന്ന താരം ഏഷ്യാ കപ്പ് ഉൾപ്പെടെയുള്ള മത്സരങ്ങളിൽ കളിച്ചിരുന്നില്ല. ഷഹീനൊപ്പം […]

Cricket

ഫിഞ്ചിൻ്റെ ഫിഫ്റ്റി പാഴായി; തകർപ്പൻ ഡെത്ത് ബൗളിംഗിൽ ഇന്ത്യക്ക് ആവേശ ജയം

ഓസ്ട്രേലിയക്കെതിരായ സന്നാഹമത്സരത്തിൽ ഇന്ത്യക്ക് ആവേശജയം ജയം. ആറ് റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ മുന്നോട്ടുവച്ച 187 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ 180 റൺസിന് ഓൾ ഔട്ടായി. 79 റൺസെടുത്ത ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ആണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. മിച്ചൽ മാർഷും (35) ഓസീസിനായി തിളങ്ങി. ഇന്ത്യക്കായി അവസാന ഓവർ മാത്രം എറിഞ്ഞ മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. 18 ഓവർ വരെ ജയമുറപ്പിച്ചിരുന്ന ഓസ്ട്രേലിയ അവസാന രണ്ട് ഓവറുകളിലാണ് […]

Cricket

സൂര്യയ്ക്കും രാഹുലിനും ഫിഫ്റ്റി; ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോർ

ടി-20 ലോകകപ്പിലെ ആദ്യ സന്നാഹമത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 186 റൺസാണ് ഇന്ത്യ നേടിയത്. 57 റൺസെടുത്ത കെഎൽ രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. സൂര്യകുമാർ യാദവും (50) ഇന്ത്യക്കായി തിളങ്ങി. ഓസ്ട്രേലിയക്ക് വേണ്ടി കെയിൻ റിച്ചാർഡ്സൺ 4 വിക്കറ്റ് വീഴ്ത്തി. കെഎൽ രാഹുലും രോഹിത് ശർമയും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കം നൽകി. തുടക്കം മുതൽ രാഹുൽ ആക്രമിച്ചുകളിച്ചപ്പോൾ രോഹിത് ക്രീസിൽ […]

Cricket

ടി-20 ലോകകപ്പ്: ഷഹീൻ അഫ്രീദി പാകിസ്താൻ ടീമിനൊപ്പം ചേർന്നു

പേസർ ഷഹീൻ അഫ്രീദി പാകിസ്താൻ ടീമിനൊപ്പം ചേർന്നു. പരുക്കേറ്റ് വിശ്രമത്തിലായിരുന്ന താരം ഏഷ്യാ കപ്പ് ഉൾപ്പെടെയുള്ള മത്സരങ്ങളിൽ കളിച്ചിരുന്നില്ല. ഷഹീനൊപ്പം മുതിർന്ന ബാറ്റർ ഫഖർ സമാനും ടീമിനൊപ്പം ചേർന്നു. ഇംഗ്ലണ്ടിനെതിരെ ഇന്ന് ഗാബയിൽ നടക്കുന്ന സന്നാഹമത്സരത്തിൽ ഷഹീൻ അഫ്രീദി പന്തെറിഞ്ഞേക്കും. എന്നാൽ, ഫഖർ സമാൻ ഇതുവരെ മാച്ച് ഫിറ്റ് ആയിട്ടില്ല. ഈ വർഷം ജൂലായിൽ ശ്രീലങ്കക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ഷഹീനു പരുക്കേറ്റത്. തുടർന്ന് ഏഷ്യാ കപ്പും ഇംഗ്ലണ്ടിനെതിരെ നാട്ടിൽ നടന്ന ടി-20 പരമ്പരയും നഷ്ടമായ […]

Cricket

ലോകകപ്പിൽ ബുംറയ്ക്ക് പകരം കളിക്കേണ്ടത് സിറാജെന്ന് ഗവാസ്കർ

ടി-20 ലോകകപ്പിൽ ജസ്പ്രീത് ബുംറയ്ക്ക് പകരം കളിക്കേണ്ടത് മുഹമ്മദ് സിറാജെന്ന് ഇന്ത്യയുടെ മുൻ താരം സുനിൽ ഗവാസ്കർ. സമീപകാലത്തായി സിറാജ് മികച്ച രീതിയിലാണ് പന്തെറിയുന്നത്. ഷമി കുറച്ചുകാലമായി കളിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സിറാജിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തനമെന്നും ഗവാക്സർ സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു. “ഞാൻ പറയും, സിറാജിനെ ടീമിലെടുക്കാൻ. കാരണം, കഴിഞ്ഞ കുറച്ച് കാലമായി അവൻ നന്നായി പന്തെറിയുന്നു. ഷമി കുറച്ചുകാലമായി ക്രിക്കറ്റ് കളിച്ചിട്ടില്ല. ക്രിക്കറ്റ് കളിക്കാതെ ലോകകപ്പിലിറങ്ങുന്നത് നന്നായിരിക്കില്ല. രണ്ട് സന്നാഹമത്സരങ്ങളുണ്ടെങ്കിലും ഷമിക്ക് അത് മതിയാവില്ല. […]

Cricket

77 പന്തുകളിൽ 205 നോട്ടൗട്ട്; അസാമാന്യ പ്രകടനവുമായി വിൻഡീസ് താരം: വിഡിയോ

അവിശ്വസനീയ ബാറ്റിംഗ് പ്രകടനവുമായി വെസ്റ്റ് ഇൻഡീസ് താരം റഖീം കോൺവാൾ. അമേരിക്കയിലെ അറ്റ്ലാൻ്റ ഓപ്പൺ 2022 ടി-20 ടൂർണമെൻ്റിൽ അറ്റ്ലാൻ്റ ഫയറിനു വേണ്ടി ഇറങ്ങിയ താരം 77 പന്തുകളിൽ 205 റൺസ് നേടി പുറത്താവാതെ നിന്നു. വിൻഡീസിനായി ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് താരം കളിച്ചിട്ടുള്ളത്. സ്ക്വയർ ഡ്രൈവ് ടീമിനെതിരെയായിരുന്നു കോൺവാളിൻ്റെ പ്രകടനം. കോൺവാളിൻ്റെ അവിശ്വസനീയ പ്രകടനത്തിൻ്റെ മികവിൽ അറ്റ്ലാൻ്റ ഫയർ 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് നേടി. മത്സരത്തിൽ അറ്റ്ലാൻ്റ ഫയർ 172 […]

Cricket

മഴയും നനഞ്ഞ ഔട്ട്ഫീൽഡും; ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം വൈകുന്നു

ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനം വൈകുന്നു. നേരത്തെ പെയ്ത മഴയിൽ ഔട്ട്ഫീൽഡ് നനഞ്ഞതിനാലാണ് കളി വൈകുന്നത്. ഇതുവരെ ടോസ് പോലും ഇട്ടിട്ടില്ല. ഇന്ന് ഉച്ചക്ക് 1.30നാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ, നനഞ്ഞ ഔട്ട്ഫീൽഡും മഴയും കാരണം കളി വൈകുകയായിരുന്നു. പിച്ച് മൂടിയിരുന്ന കവറുകൾ നിലവിൽ മാറ്റിയിട്ടുണ്ട്. മത്സരം ഏറെ വൈകാതെ ആരംഭിക്കുമെന്നാണ് വിവരം. ഇന്ത്യയെ വെറ്ററൻ താരം ശിഖർ ധവാൻ നയിക്കുമ്പോൾ ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റനാകും. മലയാളി താരം സഞ്ജു സാംസണും ഇഷാൻ കിഷനും വിക്കറ്റ് […]

Cricket

ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്

ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്. ഉച്ചയ്ക്ക് 1.30ന് ലക്നൗവിലാണ് ആദ്യ മത്സരം.ഇന്ത്യയെ വെറ്ററൻ താരം ശിഖർ ധവാൻ നയിക്കുമ്പോൾ ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റനാകും.മലയാളി താരം സഞ്ജു സാംസണും ഇഷാൻ കിഷനും വിക്കറ്റ് കീപ്പർമാരായി ടീമിലുണ്ട്.പേസർ മുകേഷ് കുമാർ,ബാറ്റർ രജത് പാട്ടീദാർ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. ആസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിനായി രോഹിത് ശർമ്മയും സംഘവും ഇന്ന് യാത്രതിരിക്കും. ആ ടീമിൽ ഇടം കിട്ടാത്തവരടങ്ങുന്ന ഇന്ത്യൻ ടീമാണ് ദക്ഷിണാഫ്രിക്കയെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ നേരിടുന്നത്. ഇന്ത്യൻ […]