Cricket

വീണ്ടുമൊരു ഗില്ലാട്ടം; സെഞ്ച്വറി നേടി ശുഭ്മാൻ ഗിൽ; ഹൈദരാബാദിന് 189 റൺസ് വിജയലക്ഷ്യം

ശുഭ്‌മാന്‍ ഗില്ലിന്‍റെ സെഞ്ചുറിക്കരുത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 9 വിക്കറ്റിന് 188 റണ്‍സെടുത്തു. ഗില്ലിന്‍റെ മിന്നല്‍ സെഞ്ചുറിക്കൊപ്പം(58 പന്തില്‍ 101), സായ് സുദര്‍ശന്‍റെ(36 പന്തില്‍ 47) കൂട്ടുകെട്ടാണ് ഗുജറാത്തിനെ പൊരുതാനുള്ള സ്കോറിലേക്കെത്തിച്ചത്.ഭുവനേശ്വര്‍ കുമാർ അഞ്ച് വിക്കറ്റ് വീഴ്ത്തി.ഒടുവിൽ വിവരം ലഭിക്കുമ്പോൾ മറുപടി ബാറ്റിങ്ങിറങ്ങിയ ഹൈദരാബാദ് 2 ഓവറിൽ 11 റൺസിന്‌ 2 വിക്കറ്റ് എന്ന നിലയിലാണ്. ശുഭ്‌മാന്‍ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് സ്ഥാപിച്ച 146 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ടൈറ്റന്‍സിനെ ശക്തമായി മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.15-ാം […]

Cricket

പ്ലേ ഓഫിലെത്തി ഗുജറാത്ത് ടൈറ്റന്‍സ്, ഹൈദരാബാദിനെ 34 റണ്‍സിന് തോൽപ്പിച്ചു

ഐപിഎല്‍ പതിനാറാം സീസണില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 34 റണ്‍സിനാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും തോൽപ്പിച്ച് പ്ലേ ഓഫിലേക്ക് കുതിച്ചത്. തോല്‍വിയോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫ് കാണാതെ പുറത്തായി 189 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് 20 ഓവറില്‍ 9 വിക്കറ്റിന് 154 റണ്‍സേ നേടാനായുള്ളൂ. അർധസെഞ്ചുറി നേടിയ ഹെന്‍‍റിച്ച് ക്ലാസന് മാത്രാണ് സണ്‍റൈസേഴ്സ് ബാറ്റിംഗ് നിരയില്‍ കാര്യമായി എന്തെങ്കിലും ചെയ്യാനായത്. ഹെന്‍‍റിച്ച് ക്ലാസൻ 44 […]

Cricket

“എനിക്ക് ഉത്തരമില്ല”: രാജസ്ഥാൻ്റെ തോൽവിയെക്കുറിച്ച് സഞ്ജു

ഐപിഎൽ 2023ലെ അറുപതാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ദയനീയ പരാജയമാണ് രാജസ്ഥാൻ റോയൽസ് ഏറ്റുവാങ്ങിയത്. ജയ്പൂരിൽ ആർസിബി ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സഞ്ജു സാംസണിന്റെ ടീം 59 റൺസിൽ പോരാട്ടം അവസാനിക്കുകയായിരുന്നു. തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ആർആർ നായകൻ സഞ്ജു സാംസൺ രംഗത്തെത്തി. ‘യഥാർത്ഥത്തിൽ അതൊരു വലിയ ചോദ്യമാണ്. ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചു, എവിടെയാണ് നമുക്ക് പിഴച്ചത്? എനിക്ക് പറയാൻ ഉത്തരമില്ല. ഐപിഎല്ലിന്റെ സ്വഭാവം നമുക്കെല്ലാം അറിയാം. നിമിഷ നേരം കൊണ്ടാണ് കാര്യങ്ങൾ […]

Cricket

”ആരാണ് അദ്ദേഹത്തെ സ്നേഹിക്കാത്തത്?” ധോണിയിൽ നിന്നും ഓട്ടോഗ്രാഫ് വാങ്ങി ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍

ഈ സീസണിലെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ അവസാന ഹോം മത്സരത്തിന് ശേഷം ക്യാപ്റ്റന്‍ ധോണിയോട് ഓട്ടോഗ്രാഫ് വാങ്ങി ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍. ധോണി ഓട്ടോഗ്രാഫ് നൽകുന്ന ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഈ കാഴ്ച്ച ഇത് നമ്മുടെ ഹൃദയത്തിലേക്ക് നേരിട്ട് പോകുന്നു! എന്നാണ് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ച ചെന്നൈ സൂപ്പർ കിങ്‌സ് കുറിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിലെ അപൂര്‍വ്വ നിമിഷമായി ഇത് മാറി. ഇന്ന് മത്സരശേഷം എം‌എ ചിദംബരം സ്റ്റേഡിയത്തില്‍ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍ എംഎസ് […]

Cricket

അടിപൊളി അരങ്ങേറ്റം; മുംബൈയ്ക്കായി കളത്തിലിറങ്ങി മലയാളി താരം വിഷ്ണു വിനോദ്

മലയാളി താരങ്ങളുടെ മികച്ച പ്രകടനങ്ങൾ ഐപിഎല്ലിൽ ഒരുപാട് കണ്ടിട്ടുണ്ട് . മലയാളികളുടെ പ്രിയതാരം സഞ്ജു വി സാംസണും , രാജസ്ഥാൻ പേസർ ആസിഫും, രാജസ്ഥാന്റെ തന്നെ അബ്‌ദുൾ ബാസിതും ഈ സീസണിൽ കളിക്കാനിറങ്ങി. ഇതാ ആ പട്ടികയിൽ അടുത്ത മലയാളി കൂടി ചേരുന്നു മുംബൈ ഇന്ത്യൻസിനായി ഇന്ന് ആദ്യ ലവനിൽ ഇടം പിടിക്കുകയാണ് വിഷ്ണു വിനോദ്. വെടിക്കെട്ട് ബാറ്ററായ വിഷ്ണു ഇന്ന് ഗുജറാത്തിനെതിരായ മത്സരത്തിൽ അഞ്ചാമനായി ബാറ്റിങിനിറങ്ങുകയും 20 പന്തിൽ 30 റൺസ് നേടുകയും ചെയ്തു.രണ്ട്‌ വീതം […]

Cricket

വാംഖഡെയിൽ ഉദിച്ച സൂര്യതേജസ്: ഐപിഎല്ലിലെ കന്നിസെഞ്ച്വറിയുടെ ശോഭയിൽ സൂര്യകുമാർ യാദവ്

അവസാന പന്ത് വരെയും പോരാട്ട വീര്യം പ്രകടിപ്പിച്ച ഗുജറാത്തിന്റെ റാഷിദ് ഖാൻ കിണഞ്ഞു ശ്രമിച്ചു. പക്ഷെ, വാംഖഡെയിൽ സൂര്യകുമാറിന്റെ മികവിൽ മുംബൈ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടക്കാൻ ടീമിനായില്ല. മുംബൈക്ക് നിർണായകമായിരുന്നു ഇന്നത്തെ മത്സരം. ഇന്നത്തെ മത്സരത്തിൽ തോൽവി വഴങ്ങിയിരുന്നേൽ പ്ലേയോഫ് പ്രതീക്ഷകൾ അകന്നേനെ ദൈവത്തിന്റെ പോരാളികൾക്ക്. അതിവേഗത്തിൽ മുംബൈയുടെ ഓപ്പണർമാർ പുറത്തുപോയപ്പോൾ നെഞ്ചും വിരിച്ച മുന്നോട്ട് വന്ന സൂര്യകുമാറിന്റെ പ്രഹരങ്ങൾ ബൗണ്ടറികൾ കടന്ന് പോകുമ്പോൾ പേരുകേട്ട ഗുജറാത്തിന്റെ ബോളിങ് നിര അങ്കലാപ്പിലായി. 360 ഡിഗ്രിയിൽ പന്ത് […]

Cricket

അഹ്‌മദാബാദിൽ മത്സരങ്ങൾ വച്ചതിനു പിന്നിൽ രാഷ്ട്രീയ അജണ്ട; ഇന്ത്യ ഇവിടേക്ക് വന്നില്ലെങ്കിൽ ഞങ്ങൾ ഇന്ത്യയിലേക്കും വരില്ല: നജാം സേഥി

ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് ടൂർണമെൻ്റുകളെച്ചൊല്ലി ബിസിസിഐയും പിസിബിയും തമ്മിൽ അസ്വാരസ്യങ്ങൾ തുടരുന്നു. ഏകദിന ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ അഹ്‌മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ചതിനു പിന്നിൽ രാഷ്ട്രീയ അജണ്ടയാണെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേഥി ആരോപിച്ചു. ഏഷ്യാ കപ്പിൽ ഇന്ത്യ ഹൈബ്രിഡ് മോഡൽ തെരഞ്ഞെടുത്താൽ ലോകകപ്പിൽ തങ്ങൾക്കും ഹൈബ്രിഡ് മോഡൽ വേണമെന്നും അദ്ദേഹം പറഞ്ഞു. ദി ഇന്ത്യൻ എക്സ്പ്രസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.  “ഇന്ത്യക്ക് ഹൈബ്രിഡ് മോഡൽ വേണമെങ്കിൽ ഞങ്ങൾക്ക് ലോകകപ്പിൽ […]

Cricket

പ്ലേ ഓഫ് ഉറപ്പിക്കാൻ ഗുജറാത്ത്, വിജയം മാത്രം ലക്ഷ്യമിട്ട് മുംബൈ; വാംഖഡെയിൽ ഇന്ന് തീപാറും

ഐപിഎലിൽ ഇന്ന് മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടും. മുംബൈ ഇന്ത്യൻസിൻ്റെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. 11 മത്സരങ്ങളിൽ നിന്ന് 16 പോയിൻ്റുള്ള ഗുജറാത്ത് പോയിൻ്റ് പട്ടികയിൽ ഒന്നാമതും ഇത്ര മത്സരങ്ങളിൽ നിന്ന് 12 പോയിൻ്റുള്ള മുംബൈ ഇന്ത്യൻസ് നാലാമതുമാണ്. ഇന്ന് വിജയിക്കാനായാൽ ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിക്കും. മുംബൈ ആവട്ടെ, ഇന്ന് വിജയിച്ചാൽ പോയിൻ്റ് പട്ടികയിൽ മൂന്നാമതെത്തും. ഗുജറാത്ത് എതിരാളികളില്ലാതെ കുതിക്കുകയാണ്. ഡൽഹി ക്യാപിറ്റൽസിനെതിരെ അപ്രതീക്ഷിത തോൽവി വഴങ്ങിയെങ്കിലും കഴിഞ്ഞ […]

Cricket

ദി കംപ്ലീറ്റ് ടീം മാൻ; സ്വാർത്ഥനല്ലാത്ത സഞ്ജുവിന് കൈയ്യടിച്ച് സോഷ്യൽ മീഡിയ

തോൽവി ഐ പി എൽ പ്ലേ ഓഫ് സാധ്യതകൾ ഇല്ലാതാക്കുമെന്നുള്ള തിരിച്ചറിവിൽ കൊൽക്കത്തയെ നേരിട്ട രാജസ്ഥാൻ ഒമ്പത് വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കുമ്പോൾ യശ്വസി ജയ്‌സ്വാളിനൊപ്പം ആരാധകരുടെയും സോഷ്യൽ മീഡിയയുടെയും കൈയടി ഏറ്റുവാങ്ങുകയാണ് സഞ്ജു. 29 പന്തിൽ 48 റൺസ് നേടി പുറത്താവാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചതിന് മാത്രമായിരുന്നില്ല ആ കൈയ്യടി. മറിച്ച് സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ജയ്‌സ്വാളിന് ബാറ്റ് ചെയ്യാൻ അവസരം കൊടുക്കാനായി സ്വാർത്ഥത വെടിഞ്ഞ് ബാറ്റ് വീശുകയായിരുന്നു സഞ്ജു.  രാജസ്ഥാന് വിജയിക്കാൻ 3 റൺസ് […]

Cricket

ഓസ്കാർ ചിത്രം ’ദി എലഫന്‍റ് വിസ്പറേഴ്സിനെ’ ആദരിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്; ബൊമ്മനും ബെല്ലിക്കും ജേഴ്‌സി സമ്മാനിച്ച് ധോണി

രാജ്യത്തിന്‍റെ അഭിമാനം ഓസ്കര്‍ വേദിയില്‍ എത്തിച്ച ഇന്ത്യൻ സിനിമ ‘ദി എലഫന്‍റ് വിസ്പറേഴ്സ്’ താരങ്ങള്‍ക്ക് ആദരമര്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. ചെന്നൈ ക്യാപ്റ്റന്‍ എം.എസ് ധോണി ചിത്രത്തിന്റെ സംവിധായിക കാർത്തികി ഗോൺസാൽവസിനും കഥാപാത്രങ്ങളായ ബൊമ്മനും ബെല്ലിക്കും അവരുടെ പേര് പതിപ്പിച്ച തന്‍റെ 7–ാം നമ്പർ ജഴ്സി സമ്മാനിച്ചു. സ്പെഷ്യല്‍ സന്ദര്‍ഭത്തില്‍ എത്തിച്ചേര്‍ന്ന സ്പെഷ്യല്‍ വ്യക്തികള്‍ എന്ന കുറിപ്പോടെ ഓസ്കര്‍ ജേതാക്കളുടെ സന്ദര്‍ശന വിഡിയോ ചെന്നൈ സൂപ്പര്‍ കിംങ്സ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചു. ധോണി ഓസ്കര്‍ ജേതാക്കളോട് […]