ഈ വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള വേദികളുടെ ചുരുക്കപ്പട്ടികയിൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 13 വേദികളാണ് ചുരുക്കപ്പട്ടികയിലുള്ളത്. അതിൽ ഏഴ് സ്റ്റേഡിയങ്ങളിലാവും മത്സരങ്ങൾ. ദി ഇന്ത്യൻ എക്സ്പ്രസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ടുകൾ പ്രകാരം നാഗ്പൂർ, ബെംഗളൂരു, തിരുവനന്തപുരം, മുംബൈ, ഡൽഹി, ലക്നൗ, ഹൈദരാബാദ്, ഗുവാഹത്തി. കൊൽക്കത്ത, രാജ്കോട്ട്, ബെംഗളൂരു, ഇൻഡോർ ധർമശാല തുടങ്ങിയ സ്റ്റേഡിയങ്ങൾ ചുരുക്കപ്പട്ടികയിലുണ്ട്. ഒക്ടോബർ 5ന് ലോകകപ്പ് ആരംഭിക്കുമെന്നാണ് വിവരം. സുരക്ഷാ കാരണങ്ങൾ […]
Cricket
വെറും നിസാരമെന്ന് ഗുജറാത്ത്; രാജസ്ഥാനെ 9 വിക്കറ്റിന് തോൽപ്പിച്ചു
ഐപിഎല്ലിൽ ഇന്നത്തെ രാജസ്ഥാനെ 9 വിക്കറ്റിന് തോൽപ്പിച്ച് ഗുജറാത്ത്. 119 റണ്‍സ് വിജയലക്ഷ്യം ടൈറ്റന്‍സ് 13.5 ഓവറില്‍ 1 വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. 35 പന്തില്‍ 36 നേടിയ ശുഭ്മാന്‍ ഗില്ലിനെ ചഹല്‍ പുറത്താക്കിയപ്പോള്‍ സാഹയും(34 പന്തില്‍ 41*), പാണ്ഡ്യയും 15 പന്തിൽ 39 37 പന്ത് ശേഷിക്കെ ജയമുറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ റോയല്‍സ് 17.5 ഓവറില്‍ 118 റണ്‍സില്‍ ഓള്‍ഔട്ടായി. അഫ്‌ഗാന്‍ സ്‌പിന്‍ ആക്രമണത്തില്‍ വിക്കറ്റുകള്‍ തുടരെ കൊഴിയുകയായിരുന്നു രാജസ്ഥാന്. 20 […]
ഏകദിന ലോകകപ്പ് വേദികൾ; ചുരുക്കപ്പട്ടികയിൽ കാര്യവട്ടവും
ഈ വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള വേദികളുടെ ചുരുക്കപ്പട്ടികയിൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 13 വേദികളാണ് ചുരുക്കപ്പട്ടികയിലുള്ളത്. അതിൽ ഏഴ് സ്റ്റേഡിയങ്ങളിലാവും മത്സരങ്ങൾ. ദി ഇന്ത്യൻ എക്സ്പ്രസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ടുകൾ പ്രകാരം നാഗ്പൂർ, ബെംഗളൂരു, തിരുവനന്തപുരം, മുംബൈ, ഡൽഹി, ലക്നൗ, ഹൈദരാബാദ്, ഗുവാഹത്തി. കൊൽക്കത്ത, രാജ്കോട്ട്, ബെംഗളൂരു, ഇൻഡോർ ധർമശാല തുടങ്ങിയ സ്റ്റേഡിയങ്ങൾ ചുരുക്കപ്പട്ടികയിലുണ്ട്. ഒക്ടോബർ 5ന് ലോകകപ്പ് ആരംഭിക്കുമെന്നാണ് വിവരം. സുരക്ഷാ കാരണങ്ങൾ […]
ഐപിഎൽ: സഞ്ജുവിനും സംഘത്തിനും ഇന്ന് നിർണായകം; എതിരാളികൾ ഗുജറാത്ത്
ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. രാജസ്ഥാൻ്റെ ഹോം ഗ്രൗണ്ടായ സവായ് മാൻസിങ്ങ് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. പോയിൻ്റ് ടേബിളിൽ ഗുജറാത്ത് ഒന്നാമതും രാജസ്ഥാൻ നാലാമതുമാണ്. ഇന്നത്തെ കളി വിജയിച്ചാൽ രാജസ്ഥാൻ പട്ടികയിൽ ഒന്നാമതെത്തും. രാജസ്ഥാൻ തോറ്റാൽ ഗുജറാത്ത് ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിക്കും. (rajasthan royals gujarat titans) ശക്തമായ ഒരു സ്ക്വാഡ് ഉണ്ടായിട്ടും മോശം തീരുമാനങ്ങൾ കൊണ്ട് പോയിൻ്റ് പട്ടികയിലെ ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയ ടീമാണ് രാജസ്ഥാൻ റോയൽസ്. മുംബൈയോട് കഴിഞ്ഞ […]
വല്ല്യേട്ടനും അനിയന്‍മാരും ‘അറയ്‌ക്കല്‍ വാറുണ്ണി’യായി വാര്‍ണര്‍; വൈറലായി ചിത്രം
വല്ല്യേട്ടനും അനിയന്‍മാരും ‘അറയ്‌ക്കല്‍ വാറുണ്ണി’യായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. ഡേവിഡ് വാര്‍ണറുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും വൈറലാവുകയാണ്. ഇക്കുറി മമ്മൂട്ടിയുടെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ വല്ല്യേട്ടനിലെ അറയ്ക്കൽ മാധവനുണ്ണിയെ കൂട്ടുപിടിച്ചാണ് വാര്‍ണറും അനിയന്‍മാരും വന്നിരിക്കുന്നത്.(David warner poster like mammootty film valliettan) ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ക്യാപ്റ്റനാണ് വാർണർ കൂടാതെ ഫോട്ടോയിൽ ഉള്ളത് സഹതാരങ്ങളുമാണ്. മാധവനുണ്ണിയുടെ സഹോദരങ്ങളായി ഇഷാന്ത് ശര്‍മ്മയും കുല്‍ദീപ് യാദവും അക്‌സര്‍ പട്ടേലും ഖലീല്‍ അഹമ്മദുമാണ് പോസ്റ്ററിലുള്ളത്. […]
‘നിങ്ങൾ രാജ്യത്തിന്റെ പ്രതീകങ്ങളാണ്, ദശലക്ഷക്കണക്കിന് കുട്ടികൾ ഇത് കാണുന്നു എന്ന ബോധം വേണം’; കോലിക്കും ഗംഭീറിനുമെതിരെ സെവാഗ്
ഐപിഎല്ലിൽ സംഭവിക്കാൻ പാടില്ലാത്തതായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്-റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സര ശേഷം അരങ്ങേറിയത്. ഇന്ത്യയുടെ രണ്ട് സൂപ്പർ താരങ്ങൾ ഗ്രൗണ്ടിൽ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. മത്സരം അവസാനിച്ചതിന് പിന്നാലെ ലഖ്‌നൗ ഫാസ്റ്റ് ബൗളർ നവീൻ ഉൾ ഹഖ് ആർസിബി സ്റ്റാർ ബാറ്റ്‌സ്മാൻ വിരാട് കോലിയുമായി തർക്കത്തിലേർപ്പെട്ടു. ഇതാണ് വലിയ വിവാദത്തിന് തുടക്കമിട്ടത്. സംഗതി ഇവിടെ അവസാനിച്ചില്ല, താരങ്ങൾ പരസ്പരം ഹസ്തദാനം ചെയ്യുന്നതിനിടെ കോലിയും എൽ.എസ്.ജി മെൻറ്റർ ഗൗതം ഗംഭീറും തമ്മിൽ തർക്കം ഉടലെടുത്തു. രൂക്ഷ […]
ഐപിഎലിൽ ഏറ്റവുമധികം ഡക്കുകൾ, ഒറ്റയക്ക സ്കോറുകൾ; ഒറ്റക്കളിയിൽ രണ്ട് റെക്കോർഡുകളുമായി രോഹിത്
ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ പൂജ്യത്തിനു പുറത്തായത് രോഹിത് ശർമ കുറിച്ചത് രണ്ട് റെക്കോർഡുകൾ. ഐപിഎലിൽ ഏറ്റവുമധികം ഡക്കുകൾ, ഏറ്റവുമധികം ഒറ്റയക്ക സ്കോറുകൾ എന്നീ റെക്കോർഡുകളാണ് രോഹിത് കുറിച്ചത്. ഇന്നലെ ആദ്യ ഓവറിൽ ഋഷി ധവാൻ രോഹിതിനെ പുറത്താക്കുകയായിരുന്നു ഇന്നലെ 0നു പുറത്തായതോടെ രോഹിതിന് ഐപിഎലിൽ ആകെ 15 ഡക്കുകളായി. ദിനേശ് കാർത്തിക്, സുനിൽ നരേൻ, മൻദീപ് സിംഗ് എന്നിവർക്കും 15 ഡകുകൾ വീതമുണ്ട്. ഇതോടൊപ്പം ഐപിഎലിനെ തൻ്റെ 70ആം ഒറ്റയക്ക സ്കോറും രോഹിത് ഇന്നലെ കുറിച്ചു. […]
ഗൊലായത്തിനെ തോല്പിച്ച് ഡേവിഡ്; ഗുജറാത്തിനെതിരെ ഡൽഹിയ്ക്ക് ആവേശജയം
മറ്റൊരു ലോ സ്കോർ ത്രില്ലറിൽ പോയിൻ്റ് പട്ടികയിൽ ഒന്നാമതുള്ള ഗുജറാത്തിനെ കീഴടക്കി പട്ടികയിൽ അവസാന സ്ഥാനത്തുള്ള ഡൽഹി. 5 റൺസിനാണ് ഡൽഹിയുടെ ജയം. ഡൽഹി മുന്നോട്ടുവച്ച 131 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്തിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 125 റൺസ് നേടാനേ സാധിച്ചുള്ളൂ. 59 റൺസ് നേടി പുറത്താവാതെ നിന്ന ഹാർദിക് പാണ്ഡ്യ ആണ് ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ. ഡൽഹിയ്ക്കായി ഖലീൽ അഹ്‌മദും ഇശാന്ത് ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഡൽഹിയെപ്പോലെ […]
ഐപിഎലിൽ ഇന്ന് ‘മിസ്‌മാച്ച്’; ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് അവസാന സ്ഥാനക്കാരായ ഡൽഹിയെ നേരിടും
ഐപിഎലിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ഏറ്റുമുട്ടും. ഗുജറാത്തിൻ്റെ ഹോം ഗ്രൗണ്ടായ അഹ്‌മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. 8 മത്സരങ്ങളിൽ ഇന്ന് 6 ജയം സഹിതം ഗുജറാത്ത് ടൈറ്റൻസ് പോയിൻ്റ് പട്ടികയിൽ ഒന്നാമതാണ്. അതേസമയം, ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് 6 പരാജയം സഹിതം 4 പോയിൻ്റുള്ള ഡൽഹി 10ആം സ്ഥാനത്തുമാണ്. ഐപിഎൽ ബിസിനസ് എൻഡിലേക്ക് കടക്കുമ്പോൾ നിലവിലെ ചാമ്പ്യന്മാർ അത് ആവർത്തിക്കാനുള്ള യാത്രയിലാണ്. എല്ലാ ഡിപ്പാർട്ട്മെൻ്റിലും മികച്ച താരങ്ങൾ. […]
ഐപിഎൽ മത്സരത്തിനിടെ വാക്കുതര്‍ക്കം; കോലിക്കും ഗംഭീറിനും പിഴ
ഐപിഎൽ മത്സരത്തിനിടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട വിരാട് കോലിക്കും ഗൗതം ഗംഭീറിനും നവീന്‍ ഉല്‍ ഹഖിനും പിഴ. ഇന്നലെ നടന്ന ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിനിടെയാണ് സംഭവം.ഐപിഎല്‍ ചട്ടം ലംഘിച്ചുവെന്നാണ് അച്ചടക്ക സമിതി വ്യക്തമാക്കുന്നത്. ആര്‍സിബി താരമായ കോലിയും ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ് മെന്ററായ ഗൗതം ഗംഭീറും മാച്ച് ഫീയുടെ 100 ശതമാനം പിഴയടയ്ക്കണം. ലഖ്‌നൗവിന്റെ അഫ്ഗാനിസ്ഥാന്‍ താര നവീന്‍ ഉള്‍ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴ. സീസണിലെ ആദ്യ മത്സരത്തിൽ […]