ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി അവതരിപ്പിച്ച് അഡിഡാസ്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായാണ് ഏകദിന, ടി20, ടെസ്റ്റ് ഫോർമാറ്റുകൾക്കായുള്ള ജേഴ്സിയുടെ ഫസ്റ്റ് ലുക്കാണ് പുറത്തുവിട്ടത്. ആഗോള സ്‌പോർട്‌സ് വെയർ ബ്രാൻഡായ അഡിഡാസ് ഇന്ത്യയുടെ കിറ്റ് സ്‌പോൺസറായി മാറിയതിന് പിന്നാലെ പുതിയ ജേഴ്സി കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. സോഷ്യൽ മീഡിയ വീഡിയോയിലൂടെ അഡിഡാസാണ് ജേഴ്സി പുറത്തിറക്കിയത്. “ഒരു ഐതിഹാസിക നിമിഷം. ഒരു ഐക്കണിക് സ്റ്റേഡിയം. ടീം ഇന്ത്യയുടെ പുതിയ ജേഴ്സി അവതരിപ്പിക്കുന്നു” അഡിഡാസ് സോഷ്യൽ മീഡിയയിൽ വീഡിയോ […]
Cricket
പരുക്ക്; ശ്രീലങ്കക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിൽ നിന്ന് റാഷിദ് ഖാൻ പുറത്ത്
ശ്രീലങ്കക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിൽ നിന്ന് അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ പുറത്ത്. പുറത്തിനേറ്റ പരുക്കിനെ തുടർന്നാണ് താരം പുറത്തായത്. മൂന്നാം ഏകദിനത്തിൽ താരം കളിക്കും. ജൂൺ രണ്ടിനാണ് മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയ്ക്ക് തുടക്കമാവുക. ജൂൺ ഏഴിന് പരമ്പര അവസാനിക്കും. ജൂൺ 2, ജൂൺ 4, ജൂൺ 7 എന്നീ തീയതികളിൽ ഹമ്പൻടോട്ടയിലെ മഹിന്ദ രജപക്സ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.
ധോണിയുടെ കാൽമുട്ട് ശസ്ത്രക്രിയ വിജയകരം; ആശുപത്രിയിലേത്തിയത് ഭഗവദ് ഗീതയുമായി
മഹേന്ദ്ര സിംഗ് ധോണിയുടെ കാൽമുട്ടിന്റെ ശസ്ത്രക്രിയ വിജയകരമായി നടന്നു.ചെന്നൈ സൂപ്പർകിങ്‌സ് സിഇഓ വിശ്വനാഥൻ ധോണിയുമായി സംസാരിച്ചുവെന്നും അദ്ദേഹം ശാസ്ത്രക്രീയയ്ക്ക് ശേഷം പരിപൂർണ സുഖമായിരിക്കുന്നുവെന്നും അദ്ദേഹം ക്രിക്ക് ബസിനോട് പറഞ്ഞു. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലാണ് അദ്ദേഹം ശസ്ത്രക്രിയയ്‌ക്ക് വിധേയനായത് . കഴിഞ്ഞ ദിവസമാണ് അദ്ദേഹം ശസ്ത്രക്രിയയ്‌ക്കായി ആശുപത്രിയിൽ എത്തിയത്. .ബുധനാഴ്ച വൈകുന്നേരമാണ് ധോണിയെ കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭഗവദ് ഗീതയുമായി കാറിൽ ഇരിക്കുന്ന ധോണിയുടെ ചിത്രങ്ങളും വൈറലാണ്. ധോണിയുടെ ഭാര്യ സാക്ഷിയും ഒപ്പമുണ്ടായിരുന്നു. കാൽമുട്ടിന് ശസ്ത്രക്രിയയ്‌ക്ക് മുമ്പ് സമ്മർദ്ദം […]
കാൽമുട്ടിലെ പരുക്കിന് ധോണി ചികിത്സ തേടുകയാണ്; ആവശ്യമെങ്കിൽ സർജറി ചെയ്യുമെന്ന് സിഎസ്കെ സിഇഒ
ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണി കാൽമുട്ടിലെ പരുക്കിന് ചികിത്സ തേടുകയാണെന്ന് ടീം സിഇഒ കാശി വിശ്വനാഥ്. പരുക്കേറ്റ കാൽമുട്ടുമായാണ് ധോണി കഴിഞ്ഞ സീസൺ കളിച്ചത്. ധോണി ചികിത്സ തേടുമെന്നും ആവശ്യമെങ്കിൽ സർജറി ചെയ്യുമെന്നും കാശി വിശ്വനാഥ് പറഞ്ഞു. “ധോണി അടുത്ത സീസൺ കളിക്കുമോ എന്നതിനെപ്പറ്റി ഞങ്ങൾ ഇതുവരെ ചിന്തിച്ചിട്ടില്ല. പൂർണമായും ധോണിയാണ് അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഇടതു കാൽമുട്ടിലെ പരുക്കുമായി ബന്ധപ്പെട്ട് ധോണി വൈദ്യസഹായം തേടുന്നുണ്ടെന്നത് സത്യമാണ്. സർജറി വേണമെങ്കിൽ, അദ്ദേഹത്തിന് ആവശ്യമെങ്കിൽ അത് ചെയ്യും.”- […]
ഐപിഎല്‍ കിരീടം തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്; പ്രത്യേക പൂജകള്‍ നടത്തി
ഐപിഎല്‍ അഞ്ചാം കിരീടം സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ ട്രോഫി തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകള്‍ നടത്തി. ഇന്നലെയാണ് കിരീടവുമായി ചെന്നൈ ടീം പ്രതിനിധികള്‍ തിരുപ്പതി ക്ഷേത്രത്തിലെത്തിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് നേടിയ ഐപിഎല്‍ കിരീടവുമായി നില്‍ക്കുന്ന തിരുപ്പതിക്ഷേത്രത്തിലെ പൂജാരിമാരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സ് ടീം മാനേജ്‌മെന്റ് 2023-ലെ ഐപിഎൽ ട്രോഫി ചെന്നൈ വിമാനത്താവളത്തിൽ നിന്നും നേരെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നതും ക്ഷേത്രത്തിലെത്തിച്ച് പൂജകൾ നടത്തുന്ന വിഡിയോയാണ് പ്രചരിക്കുന്നത്. ക്ഷേത്രത്തിൽ പ്രത്യേക […]
‘ദുഖമുണ്ടെങ്കിലും ഞങ്ങൾക്കുള്ളിലെ കുട്ടി വളരെ സന്തോഷത്തിലാണ്’; കിരീടനേട്ടത്തിൽ ധോണിയ്ക്ക് ആശംസയുമായി ഗുജറാത്ത് ടൈറ്റൻസ്
അഞ്ചാം കിരീടനേട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എംഎസ് ധോണിക്ക് ആശംസയുമായി റണ്ണേഴ്സ് അപ്പായ ഗുജറാത്ത് ടൈറ്റൻസ്. പരാജയപ്പെട്ടതിൽ ദുഖമുണ്ടെങ്കിലും തങ്ങൾക്കുള്ളിലെ കുട്ടി വളരെ സന്തോഷത്തിലാണ് എന്ന് ഗുജറാത്ത് ട്വീറ്റ് ചെയ്തു. ഫൈനലിൽ ഗുജറാത്തിനെ അഞ്ച് വിക്കറ്റിനു വീഴ്ത്തിയാണ് ചെന്നൈ അഞ്ചാം കിരീടം ചൂടിയത്. ‘നാടോടിക്കഥ പോലുള്ള ഫൈനലിൽ താങ്കളുടെ പ്രതിഭയോട് മാത്രമല്ല, നിറഞ്ഞ ആരാധകക്കൂട്ടത്തോടും പോരടിക്കേണ്ടതുണ്ടെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഞങ്ങൾ നിരാശയിലാണെങ്കിലും, താങ്കൾ കിരീടമുയർത്തുന്നതിൽ ഞങ്ങൾക്കുള്ളിലെ കുട്ടി വളരെ സന്തോഷത്തിലാണ്.’- ഗുജറാത്ത് ട്വീറ്റ് ചെയ്തു. ഗുജറാത്തിനെ അഞ്ച് […]
ഇക്കൊല്ലം മീഡിയ റൈറ്റ്സിലൂടെ മാത്രം ബിസിസിഐയ്ക്ക് ലഭിച്ചത് 48,390 കോടി രൂപ; അടച്ച നികുതി പൂജ്യം!
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡാണ് ബിസിസിഐ. എല്ലാ വർഷവും ഐപിഎലിലൂടെ ബിസിസിഐ കോടികൾ ഉണ്ടാക്കുന്നു. ഈ വർഷം മീഡിയ റൈറ്റ്സിലൂടെ മാത്രം ബിസിസിഐയ്ക്ക് ലഭിച്ചത് 48,390 കോടി രൂപ. ഇതിൽ നിന്ന് എത്ര രൂപ നികുതി അടച്ചിട്ടുണ്ടാവും? അതറിഞ്ഞാൽ നിങ്ങൾ ഞെട്ടും, പൂജ്യം! ഇത്രയധികം പണം സമ്പാദിച്ചിട്ടും ഒരു രൂപ പോലും ബിസിസിഐ നികുതി അടയ്ക്കാത്തതിനു കാരണം ബിസിസിഐ ഒരു ചാരിറ്റബിൾ ഓർഗനൈസേഷനായതുകൊണ്ടാണ്. 1996ലാണ് ചാരിറ്റബിൾ ഓർഗനൈസേഷനായി ബിസിസിഐയെ രജിസ്റ്റർ ചെയ്യുന്നത്. ജീവകാരുണ്യ സ്ഥാപനമായി രജിസ്റ്റർ […]
‘ഇതാണ് പറ്റിയ സമയമെന്ന് എനിക്കറിയാം, പക്ഷേ….’; വിരമിക്കല്‍ പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് ധോണി
ചെന്നൈ അഞ്ചാം ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടതോടെ ധോണി വിരമിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് കൂടുതല്‍ കനം വച്ചിരുന്നു. എന്നാല്‍ താന്‍ തത്ക്കാലം വിരമിക്കല്‍ പ്രഖ്യാപിക്കുന്നില്ലെന്ന് അര്‍ദ്ധശങ്കയ്ക്ക് ഇടയില്ലാത്ത വിധത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ ധോണി. എളുപ്പമല്ലെങ്കിലും ഇനി ഒരു ഐപിഎല്‍ കൂടി മത്സരിക്കാന്‍ താന്‍ ശ്രമിക്കുമെന്നും തീരുമാനം എടുക്കാന്‍ തനിക്ക് ഇനിയും ഏഴ് മാസമുണ്ടെന്നും ധോണി പറഞ്ഞു. ഇതാണ് വിരമിക്കല്‍ പ്രഖ്യാപനത്തിന് പറ്റിയ സമയമെന്ന് തനിക്ക് ബോധ്യമുണ്ടെന്ന് ധോണി പറയുന്നു. വിരമിക്കുകയാണ് എന്നുള്ള തീരുമാനം ഇപ്പോള്‍ വളരെ എളുപ്പത്തില്‍ എടുക്കാവുന്നതേയുള്ളൂ. […]
തലയുടെ ചെന്നൈ ചാമ്പ്യൻസ്; ആവേശപ്പോരാട്ടത്തിൽ അഞ്ചാം കിരീടം നേടി സിഎസ്കെ
ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് 2023ലെ ഐപിഎൽ കിരീടം സ്വന്തമാക്കി. മറുപടി ബാറ്റിംഗിന്റെ തുടക്കത്തിൽ തന്നെ മഴ വില്ലനായി എത്തിയെങ്കിലും കൂറ്റൻ അടികളിലൂടെ ചെന്നൈ അഞ്ചാം ഐപിഎൽ കിരീടത്തിൽ മുത്തമിടുകയായിരുന്നു. ഇത് ചെന്നൈ സൂപ്പർ കിങ്സിന്റെ ധോണിക്കുള്ള സമർപ്പണം കൂടിയായി മാറി. രണ്ടാം ബാറ്റിംഗിൽ മഴ മൂലം 15 ഓവറായി ചുരുക്കിയ മത്സരത്തിൽ 171 റൺസായിരുന്നു ചെന്നൈയ്ക്ക് ജയിക്കാൻ വേണ്ടത്. അവസാന പന്തിൽ ജയിക്കാൻ നാല് റൺസായിരുന്നു വേണ്ടത്. ജഡേജ ബൗണ്ടറി നേടിയാണ് […]
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ഓസ്ട്രേലിയൻ ടീമിൽ ജോഷ് ഹേസൽവുഡിനെ ഉൾപ്പെടുത്തി
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലുള്ള ഓസ്ട്രേലിയൻ ടീമിൽ പേസർ ജോഷ് ഹേസൽവുഡിനെ ഉൾപ്പെടുത്തി. ഇന്ത്യക്കെതിരായ മത്സരത്തിനുള്ള 15 അംഗ ടീമിലാണ് ഹേസൽവുഡിനെ ഉൾപ്പെടുത്തിയത്. ജൂൺ ഏഴിന് ഓവലിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുക. 32 വയസുകാരനായ ഹേസൽവുഡ് ഇക്കഴിഞ്ഞ ഐപിഎലിൽ മൂന്ന് മത്സരങ്ങളാണ് കളിച്ചത്. റോയൽ ചലഞ്ചേഴ്സിൻ്റെ താരമായിരുന്ന ഹേസൽവുഡ് ഗുജറാത്ത് ടൈറ്റൻസിനെതിരായ അവസാന ലീഗ് മത്സരത്തിനു മുൻപ് നാട്ടിലേക്ക് മടങ്ങി. പരുക്കേറ്റതിനെ തുടർന്നാണ് താരം മടങ്ങിയത്. ഐപിഎലിൻ്റെ സിംഹഭാഗവും പരുക്കേറ്റ് നഷ്ടമായ താരം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് […]