വനിതാ ടി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം വിജയം. വെസ്റ്റ് ഇൻഡീസിനെ ആറു വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്.119 റൺസ് വിജയലക്ഷ്യം ഇന്ത്യ 11 പന്തുകൾ ബാക്കിനിൽക്കേയാണ് ഇന്ത്യ മറികടന്നത്. സ്‌കോർ: വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ ആറിന് 118, ഇന്ത്യ18.1 ഓവറിൽ നാലിന് 119. പുറത്താവാതെ 44 റൺസെടുത്ത റിച്ച ഘോഷാണ് ഇന്ത്യയുടെ വിജയശിൽപ്പി. വിൻഡീസ് ഉയർത്തിയ 119 റൺസ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. എന്നാൽ ഹർമൻപ്രീത് കൗറും വിക്കറ്റ് […]
Cricket
വനിതാ ഐപിഎല്‍ താരലേലം; സ്മൃതിയെ സ്വന്തമാക്കി ബാംഗ്ലുര്‍, ഹര്‍മന്‍പ്രീത് മുംബൈയില്‍
പ്രഥമ വനിതാ ഐപിഎല്ലിലെ താരലലേത്തില്‍ ഇന്ത്യന്‍ താരം സ്മൃതി മന്ദായനയെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. 3.40 കോടിക്കാണ് സ്മൃതിയെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. അവസാന റൗണ്ട് വരെ സ്മൃതിക്കായി മുംബൈ ഇന്ത്യന്‍സ് രംഗത്തുണ്ടായിരുന്നെങ്കിലും ഒടുവില്‍ 3.40 കോടിക്ക് ആര്‍സിബി മന്ദായനയെ ടീമിലെത്തിച്ചു. അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്കായിരുന്നു ലേലം ഇന്ത്യന്‍ ടീം ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിനായും ശക്തമായ ലേലം വിളി നടന്നു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തുടക്കത്തില്‍ ഹര്‍മന്‍പ്രീതിനെ സ്വന്തമാക്കാൻ രംഗത്തുവന്നു. എന്നാല്‍ […]
വനിതാ ട്വന്റി-20 ലോകകപ്പ്; പാകിസ്താനെ തകർത്ത് വിജയത്തുടക്കവുമായി ടീം ഇന്ത്യ
2023 വനിതാ ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ വിജയത്തുടക്കവുമായി ടീം ഇന്ത്യ. ഏഴുവിക്കറ്റിന് പാകിസ്താനെ തകർത്തുകൊണ്ടാണ് ഇന്ത്യ വിജയതീരത്തെത്തിയത്. പാകിസ്താന്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. ട്വന്റി 20 ലോകകപ്പില്‍ ചേസിങ്ങിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. ഇന്ത്യയ്ക്കായി ജെമീമ റോഡ്രിഗസ് 38 പന്തുകളില്‍ നിന്ന് എട്ട് ബൗണ്ടറിയുടെ സഹായത്തോടെ പുറത്താവാതെ 53 റണ്‍സെടുത്തു. […]
വനിതാ ടി20 ലോകകപ്പ്: ഇന്ത്യക്ക് തിരിച്ചടി, പരുക്കേറ്റ് സ്മൃതി മന്ദാന പുറത്ത്
വനിതാ ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി. ടീമിന്റെ പരിചയ സമ്പന്നയായ ഓപ്പണിംഗ് ബാറ്ററും വൈസ് ക്യാപ്റ്റനുമായ സ്മൃതി മന്ദാന പാകിസ്താനെതിരായ മത്സരത്തിൽ കളിക്കില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ സന്നാഹ മത്സരത്തിൽ ഫീൽഡിങ്ങിനിടെ 26 കാരി ഓപ്പണറുടെ ഇടത് നടുവിരലിന് പരുക്കേറ്റിരുന്നു. ഞായറാഴ്ചയാണ് ഇന്ത്യ-പാക്ക് മത്സരം. ബംഗ്ലാദേശിനെതിരായ രണ്ടാം സന്നാഹ മത്സരത്തിലും മന്ദാന കളിച്ചിരുന്നില്ല. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ ഫിറ്റ്‌നസും ആശങ്കാജനകമാണ്. കഴിഞ്ഞയാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ത്രിരാഷ്ട്ര പരമ്പര ഫൈനലിനിടെ താരത്തിന്റെ തോളിന് പരുക്കേറ്റിരുന്നു. മധ്യനിര ബാറ്റർ ഇന്ത്യയുടെ രണ്ട് സന്നാഹ […]
‘വേണ്ടപ്പെട്ടവനായതുകൊണ്ട് മാത്രം ടീമിൽ തുടരുന്നു’; കെഎൽ രാഹുലിനെതിരെ ആഞ്ഞടിച്ച് വെങ്കിടേഷ് പ്രസാദ്
വൈസ് ക്യാപ്റ്റൻ കെഎൽ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യയുടെ മുൻ പേസർ വെങ്കിടേഷ് പ്രസാദ്. പലർക്കും വേണ്ടപ്പെട്ടവനായതുകൊണ്ട് മാത്രമാണ് രാഹുൽ ടീമിൽ തുടരുന്നതെന്ന് പ്രസാദ് ആരോപിച്ചു. രാഹുലിനെക്കാൾ മികച്ച ടെസ്റ്റ് താരങ്ങൾക്ക് അവസരം ലഭിക്കുന്നില്ലെന്നും അദ്ദേഹം തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ തുറന്നടിച്ചു. ‘കെഎല്‍ രാഹുലിന്റെ കഴിവിനെയും പ്രതിഭയെയും ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ ഖേദകരമെന്നു പറയട്ടെ, അദ്ദേഹത്തിന്റെ പ്രകടനങ്ങൾ ശരാശരിക്കും താഴെയാണ്. എട്ട് വര്‍ഷത്തിലേറെയായി രാജ്യാന്തര ക്രിക്കറ്റില്‍ 46 ടെസ്റ്റുകളിൽ നിന്ന് അദ്ദേഹത്തിൻ്റെ ശരാശരി 34 ആണ്. ഇത്രയധികം […]
സ്പിൻ പിച്ചും വികാരം വ്രണപ്പെടുന്ന മുൻ ഇതിഹാസങ്ങളും
ബൗൺസി, പേസി ട്രാക്കുകൾ ഫെയർപ്ലേയും സ്ലോ ട്രാക്കുകൾ അൺഫെയർ പ്ലേയുമായി വർഗീകരിക്കപ്പെടുന്നത് എങ്ങനെയാണ്? പേസ് ബൗളിംഗ് എലീറ്റും സ്പിൻ ബൗളിംഗ് രണ്ടാം കിടയും ആകുന്നതെങ്ങനെയാണ്? ബോർഡർ – ഗവാസ്കർ പരമ്പര നാളെ ആരംഭിക്കാനിരിക്കെ പല ഓസ്ട്രേലിയൻ ‘ഇതിഹാസ’ങ്ങളും മാധ്യമങ്ങളും ഇത്തരത്തിലാണ് അഭിപ്രായപ്പെടുന്നത്. പണ്ട് മുതലേ ഉള്ള ഒരു നറേറ്റിവാണ് ഇത്. അഥവാ പേസ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചുകളാണ് ഫെയർ എന്നും സ്പിൻ ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചുകൾ അൺഫെയർ ആണെന്നും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നടക്കുന്ന മത്സരങ്ങളിൽ സ്പിൻ ഫ്രണ്ട്ലി […]
പരുക്ക്; ആദ്യ ടെസ്റ്റിൽ ജോഷ് ഹേസൽവുഡ് കളിക്കില്ല
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ഓസീസ് പേസർ ജോഷ് ഹേസൽവുഡ് കളിക്കില്ല. ഇടം കാലിൽ പരുക്കേറ്റതിനെ തുടർന്നാണ് താരം ഫെബ്രുവരി 9ന് ആരംഭിക്കുന്ന നാഗ്പൂർ ടെസ്റ്റിൽ നിന്ന് പുറത്തായത്. ഫെബ്രുവരി 17 ന് ആരംഭിക്കുന്ന ഡൽഹി ടെസ്റ്റിലും താരം കളിച്ചേക്കില്ല. ഹേസൽവുഡിൻ്റെ അഭാവത്തിൽ സ്കോട്ട് ബോളണ്ട് ടീമിലെത്തിയേക്കും. വിരലിനു പരുക്കേറ്റ പേസർ മിച്ചൽ സ്റ്റാർക്ക് ആദ്യ മത്സരത്തിൽ കളിക്കില്ല. വിരലിനു തന്നെ പരുക്കേറ്റ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ആദ്യ കളി കളിച്ചേക്കുമെങ്കിലും പന്തെറിയില്ല. ഈ സാഹചര്യത്തിൽ ഹേസൽവുഡ് കൂടി […]
ഇന്ത്യ ന്യൂസിലാൻഡ് അവസാന ടി20 ഇന്ന്; ജയിക്കുന്നവർക്ക് പരമ്പര
ഇന്ത്യ ന്യൂസിലാൻഡ് അവസാന ടി20 ഇന്ന് അഹമ്മദാബാദിൽ നടക്കും. ഇന്ന് നയിക്കുന്നവർക്ക് പരമ്പര. ഓരോ മത്സരവും ജയിച്ച് ഇരു ടീമുകളും 1-1 എന്ന സമനിലയിൽ ആയതിനാൽ ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. വൈകീട്ട് ഏഴിനാണ് മത്സരം.ഇന്ത്യൻ നിരയിൽ പൃത്വി ഷാ ഇന്ന് ഇടം പിടിച്ചേക്കും. ശുഭ്മാൻ ഗിൽ രാഹുൽ ത്രിപാഠി എന്നിവരിലൊരാൾ പുറത്തിരിക്കേണ്ടിവരും. ഇഷാൻ കിഷൻ തുടരും.(ind vs nz 3rd t20i) അതേസമയം ലഖ്നൗ ടി20യിൽ റൺസെടുടക്കാൻ ബാറ്റർമാർ പാടുപെട്ടപ്പോൾ പഴികേട്ടത് ക്യൂറേറ്റർ സുരേന്ദർ കുമാറായിരുന്നു. […]
ഇത് ഞങ്ങളുടെ സൂപ്പര്‍ സീനിയര്‍; വൈറലായി സഞ്ജുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
നടന്‍ ബിജു മേനോന്റെ അപൂര്‍വ പഴയകാല ചിത്രം പങ്കുവച്ച് ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. മികച്ച അഭിനേതാവ് മാത്രമല്ല, പഴയ ക്രിക്കറ്റ് താരം കൂടിയായിരുന്ന ബിജു മേനോന്റെ ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോയാണ് സഞ്ജു തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കൊടുത്തിരിക്കുന്നത്. നിരവധി പേര്‍ ഇതിനോടകം സഞ്ജുവിന്റെ വൈറല്‍ പോസ്റ്റ് ഏറ്റെടുത്തുകഴിഞ്ഞു. ‘അറിഞ്ഞില്ല ആരും പറഞ്ഞില്ല’ എന്നാണ് ബിജു മേനോന്റെ ചിത്രത്തിന് സഞ്ജു നല്‍കിയിരിക്കുന്ന ക്യപ്ഷന്‍. ഞങ്ങളുടെ സൂപ്പര്‍ സീനിയര്‍ എന്ന് ബിജു മേനോനെ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുമുണ്ട്. […]
രണ്ടാം ടി20; ലഖ്നൗവിൽ പിച്ചൊരുക്കിയ ക്യൂറേറ്ററെ നീക്കി, ഐപിഎല്ലിന് പുതിയ പിച്ച്
ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടി20 മത്സരത്തിലെ വേദിയായ ലഖ്നൗ ഏക്‌നാ സ്റ്റേഡിയത്തിലെ പിച്ച് തയാറാക്കിയ ക്യൂറേറ്ററെ ബിസിസിഐ നീക്കിയതായി റിപ്പോർട്ട്. ഐ.പി.എല്ലിനു മുൻപ് സ്റ്റേഡിയത്തിലെ ഒൻപത് പിച്ചുകളും മാറ്റിസ്ഥാപിക്കുമെന്നാണ് വിവരം. പിച്ച് ഒരുക്കിയ സുരേന്ദർ കുമാറിനെ പുറത്താക്കിയതായി ‘ഇന്ത്യൻ എക്‌സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. സുരേന്ദറിന് പകരം ഗ്വാളിയോറിൽനിന്നുള്ള സഞ്ജീവ് കുമാറിനെ പിച്ച് ക്യുറേറ്ററായി നിയമിച്ചിട്ടുണ്ട്.(india vs new-zealand 2nd t20 lucknow pitch curator sacked) ഇന്ത്യൻ ഇന്നിംഗ്സിലെ 18 ഓവറും ന്യൂസിലൻഡ് സ്പിന്നർമാരെക്കൊണ്ടാണ് പൂർത്തിയാക്കിയത്.ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ […]












