ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈക്ക് തോൽവിയോടെ തുടക്കം. ചെന്നൈയ്ക്ക് എതിരെ അഞ്ച് വിക്കറ്റ് വിജയമാണ് ഗുജറാത്ത് നേടിയത്. നാല് പന്തുകൾ ബാക്കി നിൽക്കെ ചെന്നൈ സൂപ്പർ കിങ്‌സ് നേടിയ 178 റണ്ണുകൾ ഗുജറാത്ത് ടൈറ്റൻസ് മറികടക്കുകയായിരുന്നു. അവസാന ഓവറുകളിൽ തകർത്തടിച്ചു രാഹുൽ തെവാട്ടിയായും റാഷിദ് ഖാനുമാണ് ഗുജറാത്തിനെ വിജയതീരത്ത് എത്തിച്ചത്. ഓപ്പണർമാരായ ശുഭ്മൻ ഗില്ലും വൃദ്ധിമാൻ സാഹയും തിളങ്ങിയതാണ് ഗുജറാത്തിനെ സഹായിച്ചത്. ഐപിഎല്ലിൽ ഇതുവരെ ചെസ് ചെയ്ത പത്ത് മത്സരങ്ങളിൽ ഒമ്പതെണ്ണത്തിലും വിജയം ഗുജറാത്ത് നേടിയിട്ടുണ്ട്. നിർണായക […]
Cricket
ഐപിഎൽ ഇന്ന് മുതൽ; ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ചെന്നൈയെ നേരിടും
ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ന് മുതൽ ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ സീസണിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റൻസ് 9ആം സ്ഥാനത്ത് ഫിനിഷ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ഗുജറാത്ത് ടൈറ്റൻസിൻ്റെ ഹോം ഗ്രൗണ്ടായ അഹ്‌മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഗുജറാത്ത് ജയൻ്റ്സിൽ ഡേവിഡ് മില്ലർ ഈ കളി കളിക്കില്ല. അയർലൻഡ് പേസർ ജോഷ്വ ലിറ്റിൽ ഏപ്രിൽ 28 വരെയും ടീമിലുണ്ടാവില്ല. ഇരു താരങ്ങളും രാജ്യാന്തര മത്സരങ്ങളിൽ തിരക്കിലാണ്. കഴിഞ്ഞ സീസണിൽ അസ്ഥിരമായിക്കിടന്ന […]
പരിശീലനത്തിനിടെ ധോണിക്ക് പരുക്കേറ്റെന്ന് റിപ്പോർട്ട്; ചെന്നൈക്ക് തിരിച്ചടി
ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എംഎസ് ധോണിക്ക് പരുക്കേറ്റെന്ന് റിപ്പോർട്ട്. നെറ്റ്സിൽ പരിശീലനത്തിനിടെ ധോണി മുടന്തുന്നതായി കണ്ടെത്തി എന്നാണ് റിപ്പോർട്ട്. ഈ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഐപിഎൽ നാളെ ആരംഭിക്കാനിരിക്കെ ധോണിക്ക് പരുക്കേറ്റത് ചെന്നൈ സൂപ്പർ കിംഗ്സിനു കനത്ത തിരിച്ചടിയാണ്. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും ഗുജറാത്ത് ജയൻ്റ്സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. പുത്തൻ മാറ്റങ്ങളുമായാണ് ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ആരാധകർക്ക് മുന്നിൽ എത്തുന്നത്. മറ്റ് സീസണുകളിൽ ഇല്ലാതിരുന്ന ഇംപാക്ട് പ്ലേയർ നിയമം, പുതു രീതിയിലെ […]
ഏകദിന ലോകകപ്പിൽ പാകിസ്താൻ്റെ മത്സരങ്ങൾ ബംഗ്ലാദേശിൽ നടക്കുമെന്ന് റിപ്പോർട്ട്
ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്താൻ്റെ മത്സരങ്ങൾ ബംഗ്ലാദേശിൽ നടക്കുമെന്ന് റിപ്പോർട്ട്. പാകിസ്താനിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യയുടെ മത്സരങ്ങളിൽ മറ്റേതെങ്കിലും രാജ്യത്തുവച്ച് നടത്താൻ തീരുമാനത്തിൻ്റെ പശ്ചാത്തലത്തിലാണ് പിസിബിയുടെ തീരുമാനം. ഇന്ത്യ പാകിസ്താനിലെത്തിയില്ലെങ്കിൽ പാകിസ്താൻ ഇന്ത്യയിലേക്കും വരില്ലെന്നാണ് പിസിബി നിലപാട്. ഏഷ്യാ കപ്പ് ക്രിക്കറ്റ് പാകിസ്താനിൽ തന്നെ നടക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ മത്സരങ്ങൾ മറ്റേതെങ്കിലും രാജ്യത്ത് നടത്തും. ഇന്ത്യയുടെ മത്സരങ്ങൾ നടത്താൻ യുഎഇ, ഒമാൻ, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് പരിഗണനയിലുണ്ട്. ഇഎസ്പിഎൻ ക്രിക്കിൻഫോ ആണ് […]
ഐപിഎല്ലിന് നാളെ തുടക്കം; പരിശോധിക്കാം പുതിയ സീസണിലെ മാറ്റങ്ങൾ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസണിന് നാളെ തിരിതെളിയും. കാണികളിൽ ആവേശം നിറക്കാൻ കഴിയുന്ന ചേരുവകൾ വേണ്ടുവോളമുണ്ട് ഇത്തവണത്തെ ഐപിഎല്ലിൽ. നിയമങ്ങളിലടക്കം ധാരളം മാറ്റങ്ങളുള്ള പുതിയ സീസണിലെ പുതുരീതികൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. പുത്തൻ മാറ്റങ്ങളുമായാണ് ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ആരാധകർക്ക് മുന്നിൽ എത്തുന്നത്. മറ്റ് സീസണുകളിൽ ഇല്ലാതിരുന്ന ഇംപാക്ട് പ്ലേയർ നിയമം, പുതു രീതിയിലെ പ്ലേയിംഗ് ഇലവൻ പ്രഖ്യാപനം, ഡിസിഷൻ റിവ്യൂ സിസ്റ്റം, ഫീൽഡിങ് നിബന്ധന എന്നിവ ഈ സീയോനിലെ മാറ്റങ്ങളാണ്. കൂടാതെ, ഐപിഎല്ലിലെ […]
അപാരം, ഈ ആരാധന; ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ പരിശീലനം കാണാൻ ആരാധകരുടെ ഒഴുക്ക്
ഐപിഎൽ സീസണൊരുങ്ങുന്ന ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൻ്റെ പരിശീലനം കാണാൻ ആരാധകരുടെ ഒഴുക്ക്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹോം – എവേ രീതിയിൽ നടക്കുന്ന ഐപിഎലിൽ തങ്ങളുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലാണ് ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലനം നടത്തുന്നത്. ഈ പരിശീലനം കാണാൻ ആരാധകർ ഒഴുകിയെത്തുകയാണ്. ഗുജറാത്ത് ജയൻ്റ്സുമായുള്ള ഉദ്ഘാടന മത്സരത്തിൻ്റെ ടിക്കറ്റ് മണിക്കൂറുകൾക്കകം വിറ്റുപോയിരുന്നു. ആയിരക്കണക്കിന് ആരാധകരാണ് ഐപിഎലിനു മുൻപ് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാൻ സ്റ്റേഡിയത്തിൽ തടിച്ചുകൂടുന്നത്. പരിശീലനത്തിനിടെ താരങ്ങൾ കളിക്കുന്ന ഓരോ […]
അപാരം, ഈ ആരാധന; ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ പരിശീലനം കാണാൻ ആരാധകരുടെ ഒഴുക്ക്
ഐപിഎൽ സീസണൊരുങ്ങുന്ന ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൻ്റെ പരിശീലനം കാണാൻ ആരാധകരുടെ ഒഴുക്ക്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹോം – എവേ രീതിയിൽ നടക്കുന്ന ഐപിഎലിൽ തങ്ങളുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലാണ് ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലനം നടത്തുന്നത്. ഈ പരിശീലനം കാണാൻ ആരാധകർ ഒഴുകിയെത്തുകയാണ്. ഗുജറാത്ത് ജയൻ്റ്സുമായുള്ള ഉദ്ഘാടന മത്സരത്തിൻ്റെ ടിക്കറ്റ് മണിക്കൂറുകൾക്കകം വിറ്റുപോയിരുന്നു. (csk practice chepauk ipl) ആയിരക്കണക്കിന് ആരാധകരാണ് ഐപിഎലിനു മുൻപ് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാൻ സ്റ്റേഡിയത്തിൽ തടിച്ചുകൂടുന്നത്. […]
’14 ആം വയസിൽ എച്ച്ഐവി ടെസ്റ്റ് നടത്തി, ഫലം നെഗറ്റീവായതോടെ ആശ്വാസം ലഭിച്ചു’; ശിഖർ ധവാൻ
തൻ്റെ ആദ്യ ടാറ്റൂവിന് പിന്നാലെ രസകരമായ അനുഭവം പങ്കുവച്ച് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. 14 വയസ്സുള്ളപ്പോഴാണ് ആദ്യമായി പച്ചകുത്തിയതെന്നും, അതിന് ശേഷം താൻ ആകെ പേടിച്ച് വിരണ്ടുപോയെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ധവാൻ വെളിപ്പെടുത്തി. ‘മണാലി യാത്രയ്ക്കിടെ 14 ആം വയസിലാണ് ആദ്യമായി പച്ചകുത്തുന്നത്. പുറകിലായി ഒരു സ്കോർപ്പിയോ ചിത്രമാണ് ആദ്യത്തെ ടാറ്റൂ. വീട്ടുകാരെ അറിയിക്കാതെയായിരുന്നു പച്ചകുത്തൽ. 4 മാസത്തോളം വീട്ടുകാരിൽ നിന്നും വിവരം മറച്ചുവച്ചു. ടാറ്റൂ കുത്തിയ കാര്യം അച്ഛൻ കണ്ടുപിച്ച ദിവസം […]
രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റ് ജയം; പാകിസ്താനെതിരെ ഐതിഹാസിക പരമ്പര വിജയവുമായി അഫ്ഗാനിസ്താൻ
പാകിസ്താനെതിരെ ഐതിഹാസിക പരമ്പര വിജയവുമായി അഫ്ഗാനിസ്താൻ. ഇന്നലെ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാകിസ്താനെ ഏഴ് വിക്കറ്റിനു മറികടന്ന അഫ്ഗാൻ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഒരു കളി ബാക്കിനിൽക്കെ 2-0നു മുന്നിലെത്തി. ഇന്നലെ പാകിസ്താൻ മുന്നോട്ടുവച്ച 131 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അഫ്ഗാൻ ഒരു പന്തും ഏഴ് വിക്കറ്റും ബാക്കിനിൽക്കെ വിജയതീരമണഞ്ഞു. (afghanistan won pakistan t20) മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ച് യുവതാരങ്ങൾക്ക് അവസരം നൽകിയ പാകിസ്താന് രണ്ടാം മത്സരത്തിലും തിരിച്ചടിയായിരുന്നു ഫലം. അഫ്ഗാൻ […]
സഞ്ജുവിന് ബിസിസിഐയുടെ വാർഷിക കരാർ; ഉൾപ്പെട്ടത് ഗ്രേഡ് സിയിൽ
മലയാളി താരം സഞ്ജു സാംസണ് ബിസിസിഐയുടെ വാർഷിക കരാർ. ഏറ്റവും പുതിയ വാർഷിക കരാറിൽ സഞ്ജുവും ഇടം പിടിച്ചിട്ടുണ്ട്. ഒരു കോടി രൂപ ശമ്പളം ലഭിക്കുന്ന ഗ്രേഡ് സിയിലാണ് സഞ്ജു. നിലവിൽ ഐപിഎലിനു മുന്നോടിയായി രാജസ്ഥാൻ റോയൽസ് ക്യാമ്പിൽ പരിശീലനത്തിലാണ് താരം. ഏഴ് കോടി രൂപ വാർഷിക ശമ്പളം ലഭിക്കുന്ന ഗ്രേഡ് എ പ്ലസ് ആണ് ഏറ്റവും ഉയർന്ന ഗ്രേഡ്. ഇതിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവർ ഉൾപ്പെട്ടു. […]