Cricket Sports

അണ്ടർ 19 ലോകകപ്പ്: ന്യൂസീലൻഡ് 81 റൺസിന് പുറത്ത്; ഇന്ത്യക്ക് 214 റൺസ് ജയം

അണ്ടർ 19 ലോകകപ്പ് സൂപ്പർ സിക്സിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് വമ്പൻ ജയം. കിവീസിനെ 214 റൺസിനാണ് ഇന്ത്യ തകർത്തത്. ഇന്ത്യ മുന്നോട്ടുവച്ച 296 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസീലൻഡ് കേവലം 81 റൺസിന് ഓൾ ഔട്ടായി. ഇന്ത്യക്കായി സൗമി പാണ്ഡെ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഷീർ ഖാനും രാജ് ലംബാനിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് വിക്കറ്റിനൊപ്പം ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറിയും നേടിയ മുഷീർ ഖാനാണ് കളിയിലെ താരം. ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് […]

Cricket Sports

ഹൈദരാബാദ് ടെസ്റ്റിൽ ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി. 28 റൺസിനായിരുന്നു ഇന്ത്യയുടെ പരാജയം. 231 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 69.2 ഓവറിൽ 202 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1–0ന് മുന്നിലെത്തി. ഹൈദരാബാദിലെ സ്പിൻ പിച്ചിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരനായ സ്പിന്നർ ടോം ഹാര്‍ട്ലിയുടെ പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. രണ്ടാം ഇന്നിംഗ്സിൽ യശസ്വി ജയ്സ്വാളാണ് ഇന്ത്യൻ നിരയിൽ ആദ്യം പുറത്തായത്. ടോം ഹാർട്ലിയുടെ പന്തിൽ ഒലി പോപ്പ് […]

Cricket Sports

രഞ്ജി ട്രോഫി: സഞ്ജുവില്ല, ശ്രേയാസ് ഗോപാലിൻ്റെ ഒറ്റയാൾ പോരാട്ടം; ബിഹാറിനെതിരെ തകർച്ചയിൽ നിന്ന് രക്ഷപ്പെട്ട് കേരളം

രഞ്ജി ട്രോഫി ഗ്രൂപ്പ് ബി മത്സരത്തിൽ ബിഹാറിനെതിരെ തകർച്ചയിൽ നിന്ന് രക്ഷപ്പെട്ട് കേരളം. ക്യാപ്റ്റൻ സഞ്ജു സാംസൺ ഇല്ലാതെയിറങ്ങിയ കേരളം ആദ്യ ദിനം മോശം വെളിച്ചത്തിൻ്റെ പേരിൽ കളി നിർത്തുമ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് എന്ന നിലയിലാണ്. 113 റൺസ് നേടി പുറത്താവാതെ നിൽക്കുന്ന ശ്രേയാസ് ഗോപാലിൻ്റെ ഒറ്റയാൾ പോരാട്ടമാണ് കേരളത്തെ വമ്പൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. (ranji trophy kerala bihar) സഞ്ജു ടീമിൽ ഇല്ലാത്തതിനാൽ രോഹൻ കുന്നുമ്മലാണ് കേരളത്തെ നയിച്ചത്. ടോസ് […]

Cricket Sports

ടി-20 മോഡിൽ യശസ്വി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ഇംഗ്ലണ്ടിൻ്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 246നു മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് എന്ന നിലയിലാണ്. 70 പന്തിൽ 76 റൺസുമായി പുറത്താവാതെ നിൽക്കുന്ന യശസ്വി ജയ്സ്വാളാണ് ഇന്ത്യൻ ഇന്നിംഗ്സിൻ്റെ കരുത്ത്. ക്യാപ്റ്റൻ രോഹിത് ശർമ 24 റൺസെടുത്ത് പുറത്തായി. ആക്രമിച്ചാണ് ഇന്ത്യ തുടങ്ങിയത്. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയ യശസ്വി തകർപ്പൻ ഫോമിലായിരുന്നു. ആദ്യ ടെസ്റ്റ് […]

Cricket Sports

അണ്ടർ 19 ലോകകപ്പ്: മുഷീർ ഖാന് സെഞ്ചുറി; അയർലൻഡിനെതിരെ ഇന്ത്യക്ക് വമ്പൻ സ്കോർ

അണ്ടർ 19 ലോകകപ്പിൽ അയർലൻഡിനെതിരെ ഇന്ത്യക്ക് വമ്പൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 301 റൺസാണ് നേടിയത്. 118 റൺസ് നേടിയ മുഷീർ ഖാൻ ടോപ്പ് സ്കോറർ ആയപ്പോൾ ക്യാപ്റ്റൻ ഉദയ് സഹാറനും (75) തിളങ്ങി. അയർലൻഡിനായി ഒലിവർ റൈലി മൂന്ന് വിക്കറ്റ് വീഴ്ത്തി.ഇന്ത്യൻ ഓപ്പണർമാരെ ക്രീസിൽ തളച്ചിടുന്ന രീതിയിലാണ് അയർലൻഡ് ബൗളർമാർ ആദ്യ ഘട്ടത്തിൽ പന്തെറിഞ്ഞത്. ലൂസ് ഡെലിവറികൾ നൽകാതെയും ഫീൽഡിൽ മികച്ചുനിന്നും അയർലൻഡ് ഇന്ത്യയെ […]

Cricket Sports

വീണ്ടുമൊരു ബെൻ സ്റ്റോക്സ് രക്ഷാപ്രവർത്തനം; സ്പിന്നർമാർ തിളങ്ങിയപ്പോൾ ഇംഗ്ലണ്ട് 246ന് ഓളൗട്ട്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് 246 റൺസിന് ഓൾ ഔട്ട്. 200 പോലും കടക്കില്ലെന്ന് കരുതിയ ഇംഗ്ലണ്ടിനെ ക്യാപ്റ്റൻ ബെൻ സ്റ്റോക്സിൻ്റെ തകർപ്പൻ ഇന്നിംഗ്സാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 70 റൺസ് നേടി സ്റ്റോക്സ് ടോപ്പ് സ്കോററായപ്പോൾ 37 റൺസ് നേടിയ ജോണി ബെയർസ്റ്റോ ആണ് രണ്ടാമത്തെ മികച്ച ബാറ്റർ. ഇന്ത്യക്കായി അശ്വിനും ജഡേജയും മൂന്ന് വിക്കറ്റ് വീതവും ബുംറയും അക്സറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.മികച്ച തുടക്കമാണ് ഓപ്പണർമാർ ചേർന്ന് ഇംഗ്ലണ്ടിനു നൽകിയത്. ഇന്ത്യൻ പേസർമാരെ അനായാസം […]

Cricket Sports

ടി20 ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡ് സൂര്യകുമാർ യാദവിന്; രണ്ട് തവണ പുരസ്കാരം നേടുന്ന ആദ്യ താരം

2023 ലെ മികച്ച ടി20 താരമായി സൂര്യകുമാർ യാദവിനെ തെരഞ്ഞെടുത്ത് ഐസിസി. തുടർച്ചയായി രണ്ടാം തവണയാണ് ടി20 ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡ് സൂര്യകുമാറിന് ലഭിക്കുന്നത്. രണ്ട് തവണ ടി20 പ്ലെയർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ താരമാണ് സൂര്യ. നേരത്തെ 2022 ലും സ്കൈയ്ക്ക് ഈ അവാർഡ് ലഭിച്ചിരുന്നു. സിംബാബ്‌വെയുടെ സിക്കന്ദർ റാസ, ഉഗാണ്ടയുടെ അൽപേഷ് റമസാനി, ന്യൂസിലൻഡിന്റെ മാർക്ക് ചാപ്മാൻ എന്നിവരെ മറികടന്നാണ് സൂര്യകുമാറിൻ്റെ നേട്ടം. 2023-ൽ 17 ഇന്നിങ്‌സുകളിൽ […]

Cricket

വ്യക്തിപരമായ കാരണങ്ങൾ: ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് കോലി പിൻമാറി

വ്യക്തിപരമായ കാരണങ്ങളാൽ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് പിന്മാറി സൂപ്പർ താരം വിരാട് കോലി. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോലിക്ക് പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. ക്യാപ്റ്റൻ രോഹിത് ശർമയുമായും ടീം മാനേജ്‌മെന്റുമായും സെലക്ടർമാരുമായും വിരാട് സംസാരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ക്യാപ്റ്റന്റെ പിന്തുണയുണ്ടെന്നും ബിസിസിഐ അറിയിച്ചു. പുരുഷന്മാരുടെ സെലക്ഷൻ കമ്മിറ്റി ഉടൻ പകരക്കാരനെ പ്രഖ്യാപിക്കും. കോലിയുടെ സ്വകാര്യതയെ മാനിക്കണമെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ബിസിസിഐ മാധ്യമങ്ങളോടും ആരാധകരോടും അഭ്യർത്ഥിച്ചു. കോലിയുടെ അഭാവത്തിൽ യശസ്വി […]

Cricket Sports

ഷൊയ്ബ് മാലിക് മൂന്നാമതും വിവാഹിതനായി; വധു പാക് ടെലിവിഷൻ താരം സന ജാവേദ്

മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള വേർപിരിയൽ അഭ്യൂഹങ്ങൾക്കിടയിൽ മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായി. പാക് ടെലിവിഷൻ താരം സന ജാവേദാണ് വധു. ഷോയ്‌ബ് മാലിക്ക് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവാഹ ചിത്രം പങ്കുവെച്ചത്. സാനിയയും മാലിക്കും വേർപിരിഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യം ഇരുവരും സ്ഥിരീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് വേർപിരിയല്‍ അഭ്യൂഹങ്ങള്‍ ശക്തമാക്കി. “വിവാഹം ബുദ്ധിമുട്ടേറിയ ഒന്നാണ്. വേർപിരിയല്‍ കഠിനവും. അമിതവണ്ണം ബുദ്ധിമുട്ടേറിയ ഒന്നാണ്. ഫിറ്റായിരിക്കുക […]

Cricket Sports

ഐപിഎൽ സ്പോൺസർഷിപ്പ്; അടുത്ത അഞ്ചു വർഷത്തേക്ക് ടാറ്റ തന്നെ

ഐപിഎല്ലിന്റെ അടുത്ത അ‍ഞ്ചു വർഷത്തേക്ക് സ്പോൺസർഷിപ്പ് കരാർ ടാറ്റ നിലതനിർത്തി. പ്രതിവർഷം 500 കോടിയാണ് ടാറ്റ സ്പോൺസർഷിപ്പിനായി മുടക്കുക. 2022, 2023 സീസണുകളിലായി രണ്ടു വർഷത്തേക്കായിരുന്നു കരാർ. ഈ കരാറാണ് 2028 വരെ നിലനിർത്തിയിരിക്കുന്നത്. 2022-2023 ടാറ്റ 670 കോടിക്കാണ് കരാർ മേടിച്ചത്. ഐപിഎൽ 2024ൽ 74 മത്സരങ്ങളാണ് നടക്കുക. ഇത് 2025ലും 2026ലും മത്സരങ്ങളുടെ എണ്ണം 84 ആയും 2027ൽ 94 ആയും ഉയർത്താൻ ബിസിസിഐ ആലോചിക്കുന്നുണ്ട്. ചൈനീസ് മൊബൈൽ നിർമാതാക്കളായ വിവോയ്ക്ക് ശേഷമാണ് ടാറ്റ […]