Cricket Sports

‘കെ.എൽ രാഹുലിനെ വെറുതെവിടൂ, ആരും ക്രിക്കറ്റില്‍ പണ്ഡിറ്റുമാരല്ല’; പിന്തുണച്ച് ഗൗതം ഗംഭീർ

മോശം ഫോമിനെ തുടർന്ന് അതിരൂക്ഷ വിമർശനം നേരിടുന്ന ഇന്ത്യൻ ഓപ്പണർ കെ.എൽ രാഹുലിനെ പിന്തുണച്ച് മുൻ താരം ഗൗതം ഗംഭീർ. എല്ലാ കളിക്കാരും അവരവരുടെ കരിയറിലെ ഏറ്റവും മോശം കാലഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. കെ.എല്‍ രാഹുലിനെ വിമര്‍ശിക്കുന്നത് അന്യായമാണെന്നും ഒറ്റപ്പെടുത്തരുതെന്നും ഗംഭീര്‍ പ്രതികരിച്ചു. ‘രാഹുലിനെ വിമർശിക്കുന്ന ആളുകൾക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് എത്ര ബുദ്ധിമുട്ടാണെന്ന് അറിയില്ല. ഒരു കളിക്കാരൻ നന്നായി കളിക്കുമ്പോഴുള്ളതിനേക്കാൾ കൂടുതൽ പിന്തുണ ഫോമിൽ അല്ലാത്തപ്പോൾ കൊടുക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. തുടക്കം മുതൽ അവസാനം വരെ റൺസ് നേടിയ […]

Cricket Sports

‘ബുംറ ഐപിഎൽ കളിച്ചില്ലെങ്കിൽ ലോകം അവസാനിക്കില്ല’; മുൻ-ഇന്ത്യൻ ബാറ്റർ

ഇന്ത്യയുടെ സ്റ്റാർ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ പരുക്കിനെ തുടർന്ന് ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയാണ്. കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പിനൊപ്പം ടി20 ലോകകപ്പിലും താരം കളിച്ചിരുന്നില്ല. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏക ടി20 മത്സരം കളിച്ചെങ്കിലും അയോഗ്യനായി കാണപ്പെട്ട താരം ഈ വർഷം ആദ്യം മുതൽ പരുക്ക് മൂലം ടീമിൽ ഇടം നേടിയിട്ടില്ല. അതേസമയം വരാനിരിക്കുന്ന ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി ബുംറ കളിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. വിഷയത്തിൽ പ്രതികരണവുമായി മുൻ ഓപ്പണർ ആകാശ് ചോപ്ര രംഗത്തുവന്നു. ഐപിഎല്ലിൽ […]

Cricket Sports

ഗ്രൗണ്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ ഗ്ലെൻ മാക്‌സ്‌വെല്ലിന് വീണ്ടും പരുക്ക്

ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്ക് മുന്നോടിയായുള്ള തിരിച്ചുവരവ് മത്സരത്തിനിടെ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിന് വീണ്ടും പരുക്ക്. ഓസ്‌ട്രേലിയയുടെ ആഭ്യന്തര ടൂർണമെന്റിൽ വിക്ടോറിയക്കായി കളിക്കുന്നതിനിടെയാണ് മാക്‌സ്‌വെല്ലിന് പരുക്കേറ്റത്. കൈത്തണ്ടക്ക് പരുക്കേറ്റ താരം ഗ്രൗണ്ടിൽ നിന്നും മടങ്ങി. സ്ലിപ്പിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് മാക്‌സ്‌വെല്ലിന് പരുക്കേറ്റത്. വിക്ടോറിയയുടെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചെങ്കിലും മാക്‌സ്‌വെൽ ഇതുവരെ ബാറ്റിങ്ങിനായി ഇറങ്ങിയിട്ടില്ല. പരിശോധനയിൽ ഒടിവില്ലെന്ന് കണ്ടെത്തിയെങ്കിലും രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാനാകുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും ക്രിക്കറ്റ് വിക്ടോറിയ വക്താവ് അറിയിച്ചു. ഒരിടവേള കഴിഞ്ഞ് ഗ്രൗണ്ടിൽ […]

Cricket Sports

ടെസ്റ്റിൽ ഏറ്റവുമധികം ജയങ്ങൾ ഓസ്ട്രേലിയക്കെതിരെ; ചരിത്രം കുറിച്ച് ഇന്ത്യ

ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രമെഴുതി ഇന്ത്യ. ഓസ്ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റ് വിജയിച്ചതോടെ ടെസ്റ്റിൽ തങ്ങൾ ഏറ്റവുമധികം തവണ ഓസ്ട്രേലിയക്കെതിരെ വിജയിച്ച ടീമായി ഇന്ത്യ മാറി. ഡൽഹി ടെസ്റ്റ് ജയത്തോടെ ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് വിജയങ്ങൾ 32 ആയി. പരമ്പര ആരംഭിക്കുമ്പോൾ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 30 വിജയങ്ങളാണ് ഉണ്ടായിരുന്നത്. 31 വിജയങ്ങളിൽ ഇന്ത്യയുടെ എതിരാളികളായിരുന്ന ഇംഗ്ലണ്ടായിരുന്നു ഒന്നാമത്. ഇതാണ് രണ്ടാം ടെസ്റ്റിൽ ഇന്ത്യ തിരുത്തിയത്. ഇന്ത്യ ഏറ്റവുമധികം ടെസ്റ്റ് വിജയം നേടിയ ടീമുകളിൽ മൂന്നാമത് മൂന്ന് ടീമുകളുണ്ട്. ശ്രീലങ്ക, വെസ്റ്റ് […]

Cricket

കുടുംബാംഗത്തിന് അസുഖം; പാറ്റ് കമ്മിൻസ് നാട്ടിലേക്ക് മടങ്ങി

ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് നാട്ടിലേക്ക് മടങ്ങി. കുടുംബാംഗത്തിന് അസുഖം ബാധിച്ചതിനെ തുടർന്നാണ് താരം മടങ്ങിയത്. എന്നാൽ, മാർച്ച് ഒന്നിന് ഇൻഡോറിൽ വച്ച് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനു മുൻപ് താരം തിരികെയെത്തുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റും വിജയിച്ച ഇന്ത്യ ബോർഡർ – ഗവാസ്കർ ട്രോഫി നിലനിർത്തിയിരുന്നു.  രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. 115 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. നാല് ടെസ്റ്റുകളുടെ […]

Cricket Sports

ഐപിഎല്‍ 2023 മാര്‍ച്ച് 31 മുതല്‍; ആദ്യ മത്സരം ഗുജറാത്തും ചെന്നൈയും തമ്മില്‍

ഐപിഎല്‍ 2023-ന്റെ ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും. മാർച്ച് 31-നാണ് സീസണിലെ ആദ്യ മത്സരം. രണ്ടാം ദിവസം പഞ്ചാബ് കിംഗ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും ലക്‌നൗ സൂപ്പർ ജയന്റ്‌സ് ഡൽഹി ക്യാപിറ്റൽസിനെയും നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുക.  2022ൽ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയാണ് ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ കിരീടം നേടിയത്. 2023ൽ 12 വേദികളിലായി ഐപിഎൽ മത്സരങ്ങൾ നടക്കും, പത്ത് ഹോം […]

Cricket

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കമാവുകയാണ്. റായ്പൂരിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ചെന്നൈ റൈനോസും കർണാടക ബുൾഡോസേഴ്‌സും തമ്മിൽ ഏറ്റുമുട്ടും. സി ത്രീ കേരള സ്‌ട്രൈക്കേഴ്‌സ് തെലുങ്ക് വാരിയേഴ്‌സ് പോരാട്ടം നാളെയാണ്. കേരള സ്‌ട്രൈക്കേഴ്‌സിന്റെ മത്സരങ്ങൾ ഫ്‌ളവേഴ്‌സ് തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. ഇന്ത്യൻ സിനിമയിലെ വിവിധ ഇൻഡസ്ട്രികളിലെ താരങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയാണ് സെലിബ്രേറ്റി ക്രിക്കറ്റ് ലീഗിലൂടെ. ചെന്നൈ റൈനോഴ്‌സും കർണാടക ബുൾഡേഴ്‌സും തമ്മിലെ ഉദ്ഘാടന മത്സരത്തോടെ, ഒരിടവേളയ്ക്ക് ശേഷം താര ക്രിക്കറ്റിന് […]

Cricket Sports

ഒളിക്യാമറ വിവാദം; ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമ രാജിവച്ചു

ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമ രാജിവച്ചു. രാജിക്കത്ത് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്വീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ. ഒരു ടിവി ചാനൽ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് അദ്ദേഹം നടത്തിയത്. ഇത് വലിയ വിവാദമായി മാറിയ പശ്ചാത്തലത്തിലാണ് രാജി. കോലി-രോഹിത് ഈഗോ, കോലി-ഗാംഗുലി ഭിന്നത, കോലിയുടെ ക്യാപ്റ്റന്‍സി നഷ്ടമാക്കിയ കാര്യങ്ങള്‍, ഫിറ്റ്നസ് ഇല്ലാത്ത താരങ്ങള്‍ കുത്തിവെപ്പെടുക്കുന്നതും, സഞ്ജുവിൻ്റെ ഭാവി, താരങ്ങളുടെ ഗ്രഹസന്ദർശനം തുടങ്ങി ഇന്ത്യൻ ക്രിക്കറ്റിലെ എണ്ണമറ്റ കാര്യങ്ങളാണ് ചേതന്‍ വെളിപ്പെടുത്തിയത്.

Cricket Sports

ഡൽഹി ടെസ്റ്റ്: ഓസ്‌ട്രേലിയക്ക് ബാറ്റിംഗ്, സൂര്യകുമാറിന് പകരം ശ്രേയസ് ടീമിൽ

ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഈ മത്സരത്തിൽ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. ഇന്ത്യൻ ടീമിൽ സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യർക്ക് അവസരം ലഭിച്ചു. അതേസമയം ഓസ്‌ട്രേലിയൻ ടീമിൽ ഫാസ്റ്റ് ബൗളർ സ്‌കോട്ട് ബൊലാന്റിന് പകരം മാത്യു കുഹ്‌മാന് അവസരം ലഭിച്ചിട്ടുണ്ട്. മാറ്റ് റെൻഷോയ്ക്ക് പകരം ട്രാവിസ് ഹെഡ് ടീമിൽ തിരിച്ചെത്തി. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ് മത്സരം. നാല് മത്സരങ്ങളുള്ള […]

Cricket Sports

‘അനാവശ്യമായി പണം പാഴാക്കുന്നു’; WPL ലേലത്തുക എഫ്ഡി ഇടണമെന്ന് പൂജ വസ്ത്രകറിന്റെ പിതാവ്

മക്കൾ എത്ര വളർന്നാലും മാതാപിതാക്കളെ സംബന്ധിച്ച് അവർ എന്നും കുഞ്ഞുങ്ങളാണ്. മക്കൾ പ്രധാനമന്ത്രിയോ സിനിമാ, കായിക താരമോ ആവട്ടെ മാതാപിതാക്കളുടെ കരുതൽ എന്നും അവർക്കൊപ്പം ഉണ്ടാകും. ജീവിതത്തിൽ ഈ ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന നിരവധി നിമിഷങ്ങൾ നമ്മൾ കണ്ടിട്ടുണ്ടാകും. മാത്രമല്ല സോഷ്യൽ മീഡിയയിൽ അടക്കം ഇത്തരം വീഡിയോകൾ വൈറലായിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് വനിതാ താരം പൂജ വസ്ത്രകറിൻ്റെ പിതാവ് താരത്തിന് നൽകിയ ഉപദേശമാണ് ഇപ്പോൾ വൈറലാകുന്നത്. ‘പൂജ ധാരാളം പണം പാഴാക്കുന്നു. WPL ൽ നിന്നും ലഭിച്ച മുഴുവൻ […]