ഐപിഎലിൽ സഞ്ജുവിൻ്റെ രാജസ്ഥാന് ഇന്ന് മറ്റൊരു നിർണായക മത്സരം. പ്ലേ ഓഫിലെത്താനുള്ള അവസാന അവസരങ്ങളിൽ ഒന്നാണ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള പോരാട്ടം. ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരം രാത്രി 7.30ന് ആരംഭിക്കും. 11 മത്സരങ്ങളിൽ 10 പോയിൻ്റാണ് ഇരു ടീമുകൾക്കും ഉള്ളത്. വിജയിക്കുന്ന ടീം മൂന്നാം സ്ഥാനത്തെത്തും. നല്ലൊരു ടീമുണ്ടായിട്ടും മോശം തീരുമാനങ്ങളെടുക്കുന്ന മാനേജ്മെൻ്റാണ് രാജസ്ഥാൻ്റെ നില പരുങ്ങലിലാക്കിയത്. ഒരു ഗുണവും ലഭിക്കില്ലെന്ന് 100 ശതമാനം ഉറപ്പായിട്ടും റിയൻ പരാഗിനെ വീണ്ടും പരീക്ഷിച്ചതും പവർ പ്ലേയ്ക്ക് […]
Cricket
ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടി ദക്ഷിണാഫ്രിക്ക
ഈ വർഷാവസാനം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടി ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശിനെതിരെ 3 മത്സരങ്ങൾ അടങ്ങുന്ന ഏകദിന പരമ്പരയിലെ ആദ്യ കളി മഴ മൂലം ഉപേക്ഷിച്ച സാഹചര്യത്തിൽ അയർലൻഡ് പ്രതീക്ഷകൾ അസ്തമിച്ച സാഹചര്യത്തിലാണ് 2023 ഏകദിന ലോകകപ്പിന് ദക്ഷിണാഫ്രിക്ക നേരിട്ട് യോഗ്യത നേടിത്. ഇനി അയർലൻഡിന് യോഗ്യതാ മത്സരങ്ങൾ കളിക്കേണ്ടി വരും. ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടുന്ന എട്ടാമത്തെ ടീമാണ് ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശ് പരമ്പര 2-0 ന് സ്വന്തമാക്കിയാലും ലോകകപ്പ് സൂപ്പർ ലീഗ് […]
ധോണി തമിഴ്‌നാടിന്റെ ദത്തുപുത്രൻ; ഞാനും ധോണിയുടെ വലിയ ആരാധകനാണ്; എം.കെ സ്റ്റാലിൻ
മഹേന്ദ്ര സിങ് ധോണി തമിഴ്‌നാടിന്റെ ദത്തുപുത്രനെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ചെന്നൈ സൂപ്പർ കിങ്‌സിനു വേണ്ടി അദ്ദേഹം കളി തുടരണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കായികവകുപ്പിനു കീഴിൽ ആരംഭിച്ച തമിഴ്‌നാട് ചാമ്പ്യൻഷിപ്പ് ഫൗണ്ടേഷന്റെ ഉദ്ഘാടന വേദിയിൽ ധോണിയെ സാക്ഷിയാക്കിയായിരുന്നു സ്റ്റാലിന്റെ തുറന്നുപറച്ചിൽ. ചെന്നൈയിലെ ലീലാ പാലസിൽ നടന്ന ചടങ്ങിൽ സ്റ്റാലിനും ധോണിക്കും പുറമെ മന്ത്രിമാരായ ഉദയനിധി സ്റ്റാലിൻ, തങ്കം തെന്നരശ് ഉൾപ്പെടെയുള്ള പ്രമുഖരും സംബന്ധിച്ചു. ചെറിയൊരു കുടുംബത്തിൽനിന്ന് കഠിനാധ്വാനം കൊണ്ടാണ് അദ്ദേഹം ദേശീയ ഐക്കണായി മാറിയത്. തമിഴ്‌നാട്ടിൽനിന്ന് […]
‘സൂര്യതാണ്ഡവം’; ആർസിബിയ്ക്കെതിരെ മുംബൈയ്ക്ക് ജയം
ഐപിഎലിൽ ആർസിബിക്കെതിരെ മുംബൈക്ക് ജയം. സൂര്യകുമാർ യാദവിന്റെ കൂറ്റനടിക്ക് മുന്നിൽ ബാംഗ്ലൂരിനെ ആറ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. 20 ഓവറിൽ ജയിക്കാൻ 200 റൺസ് വേണ്ടിയിരുന്ന മുംബൈയ്ക്ക് 16.3 ഓവറിൽ 200 റൺസ് നേടി ജയത്തിലേക്ക് എത്തുകയായിരുന്നു. മുംബൈക്ക് വേണ്ടി സൂര്യകുമാർ യാദവ് 83(35), നെഹാൽ വഡേര 52(34), ഇഷാൻ കിഷൻ 42 (21) എന്നിവർ മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. വിശാഖും ഹസരങ്കയുമാണ് ബാംഗ്ലൂരിനായി രണ്ടു വിക്കറ്റ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ആർസിബിക്ക് തുടക്കം തകര്‍ച്ചയോടെയായിരുന്നു. എന്നാൽ […]
ആർച്ചർ നാട്ടിലേക്ക് മടങ്ങും; മുംബൈ നിരയിൽ ക്രിസ് ജോർഡൻ പകരക്കാരൻ
മുംബൈ ഇന്ത്യൻസ് നിരയിൽ ജോഫ്ര ആർച്ചറിനു പകരക്കാരനായി ഇംഗ്ലണ്ട് പേസർ ക്രിസ് ജോർഡൻ. പരുക്കിൽ നിന്ന് മുക്തനായികൊണ്ടിരിക്കുന്ന ജോഫ്ര ആർച്ചർ നാട്ടിലേക്ക് മടങ്ങുമെന്ന് മുംബൈ ഇന്ത്യൻസ് തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചു. നേരത്തെ തന്നെ ജോർഡൻ നെറ്റ് ബൗളറായി മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്നിരുന്നു. ഐപിഎലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഇരു ടീമുകൾക്കും 10 പോയിൻ്റ് വീതമുള്ളതിനാൽ ഇന്ന് ആരു ജയിച്ചാലും ആ […]
റസലിൻ്റെ വെടിക്കെട്ട്; റിങ്കുവിൻ്റെ അവസാന പന്ത് ഫിനിഷ്; പഞ്ചാബിനെതിരെ കൊൽക്കത്തയ്ക്ക് ആവേശജയം
ഐപിഎലിൽ പഞ്ചാബ് കിംഗ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആവേശജയം. അഞ്ച് വിക്കറ്റിനാണ് കൊൽക്കത്തയുടെ ജയം പഞ്ചാബ് മുന്നോട്ടുവച്ച 180 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത 5 വിക്കറ്റ് നഷ്ടപ്പെടുത്തി അവസാന പന്തിൽ വിജയതീരമണഞ്ഞു. 38 പന്തിൽ 51 റൺസ് നേടിയ നിതീഷ് റാണയാണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. പഞ്ചാബിനായി രാഹുൽ ചഹാർ 2 വിക്കറ്റ് വീഴ്ത്തി. റഹ്‌മാനുള്ള ഗുർബാസും ജേസൻ റോയും ചേർന്ന് കൊൽക്കത്തയ്ക്ക് മികച്ച തുടക്കം നൽകി. 38 റൺസാണ് ആദ്യ വിക്കറ്റിൽ സഖ്യം കൂട്ടിച്ചേർത്തത്. […]
നായകന്മാരായി സഹോദരങ്ങള്‍; ഐപിഎല്ലിലെ അപൂര്‍വ്വ കാഴ്ച
ലഖ്നൗ ഗുജറാത്ത് ഐപിഎല്‍ മത്സരം സഹോദരങ്ങളുടെ പേരില്‍ കൂടി ശ്രദ്ധേയമാവുകയാണ്. 2023 ഐപിഎല്ലിലെ 51ാം മത്സരമായ ഇന്നത്തെ മത്സരത്തിലാണ് ഇരു ടീമുകളുടേയും ക്യാപ്റ്റന്മാരായി സഹോദരങ്ങളെത്തിയത്. നിലവില്‍ ഐ പി എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യയാണ് പരുക്കേറ്റ നായകന്‍ കെ എല്‍ രാഹുലിന് പകരം ഇന്ന് ലഖ്നൗവിനെ നയിക്കുന്നത്. ഒപ്പം കൃണാല്‍ പാണ്ഡ്യയും. ടോസിനെത്തിയ ഇരുവരും പരസ്പരം ചേര്‍ത്ത് പിടിക്കുന്ന കാഴ്ച ഐപിഎല്‍ ആരാധകര്‍ക്ക് സുന്ദരമായൊരു കാഴ്ചയായി മാറി. നേരത്തെ മുംബൈ […]
ഗില്ലും സാഹയും നിറഞ്ഞാടി; 56 റണ്‍സിന്റെ തകർപ്പൻ വിജയവുമായി ഗുജറാത്ത്
ഐപിഎല്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഒരു വിജയം മതിയെന്ന കണക്കുകൂട്ടലില്‍ മത്സരത്തിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് റണ്‍ മല തീര്‍ത്ത് ലഖ്‌നൗവിനെ പരാജയത്തിലേക്ക് തള്ളിവിട്ടു. ടോസ് നഷ്ടമായി ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് തുടക്കം മുതലേ നയം വ്യക്തമാക്കി ആഞ്ഞടിക്കുകയായിരുന്നു. ആദ്യ ഓവറുകളിൽ തന്നെ സാഹ വെടിക്കെട്ട് തുടങ്ങി. മറുവശത്ത് ഗില്ല് പതിയെയാണ് തുടങ്ങിയത്. 43 പന്തിൽ 81 റൺസ് അടിച്ചുകൂട്ടി സാഹ മടങ്ങുമ്പോൾ 12.1 ഓവറിൽ ഓപ്പണിംഗ് സംഘം കൂട്ടിച്ചേർത്തത് 142 റൺസായിരുന്നു. പിന്നീട് വന്ന ക്യാപ്റ്റൻ ഹർദിക് […]
‘ഞാൻ ക്യാപ്റ്റനാണെങ്കിൽ ഒരിക്കലും കളിപ്പിക്കില്ല’; രോഹിത് ശർമയല്ല, നോ ഹിറ്റ് ശർമയെന്ന് കൃഷ്ണമചാരി ശ്രീകാന്ത്
മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം കൃഷ്ണമചാരി ശ്രീകാന്ത്. താൻ ടീം ക്യാപ്റ്റനാണെങ്കിൽ ഒരിക്കലും രോഹിത് ശർമയെ കളിപ്പിക്കില്ലെന്ന് ശ്രീകാന്ത് പറഞ്ഞു. രോഹിത് ശർമയല്ല, നോ ഹിറ്റ് ശർമയാണെന്നും ശ്രീകാന്ത് വിമർശനമുന്നയിച്ചു. ഇന്നലെ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ നടന്ന മത്സരത്തിനിടെ കമൻ്ററിയിലാണ് ശ്രീകാന്തിൻ്റെ പരാമർശം. ഈ ഐപിഎൽ സീസണിൽ വളരെ മോശം പ്രകടനമാണ് രോഹിത് നടത്തുന്നത്. 10 മത്സരങ്ങളിൽ നിന്ന് 126.90 ശരാശരിയിൽ വെറും 184 റൺസാണ് […]
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെ നേരിടും; ഇരു ടീമിനും നിർണായകം
ഐപിഎൽ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെ നേരിടും. കെകെആറിന്റെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡൻസിലാണ് മത്സരം. ഇന്നത്തെ മത്സരം ഇരു ടീമിനും നിർണായകമാണ്. അതേസമയം ഈ സീസണിൽ ഹോം ഗ്രൗണ്ടിൽ കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും കെകെആർ തോറ്റിരുന്നു. ഹൈദരാബാദിനെതിരായ അവസാന മത്സരം വിജയിച്ചാണ് കെകെആറിൻ്റെ വരവ്. എന്നാൽ മുംബൈയ്‌ക്കെതിരെ കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് പരാജയപ്പെട്ടു. ബൗളിംഗാണ് പഞ്ചാബിന്റെ പ്രശ്‌നം. അർഷ്ദീപ്, രാഹുൽ ചാഹർ, സാം കുറാൻ എന്നിവരടങ്ങുന്ന […]