ടീമിലെ യുവതാരങ്ങൾക്കൊക്കെ തൻ്റെ പിന്തുണയുണ്ടെന്ന് ശ്രീലങ്കക്കെതിരായ ടി-20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കുന്ന ഹാർദിക് പാണ്ഡ്യ. കളത്തിലിറങ്ങി കളിക്കുക എന്നതിൽ താരങ്ങൾ ശ്രദ്ധിക്കണം. അവരെ തങ്ങൾ പിന്തുണയ്ക്കും. എല്ലാ താരങ്ങളെയും താൻ പൂർണമായി പിന്തുണയ്ക്കുമെന്നും ഹാർദിക് പാണ്ഡ്യ വാർത്താസമ്മേളനത്തിൽ പറഞ്ഞു. “കളത്തിലിറങ്ങി കളിക്കുക എന്നതിൽ താരങ്ങൾ ശ്രദ്ധിക്കണം. അത് അവർ ചെയ്യും. അവരെ ഞങ്ങൾ പിന്തുണയ്ക്കും. അവരെ പൂർണമായും ഞങ്ങൾ പിന്തുണയ്ക്കും. എൻ്റെ പിന്തുണ എല്ലാവർക്കുമുണ്ട്. ഞാനവരെ പൂർണമായി പിന്തുണയ്ക്കും. ഇവർ രാജ്യത്തെ ഏറ്റവും മികച്ച ക്രിക്കറ്റർമാരാണ്. […]
Cricket
ഇന്ത്യ- ശ്രീലങ്ക ആദ്യ ടി-20 ഇന്ന്; സഞ്ജു കളിക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടി-20 മത്സരം ഇന്ന്. രാത്രി 7 മണിക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. മലയാളി താരം സഞ്ജു സാംസൺ സ്ക്വാഡിൽ ഉണ്ടെങ്കിലും കളിക്കുമോ എന്നതിൽ വ്യക്തതയില്ല. ന്യൂസീലൻഡിനെതിരായ ടി-20 പരമ്പരയിൽ സ്ക്വാഡിലുണ്ടായിട്ടും സഞ്ജു ഒരു മത്സരത്തിലും കളിച്ചിരുന്നില്ല. ഇന്ന് താരം കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ യുവനിരയാണ് ശ്രീലങ്കക്കെതിരെ ഇറങ്ങുക. ക്യാപ്റ്റൻ രോഹിത് ശർമ, കെഎൽ രാഹുൽ, വിരാട് കോലി തുടങ്ങി പ്രമുഖരൊന്നും ടീമിലില്ല. ഈ വർഷം ഒക്ടോബർ, […]
4 റൺസ് വഴങ്ങി 3 വിക്കറ്റ്; അണ്ടർ 19 ടീം അരങ്ങേറ്റം ഗംഭീരമാക്കി മലയാളി താരം
അണ്ടർ 19 ടീമിലെ അരങ്ങേറ്റം ഗംഭീരമാക്കി മലയാളി താരം നജ്ല സിഎംസി. ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടി-20യിൽ തകർത്ത് പന്തെറിഞ്ഞ നജ്ല 3 ഓവറിൽ വെറും 4 റൺസ് വഴങ്ങി വീഴ്ത്തിയത് 3 വിക്കറ്റ്. മലപ്പുറം തിരൂർ സ്വദേശിനിയായ നജ്ല ആദ്യ മത്സരത്തിൽ കളിച്ചിരുന്നില്ല. പിന്നീടുള്ള രണ്ട് മത്സരങ്ങൾ മഴ മൂലം മുടങ്ങുകയും ചെയ്തു. ഈ മാസം 14ന് ആരംഭിക്കുന്ന അണ്ടർ 19 ലോകകപ്പ് ടീമിൻ്റെ റിസർവ് നിരയിലും നജ്ല ഉൾപ്പെട്ടിട്ടുണ്ട്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് […]
ഐസിയുവിൽ നിന്ന് മാറ്റി; ഋഷഭ് പന്തിൻ്റെ ആരോഗ്യനിലയിൽ പുരോഗതി
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ഐസിയുവിൽ നിന്ന് മാറ്റി. താരത്തിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഐസിയുവിൽ നിന്ന് മാറ്റിയെങ്കിലും കലിലേറ്റ പരുക്ക് എപ്പോൾ ഭേദമാകും എന്നതിനെപ്പറ്റി വ്യക്തയില്ല. എംആർഐ സ്കാൻ ചെയ്യാനുള്ള നിലയിലല്ല പന്തെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഋഷഭ് പന്തിന് വേണ്ട വിശ്രമം ലഭിക്കുന്നില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. പന്തിനെ കാണാൻ സന്ദർശക പ്രവാഹമാണെന്നും ഇത് അദ്ദേഹത്തിനു ബുദ്ധിമുട്ടാവുന്നുണ്ടെന്നും പന്തിൻ്റെ കുടുംബം അറിയിച്ചു. ഡെറാഡൂണിലെ മാക്സ് ഹോസ്പിറ്റലിലാണ് പന്ത് […]
ശ്രീലങ്കക്കെതിരായ ടി-20 പരമ്പര നാളെ മുതൽ; ടീമിൽ സഞ്ജുവും
ശ്രീലങ്കക്കെതിരായ ടി-20 പരമ്പര നാളെ മുതൽ ആരംഭിക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7 മണി മുതലാണ് ആദ്യ മത്സരം ആരംഭിക്കുക. ജനുവരി അഞ്ചിന് പൂനെയിലും ഏഴിന് രാജ്കോട്ടിലുമാണ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ. ജനുവരി 10 മുതൽ ഏകദിന പരമ്പര ആരംഭിക്കും. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ടി-20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഏകദിന പരമ്പരയിൽ സഞ്ജുവിന് ഇടം ലഭിച്ചില്ല. ഹാർദിക് പാണ്ഡ്യയാണ് ടി-20 ടീം നായകൻ. വിരാട് കോലി, കെഎൽ രാഹുൽ തുടങ്ങിയവരും […]
ഋഷഭ് പന്തിന്റെ പരിക്ക് മാറാൻ സമയമെടുക്കും; ആസ്ട്രേലിയയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയും ഐ.പി.എല്ലും അദ്ദേഹത്തിന് നഷ്ടമാകും
കാറപകടത്തിൽ പരുക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ പരിക്ക് മാറാൻ ആറുമാസമെടുക്കും. മൂന്നുമുതൽ ആറുമാസം വരെ പന്തിന് വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. ഇതോടെ ആസ്ട്രേലിയയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയും ഈ വർഷത്തെ ഐ.പി.എല്ലും അദ്ദേഹത്തിന് നഷ്ടമാകും. മാർച്ച് 20നാണ് ഐ.പി.എൽ ആരംഭിക്കുന്നത്. ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായകനാണ് പന്ത്. അപകടത്തിൽ പന്തിന്റെ നെറ്റിയിൽ രണ്ട് മുറിവുകളാണുള്ളത്. നെറ്റിയിലെ പരിക്കിന് ശനിയാഴ്ച പ്ലാസ്റ്റിക് സർജറി നടത്തിയിരുന്നു. വലതുകാൽമുട്ടിലെ ലിഗ്‌മെന്റിനും വലത് കൈത്തണ്ട, കണങ്കാൽ, കാൽവിരൽ എന്നിവിടങ്ങളിലും […]
ഋഷഭ് പന്തിനെ രക്ഷിച്ചു; ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആദരിച്ച് ഹരിയാന റോഡ്‌വേയ്‌സ്
വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ രക്ഷിച്ച ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആദരിച്ച് ഹരിയാന റോഡ്‌വേയ്‌സ്. പരുക്കേറ്റ ഒരാളെ രക്ഷപ്പെടുത്തിയതിലൂടെ മികച്ച പ്രവർത്തനമാണ് സുശീലും പരംജീത്തും നടത്തിയതെന്ന് ഹരിയാന റോഡ്‌വേയ്‌സ് പാനിപ്പത്ത് ഡിപ്പോ ജനറൽ മാനേജർ കുൽദീപ് ജംഗ്ര പറഞ്ഞു. ബസ് ഡ്രൈവർ സുശീൽ കുമാറും കണ്ടക്ടർ പരംജീത്തുമാണ് ആദ്യം അപകടസ്ഥലത്തെത്തി പന്തിനെ രക്ഷിച്ചത്. ഇവർ തന്നെയാണ് പന്തിനെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്.റോഡ് വേയ്‌സ് അധികൃതർ ഡ്രൈവർക്കും കണ്ടക്ടർക്കും അനുമോദനപത്രവും ഫലകവും നൽകി. ഇന്നലെ പുലർച്ചെയാണ് […]
ഇന്ത്യൻ ടീമിൻ്റെ അടുത്ത നായകനായി ഹാർദിക് പാണ്ഡ്യയെ പരിഗണിക്കണമെന്ന് കുമാർ സങ്കക്കാര
ഇന്ത്യൻ ടീമിൻ്റെ അടുത്ത നായകനായി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ പരിഗണിക്കണമെന്ന് കുമാർ സങ്കക്കാര. ഐപിഎലിൽ ഹാർദികിൻ്റെ നേതൃപാടവം നമ്മൾ കണ്ടതാണ്. ഒരു ക്യാപ്റ്റനാവാനുള്ള എല്ലാ ഗുണങ്ങളും ഹാർദികിനുണ്ടെന്നും സങ്കക്കാരപറഞ്ഞു. വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സങ്കക്കാരയുടെ പ്രതികരണം. “അദ്ദേഹത്തിൻ്റെ നായകത്വത്തിൽ സംശയമില്ല. ഐപിഎലിൽ അത് നമ്മൾ കണ്ടതാണ്. ദേശീയ ടീമിൽ ആ കഴിവ് അദ്ദേഹം തുടരണം. ഒരു നായകനാവാനുള്ള എല്ല ഗുണങ്ങളും അദ്ദേഹത്തിനുണ്ട്. എങ്കിലും ഒരു നേതാവാകാൻ ക്യാപ്റ്റനാവണമെന്നില്ല. ഫീൽഡിലെ ക്യാപ്റ്റൻസി […]
‘ക്രിക്കറ്റ് കാണാറില്ല, ആളെ തിരിച്ചറിഞ്ഞില്ല’; ഋഷഭ് പന്തിനെ രക്ഷിച്ച ബസ് ഡ്രൈവറുടെ വെളിപ്പെടുത്തൽ
അപകടത്തിൽ പെട്ടു കിടക്കുന്ന ഋഷഭ് പന്തിനെ തനിക്ക് മനസിലായില്ലെന്ന് താരത്തിന് പ്രാഥമിക ചികിത്സ നൽകിയ ബസ് ഡ്രൈവറുടെ വെളിപ്പെടുത്തൽ. താൻ ക്രിക്കറ്റ് കാണാറില്ലെന്നും അതുകൊണ്ട് തന്നെ ആളെ തിരിച്ചറിഞ്ഞില്ലെന്നും ബസ് ഡ്രൈവർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ കാറിൽ നിന്ന് ഗ്ലാസ് തകർത്ത് പുറത്തിറങ്ങിയ പന്തിന് പ്രാഥമിക ചികിത്സ നൽകുകയും ആംബുലൻസിനെ വിളിച്ച് വരുത്തിയതും സുശീൽ മാൻ എന്ന ബസ് ഡ്രൈവറാണെന്ന് എൻഡിടിവി പറയുന്നു. “ഒരു എസ്യുവി അമിത വേഗത്തിൽ വന്ന് ഡിവൈഡറിൽ […]
തലയിൽ രണ്ട് മുറിവ്, ലിഗമെൻ്റ് ഇഞ്ചുറി; ഋഷഭ് പന്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ബിസിസിഐ
വാഹനാപകടത്തിൽ പരുക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ബിസിസിഐ. ഡെറാഡൂണിലെ മാക്സ് ഹോസ്പിറ്റലിലാണ് നിലവിൽ പന്ത് ഉള്ളത്. താരത്തിന് എംആർഐ സ്കാൻ നടത്തി എത്തരത്തിൽ ചികിത്സ നടത്തണമെന്ന് തീരുമാനിക്കുമെന്ന് ബിസിസിഐ വാർത്താകുറിപ്പിൽ അറിയിച്ചു. ഋഷഭിന് നെറ്റിയിൽ രണ്ട് മുറിവുകളുണ്ട്. വലത് കാൽമുട്ടിൽ ലിഗമെൻ്റ് ഇഞ്ചുറി, കൈക്കുഴ, കണങ്കാൽ, കാൽവിരൽ എന്നിവിടങ്ങളിലൊക്കെ പരുക്കുണ്ട്. മുതുകത്തും പരുക്കുകളുണ്ട്. ഋഷഭിൻ്റെ ആരോഗ്യനില തൃപ്തികരമാണ് എന്നും ബിസിസിഐ അറിയിച്ചു. ഡൽഹിയിൽ നിന്ന് വീട്ടിലേക്ക് വരുംവഴിയാണ് ഋഷഭ് പന്തിന് അപകടം […]












